ജാതി ജന്മം ജനകീയം രാവിലത്തെ രോഗം രാഷ്ട്രീയം മാറില്‍ മാറാത്ത മാറാരോഗം ആശുപത്രിയിലെ ആശ്വാസം ആനന്ദം അധികാരം ആര്‍ത്തി അഭിമാനം കവലകളിലെ കരിഞ്ഞ കാലം കാലൊച്ചകള്‍ കാവലായി മുഹമ്മദ് സ്വഫ്വാന്‍ സി മാടംചിന
Author: shabdamdesk
സ്വത്വം ഓര്‍മയാകും മുമ്പൊരു പുനര്‍വായന
ഞാന്‍ വേട്ടക്കാരനല്ല വിരുന്നുകാരനുമല്ല ഇവിടെ മുളച്ചു ഇവിടെ പൂവിട്ടവന്‍ ഇവിടെത്തന്നെ വാടിവീഴേണ്ടവന്‍ വൃക്ഷം കത്തിയെരിയുമ്പോഴും പറന്നുപോകാതെ അതിനോടൊപ്പം കത്തിയെരിയുന്ന കിളികളെപ്പോലെ ഞങ്ങള്‍ ഇവിടെത്തന്നെ കരിഞ്ഞുവീഴും ഞങ്ങളെ വേണ്ടാത്ത ഈ മണ്ണില്‍ അന്യന്‍/സച്ചിദാനന്ദന്‍ CAA, NRC, NPR കുറച്ച് നാളുകള്‍ക്ക് മുമ്പ് രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ച ചെയപ്പെട്ട വാക്കുകളാണിത്. കൃത്യമായി പറഞ്ഞാല്‍ 2019-ഡിസംബര്‍ ആദ്യവാരം, ‘യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്’ എന്ന ബാനറില്‍ ഏതാനും വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ തുടങ്ങിവെച്ച ഒരു പ്രക്ഷോഭം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗരത്വ […]
സ്ത്രീധന സമ്പ്രദായം: സമൂഹം മാറേണ്ടതുണ്ട്
വൈജ്ഞാനിക സംസ്കാരിക ഔന്നിത്യം പ്രാപിച്ച് കേരളീയ ജനതക്കിടയില്‍ നിന്ന് പോലും നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധന ദുരാചാര സമ്പ്രദായത്തിന്‍റെ ഇരകളാക്കപ്പെട്ട ജീവിതം നടുക്കുന്ന അനേകം വേദനിപ്പിക്കുന്ന സംഭവങ്ങള്‍ സര്‍വ്വ വ്യാപകമാവുകയാണ്. വരനോടൊപ്പം സുഖമായി വസിക്കാനുള്ള ഭൗതികമായ വസ്തുക്കള്‍ വധുവിന്‍റെ ഭവനങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്ന പ്രക്രിയയാണ് സ്ത്രീധനം കൊണ്ട് വിവക്ഷിക്കുന്നത്. 1961 മുതല്‍ക്ക് നിയമപ്രകാരം ഈ സമ്പ്രദായം നിരോധിക്കപ്പെട്ടതാണ്. 60 വര്‍ഷത്തോളമായി ഈ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇന്ന് ഇതിന്‍റെ ഇരകളായി ജീവിതം ദുസ്സഹമാകുന്ന അനേകം ജീവനുകളുണ്ട്. വീടും […]
നിളയില്‍ ഒഴുകിയ സാഹിത്യം
ലോകത്ത് ഏതു സംസ്കാരികധാരയെയും ഒരു നദി സ്പര്‍ശിച്ചിട്ടുണ്ട് എന്ന് മുമ്പ് വായിച്ചത് ഓര്‍ക്കുകയാണ്. നദി തൊട്ടൊഴുകിയ സംസ്കാരങ്ങളും സമൂഹങ്ങളും ഇന്നും ശേഷിക്കുന്നുമുണ്ട്. അതിന്‍റെ നീരൊഴുക്കിലൂടെ തന്നെ മലയാളസാഹിത്യവും ഒരുപാട് ഒഴുകിയിട്ടുള്ളതാണ്. ഇപ്പോഴും ഒഴുകുക തന്നെയാണ്. അത്തരത്തില്‍ മലയാളമണ്ണിന്‍റെ പ്രിയപ്പെട്ട നദീതടത്തില്‍ നിന്നും വളര്‍ന്ന ഒരു സംസ്കാരിക കേരളത്തെ വിസ്മരിക്കാന്‍ കഴിയാത്തിടത്താണ് എഴുത്തുകാരനും സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകനും പു.ക.സ സംസ്ഥാന ട്രഷററുമായ ശ്രീ. ടി ആര്‍ അജയന്‍റെ ‘നിളയും മലയാള സാഹിത്യവും’ എന്ന ചിന്ത പബ്ലിക്കേഷന്‍സ് 2019ല്‍ പുറത്തിറക്കിയ കൃതിയുടെ […]
നിയമ നിര്‍മാണം; മൂര്‍ച്ചയേറിയ ആയുധമാണ്
ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്‍റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയ കമ്പിനികളെയെല്ലാം അവരുടെ വരുതിയില്‍ വരുത്താനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയകരമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കു നിരക്കാത്ത നിയമ നിര്‍മാണങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളിലെ പരാജയവും തുടങ്ങിയുള്ള ഭരണകൂട വീഴ്ചകള്‍ ജ്വലിച്ച് നില്‍ക്കുമ്പോഴും […]
നടുവൊടിഞ്ഞ രാജ്യം
ഓരോ ആഗസ്റ്റ് പതിനഞ്ചും വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. പതിറ്റാണ്ടുകളോളം വൈദേശികാധിപത്യത്തിന്‍റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരവും അത് സാധ്യമാക്കാന്‍ സഹിക്കേണ്ടി വന്ന ത്യാഗങ്ങളും കഥന കഥകളും ആവോളം ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാവും. ഒരുപാട് കണ്ണുനീര്‍ നനവുപടര്‍ന്ന ജനങ്ങളേകിയതാണ് നമ്മുടെ ഈ സ്വാതന്ത്ര്യം. ഒരുപാട് ധീരകേസരികളുടെ, രാജ്യ സ്നേഹം എരിഞ്ഞ മാതൃഹൃദയങ്ങളുടെ, കുഞ്ഞുങ്ങളുടെ ത്യാഗ ഫലമായി കൈവരിച്ചത്. ജാതി-മത ഭേതമന്യേ വൈദേശികാധിപത്യത്തെ വെല്ലുവിളിച്ചും പോരാടിയും ജീവനേകിയും നേടിയെടുത്തത്. ഇത്തരത്തില്‍ പല വിധേനയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ നമുക്ക് വിശേഷിപ്പിക്കാനാവും. […]
ഭ്രാന്തന്‍
തെരുവില്‍ കിടന്നുറങ്ങിയത് എച്ചില്‍ രുചിക്കാനായിരുന്നു ഓടക്ക് മുകളില്‍ തപസ്സിരുന്നത് തെരുവ് പട്ടികളെങ്കിലും കൂട്ടിന് വരുമെന്ന് കരുതിയായിരുന്നു തനിയെ നടന്ന വര്‍ത്തമാനം പറഞ്ഞ് പ്രകൃതിയെങ്കിലും ശ്രവിക്കുമെന്ന് നിനച്ചായിരുന്നു പതിയെ ഞാന്‍ ഒരു ഭ്രാന്തനായി തീര്‍ന്നിരുന്നു ഭ്രാന്ത് തടയണ തീര്‍ത്തു ചിന്തകള്‍ക്ക് മുമ്പില്‍ അടയിരുന്ന് സ്വപ്നങ്ങള്‍ക്ക് മേല്‍ കഠാരയേന്തും തോണ്ടോളജിയന്‍റെ ഭിത്തിയില്‍ കരിയെടുത്ത് ഞാന്‍ പ്രകൃതിയുടെ വര്‍ണ്ണം നല്‍കി ഒപ്പിയെടുത്ത് തൊടുത്ത് വിട്ടവര്‍ ഒരു തെരുവ് ഭ്രാന്തന്‍റെ കല ഹാഷ്ടാഗോടെ പെയ്ത് തുടങ്ങി ലൈക്കിന്‍റെ ഹര്‍ഷമഴ ഭാരതാമ്മേ ആരാണു ഭ്രാന്തന്‍..? […]
ഇതെന്‍റെ പ്രണയമാണ്
എന്‍റെ സ്നേഹമാണിത് നീയിത് വിസ്മരിക്കുക എന്താണിത് വെറുമൊരു ബലൂണ്‍ എന്നു പറഞ്ഞ് നീ വിസ്മയിക്കരുത് ഇതിലെന്‍റെ ജീവശ്വാസമാണ് നിന്‍റെ കിനാവില്‍ നീയിതിനെ കാത്തുകൊള്ളുക എന്‍റെ സ്നേഹമാണിത് നീയിത് സ്വീകരിക്കുക എന്താണിത്? വെറുമൊരു കടലാസ് പട്ടം എന്നു പറഞ്ഞ് നീ പരിഹസിക്കരുത് ഇതെന്‍റെ കിനാക്കളാണ് നിന്‍റെ ഹൃദയാകാശത്തില്‍ സ്നേഹത്തിന്‍റെ ചിറകുതുന്നി നിയിത് കല്‍പാന്തകാലം കാക്കുക എന്‍റെ സ്നേഹമാണിത് നീയിത് സ്വീകരിക്കുക എന്താണിത് വെറുമൊരി മഴനീര്‍ത്തുള്ളഇകളോ എന്നു പറഞ്ഞ് നീ പരിഹസിക്കരുത് ഇതെന്‍റെ പ്രണയമാണ് നിന്‍റെ കൈക്കുമ്പിളില്‍ നിന്നൂര്‍ന്ന് പോകാതെ […]
ഫലസ്തീന്‍; കണ്ണുനീരില്‍ കുതിര്‍ന്ന ഭൂപടം
2014-ന് ശേഷം ഇസ്രായേല്‍ ഫലസ്തീനിനെതിരെ നടത്തിയ ഏറ്റവും വലിയ അക്രമമായിരുന്നു ഈ കഴിഞ്ഞ വിശുദ്ധ റമളാനിലെ അവസാന വാരത്തില്‍ നടന്നത്. 128 പുരുഷന്മാരും 65 കുഞ്ഞുങ്ങളും 39 സ്ത്രീകളുമാണ് സയണിസ്റ്റുകളുടെ കിരാത ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. 1900-ത്തിലധികം ആളുകള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 250,000ത്തോളം ജനങ്ങള്‍ക്ക് ജലസ്രോതസ് തടയുകയും, 58ഓളം വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുകയും, 75000ത്തോളം വരു ജനങ്ങളെ കുടിയൊഴിപ്പിക്കുകയും, 230ഓളം കെട്ടിടങ്ങള്‍ തകര്‍ത്തതുമെല്ലാം സയണിസ്റ്റ് ആക്രമണങ്ങളുടെ അനന്തരഫലമായിരുന്നു. ഇന്നോ ഇന്നലെയോ പൊട്ടിപുറപ്പെട്ട കേവലമൊരു ആക്രമണ പരമ്പരയായി ഇതിനെ […]
സൂഫിസം; പ്രപഞ്ച നാഥനോടുള്ള പ്രണയം
ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവിയാണ് ജലാലുദ്ദീന്‍ റൂമി.വിശാലമായ വൈജ്ഞാനിക മേഖലകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന കവിതകളുടെ ഉടമയാണ് അദ്ദേഹം. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനോടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹം തന്‍റെ വരികളില്‍ കൃത്യമായി ആവിഷ്കരിക്കുന്നുണ്ട്. വരികളുടെ ആശയവ്യാപ്തി തിരിച്ചറിയാതെ റൂമി കവിതകള്‍ പലപ്പോഴും കാമഭ്രാന്ത് എഴുത്തുകളില്‍ മാറ്റ് കൂട്ടാനായി എത്താറുണ്ട്. സൂഫിസം കാമഭ്രാന്തിലും മറ്റു അധാര്‍മിക മനേഭാവങ്ങളിലും അധിഷ്ഠിതമായ ഒന്നാണെന്ന് വരുത്തി തീര്‍ക്കാന്‍ റൂമി പോലുള്ള സൂഫികളെയും അവരുടെ കവിതകളെയും ഉപയോഗപ്പെടുത്താറുമുണ്ട്. പേര്‍ഷ്യന്‍ ചിന്തകന്‍ പാല്‍ വാശെ […]










