ഫവാസ് കെ പി മൂര്‍ക്കനാട് വൈജ്ഞാനിക ചരിത്രത്തില്‍ വീരേതിഹാസം രചിച്ച് വിസ്മയം തീര്‍ത്ത പണ്ഡിതന്മാരില്‍ പ്രധാനിയണ്. ഹുജ്ജതുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അഹ്മദില്‍ ഗസാലി (റ). കാടും മലകളും താണ്ടി അറിവന്വേഷിച്ചിറങ്ങി സഞ്ചരിച്ച് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയായ മഹാനെ ലോകമിന്നും പുകഴ്ത്തുന്നു. ഖുറാസാനിലെ തൂസ് ജില്ലയിലുള്ള ആധുനിക ഇറാഖിന്‍റെ വടക്ക് കിഴക്കന്‍ അറ്റത്ത് തുര്‍ക്കുമാനിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്ന് കിടക്കുന്ന മശ്ഹദ് പട്ടണത്തിന് സമീപമുള്ള ത്വബ്റാന്‍ എന്ന സ്ഥലത്താണ്, ഹിജ്റ 450ല്‍ ഇമാം ജനിക്കുന്നത്. ഗസ്സാലി എന്ന വിശേഷണം എങ്ങനെ […]
സ്മരണ
മൈത്ര ഉസ്താദ്; വിനയത്തിന്‍റെ ആള്‍രൂപം
നജീബുല്ല പനങ്ങാങ്ങര പഴങ്ങള്‍ കൊണ്ട് മരച്ചില്ലകള്‍ കനം തൂങ്ങി കുനിയുന്നത് പോലെ സാഗര സമാനം വിജ്ഞാനമുള്ള പണ്ഡിതര്‍ വിനയാന്വിതരായിരിക്കും. വിനയവും ലാളിത്യവും കൈമുതലാക്കി, വിജ്ഞാനത്തിന്‍റെ നിറകുടമായി അരീക്കോട് മജ്മഇന്‍റെ ചൂടും ചൂരുമറിഞ്ഞ് ജീവിച്ചു പോയ മഹാമനീഷിയായിരുന്നു ശൈഖുനാ മൈത്ര അബ്ദുല്ല ഉസ്താദ്. ഉസ്താദിനെ കുറിച്ച് പറയാന്‍ ശിഷ്യന്മാര്‍ക്ക് നൂറ് നാവായിരിക്കും. അവിടുത്തെ ശിഷ്യതം ലഭിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അവിടുത്തെ ശിഷ്യരില്‍ നിന്നും ഉസ്താദിനെ അനുഭവിക്കാനായിട്ടുണ്ട്. ശിഷ്യന്മാരും ബന്ധുക്കളും നാട്ടുകാരും ജോലിസ്ഥലത്തുള്ളവരും, ആരോട് ഉസ്താദിനെ കുറിച്ച് ചോദിച്ചാലും ആദ്യം പറയുക […]
റഈസുല്‍ മുഹഖിഖീന്‍; സമര്‍പ്പിതജീവിതത്തിന്‍റെ പര്യായം
സഅദുദ്ദീന്‍ ചെര്‍പ്പുളശ്ശേരി റഈസുല്‍ മുഹഖിഖീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ കേരളം കണ്ട അതുല്യപ്രതിഭാശാലകളിലൊരാളായിരുന്നു. 1900 ല്‍ ജനിച്ച മഹാന്‍ പതിറ്റാണ്ടുകളോളം സംഘടനയുടെ നേതൃപദവി അലങ്കരിക്കുകയും അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്‍റെ ആദര്‍ശം ഉയര്‍ത്തിപിടിച്ച് മണ്‍മറയുകയും ചെയ്ത മഹാനവര്‍കളുടെ ജീവിതം സുന്നി കൈരളിക്ക് ഏറെ സ്വീകാര്യമായിരുന്നു. അപൂര്‍വ്വത നിറഞ്ഞ ജീവിത ശൈലിയായിരുന്നു മഹാന്‍റേത്. ഏത് വിഷയത്തിലും സത്യസന്ധമായ ജീവിത രീതിയും അനര്‍ഘമായ വ്യക്തിത്വവും കാണാമായിരുന്നു. സ്വകാര്യ ജീവിതത്തില്‍ പോലും ജീവിത ശുദ്ധിയും സൂക്ഷമതയും നിലനിര്‍ത്തിയ മഹോന്നതരുടെ രീതിയായിരുന്നു […]
റമളാന്‍ ബൂത്വി; ആധുനിക ലോകത്തെ ഗസാലി
മുല്ലപ്പൂ വിപ്ലവം വിടര്‍ന്നു നില്‍ക്കുന്ന കാലം. ടുണീഷ്യയില്‍ നിന്ന് ആഞ്ഞു വീശിയ പ്രക്ഷോഭക്കൊടുങ്കാറ്റ് സിറിയയിലേക്കും കടന്നു. വ്യാജ കുറ്റാരോപണത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയവര്‍ക്ക് നേരെ പോലീസ് തോക്കുയര്‍ത്തിയതോടെ സിറിയ കലങ്ങി മറിഞ്ഞു. ശീഈ വിശ്വാസക്കാരനായ ബശാര്‍ അല്‍ അസദിന്‍റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കിട്ടിയ അവസരം മുതലാക്കാനൊരുങ്ങി ഭൂരിപക്ഷ സുന്നി വിഭാഗം കലാപക്കൊടിയുയര്‍ത്തി. കര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവുമ്പോഴാണ് സിറിയയിലെ ഒരു പ്രമുഖ സുന്നി പണ്ഡിതന്‍ പലരെയും അമ്പരപ്പിച്ചു കൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കിയത്. […]
ആത്മ സമര്‍പ്പണത്തിന്‍റെ രാജ മാര്‍ഗം
ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) യുടെ സദസ്സ്. സദസ്സിലുണ്ടായിരുന്ന ശൈഖ് അബുല്‍ അബ്ബാസ് ഖിള്ര്‍ബ്നു അബ്ദുള്ളാ ഹസനിക്ക് ഒരാഗ്രഹം. ശൈഖ് രിഫാഈ (റ)യെ സന്ദര്‍ശിക്കണം. എങ്കിലും തന്‍റെ ആഗ്രഹം പുറത്താരോടും പറഞ്ഞില്ല. അപ്പോള്‍ ശൈഖ് ജീലാനി(റ) ചോദിച്ചു: ‘ താങ്കള്‍ ശൈഖ് രിഫാഈ (റ)നെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടല്ലേ. ‘അതെ’ അദ്ദേഹം മറുപടി നല്‍കി. പിന്നീട് ശൈഖ് ജീലാനി (റ) അല്‍പ്പനേരം തലതാഴ്ത്തിയിരുന്നു. ശേഷം അദ്ദേഹത്തോട് പറഞ്ഞു: ‘ഓ ഖിള്ര്‍ ഇതാ ശൈഖ് അഹ്മദ്(റ)’ ശൈഖ് ജീലാനി(റ) […]
ശൈഖ് ജീലാനി (റ) ആത്മ ജ്ഞാനികളുടെ സുല്‍ത്താന്‍
ഡമസ്കസ്കാരനും ഹമ്പലി മദ്ഹബ്കാരനുമായ അബുല്‍ ഹസന്‍ ഗുരു മുഹ്യുദ്ദീനുമായി സന്ധിച്ച കഥ രസാവഹമാണ.് അബുല്‍ ഹസന്‍ പറയട്ടെ. ഹിജ്റ 598 ല്‍ ഞാനും ഒരു ഉറ്റ സുഹൃത്തും ഹജ്ജിന് പുറപ്പെട്ടു. തിരിച്ചുള്ള വഴിയില്‍ ബഗ്ദാദിലെത്തി. ബഗ്ദാദില്‍ ഞങ്ങള്‍ക്കൊരു പരിചയക്കാരുമില്ല. ഞങ്ങളുടെ പക്കലുളളത് ആകെ ഒരു കത്തി മാത്രം. വിശന്ന് പൊരിഞ്ഞ ഞങ്ങള്‍ ആ കത്തി വിറ്റു. കിട്ടിയ പണത്തിന് ഭക്ഷണം വാങ്ങി കഴിച്ചു. പക്ഷേ അതൊന്നും ഞങ്ങളുടെ വിശപ്പടക്കിയില്ല. അങ്ങനെ ഞങ്ങള്‍ ശൈഖ് ജീലാനിയുടെ പര്‍ണശാലയിലെത്തി. […]
മര്‍ഹൂം ഹസ്സന്‍ മുസ്ലിയാര്‍
അരീക്കോട്ടെ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ മുന്‍നിര നേതാവിനെയാണ് എം കെ ഹസ്സന്‍ മുസ്ലിയാരുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. ദീനിനു വേണ്ടി ഓടി നടന്നു പ്രവര്‍ത്തിച്ച ഹസന്‍ മുസ്‌ലിയാര്‍ മത രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. സജീവത മുഖമുദ്രയാക്കി ജീവിതം മുഴുക്കെ അറിവിന്‍റെ മേഖലയിലും പ്രസ്ഥാന രംഗത്തും നിതാന്ത ജാഗ്രതയോടെ ഇടപെടാന്‍ ഉസ്താദിനായിട്ടുണ്ട്. നന്മയുടെ മാര്‍ഗത്തില്‍ എന്തു ത്യാഗം സഹിക്കാനും ഉസ്താദ് സന്നദ്ധനായിരുന്നു. അറിവ് കരഗതമാക്കുന്നതിലും അതു പ്രസരണം ചെയ്യുന്നതിലും ഒരു പോലെ ബദ്ധശ്രദ്ധ കാണിച്ചു. ഇ കെ […]
സി.എം വലിയുല്ലാഹി (റ) പ്രതിസന്ധികളില്‍ കൂടെയുണ്ട്
ജീവിത വിശുദ്ധിയിലൂടെ അല്ലാഹുവിന്‍റെ സാമീപ്യം നേടി സമൂഹത്തെ സംസ്കരണത്തിന്‍റെ ശാദ്വല വിതാനത്തിലേക്കും നന്മയുടെ വിശാലതയിലേക്കും നയിച്ച ആത്മജ്ഞാനിയാ4് ഖുതുബുല്‍ ആലം സി.എം വലിയുല്ലാഹി(റ). 1929 (ഹി.1348 റബീഉല്‍ അവ്വല്‍12) നാണ് മഹാന്‍ ജനിക്കുന്നത്. തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍. നിരവധി കറാമത്തുകള്‍ അവരില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുഞ്ഞിമാഹിന്‍ മുസ്ലിയാരുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയമകന്‍ കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരാണ് സി.എം വലിയുല്ലാഹിയുടെ പിതാവ്. മടവൂരിലെ പെരിയട്ടിചാലില്‍ ഇമ്പിച്ചിമൂസയുടെ പുത്രി ആയിഷ ഹജ്ജുമ്മയാണ് മാതാവ്. ശൈഖുനയെ ഗര്‍ഭം […]
ഖുറാസാനിന്റെ സുഗന്ധം
പ്രവാചക സഹചാരികള്‍ക്കും യുഗപ്രഭാവരായ മദ്ഹബിന്‍റെ ഇമാമുകള്‍ക്കും ശേഷം മുസ്ലിം സമുഹത്തിന് അനശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തരായ വിശ്വപ്രസിദ്ധ പ്രതിഭാശാലിയാണ് ഇമാമുല്‍ മുഹദ്ധിസീന്‍ ഇസ്മാഈലുല്‍ ബുഖാരി (റ). യത്തീമായാണ് വളര്‍ന്നതെങ്കിലും സമ്പന്നനായിരുന്ന ഇമാം തന്‍റെ ഹദീസ് പഠനത്തില്‍ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് സഞ്ചരിച്ചു. യാത്രകളിലെ വിഷമങ്ങളെ ക്ഷമയുടെ പുടവ കൊണ്ട് പുതപ്പിച്ച് ഘനം കുറച്ച ത്യാഗമായിരുന്നു ഇമാമിന്‍റെ പാഠപുസ്തകത്തിന്‍റെ സവിശേഷതകളത്രെയും. ആ വിസ്മയ ലോകത്തെ വിവരിക്കാന്‍ പര്‍വ്വത സമാനമായ തൂലികകള്‍ വേണ്ടിവരും. അപാര വ്യക്തിത്വത്തിന്‍റെയും ബുദ്ധികൂര്‍മതയുടെയും തികഞ്ഞ അധ്യായമായിരുന്നു ഇമാം ബുഖാരി(റ). […]
സാബിത്തുല്‍ ബുന്നാനി
അദ്ധ്യാത്മിക ലോകത്ത് ഉയര്‍ന്നു നില്‍ക്കുന്ന സാബിത്തുല്‍ ബുന്നാനി(റ) വ്യത്യസ്ഥവും മാതൃകാപരവുമായ ജീവിതത്തിനുടമയാണ്. വിശ്രമമില്ലാത്ത സുകൃതങ്ങളിലൂടെ നാഥന്‍റെ സാമീപ്യം നേടിയെടക്കുന്നതിലായിരുന്നു മഹാന്‍ ശ്രദ്ധിച്ചിരുന്നത്. സഅ്ലുബ്നു അസ്ലം എന്ന പണ്ഡിതന്‍ പറയുന്നു: ജനങ്ങള്‍ സുഖനിദ്ര പുല്‍കുന്ന പാതിരാ നേരങ്ങളില്‍ നിസ്കാരം കൊണ്ട് സജീവമാകുകയായിരുന്നു സാബിത്തുല്‍ ബുന്നാനി(റ). മുന്നൂറിലധികം റക്അത്തുകള്‍ ദിനംപ്രതി ഇത്തരത്തില്‍ പതിവാക്കുമായിരുന്നു. വിശ്രമമില്ലാത്ത രാവുകള്‍ കാരണം നീരുവന്ന പാദങ്ങള്‍ തടവി മഹാന്‍ വിനയാന്വിതനായി പറയുമായിരുന്നു: നബി(സ്വ)യുടെ യഥാര്‍ത്ഥ ആബിദുകള്‍ കഴിഞ്ഞുപോയി. എനിക്കവരെ തുടരാന്‍ കഴിയുന്നില്ലല്ലോ. ഇരുപാദങ്ങളും പരാതിപ്പെടും വരെ […]