Issue march Arpril

2011 March-April Hihgligts മതം

വെളിച്ചത്തിലേക്കുള്ള യാത്ര

ഉപ്പയുടെ കുഞ്ഞുവിരലില്‍ തൂങ്ങി മദ്രസയിലോ പള്ളിയിലോ പോയിരുന്ന ആ കുട്ടിക്കാലം ഇടക്കെങ്കിലും നിങ്ങളെത്തഴുകിത്തലോടാറില്ലേ… എന്‍റെ ബാല്യകാല സ്മൃതികളില്‍ വിഗ്രഹങ്ങളും സര്‍പ്പക്കാവും പുള്ളന്‍പാട്ടും ഉറഞ്ഞുതുള്ളുന്ന കോമരവും കാവിടിയാട്ടവമൊക്കെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മരിച്ചവര്‍ക്കു വിളക്കു വെച്ചു ആരാധിക്കുകയും മരണപ്പെട്ടവര്‍ മറ്റെവിടെയോ പുനര്‍ജീവിക്കുകയും ചെയ്യുന്ന വിശ്വാസം ഞാന്‍ കണ്ടുവളര്‍ന്ന ബാലപാഠങ്ങളായിരുന്നു. ചെങ്ങന്നൂരിലുള്ള ശാന്തസുന്ദരമായ ഒരു ഗ്രാമ പ്രദേശത്തായിരുന്നു(എണ്ണയിക്കാട്) എന്‍റെ വീട്. കുട്ടിക്കാലത്ത് അച്ഛന്‍ മരിച്ചുപോയിരുന്നു. അമ്മയും മൂന്ന് സഹോദരങ്ങളുമാണ് എനിക്കുള്ളത്. അവര്‍ എന്നെക്കാള്‍ വളരെ മുതിര്‍ന്നവരും വിവാഹിതരുമാണ്. ഞാനും അമ്മയും എന്‍റെ ഒരു […]

2011 March-April മൊട്ടുകള്‍ സാഹിത്യം

പ്രവാസം

ജീവിത യാഥാര്‍ത്ഥ്യം തേടിയലഞ്ഞവരുടെ പാദങ്ങള്‍ പതിഞ്ഞ തുരുത്തുകളും, വാററ്റ ചെരുപ്പുകളും കാണാന്‍ നിന്നെ ക്ഷണിക്കുന്നു. നീ വരുന്പോള്‍ വഴിയോരത്ത് സാന്ത്വനത്തിന്‍റെ തുരുത്തും തേടി അലഞ്ഞവരെയും വിടരും മുന്പേ വാടി കരിഞ്ഞവരെയും ചാടി കടക്കാനുള്ള കയങ്ങള്‍ കൊണ്ട് ഞെട്ടിത്തിരിഞ്ഞ്, നോക്കു കുത്തി പോലെ നില്‍ക്കുന്നവരെയും കാണാം. എങ്കിലും നീ വരിക. ഈത്തപ്പനകള്‍ പൂക്കുന്ന, ഒട്ടകങ്ങള്‍ കൂട്ടമായി മേയുന്നിടത്തേക്ക് നീ വരുന്പോള്‍,പണം നല്‍കി സ്നേഹം യാചിക്കുന്നവരെ കാണാതെ പോവരുത് നീ വന്നാലും എന്നെ കാണില്ല. പ്രതീക്ഷകളറ്റ, നിറം മങ്ങിയ കണ്ണുകളും […]

2011 March-April Hihgligts മൊട്ടുകള്‍ സാഹിത്യം

മുസ്ലിം

ജീവിത നെട്ടോട്ടത്തിനിടെ വിശപ്പിന്‍റെ സമരമുറിയില്‍ പ്രാണവായു ഭക്ഷിച്ചും വ്രതമെടുത്തും ആയുസ്സ് തള്ളിനീക്കി. പാറ്റ പൊതിഞ്ഞ തെരുവു വിളക്കിന്‍റെ അരണ്ട വെളിച്ചത്തിരുന്ന് പഠിച്ചാണ് റാങ്കു നേടിയത്. എന്നിട്ടും… അറിവിന്‍റെ ഭാണ്ഡവുമായി ജോലി തേടിയ എന്നെ പുറം തള്ളിയപ്പോഴെല്ലാം ഭിക്ഷ പെറുക്കുന്ന അപരിചിതന്‍ പോലും വിളിച്ചു പറയുന്നുണ്ട്: നീ ഒരു മുസ്ലിമാണ്” വെടിയൊച്ചകള്‍ക്ക് കാതു കൊടുക്കാതെ അതിജീവിച്ചു. നീരൊട്ടിയ കവിളില്‍ താടിക്കാടു വളര്‍ന്നതും മുണ്ഡനം ചെയ്ത തലയില്‍ മുടിക്കെട്ടു മുളച്ചതും ക്ഷൗരം ചെയ്യാനുള്ള മടി കൊണ്ടല്ല. നീ എനിക്കൊരഞ്ചു രൂപ […]

2011 March-April ആത്മിയം ആദര്‍ശം

മഹാന്മാരും കറാമത്തുകളും

അല്ലാഹുവിന്‍റെ ഔലിയാക്കള്‍ക്കുണ്ടാകുന്ന അമാനുഷിക കഴിവുകളാണ് കറാമത്. ഇത് ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടതാണ്. കറാമത്തിന്‍റെ സ്ഥിരീകരണം ഖണ്ഡിതമായ പ്രമാണങ്ങള്‍ വഴിയായതിനാല്‍ അതിനെ നിഷേധിക്കാന്‍ പാടില്ല. ദുര്‍ബുദ്ധികളുടെയും നവീനവാദങ്ങളുടെയും വക്താക്കള്‍ക്കേ അതിനെ നിഷേധിക്കാന്‍ സാധിക്കുകയുള്ളൂ. ഔലിയാക്കള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ മാത്രം സഞ്ചരിച്ച് അവനുമായി പ്രത്യേക ബന്ധം സ്ഥാപിച്ചവരും അല്ലാഹു അവരുമായി ഇങ്ങോട്ടും പ്രത്യേക ബന്ധം സ്ഥാപിച്ചവരുമാണ്. അവര്‍ക്ക് അല്ലാഹു പ്രത്യേക സ്ഥാനം കല്‍പിച്ചിട്ടുണ്ട്. ഒരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ആരെങ്കിലും എന്‍റെ വലിയ്യിനെ ബുദ്ധിമുട്ടിച്ചാല്‍ തീര്‍ച്ചയായും അവന്‍ […]

2011 March-April മതം

ദൈവ സങ്കല്‍പം: ഇസ്ലാമിലും ക്രൈസ്തവതയിലും

സെമിറ്റിക് മതങ്ങളായ ഇസ്ലാമും ക്രിസ്ത്യാനിസവുമൊക്കെ ഏകദൈവ വിശ്വാസ മതങ്ങളായാണു അറിയപ്പെടുന്നത്. മുസ്ലിംകള്‍ അല്ലാഹുവെന്നും ക്രിസ്ത്യാനികള്‍ യഹോവയെന്നും വിശേഷിപ്പിക്കുന്ന ഏകനായ ഈ ദൈവമാണ് യഥാര്‍ത്ഥത്തില്‍ ആരാധനയര്‍പ്പിക്കപ്പെടേണ്ടവന്‍. ദൈവം മറ്റുള്ളവരുടെ സ്വാധീനത്തില്‍ നിന്നും സഹായത്തില്‍ നിന്നും മോചിതനായതു കൊണ്ടു തന്നെ സ്വന്തമായ നിലനില്‍പും, പങ്കുകാരില്ലാത്ത അസ്ഥിത്വവും ഉള്ളവനായിരിക്കണം. വ്യത്യസ്ഥ ഗുണവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരൊറ്റ അസ്ഥിത്വമുള്ളവനാണ് ഏകദൈവ വിശ്വാസ പ്രകാരമുള്ള ദൈവം. അതുകൊണ്ട് തന്നെ ദൈവത്തിന്‍റെ അസ്ഥിത്വത്തിന്‍റെ നിലനില്‍പിന് ദൈവമല്ലാത്ത മറ്റൊന്നിന്‍റെ സ്വാധീനമോ സാന്നിധ്യമോ ആവശ്യമില്ല. അതുപോലെ തന്നെ ദൈവികമായ വിശേഷണങ്ങള്‍ […]

2011 March-April അനുസ്മരണം ആത്മിയം

വടകര മമ്മദ്ഹാജി തങ്ങള്‍

മനുഷ്യനെ ധര്‍മ്മച്യുതിയിലേക്ക് നയിക്കുന്ന പിശാചിന്‍റെ പ്രേരണയില്‍ നിന്നും മാനവരാശിയെ മോചിതരാക്കി വിജയവീഥിയിലേക്ക് നയിക്കാന്‍ അല്ലാഹു പ്രവാചകരെ നിയോഗിച്ചു. പ്രവാചകപ്രഭു മുഹമ്മദ് മുസ്ഥഫാ (സ്വ)യുടെ നിയോഗത്തോടെ പ്രവാചക ശൃംഖലക്ക് തിരശ്ശീല വീണു. എന്നാല്‍ പ്രവാചക ദൗത്യമായ സന്മാര്‍ഗ്ഗ പ്രബോധനമെന്ന കൃത്യം ഇവിടെ അവസാനിക്കുന്നില്ല. പകരം അന്ത്യനാള്‍ വരെ നിലനല്‍ക്കും. അവ അല്ലാഹുവിന്‍റെ ഇഷ്ട ദാസന്മാരായ ഔലിയാക്കള്‍ മുഖേനെയാണെന്നു മാത്രം. പ്രവാചകന്മാര്‍ക്ക് മുഅ്ജിസത്ത് എന്ന പേരില്‍ പല അമാനുഷിക കഴിവുകളും അല്ലാഹു നല്‍കി. അതു പോലെ ഔലിയാക്കന്മാര്‍ക്കു നല്‍കിയ അസാധാരണ […]

2011 March-April ആത്മിയം ആദര്‍ശം സാഹിത്യം

ഖസീദത്തുല്‍ ഖുതുബിയ്യ: പ്രതിസന്ധിയിലെ മധുരം

കേവലമൊരു കാവ്യമെന്നതിലപ്പുറം ആത്മീയവും ഭൗതികവമായ പ്രശ്നങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിക്കുന്ന എത്രയോ ഖസീദകള്‍ മുസ്ലിം ലോകത്തിന് സുപരിചിതമാണ്. മുസ്ലിംജനതയുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന അത്തരം കവിതാ സമാഹാരങ്ങളില്‍ പ്രസിദ്ധമാണ് ഖസീദത്തുല്‍ ഖുതുബിയ്യ. ലോകമുസ്ലിംകളുടെ ആത്മീയനായകനും ഇസ് ലാമിലെ ധര്‍മപാതയുടെ മികച്ച ദൃഷ്ടാന്തവുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിന്‍റെ ജീവചരിത്രത്തിലെ അനര്‍ഘനിമിഷങ്ങളാണ് ഖസീദത്തുല്‍ ഖുതുബിയ്യ ആവിഷ്കരിക്കുന്നത്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ഭൗതിക പ്രതിപത്തി തൊട്ടുതീണ്ടാത്ത ആത്മീയതയുടെ അനന്തവിഹായസ്സില്‍ അലിഞ്ഞു ചേര്‍ന്നവരായിരുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ലോകസ്രഷ്ടാവായ […]

2011 March-April അനുസ്മരണം ആത്മിയം ചരിത്ര വായന

ജീലാനി(റ): മാതൃകാ പ്രബോധകന്‍

അഖിലലോക രക്ഷിതാവും അധിപനുമായ അല്ലാഹുവിന്‍റെ അധ്യാപനത്തെ ശിരസാവഹിക്കുകയും അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിലൂടെ സാക്ഷാത്കരിക്കുകയുമായിരുന്നു ശൈഖ് ജീലാനി(റ) എന്ന അധ്യാത്മിക നക്ഷത്രം. ബാഗ്ദാദിലേക്ക് വിദ്യ അഭ്യസിക്കാന്‍ മാതാവ് മകനെ അയക്കുന്പോള്‍ പറഞ്ഞ കളവ് പറയരുത് എന്ന ആജ്ഞ അക്ഷരം പ്രതി അനുസരിക്കുകയും കൊള്ളസംഘത്തെയൊന്നാകെ ഇസ്ലാമിന്‍റെ ആശയതീരത്തേക്ക് വഴി നടത്തുകയായിരുന്നു ശൈഖ് ജീലാനി(റ). സ്വയം നന്നാവുകയും എന്നിട്ട് മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയെന്ന ഇസ്ലാമികപ്രബോധന രീതിയുടെ ഏറ്റവും മനോഹരമായ ഉദാഹരണമായിരുന്നു ആധ്യാത്മിക പുരുഷനായ ശൈഖ് ജീലാനി(റ). ബാഗ്ദാദാണ് ശൈഖ് അവര്‍കള്‍ നീണ്ട എഴുപത്തിമൂന്ന് […]

2011 March-April അനുസ്മരണം ആത്മിയം ചരിത്ര വായന

ജീലാനി(റ): ജീവിതവും ദര്‍ശനവും

വിശ്വപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സത്യപ്രബോധന പരിവര്‍ത്തനത്തിലൂടെ ഈമാനിന്‍റെ പ്രകാശം കത്തിജ്വലിച്ച ലോകത്ത് അതിന്‍റെ ശോഭയറ്റു തുടങ്ങുന്പോഴാണ് നിയന്ത്രണമയഞ്ഞു കൊണ്ടിരിക്കുന്ന ഇസ്ലാമിന്‍റെ അമരത്തു നില്‍ക്കാന്‍ അല്ലഹു പുതിയൊരു സുല്‍ത്താനെ ഈലോകത്തേക്ക് അയക്കുന്നത്. സത്യത്തിന്‍റെ പ്രകാശം മങ്ങി തിന്മയുടെ മുള പൊന്തുന്നേടത്തെല്ലാം അല്ലാഹു തന്‍റെ ദീനിന്‍റെ ജ്വാല ആളിക്കത്തിക്കാന്‍ വലിയ്യുമാരെയും പണ്ഢിതന്മാരെയും അയക്കാറുണ്ട്. ഹിജ്റ 400കളില്‍ ജാഹിലിയ്യാ കാലഘട്ടത്തിന്‍റെ അവസ്ഥകളും സാഹചര്യങ്ങളും വന്നു തുടങ്ങുന്പോള്‍ ജാഹിലിയ്യത്തിന്‍റെ മുളക്കുന്ന വിത്തുകളെ പറിച്ച് ലോകത്ത് നന്മയുടെ കൃഷിയിടമാക്കാനുള്ള ദൗത്യമേല്‍പിച്ച് ലോകത്ത് അയച്ച ദൂതനാണ് […]