2019 January-Febrauary Hihgligts Shabdam Magazine പരിചയം ലേഖനം

വൈജ്ഞാനിക വീഥിയില്‍ അരീക്കോട് മജ്മഅ്

ആത്മീയ-ഭൗതിക സമന്വയ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണ് അരീക്കോട് മജ്മഅ്. കേരളീയ ജനതക്ക് ദിശാബോധം നല്‍കിയ നാലകത്ത് മരക്കാരുട്ടി മുസ്ലിയാരെ പോലോത്ത അനേകം മതപണ്ഡിതര്‍ അതിവസിച്ച നാടായിരുന്നു അരീക്കോട്. പാരമ്പര്യ മുസ്ലിം വിശ്വാസാചാരങ്ങളില്‍ അനൈക്യം വിതറിയ ബിദഇകളുടെ കടന്നുകയറ്റം അരീക്കോടിന്‍റെയും ആത്മീയ മുഖം വികൃതമാക്കി. ഭൗതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ച അരീക്കോട് ആത്മീയാന്വേഷണത്തിലും അറിവിലും പിന്തള്ളപ്പെട്ടു. പൂര്‍വ്വകാല പ്രതാപത്തിലേക്ക് അരീക്കോടിനെ തിരിച്ചെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മജ്മഅ് സ്ഥാപിതമാകുന്നത്. തുടക്കം 1973-ല്‍ രൂപം കൊണ്ട കേരളാ […]

2019 January-Febrauary Hihgligts Shabdam Magazine ലേഖനം

മതേതരത്വത്തിന്‍റെ കൈപ്പത്തി താമര പറിക്കുമോ?

ഡിസംബര്‍ 11 ന് വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കും വിശിഷ്യാ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമുണ്ടായ തിരിച്ചടി ദേശീയ രാഷ്ട്രീയത്തില്‍ ദിശാമാറ്റം സാധ്യമല്ലാത്ത ഒന്നല്ല എന്നതിന്‍റെ സുവ്യക്തമായ സൂചനയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ ഹിന്ദീ, ഹിന്ദുത്വ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തില്‍ നിന്ന് പുറത്തായിരിക്കുന്നു. തെലങ്കാനയിലും മിസോറാമിലും ബി.ജെ.പിയുടെ പ്രകടനം അതിദയനീയവുമായിരിക്കുന്നു. പുതിയ വര്‍ഷത്തില്‍ നടക്കാന്‍ പോകുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറുക എന്നത് ബി.ജെ.പിക്ക് അത്ര എളുപ്പമല്ല എന്നത് ഉറപ്പ് തന്നെ. ഈ […]

2019 January-Febrauary Hihgligts Shabdam Magazine ലേഖനം സംസ്കാരം സാമൂഹികം

അധിനിവേശത്തിന്‍റ ഭാഷയും അന്വേഷണങ്ങളും

ഭാഷക്ക് മേലുള്ള അധിനിവേശത്തെ കുറിച്ചുള്ള ചിന്ത ഭാഷ തന്നെ ഒരു അധിനിവേശ ഉപകരണമാണ് എന്ന ചര്‍ച്ചയിലേക്കാണ് ചെന്നെത്തിക്കൂ. ഭാഷ ഒരു സാമൂഹിക ഉത്പന്നവും സാംസ്കാരിക ഉത്പന്നവുമാണെന്നിരിക്കെ ഉച്ചരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഒരു വാക്കും സ്വാഭാവികമായും തികച്ചും ജനാധിപത്യപരമായും രൂപപ്പെടുന്നതായിരിക്കില്ല. ഓരോ വാക്കും അത് രൂപപ്പെട്ട കാലത്തെയും ജീവിതക്രമത്തെയും സാമൂഹിക സാഹചര്യത്തെയും അധികാര ശ്രേണിയെയും പേറിയാണ് നില്‍ക്കുന്നത്. ‘ചെറ്റ’ എന്ന പദത്തിന്‍റെ വ്യവഹാര അര്‍ഥം അധമന്‍ എന്നാണല്ലോ. എന്നാലത് ജാതിയില്‍ താഴ്ന്നവരെന്ന് മുദ്രയടിക്കപ്പെട്ട മനുഷ്യര്‍ താമസിച്ച വീടുകളായിരുന്നുവല്ലോ. ചെറ്റത്തരം എന്നൊരു […]

2019 January-Febrauary Hihgligts Shabdam Magazine ലേഖനം

ഭ്രൂണഹത്യയും ഇസ്ലാമിക സങ്കല്‍പ്പങ്ങളും

മനുഷ്യന്‍ ആണായാലും പെണ്ണായാലും ജീവിതത്തിന്‍റെ ഓരോഘട്ടത്തിനും ആദരവും ബഹുമാനവുമുണ്ട്. ഭൗതിക പദാര്‍ത്ഥങ്ങളാല്‍ ശരീരം, ഇന്ദ്രിയമായും അണ്ഡമായും ഭ്രൂണമായും രൂപപ്പെടുന്നതിന് മുമ്പ് തന്നെ ആത്മാവ് അതിന്‍റെ ലോകത്ത് സജീവമായിരുന്നു. ലൈഗീക ബന്ധത്തിലൂടെ മാറ്റം ചെയ്യപ്പെട്ട് ഗര്‍ഭപാത്രത്തില്‍ വളരുവാന്‍ തുടങ്ങിയ ഭ്രൂണം മനുഷ്യാകൃതി പ്രാപിച്ച് ജീവന്‍ നേടുമ്പോള്‍ ആത്മാവ് പ്രസ്തുത ശരീരത്തില്‍ ചേര്‍ന്ന് ഒന്നായി മാറുന്നു. ശരീരവും ആത്മാവും കൂറേ കാലം ഗര്‍ഭലോകത്ത് വളരുന്നു. പിന്നെ പുറത്ത് വരുന്നു. ഭൂമിയിലെ വളര്‍ച്ച കഴിഞ്ഞ് ഭൂമിക്കുള്ളില്‍ ചെന്ന് പുതിയ ജീവിതം തുടങ്ങുന്നു. […]

2019 January-Febrauary Hihgligts Shabdam Magazine ലേഖനം

അതിരു വിടുന്ന ടിക് ടോക്ക് ആഭാസങ്ങള്‍

മീടു ചര്‍ച്ചകള്‍ ചൂടേറിയ സാഹചര്യത്തിലാണ് ഒരു ഫേസ്ബുക്ക് സുഹൃത്ത് തന്‍റെ ഈ അനുഭവം പങ്ക് വെച്ചത്. തനിക്ക് നേരെ വന്ന ഒരു പെണ്‍പിറപ്പിന്‍റെ മെസഞ്ചര്‍ ആക്രമണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരണങ്ങളടങ്ങിയ സ്ക്രീന്‍ ഷോട്ടുകളും, കുറിപ്പുകളും വായിച്ചപ്പോള്‍ ഇങ്ങനെയും സ്ത്രീ ജന്മമോ എന്ന ചിന്ത ഏറെ അസ്വസ്ഥപ്പെടുത്തി. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ഉടനെ ചാടിക്കേറി വീഡിയോ കാളില്‍ വരികയും, അശ്ലീല ചാറ്റിന് ക്ഷണിക്കുകയും, തിരസ്കരിച്ചപ്പോള്‍ സ്വന്തം നഗ്നചിത്രം അയച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും അതിനും വഴങ്ങാതിരുന്നപ്പോള്‍ പൗരുഷം ചോദ്യം ചെയ്ത് വീഡിയോ […]

2019 January-Febrauary Hihgligts Shabdam Magazine കവിത

യതീംഖാന

ഉമ്മറത്തിരുന്ന് പൊടിയരിക്കഞ്ഞി കുടിക്കുമ്പോള്‍ മതിലപ്പുറത്തെ യതീംഖാനയില്‍ നിന്ന് ബിരിയാണി മണം കാറ്റില്‍ പരന്ന് വരും. അടുക്കളത്തിണ്ണയില്‍ ഉള്ളിച്ചമ്മന്തിയരക്കുന്ന ഉമ്മച്ചിയോട് ഞാന്‍ പരാതി പറയും നമ്മളെന്നാണ് നെയ്ച്ചോര്‍ വെക്കുകാ…ന്ന്. കണ്ണീരുപ്പില്‍ കഞ്ഞിയൊരുപാട് കുടിച്ച കഥ പറയാന്‍ ഉമ്മൂമ്മ കാത്തിരിപ്പുണ്ടപ്പഴും. മുത്ത് നബി പറഞ്ഞു വെച്ചതാണ് യതീമക്കളെ നോക്കണമെന്നും കുറവുകളില്ലാതെ പോറ്റണമെന്നും. ഉമ്മൂമ്മ പറയും ഓത്തുപള്ളിയിലെ മൊല്ലാക്കയും പറയും ഓരുടെ ഉമ്മച്ചിയുപ്പച്ചികളെല്ലാം സുവര്‍ഗത്തില്‍ പോയതാണെന്ന്. മടച്ചേരിയിലെ മന്നാം തൊടിയിലെ പൈങ്കുന്നാവിലെ ഹാജിയന്മാരെല്ലാം അവര്‍ കണ്ട ഉപ്പൂപ്പകളാണത്രെ. ഉപ്പകളും സ്കൂളിലെ , […]

2019 January-Febrauary Hihgligts Shabdam Magazine ലേഖനം

ഓ ഖാജാ മരിക്കും മുമ്പേ നീ മരിക്കുക

ഏകനായ ഇലാഹിലേക്കുള്ള യാത്ര ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്നെ സംഭവിക്കുക സാധ്യമാണ്! ആ യാത്രയിലേക്കാണ് തിരുനബി(സ്വ)യുടെ ‘മരണത്തിനു മുമ്പേ നിങ്ങള്‍ മരിക്കുക’ എന്ന സന്ദേശം ക്ഷണിക്കുന്നത്. മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)വിന്‍റെ ആത്മീയ സങ്കീര്‍ത്തനങ്ങളില്‍ ലയിപ്പിക്കുന്ന കീര്‍ത്തനങ്ങള്‍ ഈ ഹദീസിനെ സൂഫികള്‍ രുചിച്ചറിഞ്ഞതിന്‍റെ ഭാവനകള്‍ അടയാളപ്പെടുത്തുന്നുണ്ട്. ‘ഓ, ഖോജാ! മരിക്കും മുമ്പേ നീ മരിക്കുക; എങ്കില്‍ മരണവേദന നീ സഹിക്കേണ്ടിവരില്ല. വെളിച്ചത്തിലേക്ക് പ്രവേശിക്കും വിധം നീ മരിക്കുക ഖബ്റിലേക്ക് മരിക്കുന്ന മരണമല്ല വേണ്ടത് ‘(ജലാലുദ്ദീന്‍ റൂമി). മരണം നിത്യമായ ഉന്മാദാവസ്ഥയാണ്, […]

2019 January-Febrauary Hihgligts Shabdam Magazine ലേഖനം

നാവിന് വിലങ്ങിടുക

അല്ലാഹു മനുഷ്യനെ അത്യുത്തമമായ ഘടനയോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളെയും അവന്‍റെ അസ്ഥിത്വത്തെയും അറിയിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: څതീര്‍ച്ചയായും നാം മനുഷ്യനെ ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചു’. അവന് സംസാരിക്കാന്‍ വായയും കാണാന്‍ കണ്ണും കേള്‍ക്കാന്‍ കാതും ശ്വസിക്കാന്‍ ശ്വാസനാളവും ചിന്തിക്കാന്‍ ചിന്താമണ്ഡലങ്ങളുമെല്ലാം നല്‍കി മനുഷ്യനെ നാഥന്‍ ആദരിച്ചു. ഇതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കി. സംസാരശേഷി നല്‍കി. എല്ലില്ലാത്ത ഒരു കഷ്ണം മാംസം കൊണ്ട് കോടാനുകോടി ജനങ്ങള്‍ ആയിരക്കണക്കിന് ഭാഷകള്‍ […]

2019 January-Febrauary Hihgligts Shabdam Magazine ലേഖനം സ്മരണ

സാബിത്തുല്‍ ബുന്നാനി

അദ്ധ്യാത്മിക ലോകത്ത് ഉയര്‍ന്നു നില്‍ക്കുന്ന സാബിത്തുല്‍ ബുന്നാനി(റ) വ്യത്യസ്ഥവും മാതൃകാപരവുമായ ജീവിതത്തിനുടമയാണ്. വിശ്രമമില്ലാത്ത സുകൃതങ്ങളിലൂടെ നാഥന്‍റെ സാമീപ്യം നേടിയെടക്കുന്നതിലായിരുന്നു മഹാന്‍ ശ്രദ്ധിച്ചിരുന്നത്. സഅ്ലുബ്നു അസ്ലം എന്ന പണ്ഡിതന്‍ പറയുന്നു: ജനങ്ങള്‍ സുഖനിദ്ര പുല്‍കുന്ന പാതിരാ നേരങ്ങളില്‍ നിസ്കാരം കൊണ്ട് സജീവമാകുകയായിരുന്നു സാബിത്തുല്‍ ബുന്നാനി(റ). മുന്നൂറിലധികം റക്അത്തുകള്‍ ദിനംപ്രതി ഇത്തരത്തില്‍ പതിവാക്കുമായിരുന്നു. വിശ്രമമില്ലാത്ത രാവുകള്‍ കാരണം നീരുവന്ന പാദങ്ങള്‍ തടവി മഹാന്‍ വിനയാന്വിതനായി പറയുമായിരുന്നു: നബി(സ്വ)യുടെ യഥാര്‍ത്ഥ ആബിദുകള്‍ കഴിഞ്ഞുപോയി. എനിക്കവരെ തുടരാന്‍ കഴിയുന്നില്ലല്ലോ. ഇരുപാദങ്ങളും പരാതിപ്പെടും വരെ […]