Culture

2016 AUG-SEP Hihgligts കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

സാഹിത്യോത്സവ്; പാരമ്പര്യത്തിന്‍റെ വിചാരപ്പെടലുകള്‍

പാരമ്പര്യ ഇസ്ലാമിനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യുന്ന നാളുകളിലാണ് എസ് എസ് എഫിന്‍റെ ഇരുപത്തിമൂന്നാമത് സാഹി ത്യോത്സവ് വിരുന്നെത്തുന്നത്. മതത്തിന്‍റെ പാരമ്പര്യമൂല്യങ്ങള്‍ കയ്യൊഴിഞ്ഞ് പുതിയ ചിന്താപദ്ധതികളുമായി രംഗപ്രവേശം ചെയ്തവര്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധി ചെറുതല്ല. നാളിതുവരെയും പുരോഗമന ഇസ്ലാമിനെ തഴുകിത്തലോടിയിരുന്ന പൊതുധാരയിലെ ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും പുതിയ സാഹചര്യത്തില്‍ സ്വയം തിരുത്തി ക്കൊണ്ടി രിക്കുന്നു. ആത്മീയ വിശുദ്ധിയില്‍ ജീവിത ത്തിന്‍റെ സായൂജ്യം കണ്ടെത്തിയിരുന്ന തലമുറകളെ തള്ളിപ്പറഞ്ഞും പ്രമാണങ്ങളെ ദുര്‍വ്യാഖ്യനിച്ചും ഇസ്ലാമിനെ പുതിയ കാലത്തിനനുസരിച്ച് പരിഷ്കരിക്കാനിറ ങ്ങിയവര്‍ക്ക് വന്നുഭവിച്ച ദുര്‍ഗതി […]

2016 june- july ആദര്‍ശം പൊളിച്ചെഴുത്ത് പ്രധാന ദിനങ്ങള്‍ മതം വായന സമകാലികം സംസ്കാരം സാമൂഹികം

സുരക്ഷ ഇസ്‌ലാം നല്‍കുന്നുണ്ട്

സ്ത്രീ നിത്യം പീഠനങ്ങള്‍ക്കിരയാവുകയാണ്. നടുറോഡും നട്ടുച്ചയും കാമാര്‍ത്തികളുടെ ഇടമായിമാറിയിട്ടുണ്ട്. ദിനേന നഗരവും ഗ്രാമവും രാത്രിയും പകലും ഒരുക്കുന്ന ലൈഗികാതിക്രമങ്ങളുടെ വേദിയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ബലാത്സംഗവും മാനഭംഗവും പത്രമാധ്യമങ്ങളിലെ സ്ഥിരം പംക്തിയായി മാറി. വിവേക ശൂന്യരായ മൃഗങ്ങളെപ്പോലെയായി മനുഷ്യര്‍. അതിനെക്കാളും തരംതാഴ്ന്നു പോയെന്ന ഖുര്‍ആനിക വാക്യം എത്ര സത്യമാണ്. ധ്വജമെടുത്തിറങ്ങിയ കാമഭ്രാന്തരുടെ കെണിവലകളില്‍ കണ്ണീരൊഴുക്കുന്ന ഒരു പറ്റം സ്ത്രീകള്‍. ഗോവിന്ദച്ചാമിയുടെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായ സൗമ്യയെന്ന പെണ്‍കുട്ടി ചര്‍ച്ചയുടെ തരംഗമായി മാറിയ ഇന്ത്യാസ് ഡോട്ടര്‍. എല്ലാം ചരിത്രത്തിന്‍റെ […]

2016 june- july Hihgligts കാലികം മതം രാഷ്ടീയം വായന സമകാലികം സംസ്കാരം

പരിസ്ഥിതിയുടെ ഇസ്ലാം

മൃതിയടയാനിരിക്കുന്ന ഭൂമിയെ നോക്കി വ്യാകുലതയോടെയാണ് ഒ.എന്‍.വി കുറിപ്പ് ഭൂമിക്കൊരു ചരമഗീതത്തില്‍ ഇങ്ങനെ പാടിയത്. ‘ഇനിയും മരിക്കാത്ത ഭൂമീ/ നിന്നാസന്ന മൃതിയില്‍/ നിനക്കാരു ശാന്തി’. നമ്മുടെ ഭൂമിയുടെ സൗന്ദര്യാത്മകത മുഴുവനും പൊളിച്ചടക്കപ്പെട്ടിരിക്കുന്നു. വനങ്ങളും മരങ്ങളും പുല്‍മേടുകളും അരുവികളുമെല്ലാം തീര്‍ത്തിരുന്ന പ്രകൃതിയുടെ മനോഹാരിത നമ്മുടെ വികൃതമായ കരങ്ങള്‍ കൊണ്ട് മാന്തിപ്പിളര്‍ത്തിയിരിക്കുന്നു. നമ്മള്‍ വെട്ടി നുറുക്കിയ മരങ്ങളുടെ കണക്കനുസരിച്ച് അനേകായിരം ജീവികള്‍ പ്രകൃതിയില്‍ അലഞ്ഞു കൊണ്ടിരിക്കുന്നു. വേനലിന്‍റെ തീക്ഷണത സഹിക്കവെയ്യാതെ കുഞ്ഞിച്ചിറകുകള്‍ മണ്ണിനോട് ചേര്‍ത്ത് വെച്ച് മനുഷ്യന് മുന്നില്‍ അവകള്‍ അടിയറവ് […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

സൗന്ദര്യലോകത്തെ സ്ത്രീകള്‍

സ്രഷ്ടാവായ അല്ലാഹു സുന്ദരമായ ആകാരത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഭംഗി നാഥന്‍ സംവിധാനിച്ചിട്ടുണ്ട്. ഇക്കാര്യം അല്ലാഹു തന്നെ പറയുന്നു: തീര്‍ച്ചയായും മനുഷ്യനെ നാം സുന്ദരമായ ആകാരത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്. നാഥന്‍ തന്ന ഭംഗിയ്ക്ക് നന്ദി ചെയ്യേണ്ടവരാണ് നാം. അത് പരിപാവനമായി സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ഇന്ന് കമ്പോളത്തില്‍ കൂടുതലായി വിറ്റഴിയുന്ന വസ്തുക്കളാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍. സൗന്ദര്യത്തില്‍ മാത്രം ആര്‍ത്തി പൂണ്ട് നാഥന്‍റെ അനുഗ്രഹങ്ങളെ മറന്ന് തന്‍റെ ആകാരത്തിന് ഭംഗി കൂട്ടുന്നവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. ദൃശ്യ […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

നിങ്ങള്‍ മക്കളോട് തുല്യത കാണിക്കുന്നവരാണോ

വെള്ളിയാഴ്ച. ജുമുഅയുടെ ദുആയും കഴിഞ്ഞ് എണീറ്റ് പോകാറുള്ള ഉസ്താദ് പ്രസംഗിക്കാന്‍ എണീറ്റപ്പോള്‍ എന്തെന്നില്ലാത്ത വികാരമായിരുന്നു ഉള്ളില്‍. വല്ലപ്പോഴുമേ ഉസ്താദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഭാഗ്യമുണ്ടാകാറുള്ളൂ. അതുതന്നെയാണ് ഈ വൈകാരികതയുടെ കാരണവും. ഫ്ളക്സുകളുടെയും വന്‍സെറ്റുകളുടെ അകമ്പടിയോടെയും കാശെണ്ണിവാങ്ങി പ്രഭാഷണം പറഞ്ഞുനടക്കുന്നവരേക്കാള്‍ ചില പ്രായംചെന്ന, നിഷ്കളങ്കരായ, സൂക്ഷ്മതയോടെ പള്ളിയില്‍ മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്ന ഉസ്താദുമാരുടെ വഅളുകള്‍ ഫലം ചെയ്യുന്നത് നമുക്ക് അനുഭവമില്ലേ. അത്തരത്തിലുള്ള ഒരു ഉസ്താദാണിത്. ആരോടും പരിഭവം പറയാതെ സദാസമയവും കിതാബും മുതാലഅയും ദിക്റുകളിലുമായി കഴിഞ്ഞുകൂടുന്ന മഹാമനീഷി. ഉസ്താദിനെ കുറിച്ച് […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

യുവത്വം കവരുന്ന ലഹരികള്‍

ലോക രാജ്യങ്ങള്‍ ഇന്ത്യയെ വീക്ഷിച്ചു അസൂയയോടെ മൊഴിയുന്ന ഒരു പദമാണ് ‘യുവാക്കളുടെ ഇന്ത്യ’. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ വസിക്കുന്ന രാഷ്ട്രമായതിനാലാണ് ഈ ഒരു ഓമന പേരിന് നാം അര്‍ഹനായത്. വളര്‍ന്നു വരുന്ന ഈ യുവ ജനതയുടെ സാന്നിധ്യത്തിന്‍റെ തോതനുസരിച്ചായിരിക്കും ഭാവി ഇന്ത്യയുടെ വളര്‍ച്ചയും തളര്‍ച്ചയും വിലയിരുത്തപ്പെടുക. ഏത് രാഷ്ട്രത്തിന്‍റെയും ചിരകാല സ്വപ്നങ്ങള്‍ പൂവണിയണമെങ്കില്‍ യുവാക്കളുടെ യുക്തി ഭദ്രമായ ഇടപെടലുകള്‍ അത്യന്താപേക്ഷികമാണ്. സ്വതന്ത്ര ഇന്ത്യ നമ്മുടെ കരങ്ങളിലേല്‍പ്പിച്ചതിനു പിന്നില്‍ എണ്ണമറ്റ യുവാക്കളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ. അവരുടെ അകമഴിഞ്ഞ […]

2016 march april Hihgligts കാലികം വായന വിദ്യഭ്യാസം സമകാലികം സംസ്കാരം സാമൂഹികം

യുവത്വത്തിന് ദൗത്യങ്ങളേറെയുണ്ട്

ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടമാണ് യുവത്വം. മനുഷ്യമസ്തിഷ്കം ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങുകയും വിചിന്തനങ്ങളില്‍ നിന്ന് പുതുസംവിധാനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന പ്രായമാണത്. തന്‍റെ കൈവലയത്തിലൊതുങ്ങാത്തതായി ഒന്നുമില്ലെന്ന് മനുഷ്യന്‍ ആലോചിച്ചു തുടങ്ങുന്ന ഘട്ടമായി അതിനെ വിശേഷിപ്പിക്കാം. ചരിത്രത്തിലെ ഇന്നെലകള്‍ ചികഞ്ഞാല്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുവാക്കളുടെ സക്രിയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. രാജ്യത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മുക്കാല്‍ പങ്കും രാജ്യത്തെ ഓരോ യുവാവിനുമുണ്ട്. ലോകത്ത് നടന്ന സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യുവാക്കളായിരുന്നല്ലോ. ഫാഷിസവും നാസിസവുമായി ഊരുചുറ്റിയ മുസ്സോളിനിയെയും ഹിറ്റ്ലറെയും സര്‍വ്വസ്വവും അക്രമിച്ച് കീഴടക്കാന്‍ […]

2016 march april കാലികം പൊളിച്ചെഴുത്ത് വായന സമകാലികം സംസ്കാരം സാമൂഹികം

ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു

കണ്ണുവേണം ഇരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും കണ്ണിലെപ്പോഴും കത്തിജ്വലിക്കും ഉള്‍കണ്ണുവേണം അണയാത്ത കണ്ണ് (കോഴി -കടമ്മനിട്ട) കണ്ണിലെ കൃഷ്ണമണിപോലെ കാത്തുവെച്ചാണ് നാം കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. അവരുടെ വളര്‍ച്ചയുടെ ഓരോ പടവിലും ജാഗ്രതയോടെ തുറന്നിരിപ്പുണ്ട് നാലു കണ്ണുകള്‍. മാതാപിതാക്കള്‍ ഉറക്കമിളച്ചും ഊണൊഴിച്ചും രാപ്പകലുകളില്‍ കൂട്ടിരുന്നതിന്‍റെ സുകൃതമാണ് തങ്ങളുടെ ജന്‍മമെന്ന് മക്കള്‍ തിരിച്ചറിയുന്നില്ല. രണ്ടു ജീവിതങ്ങള്‍ സ്വയമുരുകിയാണ് തങ്ങളുടെ ജീവിതത്തിന് നിറം പകര്‍ന്നതെന്ന് പുതുതലമുറ മനസ്സിലാക്കാതെ പോകുന്നതെന്തുകൊണ്ടാകാം. ഒരു പെണ്‍ജീവിതം അടുക്കളയുടെ ചൂടിലും പുകയിലും സ്വയമെരിഞ്ഞുണ്ടാക്കിയ അന്നമാണ് തങ്ങളുടെ ആരോഗ്യത്തിന്‍റെ […]

2016 march april Hihgligts കാലികം വായന വിദ്യഭ്യാസം സമകാലികം സംസ്കാരം സാമൂഹികം

അവധിക്കാലം എങ്ങനെ വിനിയോഗിക്കാം

നാം വേനലവധിയിലാണുള്ളത്.. പത്തുമാസത്തെ വിശ്രമമില്ലാത്ത പഠനനൈരന്തര്യങ്ങള്‍ക്ക് താത്കാലിക വിശ്രമം നല്‍കിക്കൊണ്ട് സമൃദ്ധമായ രണ്ട് മാസക്കാലം ആഘോഷിച്ചു തീര്‍ക്കാനുള്ള ഒരുക്കത്തിലാവും കൂട്ടുകാര്‍. ജീവിതത്തിന്‍റെ ആദ്യാവസാനം വരെ വ്യക്തമായ ലക്ഷ്യങ്ങളോടെ മുന്നോട്ടു കൊണ്ട് പോകുന്ന നമുക്ക് അവധിക്കാലത്തെക്കുറിച്ചും വ്യക്തമായ ചില തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പാഴാക്കിക്കളയുവാന്‍ നമുക്ക് സമയമേയില്ല. ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്. ഇന്ന് പണം കൊടുത്താല്‍ കിട്ടാത്ത വല്ല സാധനങ്ങളുമുണ്ടോ? പല്ലുകുത്തി മുതല്‍ കോടികള്‍ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍ വരെ എന്തും പണമുണ്ടെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് സ്വന്തമാക്കാവുന്നതേയുള്ളൂ. പക്ഷെ വില […]

2015 Nov-Dec പഠനം സംസ്കാരം സാമൂഹികം

കുട്ടികള്‍ നമ്മുടേതാണ്

നവംബര്‍ 20 ലോകശിശുദിനമായി ആചരിക്കപ്പെടുന്നു. ഇന്ത്യയില്‍ നവംബര്‍ 14നാണ് ശിശുദിനം ആചരിക്കുന്നത്. കുട്ടികളെ എഴുന്നള്ളിച്ചു കൊണ്ടുള്ള കേവല ആഘോഷത്തിനു പുറമേ കുട്ടികളെ സുരക്ഷിതത്തെ കുറിച്ചും ഭാവിയെ കുറിച്ചും കൃത്യമായ പഠന, പരിഹാരങ്ങള്‍ മുന്നോട്ടുവെക്കപ്പെടേണ്ടതുണ്ട്. നാളെയെ നയിക്കേണ്ടത് കുട്ടികളാണ്. അവരില്‍ ഏതു തരത്തിലുള്ള മാറ്റങ്ങളും പിന്നീടുള്ള അവരുടെ കുടുംബ സാമൂഹിക പുരോഗതിയില്‍ പ്രതിഫലിക്കും. മാനസിക സമ്മര്‍ദങ്ങള്‍ ജീവിതത്തിലെ ഏതു പ്രായത്തിലുമെന്ന പോല കുട്ടിക്കാലത്തും തുടച്ചുമാറ്റാന്‍ കഴിയില്ല. തൊട്ടിലിലുറങ്ങുന്ന കൊച്ചുകുഞ്ഞിനു പോലും മാനസിക സംഘര്‍ഷങ്ങളുണ്ടാവുമെന്നാണ് പുതിയ കണ്ടെത്തല്‍. ചുറ്റുപാടുകളാണ് അവരുടെ […]