Importants

2021 May - June Hihgligts

ഇലുമിനാത്ത അതിജീവിനത്തിന്‍റെ ആവിഷ്ക്കാരം

എഴുത്തുകാര്‍ വാക്കുകള്‍ കൊണ്ടേല്‍പിക്കുന്ന അനുഭൂതിക്ക് ഒരിക്കലും മറക്കരുതാത്ത ദാര്‍ഢ്യം കിട്ടുന്നത് അവയുടെ കലാത്മകത കൊണ്ടും കാവ്യാത്മകത കൊണ്ടുമാണ്. ഇത്തരത്തില്‍ മലയാളി വായനക്കാരെ ആഘോഷിപ്പിക്കുന്ന രചനയാണ് അരു സെബാസ്റ്റ്യന്‍ എന്ന യുവഎഴുത്തുകാരന്‍റെ ഇലുമിനാത്ത എന്ന നോവല്‍. മനുഷ്യനെ പ്രകൃതിയിലേക്ക്, പ്രകൃതിയെ മനുഷ്യനിലേക്ക് എന്ന ചേരിതിരിവില്ലാത്ത ചിന്തയില്‍ നിന്നും പ്രണയത്തിന്‍റെ നൂലിഴകളിലൂടെയും തുടിക്കുന്ന ഒരാത്മബന്ധത്തിന്‍റെ, ഒരന്വേഷണാത്മകയാത്രയുടെ സഞ്ചാരവഴിയാണീ കൃതിയെന്ന് ആമുഖത്തില്‍ നിന്നും പ്രഥമദൃഷ്ടിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. രചനയുടെ ഭാഷാ ശൈലിയും എഴുത്തിലെ പുതുമയും പ്രശംസാവഹമാണെന്ന് മുഖവുര കൂടാതെ വിധിയെഴുതാം. പറയാനിരിക്കുന്ന […]

2021 January- February Hihgligts Shabdam Magazine രാഷ്ടീയം

കേരളം: മുസ്ലിം രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവുകള്‍

ഇങ്ങനെയൊരു സമൂഹമുണ്ടോ, നേതാക്കള്‍ വഴിയില്‍ വിട്ടേച്ചു പോയ സമൂഹം? വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംകളെ കുറിച്ച് ആലോചിച്ച പലരും ഈയൊരു അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും മുസ്ലിം നേതാക്കളില്‍ ശേഷിച്ച പലരും ലീഗ് വിട്ടു. ചിലര്‍ കോണ്‍ഗ്രസില്‍ ചേക്കേറി. ചിലര്‍ ഇനി തന്‍കാര്യം എന്ന നിലയിലേക്ക് ചുരുങ്ങി. ഇതായിരുന്നു വിഭക്ത ഇന്ത്യയിലെ നേതാക്കളുടെ സ്ഥിതി. അപ്പോള്‍ അനുയായികളുടെ മാനസികാവസ്ഥ പറയേണ്ട. എന്തായിരുന്നാലും കറാച്ചിയില്‍ സര്‍വേന്ത്യാ ലീഗിന്‍റെ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. വലിയ വാഗ്വാദങ്ങളുണ്ടായി.രണ്ടായിപ്പിരിയാമെന്ന് വെച്ചു. എല്ലാം ഓഹരിവെച്ചു. […]

2021 January- February Hihgligts Latest അഭിമുഖം

ഉലമാ ആക്ടിവിസം; പദം, പദവി, പ്രയോഗവല്‍ക്കരണം

അഭിമുഖം: ഡോ. എം.എ.എച്ച് അസ്ഹരി/ ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി   ഉലമാഇന് ലോകത്തിന്‍റെ തുടക്കം മുതല്‍ ഇന്ന് വരെ പ്രസക്തി ലഭിച്ചിട്ടുണ്ട്. പണ്ഡിതനായിരിക്കുക എന്നത് ലോകത്ത് എക്കാലത്തും അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഒരു വിശേഷണവും കൂടിയാണ്. പക്ഷെ എല്ലാ പണ്ഡിതന്മാരും സമൂഹത്തില്‍ ആക്ടിവിസ്റ്റുകളായി പ്രവര്‍ത്തിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ ഉലമ ആക്ടിവിസം കൊണ്ട് എന്തെല്ലാമാണ് നാം ഉദ്ദേശിക്കുന്നത്. നോളേജ് സിറ്റി പോലെയുള്ള പുതിയ സംരംഭങ്ങള്‍ ഉയര്‍ന്ന വരുന്ന കാലത്ത് ഉലമ ആക്ടിവിസത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ പിന്മുറക്കാരാണ്. […]

2021 January- February Hihgligts Latest ലേഖനം വീക്ഷണം സമകാലികം

ലോക ജനസംഖ്യയില്‍ ഇസ്ലാമിന് പ്രതീക്ഷയുണ്ട്!

In the next half century or so, Christianity’s long reign as the world’s largest religion may come to end. Indeed, Muslims will grow more than twice as fast as the overall world population between 2015 and 2060, In the second half of this centuary, will likely surpass Christians as the world’s largest religious group”. അടുത്ത […]

2021 January- February Hihgligts Latest ലേഖനം സമകാലികം

ഖുര്‍ആന്‍റെ വെല്ലുവിളി ; സന്ദേഹങ്ങളും നിവാരണവും

ഖുര്‍ആനിക അധ്യായങ്ങള്‍ക്ക് സമാനമായ ഒരു അധ്യായം എങ്കിലും കൊണ്ടുവരാന്‍ ഖുര്‍ആന്‍ വെല്ലുവിളിച്ചല്ലോ. ഈ വെല്ലുവിളി തന്നെ ദൈവം ഇല്ല എന്നതിന് തെളിവല്ലേ? ഒരു മരത്തടി പൊക്കാന്‍ വേണ്ടി ആന ഉറുമ്പിനെ വെല്ലുവിളിക്കുന്നത് ആനക്ക് ഉറുമ്പിനെക്കുറിച്ച് തിരിച്ചറിവില്ല എന്നല്ലേ അര്‍ത്ഥം? നോബല്‍ പ്രൈസ് ജേതാവായ ഒരു സാഹിത്യകാരന്‍ ഒന്നാം ക്ലാസുകാരനെ വെല്ലുവിളിക്കുന്നത് പരിഹാസ്യമല്ലേ? ഇങ്ങന പോകുന്നു ചില എമുക്കളുടേയും യുക്തന്മാരുടെയും സംശയം. രണ്ടും ഈശ്വരവിശ്വാസികളല്ലല്ലോ. ഈ പ്രശ്നത്തെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം ചര്‍ച്ച ചെയ്യേണ്ടത് ഇവിടെ വെല്ലുവിളിച്ചത് ആരാണ് […]

2021 January- February Hihgligts Latest ലേഖനം

അഖിലലോക ആണ്‍കോയ്മാ മീശപ്പോലീസുകളേ!

‘മയ്യില്‍’ എന്ന സൈന്‍ബോര്‍ഡ് കണ്ടപ്പോഴാണ് എനിക്ക് പെട്ടെന്ന് ഓര്‍മ്മ മിന്നിയത്, അവള്‍ കുറെ കാലമായല്ലോ പറയാന്‍ തുടങ്ങിയിട്ട് എന്ന്. നാടുകാണിയില്‍ നിന്നു തളിപ്പറമ്പ് ചാലോട് വഴി ഉളിയിലേക്ക് കുടുംബസമേതം സഞ്ചരിച്ചുകൊണ്ടിരിക്കവെയാണ് സംഭവം. ഓരോ സമയത്തും ഓരോരോ തിരക്കുകള്‍ പറഞ്ഞു വെട്ടിച്ച് പോകലാണ് പതിവ്. ഈ സമയം മനസ്സിലെന്തോ ഒരു പതം കാണുന്നു. വൈകുന്നേരമല്ലേ, ഒരു ചായ കിട്ടിയാല്‍ കുടിക്കുകയുമാവാം. ഈ മൂന്നാലഞ്ചാളുകള്‍ക്ക് പുറത്ത് നിന്ന് ചായയും കടിയും വാങ്ങണമെങ്കില്‍ നൂറ്റമ്പത് രൂപക്ക് മുകളില്‍ വരും. മാത്രമല്ല, ഹോട്ടലുകളിലെയും […]

2021 January- February Hihgligts Latest ആത്മിയം മതം

സര്‍ഗ സമരോത്സുകമാകട്ടെ വിദ്യാര്‍ത്ഥിത്വം

‘ശബ്ദിക്കുക/നിങ്ങളുടെ നാവുകള്‍ ഇനിയും മുദ്രവെക്കപ്പെട്ടിട്ടില്ല/ ശബ്ദിക്കുക വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ക്ക് സ്വന്തമാണ്./ ഉറക്കെപ്പറയുക, ആത്മാവ് ഇനിയും നിങ്ങള്‍ക്ക്/ നഷ്ടപ്പെട്ടിട്ടില്ല./ പ്രതികരിക്കുക, നിവര്‍ന്നുനില്‍ക്കാന്‍/ നട്ടെല്ല് ഇനിയും ബാക്കിയാണ്/ കാലം കടന്നു പോകും മുമ്പ് പറയേണ്ടത് പറയുക/ ശരീരവും മനസ്സും കൈമോശം വരുന്നതിന് മുമ്പ് പ്രതികരിക്കുക/ സത്യം ഇനിയും മരിച്ചിട്ടില്ല,/ അതിനാല്‍ പറയുക നിങ്ങള്‍ക്ക് ലോകത്തേട് പറയാനുള്ളത് എന്തായാലും ! -ഫൈസ് അഹമ്മദ് ഫൈസ് അറിവ് അകാദമിക് വരാന്തകളില്‍ നിന്ന് അസ്ഥിപെറുക്കലല്ല. നിഷ്ക്രിയതയുടെ ചുരുക്കെഴുത്തുമല്ല. ജഡസംതൃപ്തികളെ നിരാകരിച്ചും അന്വേഷണ തൃഷ്ണയെ […]

2021 January- February Hihgligts Latest കവിത

മാലാഖയുടെ മണം

കവിത/അന്‍സാര്‍ കൊളത്തൂര്‍ ആളൊഴിഞ്ഞ കസേരകള്‍ക്കിടയിലിരുന്ന് ഒരു വൃദ്ധന്‍ നക്ഷത്രങ്ങളെണ്ണിക്കൊണ്ടിരുന്നു കുന്തിരിക്കത്തിന്‍റെ കറുത്ത ഗന്ധം കുടിച്ച് അന്തരീക്ഷം ഭ്രാന്തമായിരിക്കുന്നു. ആരോ വെച്ച റീത്തിലെ വാടാറായ പൂവിലിരുന്ന് രണ്ടീച്ചകള്‍ പ്രണയം പറഞ്ഞു നരവീണു തുടങ്ങിയ രണ്ടു പെണ്ണുങ്ങളപ്പോഴും രാമായണത്തിലെ അര്‍ത്ഥമറിയാത്ത വരികള്‍ ഉരുവിട്ടുകൊണ്ടിരുന്നു. വാര്‍ദ്ധക്യത്തിന്‍റെ അവസാന പടിയിലിരുന്ന് വൃദ്ധന്‍ നക്ഷത്രങ്ങളിലേക്ക് രാപ്പാര്‍ക്കുകയാണ് മാലാഖയുടെ ചിറകിനടിയില്‍ കണ്ണുകള്‍ കോര്‍ത്ത് സ്വപ്നം പറഞ്ഞിരുന്ന രാത്രികള്‍… അന്ന് മഴവറ്റിയ നിലാവില്‍ നിന്‍റെ പാദസരം ചിലമ്പിക്കാതിരുന്നപ്പോള്‍ മാലാഖ വെളിച്ചത്തിലേക്കു ചിറകടിച്ചകന്മ്പോയി നീ ഏതോ മുല്ലമണമുള്ള താഴ്വരയിലേക്ക് […]

2020 Nov-Dec Hihgligts കവര്‍സ്റ്റോറി കാലികം രാഷ്ടീയം ലേഖനം സമകാലികം

ദില്ലി ചലോ; ഇന്ത്യയുടെ വിശപ്പകറ്റാനാണ്

1988 ഒക്ടോബറില്‍ ഡല്‍ഹിയിലെ ബോട്ട് ക്ലബ്ബ് മൈതാനി കവിഞ്ഞൊഴുകി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രാക്ടര്‍ ട്രോളികളിലും കാളവണ്ടികളിലും സെക്കിളുകളിലും കാല്‍ നടയായും തലസ്ഥാന നഗരിയിലെത്തിയ കര്‍ഷകര്‍ ഒരാഴ്ച നീണ്ടുനിന്ന സമരങ്ങള്‍ക്കൊടുവില്‍ ആവശ്യങ്ങള്‍ നേടിയെടുത്താണ് തിരിച്ചുപോയത്. 32 വര്‍ഷങ്ങള്‍ക്കിപ്പുറം തലസ്ഥാന നഗരി മറ്റൊരു കാര്‍ഷിക പ്രക്ഷോഭത്തിനു കൂടി വേദിയായിരിക്കുന്നു. അന്ന് മഹേന്ദ്ര സിങ് തിക്കായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ പതിന്മടങ്ങ് ശക്തിയില്‍. […]

2020 Nov-Dec Hihgligts നിരൂപണം വീക്ഷണം

സിനിമകള്‍: മൂല്യച്യുതികളുടെ അരങ്ങുകളാകുമ്പോള്‍

ഇസ്ലാം വിമര്‍ശനങ്ങള്‍ക്കും ആശയവക്രീകരണത്തിനുമുള്ള ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. പ്രവാചകര്‍(സ്വ) പരസ്യ പ്രബോധനം തുടങ്ങിയതു മുതല്‍ തന്നെ ഈ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നതായി കാണാം. മക്കാ മുശ്രിക്കുകള്‍, ജൂതന്മാര്‍ തുടങ്ങിയവരായിരുന്നു ആദ്യ കാലങ്ങളില്‍ അപഹാസ്യങ്ങളും നുണപ്രചരണങ്ങളും ആക്രമങ്ങളുമായി ഇസ്ലാമിനെതിരെ രംഗത്ത് വന്നത്. പര്‍വ്വതത്തിന്‍റെ ഉച്ചിയില്‍ നിന്ന് അല്ലാഹുവില്‍ നിന്നും ഉത്ഭുതമായ ആശയസംഹിതയെ പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ പ്രവാചകര്‍ക്കെതിരെ ആദ്യമായി വാളോങ്ങിയത് പിതൃവ്യന്‍ അബൂലഹബായിരുന്നു. ‘ഇതിനാണോ നീ എല്ലാവരേയും വിളിച്ചു ചേര്‍ത്തത്, നിനക്ക് നാശം’ എന്ന് വിളിച്ച് പറഞ്ഞ് പരിഹസിക്കുകയായിരുന്നു അദ്ദേഹം. […]