അയല്‍രാജ്യമായ ബംഗ്ലാദേശില്‍ മതവിമര്‍ശനം നടത്തിയ 6 പേര്‍ കൊല്ലപ്പെടുകയും പലരും കൊലക്കത്തി ഭയന്ന് ഒളിവില്‍ കഴിയുകയും ചെയ്തപ്പോള്‍ മതഭീകരതയൊക്കെ അങ്ങ് ബംഗ്ലാദേശിലാണെന്ന് പറഞ്ഞ് ആശ്വാസം കൊണ്ടവരായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ന് ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യത്തിലേക്ക് നടന്നെത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് സമയ ദൈര്‍ഘ്യം വേണ്ടിവന്നില്ല. നമ്മുടെ രാജ്യം ഒരുപാട് മാറിയിരിക്കുന്നു. മനുഷ്യരേക്കാള്‍ പശുവിനെ സ്നേഹിക്കുന്നവര്‍ പെരുകുന്നു. വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തില്‍ കൊണ്ടുപോയി നടതള്ളുന്നവര്‍ ഗോമാതാവിന് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തയ്യാറാകുന്നു. ജനാധിപത്യ ബോധത്തിനും സഹിഷ്ണുതക്കും പേരുകേട്ട ഈ രാജ്യം […]
ദ്വനി
ദ്വനി
റോഹിംഗ്യ; ഇടനെഞ്ച് വേദനിക്കുന്നില്ലേ?
ശത്രുക്കളുടെ പീഢനങ്ങള്‍ അസഹ്യമായപ്പോള്‍ ഖബ്ബാബ് ബ്നു അറത്ത്(റ) മുത്ത്നബിയോട് വേവലാതിപ്പെടുന്നുണ്ട്. തിരുഹബീബരെ അങ്ങ് ഞങ്ങളെ സഹായിക്കില്ലേ..ഞങ്ങളുടെ രക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നല്ലേ…നിങ്ങളുടെ പൂര്‍വ്വീകര്‍ വിശ്വസിച്ചതിന്‍റെ പേരില്‍ സഹിച്ച ത്യാഗങ്ങള്‍ എത്രയാണ് ശരീരം വാളുകളെ കൊണ്ട് വെട്ടിനുറുക്കുകയും ഇരുമ്പിനാലുള്ള ചീര്‍പ്പുകളെ കൊണ്ട് മാംസങ്ങളുടെ എല്ലുകളും വേര്‍പ്പെടുത്തുമാറ് പീഢനങ്ങല്‍ ഏല്‍പ്പിച്ചപ്പോഴൊന്നും ഏകദൈവവിശ്വാസത്തില്‍ നിന്ന് അണു വിട തെറ്റാന്‍ അവര്‍ തയ്യാറായിരുന്നില്ല. പൂര്‍വ്വികരുടെ ഉള്ളുറച്ച വിശ്വാസം പ്രവാചകപുംഗവര്‍ അനുയായിയെ തര്യപ്പെടുത്തിയ ചരിത്രം വേദനിക്കുന്ന ഹൃദയത്തോടെ, കലങ്ങിയ കണ്ണുകളോടെ വായിച്ചത് വീണ്ടും ഓര്‍മ്മിക്കാന്‍ […]
ഒളിച്ചോട്ടം; മൊഞ്ചത്തിമാര്‍ വലിച്ചെറിയുന്നത്
റാഹീ…. റാഹീ…. നീ പോകരുത്…. തലശ്ശേരി കോടതി വളപ്പില്‍ അലയടിച്ച നെഞ്ച് നീറുന്ന ആ രോദനം ഒരു പിതാവിന്‍റെതായിരുന്നു. നിശബ്ദത തളം കെട്ടിനിന്ന ആ കോടതി വളപ്പില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അന്യമതസ്ഥതനായ തന്‍റെ കാമുകനൊപ്പം കൈകോര്‍ത്ത് ഇറങ്ങിപ്പോകുന്നതിന് പിതാവിനോടൊപ്പം അഭിഭാഷകരും പോലീസും കാഴ്ച്ചക്കാരായി. എച്ചൂരിലെ റാഹിമ ഷെറിന്‍ കോടതിവളപ്പില്‍ മാതാപിതാക്കളുടെ മുമ്പിലൂടെ നിഖിലിനോടൊപ്പം ഇറങ്ങി പോകുമ്പോള്‍ കണ്ട് നിന്നവരുടെ കണ്ണുകളെല്ലാം ഈറനണിഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തോളം വേണ്ടതെല്ലാം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ തിരസ്കരിച്ച് ഇന്നോ ഇന്നലയോ കയറിവന്നവന്‍റെ […]
നാവിന് ആര് കുരുക്കിടും?
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് നാവ്. പ്രഥമദൃഷ്ട്യാ വലിപ്പത്തില്‍ വളരെ ചെറുതെങ്കിലും നാവിന്‍റെ വിപത്തും വിനാഷവും ഏറെ വലുതാണ്. വിശ്വാസിയുടെ ജീവിതചര്യകളെയും മാര്‍ഗങ്ങളെയും വിശദമായി ചര്‍ച്ചചെയ്യുന്ന ഇമാം ഗസ്സാലി(റ) വിന്‍റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്യാ ഉലൂമുദ്ദീനില്‍ നാവിന്‍റെ വിപത്തിനെ ചൊല്ലിയുള്ള ചര്‍ച്ച ആരംഭിക്കുന്നത് തന്നെ ജീവിതത്തിലെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാനും കുഫ്റും അനാവൃദമാക്കുന്നതില്‍ നാവിന്‍റെ സ്വാധീനം ശക്തമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ്. നാവിന്‍റെ സ്വാധീന ശക്തി നാവിന്‍റെ സഞ്ചാരമണ്ഡലം സുദീര്‍ഘവും വിശാലവുമാണ്. മുതിര്‍ന്ന ഒരു ജിറാഫിന്‍റെ […]