“ Islam has now as great a claim on the soil of India as Hinduism. If Hinduism has been the religion of the people here for several thousands of years, Islam also has been their religion for a thousands years. Just as a Hindu can say with pride that he is an Indian and follow […]
2019 July-August
ന്യൂ ജെന്‍ ഗെയിമുകള്‍ കുരുതിക്കളമാകുമ്പോള്‍
‘അവനൊരു പബ്ജിയായി മാറിയിട്ടുണ്ട്. ഒന്നിനും പ്രതീക്ഷിക്കേണ്ട ‘.ഈയടുത്തായി സുഹൃത്തിനെ കാണാത്തത് തിരക്കിയപ്പോള്‍ കിട്ടിയ മറുപടിയാണിത്. സംഘടന പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സേവനങ്ങളിലും സജീവമായിരുന്നവന്‍ ഉള്‍വലിഞ്ഞ് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണത്രെ. സുഹൃത്ത്ബന്ധത്തിന് ഏറെ വില കല്‍പിച്ചവന്‍ അതിനെല്ലാം വിരുദ്ധമായി തന്‍റെ സമയങ്ങള്‍ ഗെയിമിന്‍റെ ലോകത്ത് ചിലവഴിക്കുന്നു. ഗെയിമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആധി കയറുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പുതുതലമുറയുടെ ചിന്താഗതിയെയും സംസ്കാരത്തെയും മാറ്റി മറിക്കുന്നതിലേക്ക് ഗെയിമുകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നതാണ് വാസ്തവം. ജീവനെടുക്കുന്ന കൊലക്കയറായി പലഗെയിമുകളും പ്രത്യക്ഷ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു […]
വിദ്യാഭ്യാസ രംഗം അപനിര്‍മാണങ്ങളെ ചെറുക്കാം
“ഒരു കുട്ടി ഒരു അധ്യാപകന്‍, ഒരു പുസ്തകം, പിന്നെയൊരു പെന്‍. ഇവയ്ക്കു ഈ ലോകം മാറ്റിമറിക്കാന്‍ സാധിക്കും.” -മലാല യൂസഫ് സായ് 1990-കളുടെ തുടക്കം മുതല്‍ പുരോഗമനപരമായ ചര്‍ച്ചയിടങ്ങളില്‍ കൂടുതല്‍ വ്യവഹരിക്കപ്പെട്ട പദം വിദ്യാഭ്യാസമായിരുന്നു. അങ്ങ് യുനെസ്കോയും യൂനിസെഫും മുതല്‍ ഗ്രാമങ്ങള്‍ക്കുള്ളിലെ ചെറുകിട ക്ലബ്ബുകള്‍ വരെ ആ ഒരു സംജ്ഞയുടെ ലക്ഷ്യപ്രാപ്തിയെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗഭാക്കായിരുന്നു.മനുഷ്യ നന്മക്കായി ഉടലെടുത്ത ലോകത്തിലെ എല്ലാ ദര്‍ശനങ്ങളും വിജ്ഞാന സമ്പാദനത്തിന്‍റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞിരുന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോട് കൂടെയാണ് ആധുനിക […]
ആത്മീയ ചികിത്സ കരുതിയിരിക്കേണ്ട ചതിക്കുഴികള്‍
ജിന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ മന്ത്രവാദിയുടെ മര്‍ദനമേറ്റു കരുനാഗപ്പള്ളി സ്വദേശിനി ഹസീന മരണപ്പെടുകയുണ്ടായി. കുപ്പിയിലേക്ക് ഊതിച്ച് ജിന്നിനെ പുറത്തെത്തിക്കുമെന്നു പറഞ്ഞ് കാലുകള്‍ മടക്കിക്കെട്ടി കമഴ്ത്തികിടത്തിയ ഹസീനയുടെ ദേഹത്ത് കയറിയിരുന്ന് മുടിപിടിച്ച് വലിക്കുകയും പുറത്ത് മുട്ടുകൊണ്ട് കുത്തുകയും ചെയ്തിരുന്നു. ആഴ്ച്ചകളോളം ഇത് തുടരുകയും ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും വയറ്റില്‍ ഒന്നര ലിറ്ററില്‍ അധികം രക്തം കെട്ടിക്കിടന്നിരുന്നുവെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പേര്‍ട്ട്. അഞ്ചു ലക്ഷം രൂപയാണ് മന്ത്രവാദി വീട്ടുക്കാരില്‍ നിന്നും കൈപറ്റിയത്. കൊല്ലം മുതിരപറമ്പ് സ്വദേശിനി 16കാരിയെ […]
നിസ്സഹകരണത്തിന്‍റ നാളുകള്‍
കഅ്ബിന് ത്ന്‍റെ കര്‍ണപുടങ്ങളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. തിരുനബി(സ) പ്രഖ്യാപിച്ചു: ‘കഅ്ബുബ്നു മാലിക്, മുറാറത്തുബ്നു റബീഅ, ഹിലാലുബ്നു ഉമയ്യ എന്നിവരോട് നാം നിസ്സഹകരണം തീരുമാനിച്ചിരിക്കുന്നു. ഇന്നു മുതല്‍ മറ്റൊരു പ്രഖ്യാപനമുണ്ടാകുന്നത് വരെ ആരും അവരോട് സമീപിക്കരുത്, ഇടപാടുകള്‍ നടത്തരുത്, സംസാരിക്കരുത്. യാതൊരു സ്നേഹ ബന്ധവും സൗഹൃദവും കാണിക്കരുത്’. നിമിഷങ്ങള്‍ക്കകം കാതുകളില്‍ നിന്ന് കാതുകളിലേക്ക് ആ വാര്‍ത്ത പരന്നൊഴുകി. കാര്യത്തിന്‍റെ നിചസ്ഥിതി മനസ്സിലാക്കാന്‍ കഅ്ബ് തെരുവിലിറങ്ങി. ‘അതെ, ഞങ്ങള്‍ മൂന്നുപേരുടെയും കാര്യത്തില്‍ അള്ളാഹുവിന്‍റെ തീരുമാനം വന്നിരിക്കുന്നു’. എന്തൊരു ശിക്ഷ!. വല്ലാത്ത […]
അല്ലാഹുവിന്‍റെ അതിഥികള്‍
ഹജ്ജ് ചെയ്യാന്‍ കൊതിക്കാത്ത ഒരു വിശ്വാസിയും ഉണ്ടാവില്ല. ലോക മുസ്ലികളുടെ ലക്ഷക്കണക്കിന് പ്രതിനിധികള്‍ ഒത്തുകൂടി നിര്‍വഹിക്കുന്ന വിശുദ്ധഹജ്ജ് കര്‍മ്മം ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുസ്ലിം ഐക്യത്തിന്‍റെയും കീഴ്പ്പെടലിന്‍റെയും കൂടി പ്രതീകമാണ് ഹജ്ജ്. നിസ്കാരവും നോമ്പും സകാത്തും ശാരീരികമോ അല്ലങ്കില്‍ സാമ്പത്തികമോ ആയ ഇബാദത്താണെങ്കില്‍ ഹജ്ജ് ഇവ രണ്ടും കൂടിയ സല്‍കര്‍മ്മമാണ്. ആദ്യമായി ഹജ്ജിനെത്തുന്ന വിശ്വാസിയുടെ മുന്നില്‍ കഅ്ബയും അതില്‍ സ്ഥാപിച്ചിരിക്കുന്ന ഹജറുല്‍ അസ്വദും ഒരു വികാരം തന്നെയാണ്. സ്വഫയും മര്‍വയും അറഫയും എല്ലാം വത്യസ്തമായ ആത്മീയാനുഭൂതിയും […]
മതേതരത്വ ഇന്ത്യ മരണാശയ്യയിലാണ്
ഇന്നലെയാണ് അറിഞ്ഞത് വരി നിന്ന് വാരിയെല്ലുടഞ്ഞ് വാങ്ങിയ രണ്ടായിരത്തിന്‍റെ നോട്ടോ, വിരലമര്‍ത്തി തിണ്ണ നിരങ്ങിയുണ്ടാക്കിയ തിരിച്ചറിയല്‍ രേഖയോ, അടിവസ്ത്രമുരിഞ്ഞു മതം ചിരിക്കേണ്ട ഗതികേടോ ഇല്ലാതെ, മുസ്ലിം ആയവര്‍ക്കൊക്കെ ബഹിരാകാശത്തേക്ക് ഫ്രീ വിസയുണ്ടെന്ന്. കള്ളന്‍, കള്ളന്‍, റാഫേല്‍ കള്ളന്‍ എത്ര മുറവിളികളാണ് ‘പാവം’ പ്രധാനമന്ത്രിക്കെതിരെ നടത്തിയത്. വിമാനമല്ല, ബഹിരാകാശ പേടകങ്ങള്‍ക്കുള്ള കരാര്‍ ആയിരുന്നെന്ന് തിരിച്ചറിയാതെ പോയല്ലോ നമ്മള്‍.. ആസിഫയും ജുനൈദും മജ്ലൂ അന്‍സ്വാരിയും ഖാലിദും പോയ പരലോക എംബസി ജയ് ശ്രീ രാം വിളിക്കാത്തവര്‍ക്ക് പുതിയ ടിക്കറ്റ് അടിക്കുന്ന […]
പരിണാമം
ചോക്കും ബോര്‍ഡും, കഥ പറഞ്ഞിരുന്ന, ക്ലാസ്സ് മുറിയിലിന്ന്, ചോരപ്പാടുകള്‍, കാണാനായതാണ്, ഞാന്‍ കണ്ട, പരിണാമം. മുഹമ്മദ് ഹനാന്
കുഞ്ഞുങ്ങളുടെ സ്വര്‍ഗം
ഇന്നലെയാണ് ഞാന്‍ ഇവിടെയെത്തിയത് ഈ കുട്ടികളുടെ സ്വര്‍ഗത്തില്‍, ഞങ്ങളെല്ലാവരും ഒരേ പ്രായക്കാര്‍ ഒരേ വേഷം ധരിച്ചവര്‍ എനിക്കു മുമ്പേ എത്തിയവരാണെല്ലാവരും, അവര് പറയാ… ഭൂമിയില്ലുള്ളവരെല്ലാം ക്രൂരന്മാരാണത്രേ. ഇനി എന്‍റെ കാഥ പറയാം… കഴിഞ്ഞ എട്ടു മാസക്കാലം ഞാന്‍ ഭൂമിയിലുണ്ടായിരുന്നു. എന്‍റുമ്മയുടെ വയറ്റില്‍ … ഉമ്മ എനിക്ക് കഥ പറഞ്ഞുതരുമായിരുന്നു. പാട്ടുപാടിത്തരുമായിരുന്നു എനിക്ക് വിശക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പെണ്‍ കുഞ്ഞാണെന്ന സന്തോഷം ഉമ്മ മറ്റുള്ളവരോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ ഉമ്മ പാട്ട് […]