ഖുതുബുല്‍ അഖ്ത്വാബ്, ഗൗസുല്‍ അഅ്ളം, മുഹ്യിദ്ദീന്‍ ശൈഖ്, സുല്‍ത്താനുല്‍ ഔലിയ തുടങ്ങിയ വ്യത്യസ്ത സ്ഥാനപ്പേരുകളില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി) നമുക്കിടയില്‍ അറിയപ്പെടുന്നു. അവയില്‍ സുപ്രധാനമായ ‘ഖുത്ബുല്‍ അഖ്ത്വാബ്’ എന്ന നാമത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ഒരന്വേഷണം നടത്തുകയാണിവിടെ. പ്രവാചകന്മാരില്‍ അന്പിയാക്കള്‍, മുര്‍സലുകള്‍, ഉലുല്‍അസ്മുകള്‍ തുടങ്ങി പല ഗ്രേഡുകളും ഉള്ളതു പോലെ ഔലിയാക്കള്‍ക്കിടയിലും പല പദവികളുണ്ട്. ഇമാം ശഅ്റാനി(റ) പറയുന്നു: ഖുത്വ്ബ്, അഫ്റാദ്, ഔതാദ്, അബ്ദാല്‍ എന്നീ ക്രമത്തിലാണ്. ഔലിയാഇന്‍റെ പദവികള്‍(യവാഖീത് 229). ഖുത്വ്ബ് ഒരു കാലത്ത് ഒരാള്‍ മാത്രമായിരിക്കും. […]
ചരിത്രം
History
മാലയുടെ നൂലില്‍ കോര്‍ത്ത ജീലാനീ ജീവിതം
സന്പല്‍ സമൃദ്ധമായ അറബിമലയാള സാഹിത്യത്തെ പദ്യവിഭാഗം, ഗദ്യവിഭാഗം എന്നിങ്ങനെ രണ്ടായി തിരിക്കാം. മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, ഖിസ്സപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, മദ്്ഹ്പാട്ടുകള്‍, തടിഉറുദിപ്പാട്ടുകള്‍ എന്നിവ പദ്യവിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു. പാപ മുക്തരായി ജീവിക്കുകയും ജനങ്ങളുടെ ബഹുമാനങ്ങള്‍ക്ക് പാത്രീഭൂതരായി മരിക്കുകയും ചെയ്യുന്ന മഹാരഥന്മാരെ ബഹുമാനിച്ച് എഴുതുന്ന കീര്‍ത്തന ഗാനങ്ങളാണ് മാലപ്പാട്ടുകള്‍ എന്ന് പറയപ്പെടുന്നത്. മുഹ്്യിദ്ദീന്‍ മാല, നഫീസത്ത് മാല, രിഫാഈ മാല, ബദര്‍ മാല, മഹ്്മൂദ് മാല, മഞ്ഞക്കുളം മാല എന്നിവ കേരളത്തില്‍ പ്രചുരപ്രചാരം നേടിയ മാലപ്പാട്ടുകളാണ്. ഇതില്‍ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന […]
മിനാരം: മൗനം നിലവിളിക്കുന്നു
1992 ഡിസംബര്‍ ആറിന് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കറുത്ത മുറിപ്പാട് ഇന്നും ഉണങ്ങിയിട്ടില്ല. ലോക മുസ്ലിംകളുടെ ഹൃദയത്തില്‍ പച്ചയായി ഇന്നും ആ ദുരന്തം സ്മരിക്കപ്പെടുന്നു. ബാബരി ധ്വംസനത്തിന് ശേഷം പിറന്നു വീണ ഓരോ ഡിസംബറുകളും “ചരിത്രധ്വംസനത്തിന്‍റെ’ കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നു. അയോധ്യയിലെയെന്നല്ല ലോകത്തുള്ള കോടാനു കോടി മുസ്ലിംകളുടെ പള്ളികളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്ഥമായ ഒന്നാണ് ബാബരി പള്ളി. ഹൈന്ദവ ഫാസിസ്റ്റുകളുടെ കറുത്ത കരങ്ങള്‍ക്കുമുന്പില്‍ പൊലിഞ്ഞു വീണ ബാബരിപ്പള്ളി ഇന്നും കനല്‍പഥങ്ങളിലെ ഒരു തീക്കനലായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. കോടാനുകോടി […]
കര്‍ബല ആഘോഷിക്കപ്പെടുന്നു
പ്രവാചകര്‍ക്കു ശേഷം ആരംഭിച്ച ഖുലഫാഉര്‍റാശിദുകളുടെ ഭരണം മുപ്പതു വര്‍ഷക്കാലം നീണ്ടു നിന്നു. അതിനു ശേഷം ഉമവിയ്യ ഭരണാധികാരികള്‍ ഇസ്ലാമിക രാഷ്ട്ര സംവിധാനവുമായി മുന്നോട്ട് പോയി. മുആവിയ (റ) ന്‍റെ ഖിലാഫതിനു ശേഷം മകന്‍ യസീദ് ഭരണ സാരഥ്യം ഏറ്റെടുത്തു. ഇക്കാലമത്രയും തുടര്‍ന്നു വന്നിരുന്ന തീര്‍ത്തും ജനാധിപത്യപരമായ പ്രവാചകന്‍റെ ഭരണ ശൈലിയെ അവഗണിച്ച് കൊണ്ടുള്ള കിരാത ഭരണമായിരുന്നു യസീദിന്‍റേത്. ഈ ദുര്‍ഭരണത്തിനെതിരെയുള്ള സമര പോരാട്ടങ്ങള്‍ക്കിടയിലാണ് പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) അതിദാരുണമായി കൊല ചെയ്യപ്പെടുന്നത്. ഹി : 61 […]