Related Articles
ഇന്നലെകള്‍
ഉറ്റവരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി ആദ്യാക്ഷരം തേടി കയറിച്ചെന്ന വിദ്യാലയ മുറ്റങ്ങള്‍. നന്മ തിന്മയുടെ വേര്‍തിരിവ് പറഞ്ഞുതന്ന ഗുരുമുഖങ്ങള്‍. ജീവിതത്തിന്റെ ചവിട്ടു പടികളില്‍ ആകാശത്തോളമുയരാന് ചിറകുകള് തുന്നിച്ചേര്‍ത്ത മാതാപിതാക്കള്‍. സന്തോഷ സന്താപങ്ങളില്‍ സ്നേഹക്കരങ്ങള്‍ തന്ന് കൂടെ നിന്നത് കൂടെപ്പിറപ്പല്ലെങ്കിലും കൂട്ടൂകാര്‍. ജീവിതത്തിന്റെ നിഖില നിമിഷങ്ങളിലും അറിവും, അനുഭവവും പങ്കുവെച്ച കുടുംബ ബന്ധങ്ങള്‍. ഇന്നലകളിലെയീ കൂട്ടുകള്‍ മണ്മറഞ്ഞതില് പിന്നെ ബാക്കിയായത് എന്‍ ഏകാന്ത ഹൃദയത്തിലെ നോവുകള്‍ മാത്രം… ജുറൈജ് പുല്‍പ്പറ്റ
ഹിജ്റ കലണ്ടറിന്റെ ചരിത്രവും പ്രാധാന്യവും
നിയാസ് കൂട്ടാവില്‍ സമയവും കാലവും നിര്‍ണയിക്കല്‍ ലോകക്രമത്തിന് അനിവാര്യതയാണ്. കാലങ്ങളെയും ദിവസങ്ങളെയും ആവര്‍ത്തനങ്ങളോടെ ക്രമീകരിച്ച ഒരു സംവിധാനമാണ് കലണ്ടര്‍. ആളുകള്‍ അവരുടെ ജീവിതം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്നതിന് സഹസ്രാബ്ദങ്ങളായി നിരവധി കലണ്ടറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മത, സാമൂഹിക, സാംസ്കാരിക തലങ്ങളിലായിന്ന് നാല്പതോളം കലണ്ടര്‍ ലോകത്ത് ഉപയോഗിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരവും കാലാവസ്ഥ സംബന്ധിയുമായ പ്രതിഭാസങ്ങളായിരുന്നു ആദ്യകാല കലണ്ടര്‍ സംവിധാനത്തിന്റെ അടിസ്ഥാനം. മനുഷ്യ നാഗരികത കൂടുതല്‍ സങ്കീര്‍ണ്ണമായപ്പോള്‍ അനുമാനങ്ങളും മറ്റും കാലങ്ങളെയും യുഗങ്ങളെയും നിര്‍ണ്ണയിക്കാന്‍ ആവശ്യമായി വന്നു. മനുഷ്യന് അവന്റെ ദൈനംദിന അനുഭവങ്ങളാല്‍ നയിക്കപ്പെടണമെന്നത് […]
കുടുംബാസൂത്രണം: ഒരു പുനരവലോകനം
വിഭവങ്ങള്‍ നിഷ്ക്രിയം വിഭവങ്ങള്‍ നിഷ്ക്രിയമാണ്, മനുഷ്യരാണ് അതിനെ ത്വരിതപ്പെടുത്തേണ്ടത്. പ്രകൃതി മുഴുവനും മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് നാഥന് നമ്മെ ഉണര്ത്തിയതല്ലേ? പക്ഷെ, മനുഷ്യന് പ്രക്യതിയെ പൂര്‍ണ്ണമായി ചൂഷണം ചെയ്യുന്നുണ്ടോ എന്നാണ് നാം ചിന്തിക്കേണ്ടത്. വിഭവ സമൃദ്ധമായ പ്രകൃതി നമ്മെയും കാത്തിരിക്കുകയാണ്. ഇവിടെ വിഭവശേഷിയില്ലെന്ന് അലമുറ കൂട്ടുന്നവര്‍ നമ്മുടെ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ എന്തെങ്കിലും പ്രവര്‍ത്തനത്തിന് മുതിരുന്നതിന് പകരം ജനസംഖ്യാ നിയന്ത്രണത്തിലൂടെ സഹജീവികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തിരക്കിലാണ്. ഭൂമി ഊര്‍ജ്ജ സ്രോതസ്സുകള്‍ കൊണ്ട് നിറഞ്ഞു തുളുന്പുകയാണ്. ഇവയുടെ ചൂഷണത്തിന് […]