ഭരണകൂടത്തിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും സോഷ്യല്‍മീഡിയ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന ചോദ്യത്തിന് മറുപടി ഇന്ത്യയുടെ ഭരണകൂടം തന്നെ. തീരെ വിജയ സാധ്യതയില്ലാത്ത ബിജെപിയെ രാജ്യത്തിന്‍റെ ഭരണ നിയന്ത്രണങ്ങളിലേക്ക് ചേക്കേറാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിച്ചുവെന്നത് വിശാല ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരുന്നു. സോഷ്യല്‍ മീഡിയ കമ്പിനികളെയെല്ലാം അവരുടെ വരുതിയില്‍ വരുത്താനുള്ള പരിശ്രമങ്ങള്‍ ഏറെക്കുറെ വിജയകരമായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്കു നിരക്കാത്ത നിയമ നിര്‍മാണങ്ങളും രാജ്യത്തെ സാമ്പത്തിക സ്ഥിതിയും കര്‍ഷക പ്രക്ഷോഭങ്ങളും കോവിഡ് നിയന്ത്രണങ്ങളിലെ പരാജയവും തുടങ്ങിയുള്ള ഭരണകൂട വീഴ്ചകള്‍ ജ്വലിച്ച് നില്‍ക്കുമ്പോഴും […]
Shabdam Magazine
Shabdam Magazine
നടുവൊടിഞ്ഞ രാജ്യം
ഓരോ ആഗസ്റ്റ് പതിനഞ്ചും വലിയ ഓര്‍മ്മപ്പെടുത്തലുകളാണ്. പതിറ്റാണ്ടുകളോളം വൈദേശികാധിപത്യത്തിന്‍റെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരവും അത് സാധ്യമാക്കാന്‍ സഹിക്കേണ്ടി വന്ന ത്യാഗങ്ങളും കഥന കഥകളും ആവോളം ചരിത്രത്തില്‍ നിന്നും വായിച്ചെടുക്കാനാവും. ഒരുപാട് കണ്ണുനീര്‍ നനവുപടര്‍ന്ന ജനങ്ങളേകിയതാണ് നമ്മുടെ ഈ സ്വാതന്ത്ര്യം. ഒരുപാട് ധീരകേസരികളുടെ, രാജ്യ സ്നേഹം എരിഞ്ഞ മാതൃഹൃദയങ്ങളുടെ, കുഞ്ഞുങ്ങളുടെ ത്യാഗ ഫലമായി കൈവരിച്ചത്. ജാതി-മത ഭേതമന്യേ വൈദേശികാധിപത്യത്തെ വെല്ലുവിളിച്ചും പോരാടിയും ജീവനേകിയും നേടിയെടുത്തത്. ഇത്തരത്തില്‍ പല വിധേനയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ നമുക്ക് വിശേഷിപ്പിക്കാനാവും. […]
കേരളം: മുസ്ലിം രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവുകള്‍
ഇങ്ങനെയൊരു സമൂഹമുണ്ടോ, നേതാക്കള്‍ വഴിയില്‍ വിട്ടേച്ചു പോയ സമൂഹം? വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംകളെ കുറിച്ച് ആലോചിച്ച പലരും ഈയൊരു അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും മുസ്ലിം നേതാക്കളില്‍ ശേഷിച്ച പലരും ലീഗ് വിട്ടു. ചിലര്‍ കോണ്‍ഗ്രസില്‍ ചേക്കേറി. ചിലര്‍ ഇനി തന്‍കാര്യം എന്ന നിലയിലേക്ക് ചുരുങ്ങി. ഇതായിരുന്നു വിഭക്ത ഇന്ത്യയിലെ നേതാക്കളുടെ സ്ഥിതി. അപ്പോള്‍ അനുയായികളുടെ മാനസികാവസ്ഥ പറയേണ്ട. എന്തായിരുന്നാലും കറാച്ചിയില്‍ സര്‍വേന്ത്യാ ലീഗിന്‍റെ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. വലിയ വാഗ്വാദങ്ങളുണ്ടായി.രണ്ടായിപ്പിരിയാമെന്ന് വെച്ചു. എല്ലാം ഓഹരിവെച്ചു. […]
കോവിഡിനൊപ്പം ജീവിക്കുമ്പോൾ
കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വൂഹാനിൽ കൊറോണ വൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കപ്പെടുമ്പോൾ അത് ലോകക്രമത്തെ തന്നെ തകിടം മറിക്കുമെന്ന് കരുതിയവർ വിരളമായിരുന്നു. ആരോഗ്യരംഗത്തെ മുഴുവൻ സംവിധാനങ്ങളും ഉറക്കമൊഴിച്ചു പ്രവർത്തിച്ചിട്ടും ഈ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായിട്ടില്ലെന്നതാണ് സത്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്നു കോടി മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ രോഗികളുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കക്ക് മാത്രം പിറകിൽ നിൽക്കുന്ന ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. […]
പ്രധാനമന്ത്രിയിൽ നിന്ന് പുരോഹിതനിലേക്കെത്തുമ്പോൾ
ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നു എന്നത് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായി വേണം കരുതാന്‍. ജനാധിപത്യം അനാഥമാക്കപ്പെട്ടതിന്റെ ആഘോഷമായിരുന്നു.ആഗസ്റ്റ് 5 ന് നടന്നത്. – സച്ചിദാനന്ദന്‍ നീണ്ട കാത്തിരിപ്പിനവസാനമെന്നാണ് രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരുടെ, എന്തിനു വേണ്ടിയുള്ള കാത്തിരിപ്പ്? തുടക്കം മുതല്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തിന്റെ ഒറ്റുകാരായി, ഒരിക്കലും ജനാധിപത്യത്തെയോ മതനിരപേക്ഷതെയെയോ അംഗീകരിക്കാത്ത, ആർ എസ് എസ് ന്റെ ഹിന്ദുരാഷ്ട്രമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിതെന്ന് ആര്‍ക്കും […]
ഓൺലൈൻ വിദ്യാഭ്യാസം : ഉണരേണ്ടതും ഒരുങ്ങേണ്ടതും
മനുഷ്യ ജീവിത ക്രമങ്ങളിൽ അനേകം മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി മൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനമായി വിദ്യാഭ്യാസ സംവിധാനങ്ങൾ പാടേ ഓണ്‍ലൈന്‍ തലങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. സമ്പർകങ്ങളിലൂടെ അതിതീവ്ര പകർച്ചാ ശേഷിയുള്ള ഈ രോഗം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന പക്ഷം അതിവേഗ വ്യാപനം സംഭവിക്കുമെന്ന ബോധ്യമാണ് അധികാരികളെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. മികച്ച പരിശീലനം സിദ്ധിച്ച അധ്യാപകരെ വെച്ച് നമ്മുടെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ രോഗവ്യാപനം […]
കോവിഡ് കാല കുടുംബ ബജറ്റിംഗ്: കരുതലും കൈകാര്യവും
കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ പ്രധാനമായും ബാധിച്ചത് കുടുംബങ്ങളെയാണെന്നതില്‍ സംശയമില്ല. ഗ്രാമീണ കുടുംബങ്ങളെ പ്രത്യേകിച്ചും. GDP യുടെ 57% വരുമെങ്കിലും ഇന്ത്യയുടെ സ്വകാര്യ ഗാര്‍ഹിക ഉപഭോഗമിപ്പോഴും തളര്‍ച്ചയിലാണ്. സ്വകാര്യ ഗാർഹിക ഉപഭോഗ ചെലവിന്റെ വളർച്ചാ തോത് 2009-14 കാലയളവില്‍ 15.7% ആയിരുന്നെങ്കില്‍ 2019-20 ലെ ആദ്യ അര്‍ധ വര്‍ഷത്തില്‍ 4.1% ആയി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണയുടെ വരവ്. കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഗാര്‍ഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതും ഉപഭോഗത്തെ വീണ്ടും കുറയ്ക്കുമെന്നത് സ്വാഭാവികമാണ്. ഇത് ശരിവെക്കുന്നതാണ് […]
ഓൺലൈൻ നികാഹ് : തെറ്റിദ്ധരിക്കപ്പെടുന്ന കർമശാസ്ത്രം
മനുഷ്യൻ്റെ പ്രകൃതിപരമായ ആവശ്യങ്ങളേയും വികാരങ്ങളേയും മാനിക്കുന്ന ഇസ് ലാം വൈവാഹിക ജീവി തത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചതായി കാണാം. വൈകാരികമായ തെറ്റുകളിൽ നിന്ന് പരമാവധി രക്ഷ നേടാനും ഭൂമിയിലെ ജീവ നൈരന്തര്യം കാത്തു സൂക്ഷിക്കാനും വിവാഹത്തിനാവും. കേവലമൊരു പ്രകൃതി നിയമമെന്നതിലുപരി പ്രതിഫലാർഹമായ പ്രവർത്തനമായിട്ടാണ് ഇസ് ലാം വിവാഹത്തെ കാണുന്നത്. എല്ലാ ഇടപാടുകളിലുമെന്നപോലെ വിവാഹത്തിലും ഇസ്ലാമിന്ചില നിബന്ധനകളും കാഴ്ച്ചപാടുകളുമുണ്ട്. വരനും വധുവിൻ്റെ രക്ഷിതാവും രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന വാക്കാലുള്ള ഉടമ്പടിയിലൂടെയാണിത് സാധ്യമാവുന്നത്. ഈ പറഞ്ഞ നിബന്ധകൾ പാലിക്കാതെയുള്ള വിവാഹ […]
പ്രവാസിയുടെ ലോക്ക് ഡൗൺ
അന്ന് വിദേശത്തേക്ക് വിസ കിട്ടിയെന്നറിഞ്ഞപ്പോഴാണ് ഈ നാടും, വീടും, എല്ലാം വിട്ട് അകലങ്ങളിലേക്ക് പോകണമല്ലോ എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞത്, എല്ലാം വിധിയാണല്ലോന്നോർത്ത് അന്നാ വീട്ടിൽ നിന്നിറങ്ങുമ്പോൾ, അവളുടെ പിൻവിളിക്കായ് ഞാൻ കാതോർത്തിരുന്നു. പ്രതീക്ഷിക്കാതെ തന്നെ ഇക്കാ എന്ന് വിളിചോടിവരുന്ന അവളെ വാരിപുണർന്നപ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ പാടുപെട്ട് പിടിച്ചു നിർത്തിയിരുന്നു ഞാൻ, പെട്ടന്നവൾ എന്നിൽ നിന്നകന്നു നിന്നുകൊണ്ട് കൈയിൽ ഒരു പുസ്തകം തന്നിട്ട് പറയാൻ തുടങ്ങി, ” ഇക്കാ….. നമ്മുടെ ഓർമ്മകൾ നിറഞ്ഞു തുളുമ്പുന്ന ഡയറിയാണിത്, എന്നും […]
ജനാധിപത്യം ഫാസിസ്റ്റ്ആധിപത്യം ആകുമ്പോൾ
രാമക്ഷേത്രത്തിന് വേണ്ടി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ശിലാസ്ഥാപനം നടത്തുകയും ചടങ്ങിൽ സംസ്ഥാന ഗവർണർ മുഖ്യമന്ത്രി എന്നിവർ പങ്കെടുക്കുകയും ചെയ്തതോടെ ബിജെപി ബാബി ഇന്ത്യക്ക് വളരെ വ്യക്തമായ ചൂണ്ടുപലക നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യയുടെ മതേതരത്വം വികാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ് രാമ ക്ഷേത്രത്തിന്റെ ഉയർച്ച അധിനിവേശ ശക്തികൾ നിന്നും സ്വാതന്ത്ര്യം പൊരുതി നേടുമ്പോൾ മഹാത്മജിയുടെ മനസ്സിൽ മതസൗഹാർദ രാജ്യമായിരുന്നു കടന്നു വന്നിരുന്നത് എന്നാൽ ഇന്ന് വർഗീയ ഫാസിസ്റ്റുകൾ അതൊരു രാമരാജ്യം ആക്കി മാറ്റിയിരിക്കുന്നു ഇന്ത്യൻ ജനാധിപത്യം ഒരു മതത്തിന്റെ മാത്രം തേർവാഴ്ച്ച […]