Issue November-December 2010

2010 November-December സാഹിത്യം

അകലും മുന്പ്

സൂര്യന്‍ തല ഉയര്‍ത്തിത്തുടങ്ങി. സൂര്യനെ കണ്ട് പേടിച്ചായിരിക്കണം, ചന്ദ്രനെവിടെയോ ഓടിയൊളിച്ചു. സൂര്യന്‍ നെയ്തുവിട്ട തൂവെള്ള രേഖകള്‍ ഫ്ളാറ്റുകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി. അവ ഫ്ളക്സ് ബോര്‍ഡുകളില്‍ തട്ടി ചിന്നിച്ചിതറി. പുതപ്പുകള്‍ നീക്കി ഭിക്ഷാടന പക്ഷികള്‍ കൂടുവിട്ടിറങ്ങി. ഇടതടവില്ലാതെ ചക്രങ്ങള്‍ ഒഴുകിത്തുടങ്ങി. ഘട്ടംഘട്ടമായി തിരക്കുകകള്‍ വര്‍ദ്ധിച്ച് കൊണ്ടിരുന്നു. അതിവേഗ പാതയില്‍ ജനസമുദ്രം നിറഞ്ഞു. നിശ്ശബ്ദതക്ക് വരന്പിട്ട് ചക്രങ്ങളില്‍ നിന്ന് ഒച്ചപ്പാടുകള്‍ അന്തരീക്ഷം കയ്യടക്കി. ശബ്ദത്തോടുള്ള മത്സരത്തില്‍ പൊടിപടലങ്ങള്‍ പങ്ക്് ചേര്‍ന്നു. കൂലിപ്പണിക്ക് ആയുധമെടുത്തിറങ്ങിയ തമിഴ് അണ്ണന്‍മാരുടെ കലപിലയും കീഴുദ്യോഗസ്ഥനെ ശകാരിക്കുന്ന മേലുദ്യോഗസ്ഥന്‍റെ […]

2010 November-December വായന

കുടുംബ ജീവിതം

ഓരോ മനുഷ്യന്‍റെയും ജീവിതത്തിലെ പ്രധാന അദ്ധ്യായമാണ് വിവാഹം. വിവാഹത്തിലൂടെ ഓരോരുത്തരും സ്വപ്നം കാണുന്നത് സുന്ദരമായൊരു കുടുബ ജീവിതത്തെയാണ്. വെറും ലൈംഗികാസ്വാദനത്തിനോ വീട്ടു വേലക്കോ വേണ്ടിയല്ല ആരും ജീവിത പങ്കാളിയെ തേടുന്നത്. സ്വതന്ത്ര ലൈംഗികതയിലേക്കും സ്വവര്‍ഗ്ഗ വിവാഹത്തിലേക്കും മനുഷ്യന്‍ മാന്യതയോടെ നടന്നടുക്കുന്നത് കാണുന്പോള്‍ മനം തുടിക്കാത്തവരുണ്ടാവില്ല. മൃഗമാവാനുള്ള മനുഷ്യന്‍റെ ഈ മുന്നേറ്റത്തിനെതിരെ ശക്തമായ പ്രതികരണങ്ങളില്‍ ഉടലെടുത്തിട്ടും തൊണ്ടിന്യായങ്ങളില്‍ അഭയം തേടുന്നവരുടെ കദന ജീവിതത്തില്‍ നിന്ന് ഒരു മാറ്റമാ ഗ്രഹിക്കുന്നവരായിരിക്കുമെല്ലാവരും. എങ്ങും തളം കെട്ടി കിടക്കുന്ന ഇരുളില്‍ മനുഷ്യന്‍റെ പ്രകാശത്തിലേക്കുള്ള […]

2010 November-December മതം

ക്രിസ്തുമസ്: എന്ത്, എന്ന്..?

കത്തോലിക്കന്‍ ആധിപത്യമുള്ള രാഷ്ട്രങ്ങളില്‍ നടക്കുന്ന പുരോഹിതന്മാരുടെ ലൈംഗിക അരാജകത്വത്തിന് മറുപടി പറയേണ്ട അവസ്ഥയിലാണ് കത്തോലിക്കന്‍ പുണ്യാളന്‍ ബെനഡിക്റ്റ് പതിനാറാമന്‍. ഇപ്പോള്‍ ഈയൊരപവാദം ജനമനസ്സുകളില്‍നിന്ന് മാറുന്നതിന് മുന്പേ പുതിയ ഒരപവാദവുമായാണ് അരമനയില്‍നിന്നും വന്ന പുതിയ ന്യൂസ് ലെറ്റര്‍. ഓരോ വര്‍ഷവും വളരെ ആഘോഷത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസിന് പുതിയ പഠനങ്ങള്‍ തട്ടിക്കൂട്ടിയുണ്ടാക്കി വിശുദ്ധഖുര്‍ആനില്‍ ഡിസംബര്‍ 25 നാണ് യേശു ജനിച്ചതെന്ന് തെളിവുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വത്തിക്കാന്‍ സിറ്റി. അതിനുവേണ്ടി പുതിയ ഗ്രന്ഥങ്ങള്‍ തന്നെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇതിനുവേണ്ട മുഴുവന്‍ സാന്പത്തിക […]

2010 November-December മതം

ക്രൈസ്തവത, ബൈബിള്‍

ദൈവം, സ്രേഷ്ട സൃഷ്ടിയായ മനുഷ്യന്‍റെ വിശ്വാസ കര്‍മ്മങ്ങള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് നിശ്ചയിക്കുന്ന മാര്‍ഗ രേഖയാണ് മതമെന്ന് സംഗ്രഹിക്കാം. ഈ സിദ്ധാന്തത്തിന്‍റെ അല്ലെങ്കില്‍ ഈ പാതയുടെ നടത്തിപ്പിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് സൃഷ്ടാവായ ദൈവം പ്രവാചകന്‍മാരെയും വിശുദ്ധ ഗ്രന്ഥങ്ങളെയും മനുഷ്യര്‍ക്കിടയിലേക്ക് അയച്ചിട്ടുള്ളത്. ഏക ദൈവ വിശ്വാസത്തിലറിയപ്പെടുന്ന ഇസ്ലാമും ക്രിസ്ത്യാനിസവും ജൂതായിസവുമൊക്കെ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നവയെ ദൈവത്തിന്‍റെ വചനങ്ങളായാണ് കണക്കാക്കുന്നത്. ഹിന്ദു മതം പോലുള്ള മറ്റു മതങ്ങളൊക്കെ ഇതില്‍ നിന്നും വ്യതിരിക്തമായ നിലയിലാണ് അവരുടെ വേദഗ്രന്ഥങ്ങളെ മനസ്സിലാക്കുന്നത് മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, […]

2010 November-December ആരോഗ്യം പ്രധാന ദിനങ്ങള്‍ സമകാലികം

മരണം ഒളിഞ്ഞിരിക്കും വഴിയേ നടക്കരുത്..

പരിവര്‍ത്തനത്തെ പുരോഗതിയായി വ്യാഖ്യാനിക്കാമോ? എങ്കില്‍ മനുഷ്യന്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. ഒപ്പം തിരക്കേറിയ അവന്‍റെ ജീവിതശൈലിയും ഊഷ്മളത പകരാന്‍ നൈമിഷിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. വിചാരങ്ങള്‍ക്ക് വികാരങ്ങളേക്കാള്‍ വില കൊടുക്കുന്ന രീതിക്ക് ഇന്ന് താളം തെറ്റിയിരിക്കുന്നു. രതി വൈകൃതങ്ങളുടെ യാത്രക്കിടയില്‍ അവന്‍ സ്വന്തവും നിരപരാധികളായ പിന്‍ തലമുറയെയും വികലമാക്കുന്നു. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു കൊടും ദുരന്തത്തിന്‍റെ വക്കിലാണ്. അവസാനം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഒഴിഞ്ഞു മാറാനാവാതെ മരണത്തിന് കീഴടങ്ങും. ശ്മശാനത്തിന്‍റെ മൂകതയില്‍ മൂങ്ങകള്‍ ഒച്ച വെക്കും. മീസാന്‍ കല്ലുകള്‍ വിളിച്ചോതുന്നുണ്ടാവും.””സമൂഹം നിന്നെ […]

2010 November-December ചരിത്രം പ്രധാന ദിനങ്ങള്‍ മതം

മിനാരം: മൗനം നിലവിളിക്കുന്നു

1992 ഡിസംബര്‍ ആറിന് ഇന്ത്യന്‍ മതേതരത്വത്തിനേറ്റ കറുത്ത മുറിപ്പാട് ഇന്നും ഉണങ്ങിയിട്ടില്ല. ലോക മുസ്ലിംകളുടെ ഹൃദയത്തില്‍ പച്ചയായി ഇന്നും ആ ദുരന്തം സ്മരിക്കപ്പെടുന്നു. ബാബരി ധ്വംസനത്തിന് ശേഷം പിറന്നു വീണ ഓരോ ഡിസംബറുകളും “ചരിത്രധ്വംസനത്തിന്‍റെ’ കണ്ണീര്‍ തുള്ളികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്നു. അയോധ്യയിലെയെന്നല്ല ലോകത്തുള്ള കോടാനു കോടി മുസ്ലിംകളുടെ പള്ളികളില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്ഥമായ ഒന്നാണ് ബാബരി പള്ളി. ഹൈന്ദവ ഫാസിസ്റ്റുകളുടെ കറുത്ത കരങ്ങള്‍ക്കുമുന്പില്‍ പൊലിഞ്ഞു വീണ ബാബരിപ്പള്ളി ഇന്നും കനല്‍പഥങ്ങളിലെ ഒരു തീക്കനലായി ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. കോടാനുകോടി […]

2010 November-December മൊട്ടുകള്‍ സാഹിത്യം

സ്നേഹം മരിച്ച പ്രവാസികള്‍

ഉമ്മ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഭാര്യ പറഞ്ഞു ഞാന്‍ നിന്നെ സ്നേഹിക്കുന്നു. മക്കള്‍ പറഞ്ഞു ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. അവന്‍ അവരില്‍ നിന്നും സ്നേഹങ്ങളേറ്റുവാങ്ങി. തിരിച്ചവര്‍ക്കുള്ള സ്നേഹത്തിനായ് അവന്‍ വിമാനം കയറി. സ്നേഹം ചെക്കായി വീട്ടിലേക്കയച്ചു. ദിവസങ്ങള്‍ മാസങ്ങളായി മാസങ്ങള്‍ വര്‍ഷങ്ങളും അറ്യേന്‍ സ്നേഹത്തിന്‍റെ ശക്തി ഹിമാലയം കണക്കെ ഉയര്‍ന്നു. ചെക്കുകള്‍ കടല്‍ കടന്നെത്തിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കൊടുവില്‍ തിരിച്ച് വന്നപ്പോള്‍ നര ബാധിച്ച സ്നേഹത്തെ ഏതോ ഒരഭയാര്‍ത്തിയെ പ്പോലെ വീട്ടുകാര്‍ വരവേറ്റു.

2010 November-December മൊട്ടുകള്‍ സാഹിത്യം

സൗഹൃദം

സൗഹൃദം! സുഗന്ധം പൊഴിക്കുന്ന പുഷ്പങ്ങള്‍ പോലെ അതൊരിക്കലും വാടാറില്ല. ഒരിക്കലും കൊഴിയാറുമില്ല. ചിലപ്പോഴത്, പൂമൊട്ടുകള്‍ പോലെയാണ്. നാളെയുടെ പുലരിയില്‍ വിരിയാനിരിക്കയാണ്. സൗഹൃദം! ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വഴുതി വീഴും വരെ നിലനില്‍ക്കുന്ന തത്രെ. .    

2010 November-December മൊട്ടുകള്‍ സാഹിത്യം

വൃദ്ധസദനത്തില്‍ നിന്നും

ഓര്‍മകളെന്നെ പിറകോട്ട് വലിക്കുന്നു, ഞാനപ്പോള്‍ പൊഴിക്കുന്നു ചുടുനീര്‍ മനസ്സകത്തു നിന്ന്. ഇവിടെ എനിക്കുണ്ട് തുണയായെല്ലാവരും, പക്ഷെ എന്‍ മകന്‍റെ മണം ഞാനറിയുന്നുണ്ടിപ്പോഴും കുഞ്ഞായിരുന്നപ്പോഴെന്‍ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞതും സാരിത്തുന്പ് പിടിച്ചുകളിച്ച കുസൃതിയും മറന്നിട്ടില്ല ഞാന്‍. ഒറ്റപ്പുതപ്പ് കൊണ്ടാണവനെ മാറോടണച്ചതും അവനുവേണ്ടി മുഴുവയര്‍ പട്ടിണി കിടന്നതും ഓര്‍മ്മകള്‍ പൊഴിക്കുന്നു വേദനയുടെ ചുടുനീര്‍. ഇനിയും എത്രനാള്‍ കരയണം എന്നറിയില്ലെനിക്ക്

2010 November-December സാമൂഹികം

ബന്ധങ്ങള്‍

അന്ന്, സലീമില്‍ സാധാരണയില്‍ കവിഞ്ഞൊരു മുഖഭാവം. പെട്ടെന്നൊരു പൊട്ടിത്തെറിയായിരുന്നു. “”ഉസ്താദേ, ഇനി ഞാനെന്തിന് ജീവിക്കണം” തന്‍റെ കദന കഥകളോരോന്നും വിവരിക്കപ്പെട്ടു. നഷ്ടത്തിന്‍റെ നീണ്ട പട്ടിക, ഇതൊക്കെയൊന്ന് തിരികെ കിട്ടിയെങ്കിലെന്ന് അവന്‍റെ ഹൃദയമെന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു. രാവെത്രെ വൈകിയാലും ഞാനെത്താതെ ഒരു വറ്റ് പോലും ഇറക്കാന്‍ സാധിക്കാതിരുന്ന ഉമ്മാക്ക് എന്നെന്നെ കണ്ടു കൂടാ… അതിലാളനയോടെ എന്നും ഒപ്പം നിന്ന ഉപ്പാന്‍റെ സ്നേഹം ഇന്നെനിക്ക് അന്യം… എല്ലാം എനിക്ക് വേണ്ടി സമര്‍പ്പിച്ച ഭാര്യയും കൈവിട്ടു പോയി… എന്തോ ഒരു ഒറ്റപ്പെടല്‍, സലീമിന്‍റെ […]