ജിന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ മന്ത്രവാദിയുടെ മര്‍ദനമേറ്റു കരുനാഗപ്പള്ളി സ്വദേശിനി ഹസീന മരണപ്പെടുകയുണ്ടായി. കുപ്പിയിലേക്ക് ഊതിച്ച് ജിന്നിനെ പുറത്തെത്തിക്കുമെന്നു പറഞ്ഞ് കാലുകള്‍ മടക്കിക്കെട്ടി കമഴ്ത്തികിടത്തിയ ഹസീനയുടെ ദേഹത്ത് കയറിയിരുന്ന് മുടിപിടിച്ച് വലിക്കുകയും പുറത്ത് മുട്ടുകൊണ്ട് കുത്തുകയും ചെയ്തിരുന്നു. ആഴ്ച്ചകളോളം ഇത് തുടരുകയും ആന്തരാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും വയറ്റില്‍ ഒന്നര ലിറ്ററില്‍ അധികം രക്തം കെട്ടിക്കിടന്നിരുന്നുവെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പേര്‍ട്ട്. അഞ്ചു ലക്ഷം രൂപയാണ് മന്ത്രവാദി വീട്ടുക്കാരില്‍ നിന്നും കൈപറ്റിയത്. കൊല്ലം മുതിരപറമ്പ് സ്വദേശിനി 16കാരിയെ […]
Hihgligts
Importants
നിസ്സഹകരണത്തിന്‍റ നാളുകള്‍
കഅ്ബിന് ത്ന്‍റെ കര്‍ണപുടങ്ങളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. തിരുനബി(സ) പ്രഖ്യാപിച്ചു: ‘കഅ്ബുബ്നു മാലിക്, മുറാറത്തുബ്നു റബീഅ, ഹിലാലുബ്നു ഉമയ്യ എന്നിവരോട് നാം നിസ്സഹകരണം തീരുമാനിച്ചിരിക്കുന്നു. ഇന്നു മുതല്‍ മറ്റൊരു പ്രഖ്യാപനമുണ്ടാകുന്നത് വരെ ആരും അവരോട് സമീപിക്കരുത്, ഇടപാടുകള്‍ നടത്തരുത്, സംസാരിക്കരുത്. യാതൊരു സ്നേഹ ബന്ധവും സൗഹൃദവും കാണിക്കരുത്’. നിമിഷങ്ങള്‍ക്കകം കാതുകളില്‍ നിന്ന് കാതുകളിലേക്ക് ആ വാര്‍ത്ത പരന്നൊഴുകി. കാര്യത്തിന്‍റെ നിചസ്ഥിതി മനസ്സിലാക്കാന്‍ കഅ്ബ് തെരുവിലിറങ്ങി. ‘അതെ, ഞങ്ങള്‍ മൂന്നുപേരുടെയും കാര്യത്തില്‍ അള്ളാഹുവിന്‍റെ തീരുമാനം വന്നിരിക്കുന്നു’. എന്തൊരു ശിക്ഷ!. വല്ലാത്ത […]
അല്ലാഹുവിന്‍റെ അതിഥികള്‍
ഹജ്ജ് ചെയ്യാന്‍ കൊതിക്കാത്ത ഒരു വിശ്വാസിയും ഉണ്ടാവില്ല. ലോക മുസ്ലികളുടെ ലക്ഷക്കണക്കിന് പ്രതിനിധികള്‍ ഒത്തുകൂടി നിര്‍വഹിക്കുന്ന വിശുദ്ധഹജ്ജ് കര്‍മ്മം ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുസ്ലിം ഐക്യത്തിന്‍റെയും കീഴ്പ്പെടലിന്‍റെയും കൂടി പ്രതീകമാണ് ഹജ്ജ്. നിസ്കാരവും നോമ്പും സകാത്തും ശാരീരികമോ അല്ലങ്കില്‍ സാമ്പത്തികമോ ആയ ഇബാദത്താണെങ്കില്‍ ഹജ്ജ് ഇവ രണ്ടും കൂടിയ സല്‍കര്‍മ്മമാണ്. ആദ്യമായി ഹജ്ജിനെത്തുന്ന വിശ്വാസിയുടെ മുന്നില്‍ കഅ്ബയും അതില്‍ സ്ഥാപിച്ചിരിക്കുന്ന ഹജറുല്‍ അസ്വദും ഒരു വികാരം തന്നെയാണ്. സ്വഫയും മര്‍വയും അറഫയും എല്ലാം വത്യസ്തമായ ആത്മീയാനുഭൂതിയും […]
മതേതരത്വ ഇന്ത്യ മരണാശയ്യയിലാണ്
ഇന്നലെയാണ് അറിഞ്ഞത് വരി നിന്ന് വാരിയെല്ലുടഞ്ഞ് വാങ്ങിയ രണ്ടായിരത്തിന്‍റെ നോട്ടോ, വിരലമര്‍ത്തി തിണ്ണ നിരങ്ങിയുണ്ടാക്കിയ തിരിച്ചറിയല്‍ രേഖയോ, അടിവസ്ത്രമുരിഞ്ഞു മതം ചിരിക്കേണ്ട ഗതികേടോ ഇല്ലാതെ, മുസ്ലിം ആയവര്‍ക്കൊക്കെ ബഹിരാകാശത്തേക്ക് ഫ്രീ വിസയുണ്ടെന്ന്. കള്ളന്‍, കള്ളന്‍, റാഫേല്‍ കള്ളന്‍ എത്ര മുറവിളികളാണ് ‘പാവം’ പ്രധാനമന്ത്രിക്കെതിരെ നടത്തിയത്. വിമാനമല്ല, ബഹിരാകാശ പേടകങ്ങള്‍ക്കുള്ള കരാര്‍ ആയിരുന്നെന്ന് തിരിച്ചറിയാതെ പോയല്ലോ നമ്മള്‍.. ആസിഫയും ജുനൈദും മജ്ലൂ അന്‍സ്വാരിയും ഖാലിദും പോയ പരലോക എംബസി ജയ് ശ്രീ രാം വിളിക്കാത്തവര്‍ക്ക് പുതിയ ടിക്കറ്റ് അടിക്കുന്ന […]
പരിണാമം
ചോക്കും ബോര്‍ഡും, കഥ പറഞ്ഞിരുന്ന, ക്ലാസ്സ് മുറിയിലിന്ന്, ചോരപ്പാടുകള്‍, കാണാനായതാണ്, ഞാന്‍ കണ്ട, പരിണാമം. മുഹമ്മദ് ഹനാന്
കുഞ്ഞുങ്ങളുടെ സ്വര്‍ഗം
ഇന്നലെയാണ് ഞാന്‍ ഇവിടെയെത്തിയത് ഈ കുട്ടികളുടെ സ്വര്‍ഗത്തില്‍, ഞങ്ങളെല്ലാവരും ഒരേ പ്രായക്കാര്‍ ഒരേ വേഷം ധരിച്ചവര്‍ എനിക്കു മുമ്പേ എത്തിയവരാണെല്ലാവരും, അവര് പറയാ… ഭൂമിയില്ലുള്ളവരെല്ലാം ക്രൂരന്മാരാണത്രേ. ഇനി എന്‍റെ കാഥ പറയാം… കഴിഞ്ഞ എട്ടു മാസക്കാലം ഞാന്‍ ഭൂമിയിലുണ്ടായിരുന്നു. എന്‍റുമ്മയുടെ വയറ്റില്‍ … ഉമ്മ എനിക്ക് കഥ പറഞ്ഞുതരുമായിരുന്നു. പാട്ടുപാടിത്തരുമായിരുന്നു എനിക്ക് വിശക്കുമ്പോഴൊക്കെ ഭക്ഷണം നല്‍കുമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പെണ്‍ കുഞ്ഞാണെന്ന സന്തോഷം ഉമ്മ മറ്റുള്ളവരോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പിന്നെ ഉമ്മ പാട്ട് […]
തളരരുത്, ഈ വീഴ്ച ഉയിര്‍ത്തെഴുന്നേല്‍പ്പിനാവട്ടെ
രാജ്യം തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുന്ന സമയത്ത് സര്‍ഫ് എക്സല്‍ ഒരു പരസ്യ ചിത്രം പുറത്ത് വിട്ടിരുന്നു. വര്‍ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷിക്കുന്ന കുട്ടികള്‍. നിരത്തിലൂടെ കടന്നുപോകുന്നവരെയെല്ലാം അവര്‍ വാട്ടര്‍ ബലൂണുകളെറിഞ്ഞും കളര്‍ വെള്ളമൊഴിച്ചും കുളിപ്പിച്ചുകളയുന്നുണ്ട്. എല്ലാവരും സെലബ്രേഷന്‍ മൂഡിലാണ്. അതിനിടയിലൂടെ വെളുത്ത പൈജാമയുമുടുത്ത് തലയില്‍ തൊപ്പി വെച്ച ഒരു ബാലന്‍ പള്ളിയില്‍ നിസ്കാരത്തിനായ് പോകുന്നു. ആ തൂവെള്ളയില്‍ വര്‍ണനിറമാകാതെ അവനെ ശ്രദ്ധയോടെ കൊണ്ടുപോകുന്ന ഹോളി ആഘോഷിക്കുന്ന പെണ്‍കുട്ടി. പരസ്യചിത്രത്തിലെ അട്രാക്ഷന്‍ ഇത്രയും രംഗങ്ങളാണ്. സോഷ്യല്‍ മീഡിയ […]
അറുതി വേണം, കുരുന്നു രോദനങ്ങള്‍ക്ക്
ഭിത്തിയുറയ്ക്കാനീ പെണ്ണിനെയും ചെത്തിയ കല്ലിനിടയ്ക്കു നിര്‍ത്തി കെട്ടിപ്പടുക്കും മുന്‍പൊന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടു കൊള്‍വിന്‍ കെട്ടി മറക്കല്ലെയെന്‍ പാതി നെഞ്ചം കെട്ടി മറക്കല്ലെയെന്‍റെ കയ്യും എന്‍റെ പൊന്നോമന കേണിടുമ്പോള്‍ എന്‍റെയടുത്തേക്ക് കൊണ്ടു വരൂ ഈ കയ്യാല്‍ കുഞ്ഞിനെയേറ്റു വാങ്ങി ഈ മുലയൂട്ടാന്‍ അനുവദിക്കൂ ഓരോ അമ്മയും കുഞ്ഞിനോടു കാണിക്കുന്ന കരുതലിനേയും സ്നേഹത്തേയും ഒ.എന്‍.വി തന്‍റെ അമ്മ എന്ന കവിതയില്‍ ചിത്രീകരിക്കുന്ന വരികളാണിത്. സ്നേഹവായ്പും സുരക്ഷിതത്വ ബോധവും തലമുറകളിലേക്ക് പകരുന്നതില്‍ മുലപ്പാലിലേറെ മറ്റെന്താണ് ഉദാഹരിക്കാനുള്ളത്. കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് […]
സി.എം വലിയുല്ലാഹി (റ) പ്രതിസന്ധികളില്‍ കൂടെയുണ്ട്
ജീവിത വിശുദ്ധിയിലൂടെ അല്ലാഹുവിന്‍റെ സാമീപ്യം നേടി സമൂഹത്തെ സംസ്കരണത്തിന്‍റെ ശാദ്വല വിതാനത്തിലേക്കും നന്മയുടെ വിശാലതയിലേക്കും നയിച്ച ആത്മജ്ഞാനിയാ4് ഖുതുബുല്‍ ആലം സി.എം വലിയുല്ലാഹി(റ). 1929 (ഹി.1348 റബീഉല്‍ അവ്വല്‍12) നാണ് മഹാന്‍ ജനിക്കുന്നത്. തികഞ്ഞ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു പിതാമഹന്‍ കുഞ്ഞിമാഹിന്‍ മുസ്‌ലിയാര്‍. നിരവധി കറാമത്തുകള്‍ അവരില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കുഞ്ഞിമാഹിന്‍ മുസ്ലിയാരുടെ മൂന്ന് ആണ്‍മക്കളില്‍ ഇളയമകന്‍ കുഞ്ഞിമാഹിന്‍ കോയ മുസ്ലിയാരാണ് സി.എം വലിയുല്ലാഹിയുടെ പിതാവ്. മടവൂരിലെ പെരിയട്ടിചാലില്‍ ഇമ്പിച്ചിമൂസയുടെ പുത്രി ആയിഷ ഹജ്ജുമ്മയാണ് മാതാവ്. ശൈഖുനയെ ഗര്‍ഭം […]
ആറ്റല്‍ നബിയോട് കള്ളം പറയാനില്ല
സായാഹ്ന സൂര്യന്‍ മടിച്ച് മടിച്ച് പടിഞ്ഞാറന്‍ ഗര്‍ത്തത്തിലേക്ക് കുമ്പിടാനൊരുങ്ങുന്നു. അതിന്‍റെ നനുത്ത രശ്മികള്‍ കൊണ്ട് അത് മദീനയെ ഒന്നാകെ തലോടി. പതിവിലേറെ മദീന ഇന്ന് സജീവമാണ്. മുത്ത് നബിയും സ്വഹാബത്തും ഒരു ദീര്‍ഘയാത്രക്ക് വട്ടം കൂട്ടുന്നു. മദീനയിലെ ഓരോ ഗൃഹങ്ങളും ഒരുക്കങ്ങളില്‍ വ്യാപൃതരാണ്. അതേ സമയം എങ്ങുനിന്നോ വന്ന ഒരു യുവാവ് മദീനയാകെ റോന്തുചുറ്റി ചുറ്റുപാടുകള്‍ നിരീക്ഷിച്ച് വന്ന വഴിയെ ഉള്‍വലിഞ്ഞു. അങ്ങനെ ആ സന്ധ്യാസമയം ഏതാണ്ട് അവസാനിക്കാറായി. പൊടുന്നനെ, രാത്രിയുടെ ഘനാന്ധകാരത്തിന് വിടവുകള്‍ വരുത്തി മാനത്ത് […]