മനുഷ്യ ഹൃദയം ഒരു കോട്ട പോലെയാണ്. അതിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ബദ്ധവൈരിയാണ് പിശാച്. കോട്ടയില്‍ സിംഹാസനസ്ഥനാകാനുള്ള അധികാര ലബ്ധിക്കാണ് അവന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ഹൃദയക്കോട്ടയ്ക്ക് ചില പഴുതുകളുണ്ട്. അവകള്‍ക്ക് സാക്ഷയിട്ടില്ലെങ്കില്‍ പിശാച് അതിലൂടെ നുഴഞ്ഞു കയറും. ഇമാം അബൂഹാമിദില്‍ ഗസ്സാലി(റ)യാണ് ഹൃദയത്തെ ഇപ്രകാരം ഉദാഹരിച്ചിരിക്കുന്നത്. ഹൃദയാന്തരങ്ങളിലുള്ള ദൂഷ്യതകളാണത്രെ ശത്രുവിന്‍റെ പഴുതുകള്‍. ഹൃദയക്കോട്ടയുടെ പതിനൊന്നോളം പഴുതുകളെ ഇഹ്യാ ഉലൂമിദ്ദീനില്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട് ഗസ്സാലി ഇമാം. അതില്‍ മുഖ്യമാണ് അപരനെക്കുറിച്ചുള്ള ചീത്ത വിചാരങ്ങള്‍. മറ്റൊരാളെക്കുറിച്ച് തെറ്റിദ്ധാരണ വെച്ചു പുലര്‍ത്തുന്നവന്‍റെ […]
2016 AUG-SEP
സംസം; ഗവേഷണങ്ങളുടെ വെളിച്ചത്തില്‍
മാനത്ത് നിന്നു വര്‍ഷിക്കുന്ന ഒരോ മഞ്ഞുകഷ്ണങ്ങളും അത്യുല്യമാണ്. ഈ ഒരൊറ്റ വാചകമാണ് ജപ്പാനിലെ ഹാഡോ സയന്‍റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ മസാറോ ഐമോട്ടോ (Masaru Emoto))യെ സംസമെന്ന അത്ഭുത ജലത്തെ തന്‍റെ ഗവേഷണത്തിന് പഠനവിധേയമാക്കാന്‍ പ്രേരിപ്പിച്ചത്. മണ്ണില്‍ പെയ്തിറങ്ങുന്ന മഞ്ഞുകഷ്ണങ്ങള്‍ വ്യതിരിക്തമാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കാനുള്ള കഠിന പരിശ്രമത്തലായിരുന്നു വര്‍ഷങ്ങളോളമദ്ദേഹം. സ്വന്തമായി ഒരു ലബോറട്ടറി പോലും അതിനായി പണിതു. വൈവിദ്യമാര്‍ന്ന രൂപങ്ങളില്‍ ജല കണികകളിലെ ഘടനകളില്‍ പഠനം നടത്തി. അദ്ദേഹത്തിന്‍റെ ചിന്താമണ്ഡലങ്ങളില്‍ അപ്പോഴും ഒരു ചോദ്യം വട്ടമിട്ടുകൊണ്ടിരുന്നു. രണ്ടു […]
ഉമര്‍ഖാസി(റ), അനുരാഗത്തിന്‍റെ കാവ്യലോകം
ഞാന്‍ വിദൂരതയിലായിരിക്കുമ്പോള്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ സവിധത്തിലേക്കയച്ചു. അത് എനിക്കുപകരം അങ്ങയുടെ അന്ത്യവിശ്രമ സ്ഥലം ചുംബിച്ചു വരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍റെ ശരീരം തന്നെ ഇതാ തിരുസവിധത്തിലെത്തിയിക്കുന്നു. ആകയാല്‍, അവിടുത്തെ വലതു കരം നീട്ടിത്തരൂ, ഞാനെന്‍റെ ചുണ്ടുകൊണ്ടതിലൊന്ന് മുത്തി സാഫല്യം കൊള്ളട്ടെ…’ പ്രസിദ്ധരായ നാല് ഖുത്വുബുകളില്‍ പ്രധാനിയായ അഹ്മദുല്‍ കബീരിര്‍റിഫാഈ(റ) മദീനയിലെത്തി, തന്‍റെ മനം തുറന്നിട്ട് പാടിയതിങ്ങനെയാണ്.., തിരുസന്നിധാനത്തില്‍ ആവശ്യമുന്നയിച്ചപ്പോള്‍ അവിടുത്തെ തൃക്കരം നീട്ടികൊടുത്തതായി സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് സുലൈമാനുല്‍ ജമല്‍(റ) തന്‍റെ ഹാശിയത്തുല്‍ ഹംസിയ്യയില്‍ വിവരിച്ചിട്ടുണ്ട്. […]
ആരാണ് കലാമൂല്യങ്ങളെ കരിച്ചു കളയുന്നത്?
മാപ്പിള കലകളൊക്കെ ഉറവെടുത്തത് ശുദ്ധമായ ആത്മീയ ആവിഷ്കാരമായിട്ടാണ്. കലയെയും സാഹിത്യത്തെയും നെഞ്ചിലേറ്റിയ ഒരു സമൂഹം അതിജീവനത്തിന്‍റെ ഉപാധിയായിട്ടാണ് അതിനെ കണ്ടത്. മാപ്പിള കലകളായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിലൊക്കെയും പ്രതാപത്തിന്‍റെയും പൈതൃകത്തിന്‍റെയും കയ്യൊപ്പ് ചാര്‍ത്തപ്പെട്ടിട്ടുണ്ട്. പാട്ടും പടപ്പാട്ടും അറബനയും ദഫ്മുട്ടും ഒപ്പനയുമൊക്കെ അങ്ങനെത്തന്നെ. ഇന്ത്യയുടെ ഇങ്ങേ അറ്റത്ത് ചരിത്രപരമായി ഏറെ സവിശേഷതകള്‍ നിറഞ്ഞ മലബാറിനെ കേന്ദ്രീകരിച്ചാണ് കലയും സാഹിത്യവും പരിണമിച്ചതും വികാസം പ്രാപിച്ചതും. മലബാറിന്‍റെ പ്രത്യേക സാഹചര്യവും അറേബ്യന്‍ നാടുകളുമായുള്ള വ്യവഹാരങ്ങളും മുഖേന രൂപപ്പെട്ട അറബിമലയാള ഭാഷയിലൂടെയാണ് മാപ്പിള […]
മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട പാത
പരിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തേഴ് അദ്ധ്യായങ്ങളിലായി അറുപത്തിമൂന്നിലധികം സ്ഥലങ്ങളില്‍ ഇബ്റാഹിം(അ) ന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അവിടുത്തെ മില്ലത്ത് പിന്തുടര്‍ന്ന് വിജയം വരിക്കാനുമാണ് ഇവിടങ്ങളിലെല്ലാം അല്ലാഹു തആല ഉമ്മത്തിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാഹുവിന് താഴ്മചെയ്യുകയും മുത്ത്നബി(സ്വ) യുടെ നിയോഗത്തിനും പ്രബോധന വഴിയില്‍ അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നതിനും ഇബ്റാഹീം(അ) കാലങ്ങള്‍ക്ക് മുമ്പേ ദുആ ചെയ്ത് മാതൃക കാണിച്ചിട്ടുണ്ട്. ഈ മാതൃകയാണ് മില്ലത്തു ഇബ്റാഹീം കൊണ്ടുള്ള വിവക്ഷ (തഫ്സീറു റാസി). ഇബ്റാഹീം നബി (അ) നെ അംഗീകരിക്കുകയും മുത്ത് […]
സമാധാനത്തില്‍ ആരാണ് രക്തമണിയിക്കുന്നത്?
ഇസ്ലാമിക് തീവ്രവാദം മുമ്പെങ്ങുമില്ലാത്ത വിധം മാധ്യമങ്ങള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്ന മതമായി ഇസ്ലാം ഇതിനകം മാറിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ പറയപ്പെടുന്ന തീവ്രവാദ നിലപാടുകളോട് വിശുദ്ധ ഇസ്ലാമിന് ഒരു ബന്ധവുമില്ല എന്നതാണ് സത്യം. ഇസ്ലാം എന്ന പേരുപോലും ശാന്തിയും സമാധാനവുമാണ് സൂചിപ്പിക്കുന്നത്. മുസ്ലിംകള്‍ പരസ്പരം കൈമാറുന്ന അഭിവാദ്യ വാക്യം ‘രക്ഷയുണ്ടാകട്ടെ, സമാധാനം വര്‍ഷിക്കട്ടെ’ എന്നാണ്. മുസ്ലിംകള്‍ വിശ്വസിക്കുന്ന പേരുകളിലൊന്ന് രക്ഷ, സമാധാനം എന്നാണ്. ഇഹലോകത്തെ ശ്രേഷ്ട ജീവിതത്തിന് മുസ്ലിമിന് പരലോകത്ത് പകരം […]
ഭക്തിയാണ് മാപ്പിളപ്പാട്ടുകള്‍
മാപ്പിളപ്പാട്ട് ഒരു പാട്ട് എന്നതോടൊപ്പം തന്നെ ജനങ്ങളുമായി ഏറ്റവും അടുത്തു സംവദിക്കാന്‍ കഴിയുന്ന ഒരു സാഹിത്യ ശാഖകൂടിയാണ്. പ്രമേയ സ്വീകരണത്തിനും അവതരിപ്പിക്കുമ്പോഴുള്ള ഭാവത്തിനും വലിയ പ്രാധാന്യം അതു കൊണ്ടു തന്നെ ഈ പാട്ടുകള്‍ക്കുണ്ട്. ഇതു സംബന്ധിച്ച് ഗൗരവമായി പഠനം നടത്തുന്ന ഏതൊരാള്‍ക്കും ഇക്കാര്യം അറിയാനാകും. രണ്ടു ഭാവങ്ങളെ വികാര സാന്ദ്രമായി അവതരിപ്പിക്കാന്‍ മാപ്പിളപ്പാട്ടുകള്‍ ഏറെ അനുയോജ്യമാണെന്നത് പലരും അഭിപ്രായപ്പെടുന്നതും അത്കൊണ്ടാണ്. പ്രണയവും ഭക്തിയുമാണത്. കാലത്തെ അതിജീവിക്കുന്ന ഏത്രയോ പ്രണയഗാനങ്ങള്‍ ഇന്നും സാധാരണക്കാരുടെ ചുണ്ടുകളില്‍ സജീവമാകുന്നതും യാദൃശ്ചികമല്ല. മാപ്പിളപ്പാട്ടുകളുടെ […]
സാഹിത്യോത്സവ്; പാരമ്പര്യത്തിന്‍റെ വിചാരപ്പെടലുകള്‍
പാരമ്പര്യ ഇസ്ലാമിനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുന്ന നാളുകളിലാണ് എസ് എസ് എഫിന്‍റെ ഇരുപത്തിമൂന്നാമത് സാഹി ത്യോത്സവ് വിരുന്നെത്തുന്നത്. മതത്തിന്‍റെ പാരമ്പര്യമൂല്യങ്ങള്‍ കയ്യൊഴിഞ്ഞ് പുതിയ ചിന്താപദ്ധതികളുമായി രംഗപ്രവേശം ചെയ്തവര്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി ചെറുതല്ല. നാളിതുവരെയും പുരോഗമന ഇസ്ലാമിനെ തഴുകിത്തലോടിയിരുന്ന പൊതുധാരയിലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും പുതിയ സാഹചര്യത്തില്‍ സ്വയം തിരുത്തി ക്കൊണ്ടി രിക്കുന്നു. ആത്മീയ വിശുദ്ധിയില്‍ ജീവിത ത്തിന്‍റെ സായൂജ്യം കണ്ടെത്തിയിരുന്ന തലമുറകളെ തള്ളിപ്പറഞ്ഞും പ്രമാണങ്ങളെ ദുര്‍വ്യാഖ്യനിച്ചും ഇസ്ലാമിനെ പുതിയ കാലത്തിനനുസരിച്ച് പരിഷ്കരിക്കാനിറ ങ്ങിയവര്‍ക്ക് വന്നുഭവിച്ച ദുര്‍ഗതി […]