പ്രാപഞ്ചിക വസ്തുതകള്‍ എന്ത് എന്ന് നിര്‍വ്വചിക്കുന്നതിലപ്പുറം എന്തുകൊണ്ട് എന്ന് വ്യാഖ്യാനിക്കുന്നിടത്ത് ശാസ്ത്രവും ഭൗതിക പ്രത്യയങ്ങളും പരാജയം സമ്മതിക്കുന്നതാണ് പതിവുപല്ലവി. മരണമെന്നൊരു സമസ്യയുണ്ടെന്ന് പറയുന്നവര്‍ തന്നെ എന്തുകൊണ്ട് മരണം? എന്താണതിന്‍റെ അസ്തിത്വം? എന്ന മറുചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാര്യങ്ങളെയെല്ലാം കാരണങ്ങളുമായി ബന്ധിപ്പിക്കുന്നവര്‍ മരണത്തെയും ഭൗതികതയുടെ അളവുകോല്‍ കൊണ്ടായിരുന്നു ഇക്കാലവും നോക്കിക്കണ്ടിരുന്നത്. ഭൗതികത്തിന് അതീതമെന്ന് കരുതുന്ന ചില സത്യങ്ങളില്‍ നിന്ന് അവര്‍ ബോധപൂര്‍വ്വം അന്വേഷണങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മരണം എല്ലാത്തിന്‍റെയും പര്യവസാനമാണെന്ന തീര്‍പ്പിലേക്ക് […]
Shabdam Magazine
Shabdam Magazine
ശൈഖ് രിഫാഈ (റ); ആത്മീയ ലോകത്തെ കെടാവിളക്ക്
ഹിജ്റ 500(ക്രി.1118) മുഹര്‍റ മാസത്തില്‍ ഇറാഖിലെ ഉമ്മു അബീദ ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. മാതാവ് ഗര്‍ഭിണിയായിരിക്കെ പിതാവ് അലിയ്യ് എന്നവര്‍ മരണപ്പെട്ടു. തുടര്‍ന്ന് തന്‍റെ അമ്മാവനും സൂഫീ വര്യനുമായ ശൈഖ് മന്‍സൂര്‍(റ)വിന്‍റെ ശിക്ഷണത്തിലാണ് മഹാന്‍ വളര്‍ന്നത്. തന്‍റെ പിതൃപരമ്പര ഹുസൈന്‍(റ) വഴി തിരുനബി(സ)യിലേക്ക് ചെന്നെത്തുന്നു. ജനനത്തിനു വളരെ മുമ്പു തന്നെ അവിടുത്തെ ആഗമനത്തെ പറ്റി പലരും പ്രവചിച്ചിരുന്നു. പ്രമുഖ സൂഫീ വര്യനായ അബുല്‍വഫാഅ്(റ)വിന്‍റെ സമീപത്ത് കൂടെ ഒരു മനുഷ്യന്‍ കടന്നു പോയി. തത്സമയം മഹാന്‍ പറഞ്ഞു:’ഓ, […]
അത്ഭുതങ്ങളുടെ പിറവി
ഇസ്മാഈല്‍(അ) നബിയുടെ പരമ്പരയിലൂടെയാണ് സംസ്കാരസമ്പന്നരായ അറബികള്‍ ഉടലെടുക്കുന്നത്. വിഗ്രഹാരാധനകളും തിന്മകളുമൊക്കെ സര്‍വ്വ വ്യാപകമായിരുന്ന കാലത്ത് അതിലൊന്നും പെടാതെ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, വിഗ്രഹാരാധനക്ക് മുതിരാതെ മുന്‍പ്രവാചകന്മാരുടെ വിധിവിലക്കുകള്‍ മാനിച്ച് ജീവിച്ചുപോന്ന ചിലരുണ്ടായിരുന്നു. വേദങ്ങളില്‍ നിന്ന് പ്രവാചകന്‍റെ ആഗമനം മനസ്സിലാക്കി പ്രവാചകനെ അവര്‍ കാത്തിരുന്നു. ഇരുണ്ടകാല ഘട്ടത്തിലെ അറബികളുടെ ചെയ്തികള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അറബികളില്‍ പൊതുവായ ചില നല്ല ഗുണങ്ങളുണ്ടായിരുന്നു. ആതിഥ്യ മര്യാദയില്‍ മുന്നിട്ടുനില്‍ക്കുന്നവരായിരുന്നു അറബികള്‍. അതിഥികള്‍ക്കായി സ്വന്തം ഒട്ടകത്തെ വരെ അറുക്കാന്‍ അറബികള്‍ സന്നദ്ധരായിരുന്നു. […]
അലോസരതകളില്ലാത്ത കുടുംബ ജീവിതം
കുടുംബങ്ങളോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍- നബി വചനം കുടുംബ ജീവിതം ‘നാം ഒന്ന് നമുക്കൊന്ന്’ എന്ന തത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പുതിയ കാലത്ത് നാം കാണുന്നത്. അണുകുടുംബവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കുടുംബകോടതി കയറിയിറങ്ങുന്ന ദമ്പതിമാര്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഒന്നുമറിയാത്ത മക്കള്‍ സ്നേഹവും പരിചരണവും ലഭിക്കാതെ ചോദ്യചിഹ്നങ്ങളായി നില്‍ക്കുകയാണ്. കുടുംബജീവിതത്തിന് ഉദാത്തമായ മാതൃക കാണിച്ച നബി(സ്വ) യുടെ അനുയായികളില്‍ പോലും ഇത് വ്യാപകമായി കണ്ട് കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത. നബി(സ്വ) യില്‍ നിങ്ങള്‍ക്ക് […]