മതം

2010 November-December ചരിത്രം പ്രധാന ദിനങ്ങള്‍ മതം

മിനാരം: മൗനം നിലവിളിക്കുന്നു

1992 ഡിസംബര്‍ ആറിന് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കറുത്ത മുറിപ്പാട് ഇന്നും ഉണങ്ങിയിട്ടില്ല. ലോക മുസ്ലിംകളുടെ ഹൃദയത്തില്‍ പച്ചയായി ഇന്നും ആ ദുരന്തം സ്മരിക്കപ്പെടുന്നു. ബാബരി ധ്വംസനത്തിന് ശേഷം പിറന്നു വീണ ഓരോ ഡിസംബറുകളും “ചരിത്രധ്വംസനത്തിന്‍റെ’ കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നു. അയോധ്യയിലെയെന്നല്ല ലോകത്തുള്ള കോടാനു കോടി മുസ്ലിംകളുടെ പള്ളികളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്ഥമായ ഒന്നാണ് ബാബരി പള്ളി. ഹൈന്ദവ ഫാസിസ്റ്റുകളുടെ കറുത്ത കരങ്ങള്‍ക്കുമുന്പില്‍ പൊലിഞ്ഞു വീണ ബാബരിപ്പള്ളി ഇന്നും കനല്‍പഥങ്ങളിലെ ഒരു തീക്കനലായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. കോടാനുകോടി […]

2010 November-December അനുസ്മരണം ചരിത്രം ചരിത്ര വായന മതം

കര്‍ബല ആഘോഷിക്കപ്പെടുന്നു

പ്രവാചകര്‍ക്കു ശേഷം ആരംഭിച്ച ഖുലഫാഉര്‍റാശിദുകളുടെ ഭരണം മുപ്പതു വര്‍ഷക്കാലം നീണ്ടു നിന്നു. അതിനു ശേഷം ഉമവിയ്യ ഭരണാധികാരികള്‍ ഇസ്ലാമിക രാഷ്ട്ര സംവിധാനവുമായി മുന്നോട്ട് പോയി. മുആവിയ (റ) ന്‍റെ ഖിലാഫതിനു ശേഷം മകന്‍ യസീദ് ഭരണ സാരഥ്യം ഏറ്റെടുത്തു. ഇക്കാലമത്രയും തുടര്‍ന്നു വന്നിരുന്ന തീര്‍ത്തും ജനാധിപത്യപരമായ പ്രവാചകന്‍റെ ഭരണ ശൈലിയെ അവഗണിച്ച് കൊണ്ടുള്ള കിരാത ഭരണമായിരുന്നു യസീദിന്‍റേത്. ഈ ദുര്‍ഭരണത്തിനെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്കിടയിലാണ് പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) അതിദാരുണമായി കൊല ചെയ്യപ്പെടുന്നത്. ഹി : 61 […]

2010 November-December ഖുര്‍ആന്‍ ചരിത്ര വായന മതം

സത്യത്തിന്‍റെ ജയം

ഇസ്ലാം മാത്രമായിരുന്നു ലോകത്ത് മതമായി ഉണ്ടായിരുന്നത്. കാലാന്തരങ്ങള്‍ പിന്നിട്ടപ്പോള്‍ മനുഷ്യന്‍റെ ആശയങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ച് പുതിയ മതങ്ങള്‍ അവര്‍ രൂപീകരിച്ചു. സ്രഷ്ടാവായ അള്ളാഹുവിനെ തള്ളികളഞ്ഞു കൊണ്ടായിരുന്നു പുതിയ മതങ്ങളുടെ രൂപീകരണം. സ്വന്തം അസ്തിത്വം പടച്ചവനെ തള്ളികളഞ്ഞ് അവര്‍ ബഹുദൈവാരധകരായി. അവന്‍റെ യഥാര്‍ത്ഥ ആശയ പ്രചാരണങ്ങള്‍ക്കായി ഒന്നേകാല്‍ ലക്ഷം വരുന്ന പ്രവാചകരെ നിയോഗിച്ചു. മനുഷ്യ സൃഷ്ടിപ്പിനോടൊപ്പം തന്നെ ഭൂമിയെയും അല്ലാഹു സൃഷ്ടിച്ചു. സൂര്യന്‍, ചന്ദ്രന്‍ തുടങ്ങി ഗ്രഹങ്ങളെയും ക്ഷീര പഥങ്ങളെയും അല്ലാഹു സൃഷ്ടിച്ചു. അവയെല്ലാം അന്നു മുതല്‍ തന്നെ […]

2010 November-December ആദര്‍ശം ഖുര്‍ആന്‍ പരിചയം മതം ഹദീസ്

തൗഹീദ്

ഇസ്ലാമിന്‍റെ അടിത്തറയാണ് തൗഹീദ്. അഥവാ ഏകദൈവ വിശ്വാസം. തൗഹീദിന്‍റെ സംസ്ഥാപനത്തിന് വേണ്ടിയാണ് പരസഹസ്രം പ്രവാചകന്‍മാരെ നിയോഗിക്കപ്പെട്ടത്. ഉല്‍പത്തി മുതല്‍ ഈ തൗഹീദിന്‍റെ വക്താക്കള്‍ രൂപ ഭാവ വ്യത്യാസങ്ങളോടെയാണെങ്കിലും എതിര്‍പ്പുകളും പീഢനങ്ങളും നേരിട്ടിട്ടുണ്ട്. വര്‍ത്തമാനയുഗത്തിലും ഇസ്ലാം നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. അകത്തു നിന്നും പുറത്തുനിന്നുമായി ഇസ്ലാമിനെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ജാഗരൂകരാണ്. ഇസ്ലാമിക ദര്‍ശനങ്ങളുടെ ആണിക്കല്ലായ തൗഹീദില്‍ മായം ചേര്‍ക്കാനും ഉന്മൂലനം ചെയ്യാനുമാണവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബൗദ്ധികമായ സമീപനങ്ങളും മസ്തിഷ്ക നിര്‍മ്മിത മതങ്ങളും കാഴ്ചപ്പാടുകളും കാലത്തോട് സമരസപ്പെടാനാവാതെ തോറ്റ് […]