ജീവിത നെട്ടോട്ടത്തിനിടെ വിശപ്പിന്‍റെ സമരമുറിയില്‍ പ്രാണവായു ഭക്ഷിച്ചും വ്രതമെടുത്തും ആയുസ്സ് തള്ളിനീക്കി. പാറ്റ പൊതിഞ്ഞ തെരുവു വിളക്കിന്‍റെ അരണ്ട വെളിച്ചത്തിരുന്ന് പഠിച്ചാണ് റാങ്കു നേടിയത്. എന്നിട്ടും… അറിവിന്‍റെ ഭാണ്ഡവുമായി ജോലി തേടിയ എന്നെ പുറം തള്ളിയപ്പോഴെല്ലാം ഭിക്ഷ പെറുക്കുന്ന അപരിചിതന്‍ പോലും വിളിച്ചു പറയുന്നുണ്ട്: നീ ഒരു മുസ്ലിമാണ്” വെടിയൊച്ചകള്‍ക്ക് കാതു കൊടുക്കാതെ അതിജീവിച്ചു. നീരൊട്ടിയ കവിളില്‍ താടിക്കാടു വളര്‍ന്നതും മുണ്ഡനം ചെയ്ത തലയില്‍ മുടിക്കെട്ടു മുളച്ചതും ക്ഷൗരം ചെയ്യാനുള്ള മടി കൊണ്ടല്ല. നീ എനിക്കൊരഞ്ചു രൂപ […]
സാഹിത്യം
Literature
ഖസീദത്തുല്‍ ഖുതുബിയ്യ: പ്രതിസന്ധിയിലെ മധുരം
കേവലമൊരു കാവ്യമെന്നതിലപ്പുറം ആത്മീയവും ഭൗതികവമായ പ്രശ്നങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന എത്രയോ ഖസീദകള്‍ മുസ്ലിം ലോകത്തിന് സുപരിചിതമാണ്. മുസ്ലിംജനതയുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന അത്തരം കവിതാ സമാഹാരങ്ങളില്‍ പ്രസിദ്ധമാണ് ഖസീദത്തുല്‍ ഖുതുബിയ്യ. ലോകമുസ്ലിംകളുടെ ആത്മീയനായകനും ഇസ് ലാമിലെ ധര്‍മപാതയുടെ മികച്ച ദൃഷ്ടാന്തവുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്‍റെ ജീവചരിത്രത്തിലെ അനര്‍ഘനിമിഷങ്ങളാണ് ഖസീദത്തുല്‍ ഖുതുബിയ്യ ആവിഷ്കരിക്കുന്നത്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഭൗതിക പ്രതിപത്തി തൊട്ടുതീണ്ടാത്ത ആത്മീയതയുടെ അനന്തവിഹായസ്സില്‍ അലിഞ്ഞു ചേര്‍ന്നവരായിരുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ലോകസ്രഷ്ടാവായ […]
അകലും മുന്പ്
സൂര്യന്‍ തല ഉയര്‍ത്തിത്തുടങ്ങി. സൂര്യനെ കണ്ട് പേടിച്ചായിരിക്കണം, ചന്ദ്രനെവിടെയോ ഓടിയൊളിച്ചു. സൂര്യന്‍ നെയ്തുവിട്ട തൂവെള്ള രേഖകള്‍ ഫ്ളാറ്റുകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി. അവ ഫ്ളക്സ് ബോര്‍ഡുകളില്‍ തട്ടി ചിന്നിച്ചിതറി. പുതപ്പുകള്‍ നീക്കി ഭിക്ഷാടന പക്ഷികള്‍ കൂടുവിട്ടിറങ്ങി. ഇടതടവില്ലാതെ ചക്രങ്ങള്‍ ഒഴുകിത്തുടങ്ങി. ഘട്ടംഘട്ടമായി തിരക്കുകകള്‍ വര്‍ദ്ധിച്ച് കൊണ്ടിരുന്നു. അതിവേഗ പാതയില്‍ ജനസമുദ്രം നിറഞ്ഞു. നിശ്ശബ്ദതക്ക് വരന്പിട്ട് ചക്രങ്ങളില്‍ നിന്ന് ഒച്ചപ്പാടുകള്‍ അന്തരീക്ഷം കയ്യടക്കി. ശബ്ദത്തോടുള്ള മത്സരത്തില്‍ പൊടിപടലങ്ങള്‍ പങ്ക്് ചേര്‍ന്നു. കൂലിപ്പണിക്ക് ആയുധമെടുത്തിറങ്ങിയ തമിഴ് അണ്ണന്‍മാരുടെ കലപിലയും കീഴുദ്യോഗസ്ഥനെ ശകാരിക്കുന്ന മേലുദ്യോഗസ്ഥന്‍റെ […]
സ്നേഹം മരിച്ച പ്രവാസികള്‍
ഉമ്മ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഭാര്യ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു. മക്കള്‍ പറഞ്ഞു ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. അവന്‍ അവരില്‍ നിന്നും സ്നേഹങ്ങളേറ്റുവാങ്ങി. തിരിച്ചവര്‍ക്കുള്ള സ്നേഹത്തിനായ് അവന്‍ വിമാനം കയറി. സ്നേഹം ചെക്കായി വീട്ടിലേക്കയച്ചു. ദിവസങ്ങള്‍ മാസങ്ങളായി മാസങ്ങള്‍ വര്‍ഷങ്ങളും അറ്യേന്‍ സ്നേഹത്തിന്‍റെ ശക്തി ഹിമാലയം കണക്കെ ഉയര്‍ന്നു. ചെക്കുകള്‍ കടല്‍ കടന്നെത്തിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കൊടുവില്‍ തിരിച്ച് വന്നപ്പോള്‍ നര ബാധിച്ച സ്നേഹത്തെ ഏതോ ഒരഭയാര്‍ത്തിയെ പ്പോലെ വീട്ടുകാര്‍ വരവേറ്റു.
സൗഹൃദം
സൗഹൃദം! സുഗന്ധം പൊഴിക്കുന്ന പുഷ്പങ്ങള്‍ പോലെ അതൊരിക്കലും വാടാറില്ല. ഒരിക്കലും കൊഴിയാറുമില്ല. ചിലപ്പോഴത്, പൂമൊട്ടുകള്‍ പോലെയാണ്. നാളെയുടെ പുലരിയില്‍ വിരിയാനിരിക്കയാണ്. സൗഹൃദം! ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴും വരെ നിലനില്‍ക്കുന്ന തത്രെ. .
വൃദ്ധസദനത്തില്‍ നിന്നും
ഓര്‍മകളെന്നെ പിറകോട്ട് വലിക്കുന്നു, ഞാനപ്പോള്‍ പൊഴിക്കുന്നു ചുടുനീര്‍ മനസ്സകത്തു നിന്ന്. ഇവിടെ എനിക്കുണ്ട് തുണയായെല്ലാവരും, പക്ഷെ എന്‍ മകന്‍റെ മണം ഞാനറിയുന്നുണ്ടിപ്പോഴും കുഞ്ഞായിരുന്നപ്പോഴെന്‍ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞതും സാരിത്തുന്പ് പിടിച്ചുകളിച്ച കുസൃതിയും മറന്നിട്ടില്ല ഞാന്‍. ഒറ്റപ്പുതപ്പ് കൊണ്ടാണവനെ മാറോടണച്ചതും അവനുവേണ്ടി മുഴുവയര്‍ പട്ടിണി കിടന്നതും ഓര്‍മ്മകള്‍ പൊഴിക്കുന്നു വേദനയുടെ ചുടുനീര്‍. ഇനിയും എത്രനാള്‍ കരയണം എന്നറിയില്ലെനിക്ക്
പുഴ നനഞ്ഞ കിനാക്കള്‍
ചാലിയാര്‍ നിന്‍റെ തീരങ്ങളെന്തേ അസ്വസ്ഥമാകുന്നു. അക്കരെയെത്താന്‍ കൊതിച്ചുപോയ ജീവിതങ്ങളെയോര്‍ത്തോ ഇല്ല, നീ മറന്നു കാണില്ല അക്ഷരങ്ങളെ പ്രണയിച്ച കുഞ്ഞു മനസ്സുകള്‍ നിന്‍റെ മാറിടത്തില്‍ പിടഞ്ഞു മരിച്ചത് അറിവു ദാഹിച്ചു കരകയറും മുന്പേ നീയവര്‍ക്ക് അന്ത്യചുംബനം നല്‍കിയത് ജീവിതാര്‍ത്തിക്കു മുന്പില്‍ ഒരുപാട് പ്രതീക്ഷകള്‍ ചിതറിത്തെറിച്ചത്. ഇല്ല, മറക്കില്ലൊരിക്കലും ഒരു ഗ്രാമത്തോട് നീ ചെയ്ത ക്രൂരത ഒരായിരം കിനാവുകള്‍ നിന്നിലൂടെ ഒഴുകി നീങ്ങുന്പോള്‍ ആരറിഞ്ഞു, ഇനിയീ ജീവിതത്തില്‍ ഒരുദയസൂര്യനില്ലെന്ന് ഇനിയൊരു പ്രഭാതം അവര്‍ വരവേല്‍ക്കില്ലെന്ന് പേടിച്ചും മടിച്ചും നിന്നോളങ്ങളോരോന്നും മറികടക്കുന്പോള്‍ […]