മുമ്പെങ്ങുമില്ലാത്ത, കഴിഞ്ഞ നാല്പത്തിയൊമ്പത് ദിവസങ്ങളായി തനിക്ക് അന്യമായിത്തീര്‍ന്ന ഹര്‍ഷം തന്നെ പുല്കുന്നതായി കഅബിന് അനുഭവപ്പെട്ടു. തന്റെ അധരങ്ങളില്‍ നിന്നുതിരുന്ന ഇലാഹീ പ്രകീര്‍ത്തനങ്ങള്‍ക്ക് പുതിയ അര്‍ത്ഥവും ഭാവവും കൈവന്ന പോലെ. ഏതോ സുഖകരമായ ചിന്തകള്‍ ആ ഹൃദയത്തെ ഗ്രസിച്ചു. ആ പരമാനന്ദത്തില്‍ കഅബ് സ്വയം മറന്നങ്ങനെ ഇരുന്നു. സുബ്ഹ് നിസ്കാരാനന്തരം സ്വഹാബത്ത് നിശ്ശബ്ദം മുത്ത്നബിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മസ്ജിദുന്നബവി ജനസാന്ദ്രമാണ്. അവിടുന്ന് ഒരസ്വാഭാവിക ഭാവത്തില്‍ ഇരിക്കുന്നു. ഉടനെ അല്ലാഹുവിന്റെ റസൂല്‍ പ്രഖ്യാപനം നടത്തി. “കഅബിന്റെയും മുറാറത്തിന്റെയും ഹിലാലിന്റെയും പശ്ചാതാപം […]
ചരിത്രാഖ്യായിക
Ibraheem ibnu Adham’s History
പരീക്ഷണത്തിന് മേല്‍ പരീക്ഷണം
അടുത്തേക്ക് വരുന്ന അപരിചിതനെ കണ്ടില്ലെന്ന മട്ടില്‍ കഅ്ബ് നിന്നു. ‘സഹോദരാ, കഅ്ബു ബ്നു മാലിക് എന്നയാള്‍ നിങ്ങളല്ലേ?’. ‘അതെ, ഞാനാണ് കഅ്ബ്’. ഭാരിച്ച ഒരു ദൗത്യം പൂര്‍ത്തിയാക്കിയതുകൊണ്ടാകണം അയാളുടെ മുഖത്തൊരു തെളിച്ചം കാണാനുണ്ട്. ഭവ്യതയോടെ കഅ്ബിനെ അഭിവാദ്യം ചെയ്തു. ശേഷം തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കത്ത് പുറത്തെടുത്ത് കഅ്ബിനു നേരെ നീട്ടി. ‘ഞങ്ങളുടെ ഒസ്സാന് രാജാവ് തന്നതാണിത്’. കഅ്ബിന് കൗതുകമേറി. ‘എല്ലാവരാലും വെറുക്കപ്പെട്ട എന്നെ ഒസ്സാന് രാജാവ് എന്തിന് അന്വേഷിക്കണം?. തിടുക്കപ്പെട്ട് കത്ത് വായിച്ചു. ‘ഉപചാരപൂര്‍വ്വം […]
നിസ്സഹകരണത്തിന്റ നാളുകള്‍
കഅ്ബിന് ത്ന്റെ കര്‍ണപുടങ്ങളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. തിരുനബി(സ) പ്രഖ്യാപിച്ചു: ‘കഅ്ബുബ്നു മാലിക്, മുറാറത്തുബ്നു റബീഅ, ഹിലാലുബ്നു ഉമയ്യ എന്നിവരോട് നാം നിസ്സഹകരണം തീരുമാനിച്ചിരിക്കുന്നു. ഇന്നു മുതല്‍ മറ്റൊരു പ്രഖ്യാപനമുണ്ടാകുന്നത് വരെ ആരും അവരോട് സമീപിക്കരുത്, ഇടപാടുകള്‍ നടത്തരുത്, സംസാരിക്കരുത്. യാതൊരു സ്നേഹ ബന്ധവും സൗഹൃദവും കാണിക്കരുത്’. നിമിഷങ്ങള്‍ക്കകം കാതുകളില്‍ നിന്ന് കാതുകളിലേക്ക് ആ വാര്‍ത്ത പരന്നൊഴുകി. കാര്യത്തിന്റെ നിചസ്ഥിതി മനസ്സിലാക്കാന്‍ കഅ്ബ് തെരുവിലിറങ്ങി. ‘അതെ, ഞങ്ങള്‍ മൂന്നുപേരുടെയും കാര്യത്തില്‍ അള്ളാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു’. എന്തൊരു ശിക്ഷ!. വല്ലാത്ത […]
സ്നേഹഭാജനത്തിന്റെ അന്ത്യവചസ്സുകള്‍
ആരമ്പ റസൂല്‍ വഫാത്താവുകയോ..!? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. നബിക്ക് തീരേ വഫാത്തുണ്ടാകില്ലെന്ന് നിനച്ച പോലെയുണ്ട് പലരും. മദീന മുഴുവന്‍ സങ്കടക്കടലിലാണ്ടു.. എന്നു കരുതി നാഥന്റെ വിധിയെ മറികടക്കാനാകില്ലെല്ലോ..! ജനിച്ചവരെല്ലാം മരിക്കേണ്ടവരല്ലേ..? ഇല്ലെന്നു വിശ്വസിച്ചാല്‍ ഇത്ര കാലവും മുത്ത്നബി പഠിപ്പിച്ച വിശ്വാസത്തിന് എതിരാകില്ലേയത്..? വഫാത്തിനു ശേഷം ചെയ്യാനുള്ള അനന്തര ക്രിയകളൊക്കെ മുത്ത് നബി(സ്വ) മുന്‍കൂട്ടി പറഞ്ഞു കൊടുത്തുവെന്നാണ് ചരിത്രം പറയുന്നത്.. ‘ആരാ നബിയേ അങ്ങയുടെ മയ്യിത്തു കുളിപ്പിക്കേണ്ടത്..?’ ‘നിസ്കരിക്കേണ്ടത്..?’ ‘ഏത് വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്..?’ തേങ്ങിക്കരച്ചിലിനിടയിലും സ്വഹാബികള്‍ […]
പശ്ചാതാപം ജീവിത വിജയത്തിന്
അല്ലാഹു ജീവിതവും മരണവും സൃഷ്ടിച്ചത് മനുഷ്യരില്‍ ആരാണ് ഉന്നതര്‍ എന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ്. നാഥന്റെ നിയമ സംഹിതകള്‍ക്ക് വഴിപ്പെട്ട് ജീവിച്ചാല്‍ പുണ്യം ലഭിക്കും. നിയമ വിരുദ്ധമായ ജീവിതം നയിച്ചാല്‍ അത് പാതകമായി ഗണിക്കപ്പെടും. പാപം ചെയ്തവര്‍ക്ക് മടങ്ങാന്‍ അവസരമുണ്ട്. നിഷ്കളങ്കമായ പശ്ചാതാപം നടത്തിയാല്‍ അവന് പാപം ചെയ്യാത്തവനെപ്പോലെ പരിശുദ്ധനായി. പാപി എന്നും പാപിയായി കഴിയണമെന്ന ധാര്‍ഷ്ട്ഠ്യം മതത്തിനില്ല. എത്ര കരുണാമയനാണ് അല്ലാഹു. പാരാവാര സമാനമായ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടും നന്ദിചെയ്യാതെ അധമജീവിതം നയിക്കുന്ന മനുഷ്യന് വന്‍പാപങ്ങള്‍ ചെയ്താല്‍ പോലും […]