മനുഷ്യന് കേവല സാമൂഹികജീവി എന്നതിലപ്പുറം സാര്‍വ്വത്രികവും കാലാതീതവുമായ ചില സദാചാര മൂല്യവിചാരങ്ങളുടെ ആകെത്തുകയാണ്. കാല, ദേശ, ഭാഷകളുടെ കുത്തൊഴുക്കില്‍ കൈവിട്ടു പോകാത്ത ഈ സാമൂഹിക സദാചാര ബോധമാണ് മനുഷ്യജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്. പ്രകൃതിയുടെ സൃഷ്ടിടിപ്പില്‍ തന്നെ സദാചാര മൂല്യങ്ങളാല്‍ സന്തുലിതമായ ഈയൊരു ജീവിത വ്യവസ്ഥിതി നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇത്തരം മൂല്യങ്ങളെ ആധുനിക ചിന്താധാരകളുടെയോ ജനാധിപത്യ അവകാശങ്ങളുടെയോ പേരില്‍ തിരുത്തി എഴുതാനോ വകഞ്ഞുമാറ്റാനോ ഒരുമ്പെട്ടാല്‍ അതിന്‍റെ പരിണിതഫലം ചെറുതാകില്ല. പറഞ്ഞുവരുന്നത്, കാലമിന്നോളം മനുഷ്യന്‍ മ്ലേച്ഛവും പ്രകൃതി […]
നവലിബറലിസം; ചില ധാര്‍മ്മിക വ്യാകുലതകള്‍
നന്മയെന്താണെന്നമ്മേ പറഞ്ഞിടൂ കൊഞ്ചലോടെ കുരുന്നു ചോദിക്കവേ ഒന്നു ചിന്തിച്ചു ഞാന്‍ തെല്ലിട എന്തു ചൊല്ലിടുമുത്തരമെന്ന് സമകാലിക ലോകത്തെ പച്ചയായ രൂപത്തില്‍ സമൂഹത്തിന് വേണ്ടി വരച്ചു കാട്ടുന്നതാണ് പ്രശസ്ത കവയത്രി ശ്രീദേവി കുറിച്ചിട്ട ഈ വരികള്‍. ധാര്‍മ്മികതയുടെ ചെറുതുരുത്ത് പോലും അപ്രത്യക്ഷമാകുന്ന ഈ പുതിയ സമൂഹത്തെ കാവ്യാത്മകമായി ആവിഷ്കരിക്കുകയാണ് കവയത്രി ചെയ്തിരിക്കുന്നത്. ഇന്ന് പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ മാനവരാശിക്കൊട്ടും ശുഭകരമല്ല. ഹിംസാത്മകമായ ചെയ്തികളും കുത്തഴിഞ്ഞ ലൈംഗിക വൈകൃതങ്ങളും പീഡനങ്ങളും പണത്തിനായുള്ള അരുതായ്മകളും തുടങ്ങി മാനവികതയുടെ സകലസീമകളും […]
മുഹറം; ചരിത്ര മുഹൂര്‍ത്തങ്ങളുടെ മഹാസംഗമം
ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ് നില്‍ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ച് വിചിന്തനം നടത്തുകയും പുതുവര്‍ഷം എങ്ങനെ വിനിയോഗിക്കണമെന്നതിന്ന് ഒരു മാര്‍ഗരേഖ ഒരുക്കുകയും ചെയ്യേണ്ട സമയങ്ങളാണ് മുസ്ലിംഗള്‍ക്ക് സമാകതമായിക്കൊണ്ടിരിക്കുന്നത്. നീചമായ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വെടിഞ്ഞ് തന്‍റെ റബ്ബിലേക്ക് മനസ്സ്തിരിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാനുള്ള ഒരു തുറന്ന അവസരമായി ഈ […]
അതിജീവന കേരളം, തിരിച്ചറിവിന്‍റെയും
യൂണിറ്റി ഈസ് സ്ട്രെങ്ത്. എന്ന ആപ്തവാക്യത്തെ ‘ഐക്യമത്വം മഹാബലം’ എന്ന് പരിഭാഷപ്പെടുത്താം. ഇത് കേരളജനത മനസ്സിലാക്കിയതിന്‍റെ ഉദാഹരണമാണ് സംസ്ഥാനം നേരിട്ട പ്രളയം. മനുഷ്യജീവിതത്തിന്‍റെ അടിവേര് തളച്ചിട്ട പ്രളയദുരന്തത്തെ ‘കേരളം അതിജയിക്കും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ അതിജീവനത്തിന്‍റെ പുതിയ പാതകള്‍ തേടിക്കൊണ്ടിരിക്കുകയാണ് കേരളമിപ്പോള്‍. സ്വാര്‍ത്ഥതയും തന്‍മയത്വവും മാത്രം ഉടമയായിരുന്ന കേരളീയന്‍ എന്ന ആക്ഷേപം പ്രളയത്തിന് മുമ്പ് വരെ വസ്തുതാപരമായിരിക്കാം. അയല്‍വാസിയുടെ മേല്‍വിലാസം അറിയാതെ ലക്ഷ്വറി വീട്ടില്‍ കഴിയുന്നവനും ഉയര്‍ന്ന മതില്‍ കെട്ടുക്കള്‍ നിര്‍മ്മിച്ച് അയല്‍പക്ക ബന്ധം വിച്ഛേദിക്കുന്നവനും ദരിദ്രരെ […]
സ്വര്‍ഗവാതില്‍ സല്‍സ്വഭാവിയെ കാത്തിരിക്കുന്നു
നിങ്ങളിലേറ്റവും ഉത്തമര്‍ സല്‍സ്വഭാവികളാവുന്നു(ബുഖാരി) നല്ല ബന്ധത്തിനനിവാര്യമായ ഘടകമാണ് സല്‍സ്വഭാവം. അത് ജനങ്ങളെ അടുപ്പിക്കുമ്പോള്‍ അഹങ്കാരം അകറ്റുന്നു. അതിനാല്‍ അഹങ്കാരം വര്‍ജ്ജിക്കപ്പെടേണ്ട ദുസ്സ്വഭാവമാണ്. നമ്മുടെ സംസാരവും ഇടപെടലുകളും മറ്റുള്ളവര്‍ക്ക് വെറുപ്പുളവാക്കുന്നതാവരുത്. മറിച്ച് സന്തോഷം പകരുന്നതാവണം. ഓരോ രക്ഷിതാക്കളും കുട്ടികളെ പള്ളിക്കൂടത്തേക്ക് പറഞ്ഞയക്കും മുമ്പ് നല്ല കൂട്ടുകാരോട് കൂട്ടുകൂടാനാണ് പറയുക. ദുഷിച്ച സ്വഭാവമുള്ളവരോട് കൂട്ടുകൂടരുതെന്നും, താന്‍ ദുഷിച്ച പോലെ തന്‍റെ മകനും ആകാതിരിക്കാനാണ് മദ്യപാനിയായ പിതാവും ശ്രമിക്കുക. സല്‍സ്വഭാവിയായ മനുഷ്യന് പദവികള്‍ തേടിയിറങ്ങേണ്ടതില്ല അതവനെ തേടിയെത്തും. കാലങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് മാറുന്ന […]
മക്കയിലുയര്‍ന്ന ബാങ്കൊലി മായാതെ..
പുതിയ മതമാണ് മക്കയിലെ ചര്‍ച്ചാവിഷയം. ഖുറൈശീ തലവന്‍ അബ്ദുല്‍ മുത്ത്വലിബിന്‍റെ മകന്‍ അബ്ദുല്ല (റ)യുടെ മകന്‍ മുഹമ്മദ്(സ)യാണ് അതിന്‍റെ വക്താവ്. അബൂഖുറാഫയുടെ മകന്‍ അബൂബക്കര്‍(റ) അതില്‍ അംഗമായിട്ടുണ്ട്. പരിചിതരെ അതിലേക്ക് ക്ഷണിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഉസ്മാനുബ്നു ഗഫാന്‍, ത്വല്‍ഹ, സഅദ്(റ) എന്നിവര്‍ അതുവഴി ഇസ്ലാം സ്വീകരിച്ചു. അടുത്ത ദിവസം ശാമിലേക്ക് പുറപ്പെടുന്ന കച്ചവട സംഘത്തില്‍ ബിലാല്‍(റ)വും അംഗമാണ്. തിങ്ങിയ മുടി, നേര്‍ത്ത താടി, പൊക്കം കൂടി കറുത്ത് മെലിഞ്ഞ ശരീരം. എല്ലാം മേളിച്ച ആരോഗ്യവാനായ അബ്സീനിയക്കാരനാണ് […]
ചോരണം
ചോരണം ചിതറിയോടിയ മനസ്സിന്‍റെ വരാന്തയില്‍ മൗനം ഭുജിച്ച് കണ്ണെറിഞ്ഞപ്പോഴാണ് വയറു വീര്‍ത്ത് തുടങ്ങിയത്. മാസമെത്തും മുമ്പേ ശകാരം ചൊരിഞ്ഞ് വേദന പേറി പെറ്റു ഞാന്‍ മണവും നിറവുമുള്ള കവിതക്കിടാവിനെ. പൊക്കിള്‍ കൊടി വെട്ടി സാഹിത്യകാരന് നല്‍കി കുളിപ്പിച്ചു വെച്ച് തുണിയില്‍ പൊതിഞ്ഞ്, ഭവ്യതയോടെ പ്രദര്‍ശിനെടുത്തു. ചിലര്‍, സന്തോഷം പൊഴിഞ്ഞപ്പോള്‍ ചിലര്‍, കൊഞ്ഞനം കുത്തിക്കവിള്‍ വലിച്ചു. പൊന്നും വഴമ്പും നുണക്കും മുമ്പേ ആരോ എന്‍റെ കവിതക്കിടാവിനെ കട്ടെടുത്തു. പിന്നീടൊരിക്കല്‍ കൂട്ടുകാരന്‍റെയും തിരഞ്ഞ് മടുത്തു. എന്‍റെ ഗന്ധം പുരണ്ട കവിതക്കിടാവിനെ […]
ഖാജാ മുഈനുദ്ദീന്‍ ചിശ്തി അസ്സന്‍ജരി(റ)
സുല്‍ത്താനുല്‍ ഹിന്ദ് എന്ന പേരില്‍ വിശ്രുതി നേടിയ ആത്മജ്ഞാനിയാണ് ശൈഖ് മുഈനുദ്ദീന്‍ ഹസനു ബ്നു ഹസനുസ്സന്‍ജരി(റ). ഇറാനിലെ സജസ്ഥാന്‍ എന്ന പ്രദേശത്ത് സയ്യിദ് ഗിയാസുദ്ദീന്‍ (റ)- സയ്യിദ: ഉമ്മുല്‍ വറഅ്മാഹനൂര്‍ ദമ്പതികളുടെ മകനായി ഹിജ്റ 537 റജബ് 14 നാണ് മഹാന്‍ ജനിച്ചത്. പണ്ഡിതനും ഭക്തനും സഞ്ചര്‍ പ്രവിശ്യയിലെ മതകാര്യ ഉപദേഷ്ടാവുമായിരുന്നു പിതാവ്. മതനിയമങ്ങളില്‍ അഗാധ പാണ്ഡിത്യം നേടുകയും അനുഗ്രഹീത ജീവിതം നയിക്കുകയും ചെയ്ത മഹിളാരത്നമായിരുന്നു മാതാവ്. മഹാനെ ഗര്‍ഭം ധരിച്ചതു മുതല്‍ തന്നെ പല അത്ഭുത […]
ഇസ്ലാം പിന്തുണക്കുന്ന ആരോഗ്യലോകം
ഇതര ജീവികളില്‍ നിന്ന് മനുഷ്യനെ അല്ലാഹു ജീവിക്കാനുള്ള മാര്‍ഗ്ഗവും നിയമങ്ങളും പഠിപ്പിച്ച് വിത്യസ്തനാക്കുകയും, മാര്‍ഗദര്‍ശികളായ പ്രവാചകരെ നിയോഗിച്ചും വേദഗ്രന്ഥങ്ങള്‍ നല്‍കി സമ്പൂര്‍ണ്ണനാക്കുകയും ചെയ്തു. ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു എന്ന ഖുര്‍ആനിക സന്ദേശം ഇത്തരം വായനകളും നല്‍കുന്നുണ്ട്. പക്ഷേ, മനുഷ്യന്‍ ഉല്‍കൃഷ്ടനും ഉന്നതനുമാവാന്‍ അല്ലാഹു കല്‍പ്പിച്ച വഴിയേ നടക്കണമെന്ന് മാത്രം. മനസ്സും ശരീരവും ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാന്‍ അല്ലാഹു മനുഷ്യനവസരം നല്‍കുന്നുണ്ട്. എന്നാല്‍, ആ അവസരം നേര്‍വഴിയില്‍ വിജയകരമാക്കുകയും ഇഹലോക പരലോക വിജയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. വിശ്വാസത്തിന്‍റെയും കര്‍മ്മാനുഷ്ഠാനങ്ങളുടെയും […]
കാമ്പസ് സര്‍ഗാത്മകതയെ തല്ലിക്കെടുത്തുമ്പോള്‍
കലാലയത്തില്‍ അധ്യാപികയായി വന്ന ശേഷം വിദ്യാര്‍ത്ഥികളുമായുണ്ടായിട്ടുള്ള സൗഹൃദങ്ങളില്‍ ആത്മ ബന്ധം പുലര്‍ത്തുന്നവരിലൊരാള്‍, എനിക്ക് അഭിമന്യുവിനെ അങ്ങനെ പറയാനാണിഷ്ടം.ഒരു അധ്യാപിക എന്ന നിലയില്‍ ഏറ്റവും മിടുക്കനായ കുട്ടി എന്ന് ഞാന്‍ പറയാനിഷ്ടപ്പെടുന്നത്, ഏറെ സ്വഭാവ ശുദ്ധിയുള്ള കുട്ടിയെയാണ്.അത്തരത്തില്‍ മറ്റുള്ളവരുടെ വേദനകളെ ഏറ്റെടുക്കുന്ന അഭി എനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നു. മനസ്സിനെ ഇത്രയധികം ആഴത്തില്‍ സ്പര്‍ഷിച്ച ഒരു മരണം എന്‍റെ ജീവിതത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. വേദാന്തത്തിന്‍റെ താത്വികതലത്തില്‍ ഒന്ന് ചിന്തിക്കുകയാണെങ്കില്‍, ഒരു ജന്മത്തില്‍ ചെയ്തു തീര്‍ക്കേണ്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി മനസ്സിന്‍റെ നന്മകൊണ്ട് എല്ലാം സാര്‍ത്ഥകമാക്കി […]