2019 May-June Hihgligts Shabdam Magazine ലേഖനം സമകാലികം

അറുതി വേണം, കുരുന്നു രോദനങ്ങള്‍ക്ക്

  ഭിത്തിയുറയ്ക്കാനീ പെണ്ണിനെയും ചെത്തിയ കല്ലിനിടയ്ക്കു നിര്‍ത്തി കെട്ടിപ്പടുക്കും മുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടു കൊള്‍വിന്‍ കെട്ടി മറക്കല്ലെയെന്‍ പാതി നെഞ്ചം കെട്ടി മറക്കല്ലെയെന്‍റെ കയ്യും എന്‍റെ പൊന്നോമന കേണിടുമ്പോള്‍ എന്‍റെയടുത്തേക്ക് കൊണ്ടു വരൂ ഈ കയ്യാല്‍ കുഞ്ഞിനെയേറ്റു വാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ ഓരോ അമ്മയും കുഞ്ഞിനോടു കാണിക്കുന്ന കരുതലിനേയും സ്നേഹത്തേയും ഒ.എന്‍.വി തന്‍റെ അമ്മ എന്ന കവിതയില്‍ ചിത്രീകരിക്കുന്ന വരികളാണിത്. സ്നേഹവായ്പും സുരക്ഷിതത്വ ബോധവും തലമുറകളിലേക്ക് പകരുന്നതില്‍ മുലപ്പാലിലേറെ മറ്റെന്താണ് ഉദാഹരിക്കാനുള്ളത്. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് […]

2019 May-June Shabdam Magazine

നിഖാബിന്‍റെ വര്‍ത്തമാന പരിസരം

  സഹപാഠികളും ടീച്ചേഴ്സുമൊത്തരപൂര്‍വ്വ സംഗമം… ഉമ്മച്ചിക്കുട്ടികളുടെ നിഖാബ് എങ്ങനെയോ ചര്‍ച്ചയായി. ചിലരതില്‍ കയറിപ്പിടിച്ചപ്പോള്‍ ഒരു രസത്തിന് ഒപ്പം കൂടിയതാണ്. എന്തിന് പറയുന്നു, അവസാനം ചോദ്യം മുഴുവന്‍ എന്നോടായി. ഞാനൊറ്റക്കും ബാക്കിയെല്ലാവരും മറുഭാഗത്തും… കാലിടറുമോ എന്ന ചെറിയ ഭയമെങ്കിലും ഇല്ലാതിരുന്നില്ല. ആ സമയത്ത് എന്‍റെ മനസ്സിലേക്കോടിയെത്തിയത് ഒരു സ്ത്രീ രത്നത്തിന്‍റെ മുഖമായിരുന്നു. തകര്‍ന്നടിഞ്ഞ ചാരക്കൂമ്പാരത്തില്‍ നിന്നും ഫിനിക്സ് പക്ഷിയായി കിതപ്പില്ലാതെ കുതിച്ചുയരാന്‍ പ്രാപ്തയാക്കിയ എന്‍റെ പൊന്നുമ്മിയുടെ മുഖം. എന്നിലറിയുന്നത് പറയാന്‍ ഞാന്‍ മാക്സിമം ശ്രമിച്ചു. അവര്‍ അറിയാന്‍ ചോദിച്ചതാണെങ്കിലും […]

2019 May-June Hihgligts Shabdam Magazine ലേഖനം സ്മരണ

സി.എം വലിയുല്ലാഹി (റ) പ്രതിസന്ധികളില്‍ കൂടെയുണ്ട്

ജീവിത വിശുദ്ധിയിലൂടെ അല്ലാഹുവിന്‍റെ സാമീപ്യം നേടി സമൂഹത്തെ സംസ്കരണത്തിന്‍റെ ശാദ്വല വിതാനത്തിലേക്കും നന്മയുടെ വിശാലതയിലേക്കും നയിച്ച ആത്മജ്ഞാനിയാ4് ഖുതുബുല്‍ ആലം സി.എം വലിയുല്ലാഹി(റ). 1929 (ഹി.1348 റബീഉല്‍ അവ്വല്‍12) നാണ് മഹാന്‍ ജനിക്കുന്നത്. തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍. നിരവധി കറാമത്തുകള്‍ അവരില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുഞ്ഞിമാഹിന്‍ മുസ്ലിയാരുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയമകന്‍ കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരാണ് സി.എം വലിയുല്ലാഹിയുടെ പിതാവ്. മടവൂരിലെ പെരിയട്ടിചാലില്‍ ഇമ്പിച്ചിമൂസയുടെ പുത്രി ആയിഷ ഹജ്ജുമ്മയാണ് മാതാവ്. ശൈഖുനയെ ഗര്‍ഭം […]

2019 May-June Hihgligts Shabdam Magazine ചരിത്രം ലേഖനം

ആറ്റല്‍ നബിയോട് കള്ളം പറയാനില്ല

സായാഹ്ന സൂര്യന്‍ മടിച്ച് മടിച്ച് പടിഞ്ഞാറന്‍ ഗര്‍ത്തത്തിലേക്ക് കുമ്പിടാനൊരുങ്ങുന്നു. അതിന്‍റെ നനുത്ത രശ്മികള്‍ കൊണ്ട് അത് മദീനയെ ഒന്നാകെ തലോടി. പതിവിലേറെ മദീന ഇന്ന് സജീവമാണ്. മുത്ത് നബിയും സ്വഹാബത്തും ഒരു ദീര്‍ഘയാത്രക്ക് വട്ടം കൂട്ടുന്നു. മദീനയിലെ ഓരോ ഗൃഹങ്ങളും ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. അതേ സമയം എങ്ങുനിന്നോ വന്ന ഒരു യുവാവ് മദീനയാകെ റോന്തുചുറ്റി ചുറ്റുപാടുകള്‍ നിരീക്ഷിച്ച് വന്ന വഴിയെ ഉള്‍വലിഞ്ഞു. അങ്ങനെ ആ സന്ധ്യാസമയം ഏതാണ്ട് അവസാനിക്കാറായി. പൊടുന്നനെ, രാത്രിയുടെ ഘനാന്ധകാരത്തിന് വിടവുകള്‍ വരുത്തി മാനത്ത് […]

2019 May-June Hihgligts Shabdam Magazine ലേഖനം സ്മരണ

ഖുറാസാനിന്റെ സുഗന്ധം

പ്രവാചക സഹചാരികള്‍ക്കും യുഗപ്രഭാവരായ മദ്ഹബിന്‍റെ ഇമാമുകള്‍ക്കും ശേഷം മുസ്ലിം സമുഹത്തിന് അനശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തരായ വിശ്വപ്രസിദ്ധ പ്രതിഭാശാലിയാണ് ഇമാമുല്‍ മുഹദ്ധിസീന്‍ ഇസ്മാഈലുല്‍ ബുഖാരി (റ). യത്തീമായാണ് വളര്‍ന്നതെങ്കിലും സമ്പന്നനായിരുന്ന ഇമാം തന്‍റെ ഹദീസ് പഠനത്തില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് സഞ്ചരിച്ചു. യാത്രകളിലെ വിഷമങ്ങളെ ക്ഷമയുടെ പുടവ കൊണ്ട് പുതപ്പിച്ച് ഘനം കുറച്ച ത്യാഗമായിരുന്നു ഇമാമിന്‍റെ പാഠപുസ്തകത്തിന്‍റെ സവിശേഷതകളത്രെയും. ആ വിസ്മയ ലോകത്തെ വിവരിക്കാന്‍ പര്‍വ്വത സമാനമായ തൂലികകള്‍ വേണ്ടിവരും. അപാര വ്യക്തിത്വത്തിന്‍റെയും ബുദ്ധികൂര്‍മതയുടെയും തികഞ്ഞ അധ്യായമായിരുന്നു ഇമാം ബുഖാരി(റ). […]

2019 May-June Hihgligts Shabdam Magazine ആദര്‍ശം മതം

സാമ്പത്തിക രംഗം, ഇസ്ലാമിനും പറയാനുണ്ട്

  ആധുനിക കേരളീയ പണ്ഡിതന്മാര്‍ക്കിടയിലെ വ്യത്യസ്ഥനും ജനകീയനുമായ ഒരു വ്യക്തിത്വമാണ് ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍. പൊതു സമൂഹം ഒന്നടങ്കം കൊതിക്കുന്നതും ഗഹനവുമായ ഗ്രന്ഥങ്ങള്‍ സന്ദര്‍ഭോചിതമായി ശൈഖുല്‍ ഹദീസ് രചിച്ചു. വിഖ്യാത ഹദീസ് ഗ്രന്ഥമായ മിശ്ക്കാത്തിന്, ശാഫീഈ മദ്ഹബനുസരിച്ചുള്ള ഒരു വ്യാഖ്യാന ഗ്രന്ഥം ലോകത്ത് തന്നെ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് എട്ട് വാള്യങ്ങളിലായി പരന്നുകിടക്കുന്ന മിര്‍ആത്ത് എന്ന ബൃഹത്തായ ഗ്രന്ഥം തയ്യാറക്കുന്നതും സ്വന്തം ചിലവില്‍ പ്രസിദ്ധീകരിക്കുന്നതും. അതുപോലെ തന്നെ മതങ്ങളെക്കുറിച്ച് വ്യാപകമായ പഠനം നടക്കുകയും കൃത്യമായ […]

2019 May-June Hihgligts Shabdam Magazine കവിത

ഒബ്ഷ്പെറ്റ്യാ* നിന്നില്‍ മുഖമാണ്.

    മുഖം മറക്കരുത്. നീ അന്യയല്ലെന്നറിയാന്‍, നിന്നെ തിരിച്ചറിയാന്‍, കാമവെറിയന്മാരായി തുറിച്ച് നോക്കുന്നവര്‍ക്കുനേരയും എല്ലാം തുറന്ന് കാണിച്ച് നീ പഴയതിലും സുന്ദരിയാവുക. എന്നാലും മുഖം മറക്കരുത്. മറയൊരായുധമാണ്. മത ഭ്രാന്തിളകിയ ഒരു പറ്റം ഭീകരരുടെ സോറാബുദ്ദീന്‍ശൈഖ്മാരുടെ* ഇസ്രത് ജഹാന്‍മാരുടെ തൊപ്പി പിടിച്ച് താടിയില്‍ തിരനിറച്ച് അവര്‍ വെടിയുതിര്‍ക്കുകയാണ്. ഇത് ഇന്ത്യയാണ്. പ്രബുദ്ധതകൊണ്ട് വയറ് വീര്‍ത്ത് നടക്കുന്ന ഇവിടം കേരളവും. ഇനിയും, മതേതരത്വത്തെ വെയില്‍കൊള്ളിച്ച് മതവാദികള്‍ ചൂട്ടുകത്തിച്ചിറങ്ങും. ഞരമ്പുകളിലടക്കം ചെയ്ത സ്ഫോടന വസ്തുക്കള്‍ പകല്‍ വെളിച്ചത്തില്‍ പൊട്ടിയെരിയും. […]

2019 March-April Hihgligts Shabdam Magazine മതം

അഹ്ലുസ്സുഫ്ഫ അറിവുണര്‍വിന്‍റെ അറ്റമിവിടെയാണ്

  ഇസ്ലാമിക ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സ്ഥാനമാണ് അഹ്ലു സുഫ്ഫക്കുള്ളത്. ഐഹിക വിരക്തിയുടെ ഉത്തമ ദൃഷ്ഠാന്തമാണ് അവര്‍. മദീനയുടെ ഉറ്റവരായി, തിരുനബിയോടൊപ്പം ആരാധനാ നിരതരായി, ഇസ്ലാമിക വിജ്ഞാന സമ്പാദനത്തില്‍ വ്യാപൃതരായി ഒരു പറ്റം ധര്‍മസഖാക്കള്‍. ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നതു കാണാം ‘തങ്ങളുടെ രക്ഷിതാവിനോട് അവന്‍റെ പൊരുത്തം ലക്ഷ്യമാക്കി, പ്രഭാതത്തിലും പ്രദോഷത്തിലും അവനെ ആരാധിക്കുന്നവരാണ് അവര്‍’ (സൂറത്തുല്‍ കഹ്ഫ്-28). അവരെ മാറ്റി നിര്‍ത്തി ഇസ്ലാമിക ചരിത്രം രചിക്കല്‍ അസാധ്യം. അത്രക്കായിരുന്നു അവരുടെ സ്വാധീനം. പ്രവാചകത്വം ഏറ്റെടുത്ത മുത്ത് നബിക്കു പ്രബോധനം […]

2019 March-April Hihgligts Shabdam Magazine പൊളിച്ചെഴുത്ത് ലേഖനം

പള്ളിദര്‍സുകള്‍, ജീവിക്കുന്ന ഇസ്ലാമിന്‍റെ നേര്‍സാക്ഷ്യം

പള്ളികള്‍ വിശ്വാസികളുടെ ആരാധനാകേന്ദ്രങ്ങളെന്ന പോലെ വൈജ്ഞാനിക-സാംസ്കാരിക കേന്ദ്രങ്ങളായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മദീനാ പലായനത്തിനു ശേഷം തിരുനബി (സ്വ) പള്ളിനിര്‍മാണത്തില്‍ വ്യാപൃതരായെന്ന വസ്തുത ഇവിടെ ചേര്‍ത്തുവായിക്കുമ്പോള്‍ ഇത് എളുപ്പത്തില്‍ ബോധ്യപ്പെടും. മദീനാ പള്ളി കേന്ദ്രീകരിച്ചായിരുന്നു നബി(സ്വ) മദീനാ രാഷ്ട്രസങ്കല്‍പ്പം പടുത്തുയര്‍ത്തിയതും വിജ്ഞാന ദാഹികളായ അഹ്ലുസ്സുഫയെ വളര്‍ത്തിയെടുത്തതും. പ്രവാചകനു ശേഷവും വിശുദ്ധ ഇസ്ലാമെത്തിയ രാജ്യങ്ങളിലെല്ലാം മസ്ജിദുകള്‍ കേന്ദ്രീകരിച്ച് വൈജ്ഞാനിക സാംസ്കാരിക വിനിമയങ്ങള്‍ നടന്നിരുന്നതായി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘ഇന്നു നാം അഭിമാനം കൊള്ളുന്ന വൈജ്ഞാനിക പാരമ്പര്യവും ധൈഷണിക പൈതൃകവും സാഹിത്യ സമ്പത്തും […]

2019 March-April Hihgligts Shabdam Magazine ലേഖനം

ഹിന്ദ് സഫര്‍ ഇന്ത്യയെ കണ്ടെത്തുന്നു

ഒരു മുന്‍മാതൃകയുമില്ലാതെ ഇത്രയും വലിയൊരു രാജ്യമൊട്ടുക്കും യാത്ര ചെയ്യുക, നേതാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുക, പ്രവര്‍ത്തകരെ സജ്ജമാക്കുക, സമയാസമയം പരിപാടി വിജയകരമായി നടക്കുക… ഇതെല്ലാം കൂടി നടക്കുമോ? അതും റോഡ് മാര്‍ഗ്ഗം പോവണം. വിവിധ ഭാഷകള്‍, -10 മുതല്‍ +30 വരെ മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, വൈവിധ്യമാര്‍ന്ന ജനങ്ങള്‍, കേട്ട് മാത്രം പരിചയമുള്ള റോഡുകള്‍, തിന്ന് അഡ്ജസ്റ്റാവുമോ എന്നറിയാത്ത ഭക്ഷണങ്ങള്‍, കണ്ടാലറക്കുന്ന ഗലികള്‍… ഇങ്ങനെ പോവുന്നു ഹിന്ദ് സഫറില്‍ സഫറിംഗ് ചെയ്യാനുള്ള ലിസ്റ്റ്. ‘സാക്ഷര-സൗഹൃദ ഇന്ത്യ സാധ്യമാക്കാന്‍’ […]