2021 July - August Hihgligts Shabdam Magazine കാലികം ലേഖനം സമകാലികം

നിയമ നിര്‍മാണം; മൂര്‍ച്ചയേറിയ ആയുധമാണ്

ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്‍റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയ കമ്പിനികളെയെല്ലാം അവരുടെ വരുതിയില്‍ വരുത്താനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയകരമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കു നിരക്കാത്ത നിയമ നിര്‍മാണങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളിലെ പരാജയവും തുടങ്ങിയുള്ള ഭരണകൂട വീഴ്ചകള്‍ ജ്വലിച്ച് നില്‍ക്കുമ്പോഴും […]

2021 May - June Hihgligts ലേഖനം

സൂഫിസം; പ്രപഞ്ച നാഥനോടുള്ള പ്രണയം

ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവിയാണ് ജലാലുദ്ദീന്‍ റൂമി.വിശാലമായ വൈജ്ഞാനിക മേഖലകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന കവിതകളുടെ ഉടമയാണ് അദ്ദേഹം. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനോടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹം തന്‍റെ വരികളില്‍ കൃത്യമായി ആവിഷ്കരിക്കുന്നുണ്ട്. വരികളുടെ ആശയവ്യാപ്തി തിരിച്ചറിയാതെ റൂമി കവിതകള്‍ പലപ്പോഴും കാമഭ്രാന്ത് എഴുത്തുകളില്‍ മാറ്റ് കൂട്ടാനായി എത്താറുണ്ട്. സൂഫിസം കാമഭ്രാന്തിലും മറ്റു അധാര്‍മിക മനേഭാവങ്ങളിലും അധിഷ്ഠിതമായ ഒന്നാണെന്ന് വരുത്തി തീര്‍ക്കാന്‍ റൂമി പോലുള്ള സൂഫികളെയും അവരുടെ കവിതകളെയും ഉപയോഗപ്പെടുത്താറുമുണ്ട്. പേര്‍ഷ്യന്‍ ചിന്തകന്‍ പാല്‍ വാശെ […]

2021 January- February Hihgligts Latest ലേഖനം വീക്ഷണം സമകാലികം

ലോക ജനസംഖ്യയില്‍ ഇസ്ലാമിന് പ്രതീക്ഷയുണ്ട്!

In the next half century or so, Christianity’s long reign as the world’s largest religion may come to end. Indeed, Muslims will grow more than twice as fast as the overall world population between 2015 and 2060, In the second half of this centuary, will likely surpass Christians as the world’s largest religious group”. അടുത്ത […]

2021 January- February Hihgligts Latest ലേഖനം സമകാലികം

ഖുര്‍ആന്‍റെ വെല്ലുവിളി ; സന്ദേഹങ്ങളും നിവാരണവും

ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ? ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ. ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് […]

2021 January- February Hihgligts Latest ലേഖനം

അഖിലലോക ആണ്‍കോയ്മാ മീശപ്പോലീസുകളേ!

‘മയ്യില്‍’ എന്ന സൈന്‍ബോര്‍ഡ് കണ്ടപ്പോഴാണ് എനിക്ക് പെട്ടെന്ന് ഓര്‍മ്മ മിന്നിയത്, അവള്‍ കുറെ കാലമായല്ലോ പറയാന്‍ തുടങ്ങിയിട്ട് എന്ന്. നാടുകാണിയില്‍ നിന്നു തളിപ്പറമ്പ് ചാലോട് വഴി ഉളിയിലേക്ക് കുടുംബസമേതം സഞ്ചരിച്ചുകൊണ്ടിരിക്കവെയാണ് സംഭവം. ഓരോ സമയത്തും ഓരോരോ തിരക്കുകള്‍ പറഞ്ഞു വെട്ടിച്ച് പോകലാണ് പതിവ്. ഈ സമയം മനസ്സിലെന്തോ ഒരു പതം കാണുന്നു. വൈകുന്നേരമല്ലേ, ഒരു ചായ കിട്ടിയാല്‍ കുടിക്കുകയുമാവാം. ഈ മൂന്നാലഞ്ചാളുകള്‍ക്ക് പുറത്ത് നിന്ന് ചായയും കടിയും വാങ്ങണമെങ്കില്‍ നൂറ്റമ്പത് രൂപക്ക് മുകളില്‍ വരും. മാത്രമല്ല, ഹോട്ടലുകളിലെയും […]

2020 Nov-Dec Hihgligts കവര്‍സ്റ്റോറി കാലികം രാഷ്ടീയം ലേഖനം സമകാലികം

ദില്ലി ചലോ; ഇന്ത്യയുടെ വിശപ്പകറ്റാനാണ്

1988 ഒക്ടോബറില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനി കവിഞ്ഞൊഴുകി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാക്ടര്‍ ട്രോളികളിലും കാളവണ്ടികളിലും സെക്കിളുകളിലും കാല്‍ നടയായും തലസ്ഥാന നഗരിയിലെത്തിയ കര്‍ഷകര്‍ ഒരാഴ്ച നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്താണ് തിരിച്ചുപോയത്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം തലസ്ഥാന നഗരി മറ്റൊരു കാര്‍ഷിക പ്രക്ഷോഭത്തിനു കൂടി വേദിയായിരിക്കുന്നു. അന്ന് മഹേന്ദ്ര സിങ് തിക്കായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പതിന്മടങ്ങ് ശക്തിയില്‍. […]

2020 Nov-Dec Hihgligts രാഷ്ടീയം ലേഖനം

തദ്ദേശം; വിദ്വേഷ രാഷ്ട്രീയം പടിക്കു പുറത്ത്

കേരളത്തിലെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ അനല്‍പമായ സ്വാധീനമുള്ളവയാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍. ഭരണഘടനയുടെ 73,74 ഭേദഗതികള്‍ നിലവില്‍ വരുന്നതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടനാപരമായ തദ്ദേശ സര്‍ക്കാറുകളായി മാറുന്നത്. 1994ലെ കേരള പഞ്ചായത്ത്രാജ് നിയമം അധികാരത്തോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്വങ്ങളും വികേന്ദ്രീകരിച്ചു നല്‍കി തദ്ദേശ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ച് അതിവിപുലവും കെട്ടുറപ്പുള്ളതുമായ ശക്തമായ അടിത്തട്ട് ഭരണ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രാമാന്തരങ്ങളിലേക്ക് വേരാഴ്ത്തി നില്‍ക്കുന്ന ഈ ഭരണ സംവിധാനം ഓരോ വ്യക്തികളില്‍ നിന്നും […]

2020 Nov-Dec Hihgligts Latest കാലികം രാഷ്ടീയം ലേഖനം

ബൈഡന്‍; അമേരിക്ക തെറ്റ് തിരുത്തുന്നു

അമേരിക്കയിലെ തീവ്ര വലതു പക്ഷ രാഷ്ട്രീയത്തിന് ശക്തമായ പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ഡെമോക്രാറ്റ് നേതാവായ ജോസഫ് റോബിനൈറ്റ് ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്‍റ് പദവിയിലെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അതി നാടകീയമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് രാജ്യം ഈ വര്‍ഷം സാക്ഷ്യം വഹിച്ചത്. 2017 ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത് മുതല്‍ അമേരിക്കയില്‍ വര്‍ഗീയ വിത്തുകള്‍ മുളച്ച് പൊന്തിയിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ താന്‍ വിജയിച്ചുവെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു […]

2020 Nov-Dec Hihgligts അനുസ്മരണം ആത്മിയം ചരിത്ര വായന ലേഖനം

സമര്‍പ്പിതരില്‍ സമര്‍പ്പിതര്‍

ഇസ്ലാമിക ആദര്‍ശ പ്രചാരണത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച കാലയളവാണ് ഹിജ്റ ആറാം നൂറ്റാണ്ട്. അദ്ധ്യാത്മികമണ്ഡലത്തില്‍ പ്രകാശം വിതച്ചിരുന്ന മഹത്തുക്കളുടെ ഇടയിലേക്കാണ ശൈഖ് അഹ്മദുല്‍കബീര്‍ (റ) പിറവിയെടുക്കുന്നത്. അവിടുത്തെ ജീവിതം അനുഗമിച്ചും ഉപദേശങ്ങള്‍ മാറോടണച്ചും പതിനായിരങ്ങള്‍ക്ക് ആത്മീയോര്‍ജ്ജം കൈവന്നു. വേര്‍പാടിന് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും സമുദായത്തിന്‍റെ ഹൃത്തടങ്ങളില്‍ ശോഭയോടെ പ്രകാശിക്കുകയാണ് ശൈഖ് രിഫാഈ (റ). ജനനം ഇറാഖിലെ ബത്വാഇഖ് പ്രവിശ്യയിലെ ഉമ്മുഅബീദ് ദേശത്തുള്ള ഹസന്‍ ഗ്രാമത്തില്‍ ഹിജ്റ 500 മുഹറം(ക്രി : 1600 സെപ്തംബര്‍) മാസത്തിലാണ് ശൈഖ് […]

2020 Nov-Dec Hihgligts കാലികം ലേഖനം വീക്ഷണം സംസ്കാരം സാമൂഹികം

ഓണ്‍ലൈന്‍ ചൂതാട്ടം; വാരിക്കുഴിയില്‍ വീഴും മുമ്പ്

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. 30 ലക്ഷത്തോളം രൂപ ഓണ്‍ലൈന്‍ ഗെയിമിലൂടെ എനിക്ക് നഷ്ടമായി. രാപകല്‍ ഭേദമന്യേ ഗെയിം കളിച്ചിരുന്ന് ഇപ്പോള്‍ ഞാനതിന് അടിമപ്പെട്ടിരിക്കുകയാണ്. എന്‍റെ മനസ് പൂര്‍ണമായും അതില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. സ്വന്തം മക്കളോടൊപ്പം സമയം ചിലവിടാന്‍ പോലും സാധിക്കുന്നില്ല. ഈ അവസ്ഥയിലുള്ള ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല. നീ നമ്മുടെ മക്കളെ പൊന്നു പോലെ നോക്കി വളര്‍ത്തണം. അവരെ ഒരിക്കലും ദുഖിപ്പിക്കരുത്. ഒരു ആത്മഹത്യാ കുറിപ്പാണിത്. ഓണ്‍ലൈന്‍ […]