പ്രവാചകന്മാരുടെ നിയോഗിത ലക്ഷ്യം തന്നെ സത്യ സന്ദേശത്തിന്‍റെ പ്രബോധനമാണ്. ഇസ്ലാമെന്ന വിജയ മാര്‍ഗത്തിന്‍റെ വളര്‍ച്ചക്കും പ്രചരണത്തിനും വേണ്ടി സമര്‍പ്പിതമാണ് അവരുടെ ജീവിതങ്ങളൊക്കെയും. തിരുനബി (സ്വ) ഈ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമായിരു ന്നു. മതത്തിന്‍റെ വ്യാപനത്തിന് വേണ്ടി പ്രവര്‍ത്തന നിരതരാവേണ്ടതെങ്ങനെയാണെന്നും അതിന്‍റെ സൈദ്ധാ ന്തിക പ്രായോഗിക തലങ്ങളില്‍ ഒരേ സമയം എങ്ങനെ നായകത്വം വഹിക്കണമെന്നും നബി (സ്വ) ജീവിച്ചു കാണിക്കുകയുണ്ടായി. ഇലാഹി ബോധനത്തിന് ശേഷം രഹസ്യ മാര്‍ഗമായിരുന്നു പ്രവാചകന്‍ ആദ്യമുപയോഗിച്ചിരു ന്നത്. “”നിങ്ങള്‍ എഴുന്നേല്‍ക്കുക, മുന്നറിയിപ്പ് നല്‍കുക.” എന്ന് തുടങ്ങുന്ന സ്രഷ്ടാവിന്‍റെ ആജ്ഞക്ക് ശേഷമായിരുന്നു (വി.ഖു. 74:12) പരസ്യമായ ദീനി പ്രവര്‍ത്തനത്തിന്‍റെ ചലനാത്മകത തിരുനബിയില്‍ ദൃശ്യമായത്.
കാലാതീതമായ നേതൃത്വം
“”ഞാന്‍ ആദം സന്തതികളുടെ നേതാവാണ്. അഹന്തയല്ല.” എന്ന തിരുവചനം പ്രപഞ്ചത്തിന്‍റെ സൃഷ്ടി പ്പിനു പോലും നിദാനമായ തിരുപ്രകാശത്തെ അടയാളപ്പെടു ത്തുന്നുണ്ട്. അമാനുഷികതയുടെ പരിസരത്ത് ഭൂതവും, ഭാവിയും, വര്‍ത്തമാനവും അന്ത്യപ്രവാചകന്‍റെ പ്രവര്‍ത്തന പരിധിയില്‍ അപ്രസക്തമാണെങ്കിലും, മാനുഷിക വശത്ത് എ.ഡി ആറാം നൂറ്റാണ്ട് മുതല്‍ ലോകാവസാനം വരെയുള്ള കാലത്തിന്‍റെ സ്വഭാവം കൃത്യമായി മനസ്സിലാക്കിയാണ് പ്രവാചകര്‍ (സ്വ) ഇടപെട്ടതെന്ന് ബോധ്യമാവും. കാലത്തെ വിശാലാര്‍ത്ഥത്തിലും സൂക്ഷ്മാര്‍ത്ഥത്തിലും മനസ്സിലാക്കി യിട്ടായിരിക്കണം പ്രബോധനം സാധ്യമാക്കേണ്ടതെന്ന പാഠം പ്രവാചക ജീവിതം പഠിപ്പിക്കുന്നുണ്ട്. ജാഹിലിയ്യ കാലത്തെ സാഹിത്യ മികവിനെ അതിജയിക്കുന്ന വിശുദ്ധ ഖുര്‍ആ നായിരുന്നു തിരുനബി(സ്വ)യുടെ ഏറ്റവും വലിയ പ്രബോധനോപാധിയെന്നതില്‍ “സാക്ഷിയായവര്‍ അല്ലാത്ത വര്‍ക്ക് പകര്‍ന്നു നല്‍കട്ടെ’ എന്ന സന്ദേശം ഏറ്റെടുത്തവര്‍ക്ക് മാതൃകയേറെയാണ്.
ആത്മീയതയുടെ വെളിച്ചം ചുറ്റുമുള്ളവരിലേക്ക് പ്രസരിപ്പിക്കുകയും, അതോടൊപ്പം താനറിയുകയും ആസ്വദിക്കുകയും ചെയ്ത സത്യത്തെ അപരന് കൂടി ലഭിക്കാന്‍ ആഗ്രഹിക്കുന്നതിന്‍റെയും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്‍റെയും പ്രാധാന്യം “”നിങ്ങള്‍ കാരണം ഒരാള്‍ക്ക് സന്മാര്‍ഗ്ഗം ലഭിക്കുന്നത് പ്രപഞ്ചവും അതിലുള്ളത് മുഴുവനും നേടുന്നതിനേക്കാള്‍ ഉത്തമമാണ്.” (ഹദീസ്) തുടങ്ങിയ വചനങ്ങളിലൂടെ ശിഷ്യര്‍ക്ക് ബോധിപ്പിക്കാനും പ്രവാചകര്‍ (സ്വ) എത്രയെങ്കിലും സമയം കണ്ടെത്തി യിരുന്നു.
പവിത്രമായ ജീവിതമാണ് ദഅ്വത്തിന്‍റെ ഏറ്റവും ഫലപ്രദമായ രീതിയെന്നതിന് റസൂല്‍ (സ്വ)യുടെ ജീവിതം കൃത്യമായ ഉദാഹരണമാണ്. ഉമ്മാമയെ ചുമട് കൊണ്ട് പോകാന്‍ സഹായിച്ചതും ഒടുവില്‍ കള്ളപ്രവാചകന്‍റെ കെണിയില്‍ പെടരുതെന്ന് പ്രതിഫലമായി ഉപദേശിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞ മുഹമ്മദ് ഞാനാണെന്നറിയിക്കുകയും അത്ഭുതസ്തബ്ധയായ സ്ത്രീ കലിമത്തുത്തൗഹീദ് പ്രഖ്യാപിക്കുകയും ചെയ്ത സംഭവം ചരിത്രത്തില്‍ റസൂല്‍ (സ്വ)യുടെ ജീവിതത്തില്‍ നിന്നു മാത്രം തുല്യത കണ്ടെത്താ ന്‍ കഴിയുന്നതില്‍ പെട്ടതാണ്. ആദ്യ കാലങ്ങളില്‍ റസൂല്‍ (സ്വ)യുടെ ജീവിത വിശുദ്ധി മാത്രമായിരുന്നു ദഅ്വത്തിന്‍റെ മാര്‍ഗ്ഗം.
പ്രഭാഷണം
ഇസ്ലാമിക ദഅ്വത്തിന് എക്കാല ത്തും പ്രധാനമായി ഉപയോഗിച്ചിരുന്ന രീതിയാണ് പ്രഭാഷണം. ഈ തിരിച്ച റിവാണ് “”എന്‍റെ നാവിന്‍റെ കെട്ടഴി ക്കണേ…” എന്ന് മൂസാനബി (അ) നെ പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ചത്. പ്രസംഗ കലയിലും പൂര്‍ണ്ണതയുടെ അടയാളമായി രുന്നു പ്രവാചകര്‍ (സ്വ). “”നിന്നോട് കല്‍പിക്കപ്പെട്ടത് പരസ്യമായി പ്രഖ്യാപി ക്കുക” (15:94) എന്ന സ്രഷ്ടാവിന്‍റെ ആജ്ഞക്ക് ശേഷം തിരുനബി (സ്വ) മക്കാ നിവാസികളെ മലയടിവാരത്തിലേ ക്ക് ക്ഷണിക്കുകയും ഉജ്ജ്വല പ്രഭാഷ ണം നടത്തുകയും ചെയ്തു. “”ഈ മലയു ടെ പിന്നില്‍ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?” എന്ന ചോദ്യവുമായി ആരംഭിച്ച ആ ഭാഷണം ഒരുത്തമ പ്രസംഗത്തിന്‍റെ എല്ലാ സവിശേഷതക ളുമുള്ളതായിരുന്നു. ചോദ്യം കൊണ്ടുള്ള ആരംഭവും ഉപമകളും വളരെയധികം പ്രശംസിക്കപ്പെട്ടിട്ടുണ്ട്. റസൂല്‍ (സ്വ) തങ്ങളുടെ പ്രഭാഷണങ്ങളിലധികവും ഇടപെടല്‍ രീതിയില്‍ (കിലേൃമരശേീി ാലവേീറ) ഉള്ളതായിരുന്നു.
പ്രവര്‍ത്തിക്കാത്തത് പറയരുതെന്ന നിഷ്കര്‍ഷ ബുദ്ധി നബി(സ്വ) യുടെ ജീവിതത്തിലുടനീളം കാണാമായിരുന്നു. മദീനാ പള്ളിയില്‍ കഫം തുപ്പിയത് കണ്ടപ്പോള്‍ ഉടനെ തിരുകരങ്ങള്‍ കൊണ്ടത് നീക്കം ചെയ്യുകയും ശേഷം പള്ളിയെ ബഹുമാനിക്കേണ്ടതിനെക്കു റിച്ചും വൃത്തികേടുകള്‍ കണ്ടാല്‍ നീക്കം ചെയ്യേണ്ടതിനെക്കുറിച്ചും അനുയായികളോട് ഉത്ബോധനം നടത്തിയ സംഭവം ശ്രദ്ധേയമാണ്. നബി(സ്വ)യുടെ ഉത്തമ മാതൃകയില്‍ പുതിയ കാലത്തെ ഉപദേശകര്‍ക്ക്് പാഠങ്ങളേറെയുണ്ട്. കുടുംബ വിരുന്നുകള്‍ പോലെയുള്ള ഓരോ സാഹചര്യങ്ങളും ദീന്‍ പഠിപ്പിക്കുവാനുള്ള അവസരങ്ങളാക്കി ഉപയോഗിച്ചിരു ന്നു. നബി (സ്വ)യുടെ പ്രഭാഷണങ്ങളുടെ സ്വാധീനത്തെക്കുറിച്ച് സ്വഹാബികള്‍ വാചാലരാവാറുണ്ട്. നാളെയെക്കുറിച്ചുള്ള പ്രത്യാശയും ആശങ്കയും ഒരുപോലെ ഉണര്‍ത്തുന്ന തിരുനബി ഭാഷണങ്ങള്‍ ശ്രോതാക്കളുടെ സ്വഭാവവും ഭാഷയും അറിഞ്ഞു കൊണ്ടുള്ളതായിരുന്നു. വിടവാങ്ങല്‍ പ്രഭാഷണം ലോകചരിത്രത്തി ലെ തന്നെ ഏറ്റവും വലിയ ഒരേടാണ്.
എഴുത്ത്
സാര്‍വ്വലൗകികമായി അംഗീകരിക്കപ്പെട്ട മറ്റൊരു ബോധന രീതിയാണ് എഴുത്ത്. എഴുത്തിന്‍റെ മാര്‍ഗ്ഗത്തില്‍ അന്ന് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്ന കത്തെഴുത്തിലൂടെ റസൂല്‍ (സ്വ) ഇസ്ലാമിക പ്രബോധനത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്നു. ചക്രവര്‍ത്തിമാരെ പോലെയുള്ള രാജാക്കന്മാര്‍ക്കും മുസൈലിമതുല്‍ കദ്ദാബിനെ പോലെയുള്ള തിന്മയുടെ മതം പ്രചരിപ്പിക്കുന്നവര്‍ക്കും ഇസ്ലാമിലേക്ക് ക്ഷണിച്ച്കൊണ്ട് കത്തെഴുതിയിരുന്നു.
മത പ്രബോധനത്തിന് വേണ്ടി കവിതയെഴുതാന്‍ അനുയായികള്‍ക്ക് ആവേശം നല്‍കാനും റസൂല്‍ (സ്വ) സമയം കണ്ടെത്തിയിരുന്നു. ഹസ്സാനുബ്നു സാബിതിന്‍റെയും കഅ്ബുബ്നു സുഹൈറിന്‍റെയും ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. ചന്ദ്രന്‍ പിളര്‍ത്തുക, അദൃശ്യ ജ്ഞാനം പറയുക തുടങ്ങിയ അമാനുഷികതകളെയും പ്രബോധന വഴിയില്‍ പ്രവാചകര്‍ (സ്വ) ഉപയോഗിച്ചിരുന്നു.