ഭൗതികാസക്തിയില്‍ പടുത്തയര്ത്തപ്പെട്ട മനസ്സിന്റെ പ്രതീകമാണ് ആര്‍ത്തി. ആര്‍ത്തി സുഖഭോഗ വസ്തുക്കളില്‍ എന്തനോടുമാകാം. പണവും പ്രണയവും പേരും ലഹരിയും തുടങ്ങി എന്തും. പണത്തിനുവേല്പി ഉമ്മയെ കൊല്ലുന്ന മകനും കാമുകിക്കുവേല്പി ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവും ഈ ആസക്തിയുടെ പൈശാചിക രൂപങ്ങളാണ്. ലോകത്ത് മനുഷ്യപിറവിക്ക് പിന്നാലെ ആര്‍ത്തിയും ഉടലെടുത്തിട്ടുല്പ്. ആദം നബിയും പത്നിയും അനുവദിക്കപ്പെടാത്ത കനി ഭുജിച്ചത് മുതല്‍ തുടങ്ങന്നുല്പ് ആര്‍ത്തിയുടെ ചരിത്രം. ആദം നബിയുടെ വീട്ടില്‍ അരങ്ങേറിയ കൊലപാതകത്തിനു പിന്നിലെ പ്രേരണ ശക്തിയും ഈ ആസക്തി തന്നെയാണ്. തനിക്ക് അനുവദിക്കപ്പെട്ട പെണ്ണിനേക്കാള്‍ സുന്ദരിയായ സഹോദരന്റെ പെണ്ണിനെ സ്വന്തമാക്കണമെന്ന അതിമോഹമാണ് ഭൂമിയില്‍ ആദ്യ ചോരചിന്തിയത്. സമ്പത്ത,് ഉയര്‍ന്ന സ്ഥാനം എന്നിവക്കു പിന്നാലെ മനുഷ്യന്റെ മോഹ സങ്കല്പങ്ങള് ചിറകടിച്ച് പറക്കുകയാണ്. സീമകളില്ലാത്ത അനന്തതയിലേക്കുള്ള ആഗ്രഹങ്ങളുടെ പ്രയാണം. ജീവിതാന്ത്യം വരെ അത് തുടര്‍ന്ന് കൊല്പിരിക്കും എത്രമേല്‍ സമ്പാദിച്ചാലും ഉന്നതി നേടിയാലും അതിനപ്പുറമുള്ള മോഹ തീരം തേടി ജീവിതം മുന്നോട്ടു തന്നെ കുതിക്കുന്നു. അവസാനം ആഗ്രഹങ്ങള്‍ ബാക്കിയായി ജീവതം അവസാനിക്കുന്നു. ജീവിത കാലത്തെ സമ്പത്തും ഔന്നിത്യവും തേടിയുള്ള നെട്ടോട്ടത്തില്‍ തകര്‍ക്കപ്പെടുന്നത് സ്വന്തം ദീനിന്റെ അതിര്‍വരമ്പുകളും മാനവിക സംസ്കാരത്തിന്റെ ഉത്തമ മൂല്യങ്ങളുമായിരിക്കും. ബന്ധനത്തില്‍ കഴിയുന്ന രല്പ് ചെന്നായകളെ ഒരു ആട്ടിന്‍ കുട്ടിയുടെ സമീപത്തേക്ക് അഴിച്ച് വിട്ടാല്‍ സൗമ്യജീവിയായ ആടിനോട് പെരുമാറുന്നതിനേക്കാള്‍ ക്രൂരമാണ് ഭോഗാസക്തിയുള്ള മനുഷ്യന്റെ ദീനിനോടുള്ള പെരുമാറ്റമെന്നാണ് റസൂല്‍ പറഞ്ഞത്. ആര്‍ത്തിയില്‍ നിന്നും മനസ്സിനെ മോചിപ്പിക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. ഇതിനെക്കുറിച്ച് റസൂല്‍ പറഞ്ഞ് വെച്ചത് ഇങ്ങനെയാണ് ‘ എല്ലാ സമുദായത്തിലും നാശങ്ങളുല്പ് എന്റെ സമുദായത്തിന്റെ നാശം സമ്പത്താണ്’ (തുര്‍മുദി). കേവലം സമ്പത്തിനോടുള്ള ആര്‍ത്തി മാത്രമല്ല നാം നിയന്ത്രിക്കേല്പത.് മറിച്ച് ഭക്ഷണത്തോടുള്ള ആര്‍ത്തിയും അത്രമേല്‍ പ്രധാനമാണ്. ജീവിക്കാന്‍ വേല്പി തിന്നുന്നതിന് പകരം തിന്നാന്‍ വേല്പി ജീവിക്കുന്നവരും ഭക്ഷണത്തെ ആലങ്കാരികമാക്കിയവരും നമ്മിലുല്പ്. ലാളിത്യത്തിന്റെ പനയോലക്കുടിലില്‍ ദാരിദ്യം കടിച്ചിറക്കി വ്രതമനുഷ്ഠിച്ച് ജീവിക്കുമ്പോഴും നോമ്പ്തുറക്കാന്‍ കരുതിവെച്ച ഈത്തപ്പഴം യാ ചിച്ച് വന്ന ഉമ്മയ്ക്കും കുഞ്ഞിനും നല്കുന്ന പ്രവാചക പത്നി ആയിഷയുടെ ആ ഉദാരത മനസ്സിനെ ഉദാത്തമാക്കും. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറക്കുന്നവന് നമ്മില്‍ പെട്ടവനല്ല എന്ന തിരുവചനം ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. കിട്ടുന്നതെല്ലാം തിന്നുന്നതിന് പകരം അവ അനുവദിനീയമാണോ എന്ന് കൂടി നാം പരിശോധിക്കേല്പതുല്പ്. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് നല്കിയിട്ടുള്ളതില് അനുവദനീയമായവയില്‍ നിന്ന് മാത്രം ഭക്ഷിക്കുക. അല്ലാഹുവിനെ ഭയപ്പെടുകയും ചെയ്യുക (മാഇദ 88)
ഈ ആസക്തി താല്കാലിക നേട്ടങ്ങള്‍ ഉല്പാക്കിയേക്കാം. അത് തീരാത്ത ദുരന്തങ്ങളുടെ തുടക്കമായിരിക്കും. ഭക്ഷണം കഴിക്കുന്നത് വിശപ്പടങ്ങാനാണ്. എത്ര ഭക്ഷണമെടുത്തിട്ടും വിശപ്പടങ്ങുന്നില്ലങ്കില് അയാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്ണങ്ങളുല്പെന്നര്ത്ഥം. സാമ്പത്തിക മോഹവലയങ്ങളില്‍ ജീവിക്കുന്നവന്റെ അവസ്ഥ ഇതിനേക്കാള്‍ ഗുരുതരമായിരിക്കും. ബറക്കത്ത് നഷ്ടപ്പെട്ട ധനമായിരിക്കും അത്തരക്കാരുടെ സമ്പാദ്യം. ഈ മാനസികാവസ്ഥയിലുള്ള വ്യക്തികളുടെ ധനവിനിയോഗത്തില്‍ രൂപപ്പെടുന്ന സമ്പദ്ഘടന സമൂഹത്തില്‍ കുഴപ്പവും അരാജകത്വവും ജീര്‍ണതകളും ഉല്പക്കാന് കാരണമാകുന്നു. മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കൈകള്‍ എപ്പോഴും മുകളിലായിരിക്കും. കൈകള്‍ മാത്രമല്ല. അയാളുടെ മനസ്സും. വ്യക്തിത്വവും ഉന്നതമായിരിക്കും. ഇങ്ങോട്ട് ലഭിക്കണം എന്നാഗ്രഹിക്കുന്നവര്‍ കൈയും തലയും മറ്റുള്ളവര്‍ക്ക് മുമ്പില്‍ താഴ്ത്തേല്പിവരുന്നു. പിശുക്കില്‍ നിന്ന് മുക്തമാക്കുന്നവരാണ് വിജയികള്‍ (ഹഷ്ര്്:9). അബ്ദുല്ലാഹിബ്നു ഉമറി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ‘പിശുക്കിനെ(വരാതെ) നിങ്ങള്‍ സൂക്ഷിക്കണം. പിശുക്ക് നിങ്ങളുടെ പൂര്‍വ സമുദായത്തെ നശിപ്പിച്ചിരിക്കുന്നു. അവര്‍ കുടുംബ ബന്ധങ്ങള്‍ മുറിച്ചു. ലുബ്ധത കാണിച്ചു. തെമ്മാടിത്തങ്ങള്‍ ചെയ്തു’.
മനുഷ്യപ്രകൃതം ആര്‍ത്തിയുടേതാണ്. നബി(സ) പറഞ്ഞു: മനുഷ്യന് രല്പ് താഴ്വര നിറയെ സമ്പത്തുല്പങ്കില് മൂന്നാമതൊന്നു കിട്ടാന്‍ അവന് കൊതിക്കും. കൂടുതല്‍ മോഹങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ മനസ്സ് കൂടുതല്‍ മോഹിക്കും. അല്പം കൊല്പ് തൃപ്തിപ്പെടാന്‍ പ്രേരിപ്പിച്ചാല്‍ അതിന് പാകപ്പെടുകയും ചെയ്യും. അമൂല്യമായ ആത്മഭിമാനമാണ് ഖനാഅത്ത്. ഉള്ളത് കൊല്പ് തൃപ്തിപ്പെടുകയും നഷ്ടപ്പെട്ടതില്‍ ഖേദിക്കാതിരിക്കുകയും ചെയ്യലാണത്. ഭൗതികതയോടുള്ള തീവ്രാഭിലാഷത്തില്‍ നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കാനാണ് തിരുനബി(സ) ഖനാഅത്ത് പഠിപ്പിച്ചിരിക്കുന്നത്.
ന്യൂക്ലിയര്‍ കുടുംബ വ്യവസ്ഥിതിയിലേക്ക് സമൂഹം മാറിയത് മുതല്‍ കുടുംബത്തെയും ഈ ആസക്തി പിടികൂടി എന്നതാണ് സത്യം. ജീവിതം തന്നിലേക്ക് ചുരുക്കി കെട്ടി കൂടപ്പിറപ്പിനെ പോലും ഗൗനിക്കാത്ത അവസ്ഥയാണിന്ന്. തന്റെ വീട് മികച്ചതാവണമെന്ന ചിന്തയും അവന്റെ വാഹനത്തേക്കാള്‍ മികച്ച വാഹനം വേണമെന്ന ചിന്തയും മനുഷ്യനെ ഒരു മനോരോഗിയാക്കിയിരിക്കുന്നു. കേവലം അന്തിയുറങ്ങാന്‍ ഒരു വീട് എന്ന സങ്കല്പത്തില് നിന്ന് മാറി പൊങ്ങച്ചത്തിന് വേല്പിയുള്ള അംബരചുംബികള്‍ പടുത്തയര്ത്തപ്പെട്ട് കൊല്പിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ സ്നേഹത്തിന്റെ തണലും തലോടലുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ആര്ത്തിയിന്ന് കുടുംബ ബന്ധങ്ങളെ പോലും തകര്‍ത്തിരിക്കുന്നു.
സ്ഥാനമോഹവും ഒരാര്‍ത്തി തന്നെയാണ്. പള്ളികളും മദ്രസകളും മറ്റ് മഹല്ല് സംവിധാനങ്ങളും തന്റെ കരങ്ങളിലാക്കണമെന്ന നിര്‍ബന്ധബുദ്ധി. നിസ്ക്കാരത്തിന് പോലും കൃത്യമായി വരാന്‍ ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല. എന്നാല്‍ നാട്ടില്‍ പ്രശ്ണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇത്തരക്കാരുടെ സാന്നിധ്യം കാണാം. ചെറിയ പ്രശ്നങ്ങള്‍ പോലും ഭൂകമ്പങ്ങളാക്കി മാറ്റി നാട്ടുകാരേയും അക്രമിക്കുന്ന അവസ്ഥ. എന്തിനാണിത്ര ആര്‍ത്തി? നാളെ അല്ലാഹുവിന്റെ കോടതിയിലെത്തുമ്പോള്‍ ഇതിനെല്ലാം മറുപടി പറയേല്പി വരില്ലേ. താന്‍ ആഗ്രഹിക്കാതെ സമൂഹം ഏല്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരാണ് യതാര്‍ത്ഥ വിജയിയെന്നും അവര്‍ക്ക് അള്ളാഹുവിന്റെ സഹായമുല്പെന്നും പറഞ്ഞത് മുത്ത നബിയാണ്.
‘സുഖഭോഗങ്ങളില്‍ ഉള്ള പരസ്പര കിടമത്സരം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ശവക്കുഴികള്‍ സന്ദര്‍ശിക്കും വരെ. സംശയം വേല്പ നിങ്ങളതറിയുക തന്നെ ചെയ്യും. നിസ്സംശയം നിങ്ങള്‍ ദൃഢമായ അറിവ് നേടിയിരുന്നെങ്കില്‍’ (തകാസുര്‍ 1-5)
ഈ ഐഹിക വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യാതാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയുരുന്നെങ്കില്‍.(അന്‍കബൂത്).
ഉനൈസ് കിടങ്ങഴി