2021 March - April

പിശാചുക്കള്‍

 

മത ഭ്രാന്തിളക്കി
ജിഹാദിസം പറഞ്ഞ്
രക്തമൂറ്റിക്കുടിക്കുന്ന പിശാചുക്കള്‍
ഈ കവലകളിലും
വില്‍ക്കപ്പെടുന്നുണ്ട്.
ദൈവബലിയര്‍പ്പണത്തില്‍
നിഷ്‌ക്കളങ്കതയുടെ
നിരപരാധിത്വത്തിന്റെ
കുഞ്ഞുകഴുത്തറുക്കുമ്പോള്‍,
കുഞ്ഞായി പിറന്നതാണോ
അവന്‍ ചെയ്ത കുറ്റം?

കുസൃതിയുടെ
കൂട്ടച്ചിരികളും
കുട്ടിക്കുറുമ്പിന്റെ
കലപിലകളും
ആ വീട്ടു മുറികളില്‍
ഇന്നും ബാക്കിയുണ്ടാകും
ബലികൊടുത്ത
മാതൃത്വമിന്ന്
അഴികള്‍ക്കുള്ളില്‍
കുറ്റവാളിയുടെ മൗനം തീര്‍ക്കുകയാണ്
അര്‍ഹതയില്ലാത്ത കുറ്റബോധത്തിന്റെ
ഇരുട്ടിലിരുന്ന്
മരണമേ….
നിന്റെ വരവിനായ്
കാത്തിരിപ്പിലാണ്

മുഹമ്മദ് സ്വഫ്‌വാന്‍ സി മാടംചിന

Leave a Reply

Your email address will not be published. Required fields are marked *