യഥാര്‍ത്ഥവും ആധികാരികവുമായ ഒരു മതപ്രത്യയശാസ്ത്രമാണ് ഇസ്ലാം. എന്നാല്‍ അതിനെ കുറിച്ചുള്ള സംഘര്‍ഷഭരിതവും യുക്തിരഹിതവുമായ അനേകം സ്വരങ്ങള്‍ ലോകത്ത് അലയടിക്കാനും ചിലപ്പോള്‍ ആര്‍ത്തിരമ്പി അക്രമാത്മക സാഹചര്യം സൃഷ്ടിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. പിറവി കൊണ്ട അറേബ്യയില്‍ നിന്നും അതിന്‍റെ ഗതിവിഗതികള്‍ പിന്നീട് കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങിത്തുടങ്ങി. ഒരു പക്ഷെ, അറേബ്യയില്‍ എരിഞ്ഞു തുടങ്ങിയ ആ കനലുകളെ അഗ്നിയായി ആളിക്കത്തിച്ചതില്‍ അന്നും ഇന്നും ഏറിയ പങ്കും ചോദിച്ചു വാങ്ങേണ്ടവര്‍ പടിഞ്ഞാറ് തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആദ്യമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ […]
Author: shabdamdesk
ഹിബ്ബീ
ഈ ഭൂലോകത്ത് ഒന്നൂടെ പിറന്ന് വീഴണം നിഴലില്ലാത്ത ആറ്റലോരുടെ നിഴലായി കൂടണം ഉഹ്ദില്‍ മുത്തിനെതിരെ വന്ന ശത്രു ശരമാല, പരിച കണക്കെ നെഞ്ചേറ്റു വാങ്ങിയ ത്വല്‍ഹത്താകണം ഹബീബിന്‍റെ കാലില്‍ മുള്ള് തറക്കുന്നത് പോലും താങ്ങാനാവില്ലെന്നു തേങ്ങി കഴുമരമേറിയ ഖുബൈബോരുടെ ഇടറിയ കണ്ഠമാവണം തന്ത്രത്തില്‍ തഞ്ചം പാര്‍ത്ത് പൂമേനി വാരിപ്പുണര്‍ന്ന സഹദോരുടെ ഭാഗ്യമാവണം ഹബീബി.. ഒരു അനുരാഗിയുടെ തേട്ടമാണിത് കനിവരുളണേ ഹീബ്ബീ… മലിക്ക് ഐ ടി ഐ
ഇന്നലെകള്‍
ഉറ്റവരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി ആദ്യാക്ഷരം തേടി കയറിച്ചെന്ന വിദ്യാലയ മുറ്റങ്ങള്‍. നന്മ തിന്മയുടെ വേര്‍തിരിവ് പറഞ്ഞുതന്ന ഗുരുമുഖങ്ങള്‍. ജീവിതത്തിന്‍റെ ചവിട്ടു പടികളില്‍ ആകാശത്തോളമുയരാന്‍ ചിറകുകള്‍ തുന്നിച്ചേര്‍ത്ത മാതാപിതാക്കള്‍. സന്തോഷ സന്താപങ്ങളില്‍ സ്നേഹക്കരങ്ങള്‍ തന്ന് കൂടെ നിന്നത് കൂടെപ്പിറപ്പല്ലെങ്കിലും കൂട്ടൂകാര്‍. ജീവിതത്തിന്‍റെ നിഖില നിമിഷങ്ങളിലും അറിവും, അനുഭവവും പങ്കുവെച്ച കുടുംബ ബന്ധങ്ങള്‍. ഇന്നലകളിലെയീ കൂട്ടുകള്‍ മണ്‍മറഞ്ഞതില്‍ പിന്നെ ബാക്കിയായത് എന്‍ ഏകാന്ത ഹൃദയത്തിലെ നോവുകള്‍ മാത്രം… ജുറൈജ് പുല്‍പ്പറ്റ
സമൂഹ മന:സാക്ഷി ഉണരട്ടെ…
പെട്ടെന്ന് പണം കണ്ടെത്താനുള്ള എളുപ്പവഴികള്‍ തേടുകയാണ് പുതിയ സമൂഹം. സോഷ്യല്‍ സൈറ്റുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും നിരന്തരം പുതുമകളുമായെത്തി കാഴ്ച്ചക്കാരെ സ്വീകരിക്കാനുള്ള വ്യഗ്രതയിലാണവര്‍. സാഹസികതകളും പുതിയ കണ്ടുപിടുത്തങ്ങളും സമൂഹമധ്യേ പ്രദര്‍ശിപ്പിക്കുന്നതിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പക്ഷേ ഇതൊരു തെറ്റായ പ്രവണതയിലേക്ക് നീങ്ങുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിസാഹസികതകളില്‍ ജീവന്‍ നഷ്ടപെടുന്നതും സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നതുമാണ് ഫലം. അമേരിക്കയില്‍ രണ്ടു കുഞ്ഞുങ്ങളെ ദത്തെടുത്ത് അവരില്‍ ക്രൂരവിനോദം നടത്തി അത് ചാനല്‍ റേറ്റിംഗിന് വേണ്ടി ഉപയോഗപ്പെടുത്തിയ വാര്‍ത്ത ഈ പ്രവണതയെ സൂചിപ്പിക്കുന്നു. കാഴ്ചക്കാരുണ്ടാക്കുക […]
സ്ത്രീസുരക്ഷ നിയമങ്ങള്‍ ശക്തമാവണം
രാജ്യ വ്യാപകമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ പോലും കാപാലികരാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബലാത്സംഗങ്ങള്‍ക്കുപുറമെ ആസിഡ് ഒഴിച്ചും തീ കൊളുത്തിയും ഇരകളുടെ ജീവനെടുത്ത് ആത്മരതി കൊള്ളുന്നവര്‍ പലപ്പോഴും ശിക്ഷിക്കപ്പെടുന്നില്ലായെന്നാണ് യാഥാര്‍ത്ഥ്യം. നിയമപാലകര്‍ പലപ്പോഴും സംരക്ഷണ റോളിലെത്തുന്നുവെന്നതും സങ്കടകരം തന്നെ. പീഢനത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചവര്‍ക്ക് കിട്ടിയ മറുപടി പീഡനത്തിനിരയായി എന്നതിന് തെളിവുമായി വരാനാണ്. ഉന്നാവോയില്‍ തന്നെ ആക്രമിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം നടത്തിയ യുവതിയെയാണ് പ്രതികള്‍ ചുട്ടുകൊന്നത്. പോലീസിന്‍റെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ […]
വിധി നിരാശാജനകം
ബാബരി വിധി തികച്ചും നീതി രഹിതമാണ്. നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്ന ഇന്ത്യന്‍ ജുഡീഷ്യറിയുടെ അടിസ്ഥാനത്തെ തച്ചുടച്ച് ന്യൂനപക്ഷമായ മുസ്ലിംകളെ പാടെ അവഗണിച്ചാണ് വിധി തീര്‍പ്പുണ്ടായിരിക്കുന്നത്. തെളിവുകള്‍ക്കപ്പുറം വിശ്വാസത്തെ പിന്താങ്ങിയുള്ള കോടതി നയം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്ല്യ നീതിയെയും തുല്ല്യ സമത്വത്തെയും കാറ്റില്‍ പറത്തുന്നതാണ്. ബാബരി മസ്ജിദ് പടുത്തുയര്‍ത്തുന്നതിന് മുമ്പ് ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്നു പള്ളി നിന്നിരുന്ന സ്ഥലമെന്ന ആര്‍. എസ്. എസിന്‍റെ വാദത്തെ സ്ഥീരീകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കോടതി അവരുടെ രാമജന്മ ഭൂമി […]
വിചിത്ര വിധി
ബാബരി മസ്ജിദ് ധ്വംസനത്തിന് 27 വര്‍ഷം പിന്നിടുകയാണ്. 1992 ഡിസംബര്‍ 6 ന് ഇന്ത്യന്‍ മതേതരത്വത്തിന്‍റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് വര്‍ഗീയവാദികളാല്‍ തച്ചുതകര്‍ക്കപ്പെടുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് നിലകൊള്ളുന്ന ആയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കോടതി വ്യവഹാരം മുസ്ലിം കക്ഷികള്‍ക്ക് അയോധ്യയിലെവിടെയെങ്കിലും അഞ്ച് ഏക്കര്‍ സ്ഥലം പള്ളി പണിയാന്‍ അനുവദിക്കണമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള തീര്‍പ്പാണ് നല്‍കിയിരിക്കുന്നത്. സമ്പൂര്‍ണ നീതി ആഹ്വാനം ചെയ്തുള്ള വിധി ന്യായം ഭൂരിപക്ഷ താല്‍പര്യ സംരക്ഷണമായി പര്യവസാനിച്ചിരിക്കുന്നു. പ്രതികൂലമായി വിധി […]
നിയമവ്യവസ്ഥിതി വെല്ലുവിളിക്കപ്പെടുമ്പോള്‍
നീതിയും നിയമവ്യവസ്ഥകളും പച്ചയായ രീതിയില്‍ ലംഘിക്കപ്പെട്ടാണ് ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശ കേസില്‍ വിധി പുറത്തുവന്നിരിക്കുന്നത്. ഗാംഗുലി, മാര്‍കണ്ഡേയ കട്ജു തുടങ്ങിയ നിയമജ്ഞര്‍ തന്നെ സുപ്രീം കോടതിയുടെ അപക്വമായ വിധിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത് ശ്രദ്ധേയമാണ്. നീതിവ്യവസ്ഥകളിലെ അടിസ്ഥാന താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധിന്യായം ചില സങ്കുചിത താല്‍പര്യസംരക്ഷണമാണെന്നത് വ്യക്തം. ഈ വിധിന്യായത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുകയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. പ്രഭാത് പട്നായിക്കിന്‍റെ നേതൃത്വത്തില്‍ 48 പ്രമുഖരും ഈ വിധി ന്യായത്തിലെ ഏകപക്ഷീയതക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. കോടതി ഈ […]
മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കാം
സാമൂഹ്യ ജീവിയാണ് മനുഷ്യന്‍. പരസ്പരം കൊണ്ടും കൊടുത്തുമല്ലാതെ ഉയര്‍ത്തി വളച്ചു കെട്ടിയ മതിലിനകത്ത് മറ്റാരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ല. ആവശ്യത്തിലധികം പണം കയ്യിലുണ്ടെങ്കിലും അവനു ജീവിത സൗകര്യങ്ങളും ദൈനംദിന കാര്യങ്ങളും നടന്നു കിട്ടാന്‍ പലരെയും ആശ്രയിക്കേണ്ടി വരും. വീട് വെക്കാന്‍ കല്ലും മണലും സിമന്‍റും കമ്പിയും മുതല്‍ എന്തെല്ലാം വേണം. അതോരോന്നും വിത്യസ്ത സ്ഥലങ്ങളിലുള്ള വിവിധയാളുകളുടെ അധ്വാനത്തിന്‍റെ കൂടി ഫലമാണ്. ചോറുണ്ടാക്കാന്‍ ആന്ധ്രക്കാരന്‍റെ അരി വേണം, കറിവെക്കാന്‍ തമിഴന്‍റെ പച്ചക്കറികളും. നടുറോഡില്‍ വാഹനമിടിച്ചു വീണാല്‍ മറ്റാരെങ്കിലും […]
പ്രളയം; അതിജീവനത്തിനായി കൈകോര്‍ക്കാം
പ്രകൃതിയുടെ ഭാവപ്പകര്‍ച്ചക്കുമുമ്പില്‍ മനുഷ്യര്‍ എത്രത്തോളം നിസ്സഹായരാണെന്ന് ഓര്‍മപ്പെടുത്തലുമായാണ് പ്രളയം വീണ്ടുമെത്തിയത്. 2018 ല്‍ 483 പേരുടെ ജീവനെടുത്ത പ്രളയത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറും മുമ്പ് പ്രകൃതി വീണ്ടും രൗദ്രഭാവമണിഞ്ഞിരിക്കുന്നു. നൂറ്റാണ്ടിലെ മഹാപ്രളയത്തെ കുറിച്ചുള്ള ഓര്‍മകള്‍ വേരറുക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പ്രളയത്തിന്‍റെ നടുക്കുന്ന നേര്‍ചിത്രങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടിവന്നിരിക്കുന്നുവെന്നത് യാദൃശ്ചികമാവാം. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഒന്നുറക്കെ കരയാന്‍ പോലുമാകാത്തവര്‍, ജീവിതം മുഴുക്കെ അധ്വാനിച്ച് പണിതുയര്‍ത്തിയ സ്വപ്ന ഗൃഹങ്ങള്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടവര്‍.. പ്രളയം ബാക്കിവെച്ച ദുരന്ത ചിത്രങ്ങള്‍ ആരുടേയും ഉള്ളുലയ്ക്കാന്‍ പോന്നതാണ്. അനേകമായിരങ്ങളുടെ […]