മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: […]
Tag: Prophet MUHAMMED (S)
ഇഖ്‌റഅ്: പ്രപഞ്ച വായനയുടെ സുപ്രഭാതം
മനുഷ്യ ജീവിതത്തിലെ ചില നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും. ഒരു വാർത്തയോ അനുഭവമോ തീരുമാനങ്ങളോ തിരിച്ചറിവോ ചിലപ്പോൾ ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തിന്റെ ദിശ മാറ്റിമറിക്കും. മുഹമ്മദ് നബി ﷺയുടെ ജീവിതത്തിലും അത്തരമൊരു നിമിഷമുണ്ടായി. മക്കയിലെ ഹിറാ ഗുഹയിൽ വെച്ച് ജിബ്‌രീൽ (അ) ആദ്യമായി വഹ്‌യുമായി വന്ന രാത്രി മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായി മാറി. നബി ﷺക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. മക്കയിലെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികളും വിഗ്രഹാരാധനയും തെറ്റായ ആചാരങ്ങളും […]
ഹിറാ: സത്യാന്വേഷണത്തിന്റെ ദിനങ്ങൾ
ജീവിതയാത്രകൾക്കിടയിൽ നാം വിവിധങ്ങളായ മാനസികാവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്. കലുഷിതമായ അന്തരീക്ഷങ്ങളിൽ നിന്ന് ശാന്തമായി വസിക്കാൻ നമുക്കാവണം. എല്ലായ്പ്പോഴും ആളുകളുടെ ഇടയിൽ ആയിരിക്കുക, സംസാരിക്കുക, കേൾക്കുക, തിരക്കിലായിരിക്കുക എന്നത് മാത്രമല്ല ജീവിതം. ചില സമയങ്ങളിൽ നാം നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കേണ്ടത് അനിവാര്യമാണ്. ഞാൻ എവിടേക്കാണ് പോകുന്നത്? എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ? എന്റെ ജീവിതം അല്ലാഹുവിന് ഇഷ്ടപ്പെടുന്ന രീതിയിലാണോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കാനുള്ള സമയവും നമുക്ക് ആവശ്യമാണ്. മക്കയിലെ തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി […]
വേർപാടുകൾ തീർത്ത ഒരു ബാല്യത്തിന്റെ കഥ
മുഹമ്മദ് നബി ﷺയുടെ ജീവിതത്തെ പഠനവിധേയമാക്കുമമ്പോൾ പലപ്പോഴും അത് തിരു നബിയുടെ പ്രവാചകത്വകാലത്തിലും മക്കാ-മദീനാ ജീവിതത്തിലും മാത്രം കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ തിരുനബിയുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തെ മനസ്സിലാക്കണമെങ്കിൽ നബിയുടെ ബാല്യകാലത്തേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്. പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതത്തിലെ അനുഭവങ്ങൾ അവിടുത്തെ സ്വഭാവത്തിലും മനുഷ്യരോടുള്ള സമീപനത്തിലും പിന്നീട് പ്രകടമായ നിരവധി ഗുണങ്ങൾക്കു പശ്ചാത്തലമൊരുക്കിയതായി സീറാ സാഹിത്യം വ്യക്തമാക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെയും പിന്നീട് മാതാവിനെയും പിതാമഹനെയും നഷ്ടപ്പെട്ട ഒരു ബാലനായിരുന്നു മുഹമ്മദ് ﷺ. എന്നാൽ ഈ അനുഭവങ്ങൾ അവിടുത്തെ […]
അൽ-അമീൻ: വിശ്വാസ്യതയുടെ മാനിഫെസ്റ്റോ
സിനാൻ കുണ്ടുവഴി കഅ്ബ പുതുക്കിപ്പണിയുന്ന കാലം. മക്കയിലെ ഖുറൈശികൾ കഅ്ബയുടെ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മതിലുകൾ ഉയർന്നു. എന്നാൽ ഒരു പ്രശ്നം മാത്രം ബാക്കി. കഅ്ബയുടെ പ്രധാന ഭാഗമായ ഹജറുൽ അസ് വദ് അതിന്റെ സ്ഥാനത്ത് സ്ഥാപിക്കേണ്ട സമയമായിട്ടും ആരാണ് സ്ഥാപിക്കുക എന്നതിനെച്ചൊല്ലി ഖുറൈശി ഗോത്രങ്ങൾക്കിടയിൽ വലിയ തർക്കമുണ്ടായി. ഓരോ ഗോത്രവും ആ ബഹുമതി തങ്ങൾക്ക് വേണമെന്ന് ആശിച്ചു. തർക്കം മൂത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. സ്ഥിതി ഗതികൾ വല്ലാതെ വഷളായപ്പോൾ ഒരു തീരുമാനത്തിലെത്താൻ അവസാനം […]
തിരുനബിയുടെ മാതാപിതാക്കള്‍
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തിനാകമാനം അനുഗ്രഹമാണ്. ആ നബിയെ സനേഹിക്കലും ബഹുമാനാദര വുകള്‍ കല്‍പ്പിക്കലും ഓരോരുത്തരു ടെയും ബാധ്യതയാണ്. വ്യക്തിപ്രഭാ വം, കുടുംബം, വംശാവലി, പ്രവാച കത്വം, ദൗത്യനിര്‍വ്വഹണം തുടങ്ങിയ സമസ്തമേഖലകളിലും സംസ്ക രിക്കപ്പെട്ടവരാണവര്‍. ഈ ആശയം തത്വത്തിലും പ്രയോഗത്തിലും ഉറച്ചു ള്‍ക്കൊള്ളുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ആവിഷ്്കാരനൈപുണ്യ വും സാഹിതീയ കുശലതയും ഭാഷാപെരുമയും സമര്‍ത്ഥമായി വിനിയോഗിച്ച് പ്രവാചക പ്രേമത്തെ പാടിയും പറഞ്ഞും വരച്ചും കുറിച്ചും ചരിത്രത്തിന്‍റെ ഇന്നലെകളില്‍ കോറി യിട്ട് കടന്ന് പോയ പ്രവാചക പ്രേമികളായ പൂര്‍വ്വ […]
തിരുനബി;പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത മഹത്വം
നബി(സ്വ)യുടെ മഹത്വം എഴുതിത്തീര്‍ക്കാനോ പറഞ്ഞവസാനിപ്പിക്കാ നോ സാധിക്കുന്ന ഒന്നല്ലെന്ന് മുസ്ലിം ഉമ്മത്തിന്‍റെ മുന്നില്‍ തെളിവുകളുടെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കേണ്ടതില്ല. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് മനുഷ്യവര്‍ഗ്ഗത്തിനാണ്. മനുഷ്യരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് മഹാനായ നബി(സ്വ) തങ്ങള്‍ക്കാണ്. നിങ്ങളില്‍ വെച്ച് കൂടുതല്‍ മഹത്വവും സ്ഥാനവുമുള്ളത് കൂടുതല്‍ തഖ്വയുള്ളവര്‍ക്കാണ് (ഖുര്‍ആന്‍). നിങ്ങളില്‍ വെച്ച് കൂടുതല്‍ തഖ്വയും അറിവുമുള്ള ആള്‍ ഞാനാകുന്നു.(ബുഖാരി) ഈ ആയത്തും ഹദീസും കൂട്ടിവെച്ച് ആലോചിക്കു ന്പോള്‍ ഏറ്റവും കൂടുതല്‍ മഹത്വവും ശ്രേഷ്ടതയും ഉള്ളത് നബി തങ്ങള്‍ക്കാ ണെന്ന് […]
പ്രബോധന നേതൃത്വം; പൂര്‍ണ്ണതയുടെ അടയാളങ്ങള്‍
പ്രവാചകന്മാരുടെ നിയോഗിത ലക്ഷ്യം തന്നെ സത്യ സന്ദേശത്തിന്‍റെ പ്രബോധനമാണ്. ഇസ്ലാമെന്ന വിജയ മാര്‍ഗത്തിന്‍റെ വളര്‍ച്ചക്കും പ്രചരണത്തിനും വേണ്ടി സമര്‍പ്പിതമാണ് അവരുടെ ജീവിതങ്ങളൊക്കെയും. തിരുനബി (സ്വ) ഈ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമായിരു ന്നു. മതത്തിന്‍റെ വ്യാപനത്തിന് വേണ്ടി പ്രവര്‍ത്തന നിരതരാവേണ്ടതെങ്ങനെയാണെന്നും അതിന്‍റെ സൈദ്ധാ ന്തിക പ്രായോഗിക തലങ്ങളില്‍ ഒരേ സമയം എങ്ങനെ നായകത്വം വഹിക്കണമെന്നും നബി (സ്വ) ജീവിച്ചു കാണിക്കുകയുണ്ടായി. ഇലാഹി ബോധനത്തിന് ശേഷം രഹസ്യ മാര്‍ഗമായിരുന്നു പ്രവാചകന്‍ ആദ്യമുപയോഗിച്ചിരു ന്നത്. “”നിങ്ങള്‍ എഴുന്നേല്‍ക്കുക, മുന്നറിയിപ്പ് നല്‍കുക.” എന്ന് തുടങ്ങുന്ന […]








