ഈ പുസ്തകം കേവലം വായനക്കുള്ളതല്ല. എന്നല്ല വായിക്കാനേ ഉള്ളതല്ല. നിര്‍ദ്ദേശിക്കപ്പെടുന്ന വര്‍ക്കുകള്‍ ചെയ്തു കൊണ്ട് ഈ പ്രോഗ്രാം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ജീവിത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ക്കു തന്നെ ബോധ്യമാകും. കൗമാരം മാറ്റങ്ങളുടെ ദശയാണ്. വിലമതിക്കാനാവാത്ത നിങ്ങളുടെ ജീവിതം പാഴാക്കിക്കളയാനും ഫലപ്രദമാക്കാനും കൗമാരക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും. ജീവിതത്തില്‍ നിങ്ങള്‍ എന്താകാനാണോ ഉദ്ദേശിക്കുന്നത് ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള വഴികള്‍ കണ്ടെത്താനും അതുവഴി സഞ്ചരിച്ച് ലക്ഷ്യം പ്രാപിക്കാനും നിങ്ങളെ പ്രാപ്തമാക്കുകയാണ് ഈ പുസ്തകം. ഈ കൈ പുസ്തകത്തെ കൂട്ടുകാരനാക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം […]
Author: shabdamdesk
വിജയത്തിലേക്കുള്ള രാജപാത
ഇതാ നിങ്ങള്‍ക്ക് വേണ്ടിയൊരു പുസ്തകം! ഒരു മണിക്കൂര്‍ കൊണ്ട് വായിച്ച് തീര്‍ക്കാവുന്ന ഈ കൈ പുസ്തകം ഭാഗികമായോ പൂര്‍ണ്ണമായോ നിങ്ങളെക്കുറിച്ചാണ്. ജീവിതമെന്നതു പോലെ ജീവിതത്തിലെ പലതും നിയോഗങ്ങളാണ്. കൂടിക്കാഴ്ച, സൗഹൃദയം, വായന എന്നിങ്ങനെ പലതും ജീവിതത്തിലെ വഴിത്തിരിവുകളാവാറുണ്ട്. ഒരു പക്ഷെ, നിങ്ങളുടെ ജീവിതത്തില്‍ ഇടപെടുകയും ഒരു പുതിയ വഴി കാണിച്ചു തരികയും ചെയ്യും ഈ കൃതി. Contact: IPC Office, Areacode Majmau Thazhathangadi, Areacode (PO) Malappuram673639 Kerala, India Phone: 9847733918, 8891111458 […]
തരുവണ ഉസ്താദ് ത്യാഗത്തിന്‍റെ ഒറ്റയടിപ്പാതകള്‍
ജനനം മുതല്‍ മരണം വരെതായാഗത്തിന്‍റെ ഉടപ്പിറപ്പായി പ്രബോധന വഴിയില്‍ ഉഴിഞ്ഞുവെച്ച ജീവിതം.. ദഅ്വത്തിന്‍റെ വഴി അന്വേഷിക്കുന്നവര്‍ക്ക് ഒരു പാഠപുസ്തകം… ആനയും കാട്ടുപോത്തും കാടും കടന്നലും പ്രമേയമാകുന്ന അപൂര്‍വ്വ പ്രബോധകരില്‍ ഒരാള്‍. കുടുംബത്തിന്‍റെ വരവും ചിലവും മറന്ന് നടന്നുതീര്‍ത്ത വഴികള്‍..! ഒടുവില്‍ ജീവിത സായാഹ്നത്തില്‍ ഇരുകാല്‍പ്പാടുകള്‍ക്കൊപ്പം ഊന്നുവടിയുടെ മൂന്നാം അടയാളവും പതിപ്പിച്ച് നടന്നു പോയിരിക്കുന്നു. ത്യാഗം പഠിപ്പിക്കാന്‍, പ്രബോധകനാവാന്‍, കൂടെ കരുതേണ്ട പാഠ പദ്ധതിയാണിത്. Contact: IPC Office, Areacode Majmau Thazhathangadi, Areacode (PO) Malappuram673639 […]
പ്രവാചക പ്രമത്തിന്‍റെ ഹൃദയ ഭാഷ
പ്രവാചക പ്രണയത്തിന്‍റെ വൈകാരിക തീരങ്ങളിലൂടെ അറിഞ്ഞും അലിഞ്ഞും ആസ്വദിച്ചും ആനന്ദവായനയുടെ വാതില്‍ തുറക്കുകയാണ് ഫൈസല്‍ അഹ്സനി ഉളിയിലിന്‍റെ “പ്രവാചക പ്രേമത്തിന്‍റെ ഹൃദയഭാഷ’. സ്നേഹം ഹൃദയത്തിന്‍റെ സംസാരമാണ്. ഓര്‍മകളിലേയും വാക്കുകളിലേയും ആനന്ദമാണ്. അതിനപ്പുറം ഒരു ലഹരിയാണ്. അടുത്തു ചെന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് അന്ധവും ബധിരവുമാവുന്ന ഹൃദയത്തിന്‍റെ ചലനമാണ്. ചരിത്രത്തില്‍ ലൈലയും ഖൈസും വരഞ്ഞു വെച്ച അനിയന്ത്രിതമായ സ്നേഹവികാരമാണ്. ഭ്രാന്ത് പിടിച്ച് ചുമരുകള്‍ ചുംബിച്ചതും പ്രിയതമയെ കണ്ട നായയെ കെട്ടിപ്പുണര്‍ന്നതും, ഇങ്ങനെ പ്രേമഭാജനം ഹൃദയത്തില്‍ അലിഞ്ഞു കലങ്ങുന്പോള്‍ തൊട്ടതും തീണ്ടിയതും […]
സുഹൃത്തെ സ്നേഹപൂര്‍വ്വം
സുഹൃത്തെ, ഒരു നിമിഷം! പശു തിന്നുന്നു, നമ്മളും തിന്നുന്നു. ആടു നടക്കുന്നു, നമ്മളും നടക്കുന്നു. പോത്തുറങ്ങുന്നു, നമ്മളും ഉറങ്ങുന്നു. ഇവയൊന്നും ചിന്തിക്കുന്നില്ല, നമ്മളും ചിന്തിക്കുന്നില്ല. പിന്നെന്താണൊരു വ്യത്യാസം! എല്ലാം തുല്യംതന്നെ അല്ലേ! എന്നാല്‍ ചിലര്‍ മറുപടി പറയും, ആദ്യത്തെ മൂന്നും ഓക്കെ,. നാലാമത്തെത് തെറ്റ്. നാം ബുദ്ധിയുപയോഗിച്ച് ചിന്തിക്കുന്നു. അവകള്‍ക്ക് ബുദ്ധിയില്ല, അവകള്‍ ചിന്തിക്കുന്നുമില്ല. എന്നാല്‍ മനുഷ്യന്‍ ബുദ്ധിയുപയോഗിച്ചു ചിന്തിക്കുന്നുണ്ടായേക്കാം. സിംഹഭാഗ വും അങ്ങനെയല്ല. അവര്‍ ചിന്തിക്കുകയാണങ്കില്‍ ഇവിടെ കോടിക്കണക്കിനു ദൈവങ്ങളോ, മതങ്ങളോ, വ്യത്യസ്ത വിശ്വാസങ്ങളോ, അന്ധമായി […]
മാസപ്പിറവി; ഒരു പ്രൗഢ രചന
ഇന്ന് ലോകത്ത് വിവിധ രീതിയില്‍ വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇതര സമൂഹങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥ മാനദഇണ്ഡങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. വിവിധ ഗ്രഹങ്ങളുടെയും അവയുടെ ഉപഗ്രഹങ്ങളുടെയും ചലനമനുസരിച്ച് വര്‍ഷത്തിന്‍റെ കാലയളവ് കണക്കാക്കുന്നതായി കാണാന്‍ കഴിയും. ഇന്ന് പ്രധാനമായും പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നത് സൗരവര്‍ഷ രീതിയാണ്. ഹിജ്റ വര്‍ഷം എന്നറിയപ്പെടുന്ന ചന്ദ്രവര്‍ഷം എന്നതും കൂടുതല്‍ പ്രചാരത്തോടെ നിലവിലുളളതില്‍ പെട്ടതാണ്. ഈ രണ്ട് കലണ്ടറിലെയും ദിവസങ്ങളുടെ എണ്ണത്തില്‍ അന്തരം കാണാന്‍ കഴിയും. പന്ത്രണ്ട് മാസങ്ങളാണ് ഇതില്‍ രണ്ടിലുള്ളതെങ്കിലും സൗരവര്‍ഷമനുസരിച്ച് ഒരു വര്‍ഷം 3651/4 ദിവസവും […]
Dec:18 International Arabic Day
അറബിഭാഷ; ചരിത്രവും വര്‍ത്തമാനവും: പുരാതന സെമിറ്റിക് ഭാഷകളില്‍ പ്രധാനമാണ് അറബി. സ്വതസിദ്ധമായ സാഹിത്യവശ്യതയും ചുരുങ്ങിയ വാക്കുകളിലൂടെ വിശാലമായ ആശയങ്ങള്‍ ഉള്‍കൊള്ളാനുള്ള കഴിവും അറബിയെ മറ്റുഭാഷകളില്‍ നിന്നും വ്യതിരിക്തമാക്കുന്നു. ലോകത്തിന്‍റെ തന്നെയും പ്രത്യേകിച്ച് അറേബ്യന്‍ ജനതയുടെയും സാമൂഹ്യ നവോത്ഥാന മണ്ഡലങ്ങളില്‍ ഗണ്യമായ സ്വാധീനം അറബി ഭാഷക്കുണ്ട്. അറേബ്യയും പരിസര പ്രദേശങ്ങളുമായിരുന്നു ആദ്യകാലത്ത് അറബിയുടെ മടിത്തട്ടായി പരിലസിച്ചിരുന്നത്. ആറാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഉടലെടുത്ത അറബി സാഹിത്യത്തിന്‍റെ സാഹിത്യ സന്പുഷ്ടതയും സൗകുമാര്യതയും ഇന്നും വിശ്രുതമാണ്. ഹമാസകള്‍, ഹിജാഅ്, മദ്ഹ്, റസാക്ക് തുടങ്ങി […]
മക്കള്‍ കൈവിട്ടു പോകാതിരിക്കാന്‍
ചെറുപ്പത്തില്‍ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയും കുട്ടിയും കോലും കളിക്കുകയുമൊക്കെ ചെയ് തിട്ടുണ്ട്. എന്‍റെ മകന്‍ അതൊന്നും കണ്ടിട്ടു പോലുമില്ല. അവന്‍ അത്യാഗ്രഹ ജീവികളോടുള്ള യുദ്ധത്തിലാണ്. തുന്പിക്കു പകരം ജോയ് സ്റ്റിക് പിടിച്ച് അവന്‍ യുദ്ധവിമാനങ്ങളും മിസൈലുകളും നിയന്ത്രിക്കുന്നു. കളി കഴിഞ്ഞാലും അവന്‍ മറ്റുള്ളവരോടു പെരുമാറുന്നത് സ്ക്രീ നില്‍ കണ്ട പറക്കും തളികയിലെ ജീവികളോടെന്ന പോലെയാണ്. ഇടക്കിടെ ചൂളം വിളിക്കുകയും മുഷ്ടി ചുരുട്ടുകയും ഗോഷ്ഠി കാണിക്കുകയും ചെയ്യും. ഡിജിറ്റല്‍ സ്ക്രീനിനു മുന്നി ലെ തപസ്സ് രോഗത്തില്‍ നിന്ന് […]
ന്യൂ ഇയര്‍; അതിരുവിടുന്ന ആഘോഷങ്ങള്‍
പടച്ച റബ്ബേ… എന്‍റെ മോനെവിടെപ്പോയി കിടക്കുകയാ? സാധാരണ ഇശാ നിസ്കരിച്ചാല്‍ നേരെ വീട്ടിലെത്താറുള്ളതാണല്ലോ.” രാത്രി ഏറെയായിട്ടും ഹാരിസിനെ കാണാതായപ്പോള്‍ ആ ഉമ്മയുടെ മനസ്സില്‍ ബേജാറ് കൂടി. ദിക്റും സ്വലാത്തുമായി തസ്ബീഹു മാലയും പിടിച്ച് ഉമ്മ പുറത്തേക്കു തന്നെ നോക്കി നിന്നു. പാതിരായും കഴിഞ്ഞു. ഹാരിസിനിയും വന്നിട്ടില്ല. രാത്രി ഇരുട്ടിയാല്‍ തന്നെ നിശബ്ദമാകാറുള്ള നാട് ഇന്നു പാതിരയേറയായിട്ടും ഒച്ചപ്പാടടങ്ങിയിട്ടില്ല. റോഡിലൂടെ ബൈക്കില്‍ ചീറിപ്പായുന്ന ചെറുപ്പക്കാരുടെ ആരവം. ജീവനില്‍ തെല്ലും പേടിയില്ലാത്തവര്‍. പെറ്റു പോറ്റിയ ഉമ്മമാരുടെ വേദന ഇവര്‍ക്കറിയില്ലല്ലോ. നോക്കി […]
ക്രിസ്തുമസ്; ഇരുട്ടില്‍ തപ്പുന്ന പൗരോഹിത്യം
ഒരു വര്‍ഷം കൂടി കഴിഞ്ഞുപോയി. പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഡിസംബര്‍ വിട പറയുന്നത് ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും സന്തോഷപൂര്‍ണ്ണവുമായ ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ്. ഡിസംബര്‍ പിറക്കുന്നതോടെ ക്രിസ്തുമസ് സ്റ്റാറുകളും ക്രസ്തുമസ് ട്രീകളും കടകളിലും ക്രിസ്തീയവിശ്വാസികളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ക്രിസ്മസ് സമ്മാനങ്ങളും കേക്കുകളും ഗ്രീറ്റിംങ് കാര്‍ഡുകളും എസ്.എം.എസുകളും നമ്മുടെ ഇടയില്‍ നിറഞ്ഞ് നില്‍ക്കും. ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന ഒരേയൊരാഘോഷമാണ് ക്രിസ്തുമസ്. ക്രിസ്തീയ രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലും ഒരു പോലെ ആഘോഷിക്കപ്പെടുന്നതെന്ന പ്രത്യേകത ഒരു പക്ഷേ ക്രിസ്തുമസിനു മാത്രം […]