2010 November-December മതം

ക്രിസ്തുമസ്: എന്ത്, എന്ന്..?

xmas Shabdam

കത്തോലിക്കന്‍ ആധിപത്യമുള്ള രാഷ്ട്രങ്ങളില്‍ നടക്കുന്ന പുരോഹിതന്മാരുടെ ലൈംഗിക അരാജകത്വത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണ് കത്തോലിക്കന്‍ പുണ്യാളന്‍ ബെനഡിക്റ്റ് പതിനാറാമന്‍. ഇപ്പോള്‍ ഈയൊരപവാദം ജനമനസ്സുകളില്‍നിന്ന് മാറുന്നതിന് മുന്പേ പുതിയ ഒരപവാദവുമായാണ് അരമനയില്‍നിന്നും വന്ന പുതിയ ന്യൂസ് ലെറ്റര്‍. ഓരോ വര്‍ഷവും വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസിന് പുതിയ പഠനങ്ങള്‍ തട്ടിക്കൂട്ടിയുണ്ടാക്കി വിശുദ്ധഖുര്‍ആനില്‍ ഡിസംബര്‍ 25 നാണ് യേശു ജനിച്ചതെന്ന് തെളിവുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാന്‍ സിറ്റി. അതിനുവേണ്ടി പുതിയ ഗ്രന്ഥങ്ങള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇതിനുവേണ്ട മുഴുവന്‍ സാന്പത്തിക സഹായങ്ങളും ക്രൈസ്തവ രാഷ്ട്രങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്നു. ആദ്യം സൂചിപ്പിച്ചതുപോലെ ക്രിസ്തുമസ് ആഘോഷത്തിന് ഇസ്ലാമില്‍ തെളിവുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ പാടുപെടുന്ന ക്രൈസ്തവ ലോകത്തിന്‍റെ നെഞ്ചകത്തേക്ക് തുളച്ചുകയറുന്ന പുതിയ പഠനങ്ങളുമായി ഇറങ്ങുന്ന പുസ്തകങ്ങളില്‍ സര്‍വ്വ സാധാരാണയായി അവര്‍ഉപയോഗിക്കുന്ന ക്രിസ്തുമസ് ട്രീ ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രതീകമല്ലെന്ന് പ്രാമാണികമായി തെളിയിക്കുന്നു. എന്താണ് ക്രിസ്തുമസെന്നും പിന്നിലുള്ള ചരിത്രമെന്തെന്നും ഒന്നെത്തിനോക്കാം.
“കൃസ്റ്റസ്’ “മെസ്സാ’ എന്നീ രണ്ടുപൗരാണിക ഇംഗ്ലീഷ് പദങ്ങള്‍ യോജിച്ച് വന്നാണ് ക്രിസ്തുമസ് എന്ന പദമുണ്ടായത്. ക്രിസ്തുവിന്‍റെ ജനനത്തെ അനുസ്മരിക്കുക എന്നതാണിതിന്‍റെ അര്‍ത്ഥം. രണ്ടായിരമാണ്ടുകള്‍ക്ക് മുന്പ് അഗസ്റ്റസ് സീസറുടെ ഭരണവാഴ്ചയുടെ നാല്‍പത്തിരണ്ടാം വര്‍ഷം അപ്പത്തിന്‍റെ ഭവനമെന്നര്‍ത്ഥംവരുന്ന പ്രകൃതിസൗന്ദര്യം കണ്‍കുളിര്‍പ്പിക്കുന്ന ബൈത്തുല്ലമഹായിരുന്ന ബെത്ലഹേം എന്ന കൊച്ചു താഴ്വരയില്‍ ലെവുല്‍ തൊട്ടിലില്‍ ഭൂജാതനായ യേശുവിന്‍റെ ജന്മദിനമായാണ് ക്രൈസ്തവലോകം ഡിസംബര്‍ 25 നെ കാണുന്നത്. ലോകത്ത് മുഴുവനും അന്നേ ദിവസം പ്രത്യേക ആഘോഷപരിപാടികളും ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ പ്രാര്‍ത്ഥനകളും ക്രൈസ്തവ വീടുകളില്‍ നക്ഷത്രങ്ങള്‍ അലങ്കരിക്കലും നടക്കുന്നു. ഡിസംബര്‍ 25 ന് ക്രിസ്തുമസ് ആഘോഷിക്കുന്നത് ഗ്രിഗറി മാര്‍പ്പാപ്പയാല്‍ വിരചിതമായ ഗ്രീഗോറിയന്‍ കലണ്ടര്‍ പ്രകാരമാണെങ്കിലും ഫിലോക്കലിന്‍ കലണ്ടറാണ് ഡിസംബര്‍ 25 ന് ക്രിസ്തുമസ് ദിനമായി ആദ്യം പ്രവചിച്ചത്. എന്നാല്‍ അന്നുതന്നെയാണ് യേശുവിന്‍റെ ജനനം നടന്നതെന്ന് ഒരു വേദ ഗ്രന്ഥങ്ങളിലും പ്രദിപാദിക്കുന്നില്ലയെന്നത് ഒരു വസ്തുതയാണ്. ക്രൈസ്തവ പണ്ഡിതനായ ബിഷപ്പ് ബെന്‍സിന്‍റെ നിരീക്ഷണത്തില്‍””യേശുക്രിസ്തുവിന്‍റെ ജന്മദിനം ഡിസംബര്‍ ഇരുപത്തിയഞ്ചിന് തന്നെയാണെന്ന വിശ്വാസത്തിന് യാതൊരടിസ്ഥാനവുമില്ല. ജൂതാപോലുള്ളൊരു പര്‍വ്വതപ്രദേശത്ത് കൊടും ശ്യൈകാല രാത്രിയില്‍ ഊഷ്മാവ് വളരെതാഴ്ന്നിരിക്കുകയും മഞ്ഞ് ശക്തമായ കാലവസ്ഥയില്‍ ബെത്ലഹേമിനടുത്തുള്ള വയലുകളില്‍ ആട്ടിടയന്മാര്‍ രാപാര്‍ത്തുവന്ന ബൈബിളിലെ ലൂക്കോസിന്‍റെ കഥക്ക് അപ്രമാദിത്യം കല്‍പിക്കുന്നുവെങ്കില്‍ യേശുവിന്‍റെ ജനനം ഡിസംബര്‍ പോലുള്ള ശീതകാലത്തല്ല സംഭവിച്ചെതെന്ന് അംഗീകരിക്കേണ്ടി വരും.” (റൈസ് ഓഫ് ക്രിസ്ത്യാനിറ്റി പേജ്79) ഈ ആശയം തന്നെ ക്രിസ്തുവിന്‍റെ ശിഷ്യന്മാരിലൊരാളായ ലൂക്കോസും പറയുന്നു. “”യേശുവിന്‍റെ ജനന ദിവസമോ മാസമോ വ്യക്തമായി വിശദീകരിക്കുന്നില്ല. എന്നാല്‍ കൊടും ശ്യൈമുള്ള രാത്രിയില്‍ എങ്ങനെ കാവലിരുന്നുവെന്നകാര്യം സംശയാസ്പദമാണ്.” (ലൂക്കോസ് 2:820) അപ്പോള്‍ ക്രൈസ്തവ പണ്ഢിതന്മാര്‍തന്നെ ഡിസംബര്‍ 25 ന് തന്നെയാണ് യേശു ജനിച്ചതെന്നകാര്യത്തില്‍ സംശയത്തിലാണ്. ഈ ചരിത്രത്തിന്‍റെ പാശ്ചാതലത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഡോ ആര്‍തര്‍ എസ് പിക്കിന്‍റെ വീക്ഷണത്തില്‍ യേശുക്രിസ്തുവിന്‍റെ ജനനകാലം ഡിസംബര്‍ ആയിരിക്കില്ല. ആദ്യമായി പാശ്ചാത്യരില്‍ കാണപ്പെട്ടതും കാലക്രമേണ പിറകേ വന്നതുമായ പാരന്പര്യമാണിത്.(കമന്‍ററി ഓഫ് ബൈബിള്‍ പേജ് 277) ഇതേ വാദത്തെ അംഗീകരിച്ചുകൊണ്ട് ക്രൈസ്തവ സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷനും പ്രമുഖ ചിന്തകനുമായ ഡോ: ചാള്‍സ് ജോണ്‍ തന്‍റെ ഗുഡ് ന്യൂസ്പേപ്പര്‍ പേജ് 127 ലെ ക്രിസ്തുമസ് പതിപ്പിലെ പത്രകോളത്തില്‍ എഴുതുന്നത് “”ഡിസംബര്‍ മാസത്തിലാണ് യേശു ഭൂജാതനായതെന്ന് അവകാശപ്പെടുന്നവരുടെ കണക്കു കൂട്ടലുകള്‍ തെറ്റാണ് എന്നതിലേക്കാണാ സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. കൊടും ശ്യൈമുള്ള ഡിസംബറില്‍ ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാത്ത് വെളിയില്‍ പാര്‍ക്കുകയെന്നത് അസാധ്യമായ കാര്യമായതു കൊണ്ട് വിശുദ്ധ ശിശു ജനിച്ചത് സെപ്തംബറിലോ ഒക്ടോബറിലോ ആകാനാണ് കൂടുതല്‍ സാധ്യത.” ക്രൈസ്തവ പണ്ഡിതര്‍ക്കു തന്നെ ക്രിസ്മസ് ദിനത്തെകുറിച്ച് എ്യെത്തിലെത്താന്‍ സാധിച്ചിട്ടില്ലെന്നെതാണ് സത്യം. ഇപ്പോള്‍തന്നെ ഭാരതത്തിലെ ഹൈന്ദവര്‍ പല മുസ്ലിം ആരാധനാലയങ്ങളും മുന്പ് തങ്ങളുടെ ക്ഷേത്രങ്ങളായിരുന്നെന്ന് വാദിക്കുന്നത് പോലെ ഒരുപക്ഷേ ഹൈന്ദവര്‍ ഡിസംബര്‍ 25 ന് തങ്ങളുടെ ദേവന്മാരുടെ ജന്മദിനമായി വാദിച്ചേക്കാം. കാരണം ബെക്കിങ്ങ് ഹാം സര്‍വകലാശാല പ്രൊഫസര്‍ ഡോ ഉമ്മു മുഹമ്മദ് ഇസ്ലാമും ക്രിസ്തുമതവുമെന്ന തന്‍റെ ബ്ലോഗിലൂടെ വിരല്‍ചൂണ്ടുന്നത് ഡിസംബര്‍ 25 ഹിന്ദു ദേവന്മാരായ കൃഷ്ണന്‍റെയും, മിത്രന്‍റെയും അതേപ്രകാരം ഗ്രീക്ക് ദേവതയായ ലൈറ്റിന്‍റെയും ജന്മദിനമായി കണക്കാക്കുന്നുവെന്നതാണ്. അത്കൊണ്ട് ഇങ്ങനയൊക്കെയായ സ്ഥിതിക്ക് സ്വന്തം വേദഗ്രന്ഥത്തിലെങ്കിലും ക്രിസ്തുമസ് ദിനത്തിന്‍റെ അടിസ്ഥാനം ക്ലിപ്തപ്പെടുത്തിയിട്ടുപോരേ കര്‍ദിനാള്‍മാര്‍ക്ക് ഖുര്‍ആനിലേക്ക് തിരിയാന്‍?

ക്രിസ്തുമസ് ഖുര്‍ആനിലോ?
യേശുക്രിസ്തുവിന്‍റെ ജന്മദിനത്തെയും അമ്മയായ മറിയയുടെ അത്ഭുത ഗര്‍ഭത്തെയും കുറിച്ച് ഖുര്‍ആനിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അല്ലാതെ ബൈബിളിനെപ്പോലെ ഒരു അഴകുഴന്പന്‍ സമീപനല്ല ഖുര്‍ആന്‍ എടുക്കുന്നത്. പ്രസവവേദന അടുത്ത സമയത്ത് സമീപത്തുള്ള ഈന്തപ്പനയുടെ ചുവട്ടിലേക്ക് നീങ്ങിയ മറിയയോട് ഈന്തപ്പനവൃക്ഷം പിടിച്ച് കുലുക്കിയാല്‍ പഴുത്തു ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ കൊഴിഞ്ഞുവീഴുമെന്നും അപ്പോഴവ ഭക്ഷിച്ച് വിശപ്പടക്കാമെന്നും തന്‍റെ താഴ് ഭാഗത്തു കൂടെ ഒഴുകുന്ന അരുവിയില്‍നിന്നും തണുത്ത വെള്ളം കുടിക്കാമെന്നുമുള്ള ദൈവിക സന്തോഷവാര്‍ത്ത അവരെ അറിയിച്ചതായി ഖുര്‍ആന്‍ പറയുന്നു.(19:2326) ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ യേശുവിന്‍റെ ജനനത്തിന്‍റെ പാരിസ്ഥിതിക പാശ്ചാതലം ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു. ഈന്തപ്പന പിടിച്ചുകുലുക്കിയാല്‍ പഴുത്ത പഴം വീഴാവുന്ന തണുത്ത വെള്ളംകുടിക്കാവുന്ന കാലാവസ്ഥയിലായിരുന്നുവെന്നും മനസ്സിലാക്കാം.പ്രത്യേകിച്ച് പശ്ചിമ്യേന്‍ ഭൂമിശാസ്ത്രക്കിടപ്പു പ്രകാരം ഈന്തപ്പഴം പഴുക്കുന്ന സമയം അത്യുഷ്ണ കാലമാണ്. മാത്രമല്ല അത്യുഷ്ണ കാലാവസ്ഥയിലുള്ള യഹൂദരുടെ “ഏലൂല്‍’ എന്നമാസത്തിലാണ് ഇസ്രായേലില്‍ ഈന്തപ്പഴം പഴുക്കുകയെന്ന് ഡിക്ഷണറി ഓഫ് ബൈബിള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസത്തിലാണ് യഹൂദരുടെ ഏലൂല്‍ മാസം.
ലോക ജനത അംഗീകരിക്കുന്ന വിശ്വ പ്രസിദ്ധ വിജ്ഞാനകോശം എന്‍സൈക്ലോപീഡിയ ഓഫ് ബ്രിട്ടാനിക്കയില്‍ ക്രിസ്തുമസിനെപ്പറ്റി ഇങ്ങനെകാണാം “”യേശുക്രിസ്തുവിന്‍റെ ജനനവും വര്‍ഷവും  ദിനവും ഒരിക്കലും തൃപ്തികരമാം വിധം ക്ലിപ്തപ്പെട്ടിട്ടില്ല. എന്നാല്‍ ചര്‍ച്ച് പിതാക്കള്‍ എ ഡി 340ല്‍ ഇതാഘോഷിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ മനുഷ്യമനസ്സുകളില്‍ സ്ഥിരപ്പെട്ട അവരുടെ മുഖ്യഉത്സവദിനമായ “സൊളാസ്റ്റീസ്’ മകര സംക്രാന്തി എന്നു നാം പറയപ്പെടുന്ന ദിവസം തന്നെ ബുദ്ധിപൂര്‍വ്വം തെരഞ്ഞെടുത്തു.
ലോകമൊന്നടങ്കം ക്രൈസ്തവര്‍ ഡിസംബര്‍25 വിശുദ്ധദിനമായി ആചരിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷ വിഭാഗമായ കത്തോലിക്കാ സഭയുടെ നിലപാട് കാണുക”” സാര്‍വത്രിക സഭയില്‍ ഡിസംബര്‍25 ഈശോയുടെ ജനനദിവസമായി ആചരിക്കുന്നു. വിചാതീയരായ റോമക്കാര്‍ സൂര്യദേവന്‍റെ (മിത്രദേവന്‍റെ) ജനനത്തിരുനാള്‍ ആഘോഷിച്ചിരുന്നത് ഈ ദിവസമായിരുന്നു. ഈ ആഘോഷവുമായി ബന്ധപ്പെട്ടതായിരിക്കാം നീതിസൂര്യനായ ഈശോയുടെ ജനനത്തിരുനാള്‍ ആദിമ ക്രൈസ്തവര്‍ ഡിസംബര്‍ 25 തന്നെ ആഘോഷിച്ചത്. ആരംഭത്തില്‍ ലത്തീന്‍ സഭ മാത്രമേ ഡിസംബര്‍ 25 ഈശോയുടെ ജനനത്തിരുനാളായി ആഘോഷിച്ചിരുന്നുള്ളൂ. പിന്നീട് അര്‍മേനിയന്‍ സഭയൊഴികെയുള്ള എല്ലാ സഭകളും ഈ രീതി തന്നെ സ്വീകരിച്ചു. ഡിസംബര്‍ 25 വൈവിധ്യമായ പരിപാടികളോടെ ലോകത്ത് കൊണ്ടാടുന്നു. ഈശോയുടെ ജനന ദിവസമേതെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായ സൂചന ഇല്ലാത്തത് കൊണ്ട് ആദ്യ നൂറ്റാണ്ടില്‍ മിശിഹായുടെ ജനനം പൗരസ്ത്യ സഭകളില്‍ ജനുവരി ആറിന് ആഘോഷിച്ചിരുന്നതായും കാണുന്നു. ഈജിപ്ഷ്യന്‍ കലണ്ടറനുസരിച്ച് സൂര്യ ദേവന്‍റെ ജനന ദിവസം ജനുവരി ആറിനായിരുന്നുവെന്നത് പ്രത്യേകം സ്മരിക്കേണ്ടതാണ്. അലക്സാണ്ട്രിയയിലെ വിക്ലമസ്, വി അപ്രോം തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി ആറിനാണ് സാക്ഷ്യപ്പെടുത്തുന്നത്. (ദൈവശാസ്ത്ര നിഘണ്ടു പേജ് 141)”
ചില കുത്സിത താല്‍പര്യങ്ങളുടെ ഭാഗമായി സ്വയം അപ്പോസ്തല പ്രഖ്യാപിതനായ വിശുദ്ധ പൗലോസിന്‍റെ കാലം മുതല്‍ തന്നെ ജന്മദിനത്തിന്‍റെ വിഷയത്തില്‍ ചില കുത്തിത്തിരിപ്പുകള്‍ നടന്നിരുന്നു. അതിനുശേഷം എ ഡി 325 ല്‍ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്‍റൈന്‍റെ മേലാധികാരത്തില്‍ ചേര്‍ന്ന നിഖ്യാ കൗണ്‍സിലാണ് ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ നിയമപ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതിന്‍റെ പിന്നില്‍ വേറൊരു തമാശയുമുണ്ട്. ക്രിസ്തുമതത്തിന്‍റെ അക്കാലത്തെ മുഖ്യശത്രുക്കളായിരുന്ന ഭൂരിപക്ഷ വിഭാഗക്കാരായ സൂര്യദേവാരാധകരുടെയും മിത്രമതക്കാരുടെയും ആചാരങ്ങള്‍ സമന്വയിപ്പിച്ച് പുതിയ തത്വങ്ങള്‍ ഉണ്ടാക്കുകയെന്നതായുരുന്നു ലക്ഷ്യം. അതുകൊണ്ട് ഭൂരിപക്ഷ വിഭാഗക്കാര്‍ ഒരു മതത്തിന്‍റെ പ്രധാനദിവസത്തെതന്നെ ബലിയാടാക്കി. അതിന് ക്രിസ്തുവിന്‍റെ ജന്മദിനംതന്നെ അവര്‍ തിരഞ്ഞെടുക്കുകയും എന്നുമാത്രമല്ല സഭകള്‍ തമ്മില്‍ തന്നെ ജന്മദിനത്തിന്‍റെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം കൂടിയായപ്പോള്‍ ഭൂരിപക്ഷ വിഭാഗക്കാര്‍ സൂര്യദേവന്‍റെ ജന്മദിനമായിക്കൊണ്ടാടിയിരുന്ന ഡിസംബര്‍ 25 ക്രിസ്തുവിന്‍റെ ജന്മദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. അതോടൊപ്പം പൗരാണിക പ്രവാചകന്മാരുടെ കാലംതൊട്ടേ ആചരിച്ചിരുന്ന ശാബാത്ത് (ശനിയാഴ്ച) നു പകരം സൂര്യദേവന്‍റെ ജന്മദിനമായ ഞായറാഴ്ചയെ വിശുദ്ധദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. പെട്ടന്നൊന്നും വിശ്വാസികള്‍ ഈ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നില്ലെങ്കിലും എഡി നാനൂറിനോടടുത്തുതന്നെ ഈ നിയമം അംഗീകരിക്കുകയും ചെയ്തു.(റൈസ് ഓഫ് ക്രിസ്ത്യാനിറ്റി പേജ് 79)
എ ഡി മൂന്നാം ശതകത്തില്‍ ക്രിസ്തുമതം സ്വീകരിച്ച കോണ്‍സ്റ്റന്‍റൈന്‍ ക്രിസ്തുമതത്തിന് അനേകം സംഭാവനകള്‍ നല്‍കിയെങ്കിലും തന്‍റെ റോമന്‍ ആചാരാനുഷ്ടാനങ്ങളോട് പൂര്‍ണ്ണമായും വിടപറയാന്‍ സാധിക്കാത്ത കാരണത്താല്‍ രണ്ടു മതങ്ങളുടെ ആചാരങ്ങളും സമന്വയിപ്പിക്കാന്‍ അദ്ധേഹം ശ്രമമാരംഭിച്ചു. അതിന്‍റെ ഭാഗമായി നിലവില്‍വന്നതാണ് നിഖ്യാകൗണ്‍സില്‍. കോണ്‍സ്റ്റന്‍റൈന്‍, തന്‍റെ പ്രജകളുടെ അതൃപ്തിയും അസ്വസ്ഥതയും വര്‍ദ്ധിച്ചപ്പോള്‍ രണ്ടു ഗോത്രസഭകള്‍ നടത്തി. അവര്‍ പതിവായി സൂര്യോല്‍സവദിനമായി ആചരിച്ചിരുന്ന ഡിസംബര്‍ 25 ക്രിസ്തുവിന്‍റെ ജന്മദിനപ്പെരുന്നാളായും മറ്റേത് ഉയിര്‍ത്തെഴുനേല്‍പ്പ് തിരുനാളായും പ്രഖ്യാപിച്ചു. മാത്രമല്ല ഈ രണ്ടുദിനങ്ങളും വിപുലമായ ആഘോഷങ്ങളോടെ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇപ്പോള്‍ മറ്റു പലരുടെ കൈകടത്തലുകളുടെയും മറ്റും ഫലമായി മാറ്റിമറിക്കപ്പെട്ട ക്രിസ്തുമസ് ദിനത്തെപറ്റി പല അപവാദങ്ങളും ഇന്‍റര്‍നെറ്റുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥവരെ കൃത്യമായി പ്രദിപാദിച്ച ഖുര്‍ആനലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ സഭയിലുള്ള പ്രശ്നങ്ങള്‍തന്നെ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *