ഇസ്മാഈല്‍(അ) നബിയുടെ പരമ്പരയിലൂടെയാണ് സംസ്കാരസമ്പന്നരായ അറബികള്‍ ഉടലെടുക്കുന്നത്. വിഗ്രഹാരാധനകളും തിന്മകളുമൊക്കെ സര്‍വ്വ വ്യാപകമായിരുന്ന കാലത്ത് അതിലൊന്നും പെടാതെ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, വിഗ്രഹാരാധനക്ക് മുതിരാതെ മുന്പ്രവാചകന്മാരുടെ വിധിവിലക്കുകള്‍ മാനിച്ച് ജീവിച്ചുപോന്ന ചിലരുണ്ടായിരുന്നു. വേദങ്ങളില്‍ നിന്ന് പ്രവാചകന്റെ ആഗമനം മനസ്സിലാക്കി പ്രവാചകനെ അവര്‍ കാത്തിരുന്നു. ഇരുണ്ടകാല ഘട്ടത്തിലെ അറബികളുടെ ചെയ്തികള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അറബികളില്‍ പൊതുവായ ചില നല്ല ഗുണങ്ങളുണ്ടായിരുന്നു. ആതിഥ്യ മര്യാദയില്‍ മുന്നിട്ടുനില്ക്കുന്നവരായിരുന്നു അറബികള്‍. അതിഥികള്‍ക്കായി സ്വന്തം ഒട്ടകത്തെ വരെ അറുക്കാന്‍ അറബികള്‍ സന്നദ്ധരായിരുന്നു. […]
ചാപല്യങ്ങളില്ലാത്ത കുട്ടിക്കാലം
ഇരുലോകത്തിനും അനുഗ്രഹമായിട്ടാണ് മുത്ത്നബിയെ നിയോഗിക്കപ്പെട്ടത്. തിരുനബിയുടെ ജീവിതവും, സ്വഭാവമഹിമയും മാതൃകായോഗ്യമാണ്. . തിരുനബിയുടെ ജനനം തന്നെ അത്യതികം അത്ഭുതവും കൗതുകവും നിറഞ്ഞതായിരുന്നു. .റബീഉല്‍ അവ്വല്‍ പത്രണ്ടിന് സുബ്ഹിയോടടുത്ത സമയത്ത് ആമിനാബീവി (റ) എന്നും സ്വപ്നത്തില്‍ താലോലിച്ച ആ കുഞ്ഞ് ലോകത്തിലേക്ക് പിറവിയെടുത്തു. അബ്ദു റഹ്മാനു ഔഫ് (റ) വിന്റെ മാതാവ് ശിഫാ എന്നവര്‍ പൂമേനിയുടെ ശരീരം ആമിനാ ബീവി (റ)യില്‍ നിന്നും ഏറ്റുവാങ്ങി. ആമിനാ ബീവി (റ) പറയുന്നു. പ്രസവിച്ച ഉടനെതന്നെ കുഞ്ഞ് സുജൂത് ചൈതതായും, പൊക്കിള്‍ […]
ധ്യാന നാളുകള്‍, പ്രബോധനത്തിന്റെ തുടക്കം
വിശുദ്ധ ഇസ്ലാമിന്റെ പ്രചരണദൗത്യവുമായി കടന്നു വന്നവരാണ് പ്രവാചകന്മാര്. ആദം നബി(അ)യില്‍ ആരംഭിച്ച പ്രവാചക ശൃംഖലക്ക് മുഹമ്മദ് നബി(സ്വ)യിലൂടേയാണ് വിരാമമിടുന്നത്. ഇനിയൊരു പ്രവാചകന്റെ വരവ് ആവശ്യമില്ലാത്ത വിധം സമഗ്ര ജീവിത പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും മുഹമ്മദ് നബിക്കായിരുന്നു. മുഹമ്മദ് നബിയുടെ നാല്പതാം വയസ്സിന്റെ മധ്യത്തിലാണ് പ്രവാചകത്വം ലഭിക്കുന്നത്. തന്റെ യുവത്വ കാലത്തു തന്നെ ഒരു പ്രവാചകന് വേണ്ട മുഴവന്‍ ഗുണങ്ങളും നബിയില്‍ മേളിച്ചിരുന്നു. സമകാലികരുടെ അസാന്മാര്ഗിക പ്രവണതകളോടുമുഴുവന് മുഖം തിരിച്ച പ്രവാചകന് സദ്പ്രവര്‍ത്തനങ്ങള്‍ കൊണ്ട് […]
മദീനാ പ്രവേശനം; വിജയത്തേരിലേക്കുള്ള കാല്‍വെപ്പ്
മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മദീനയിലെ ജനങ്ങള്‍. സത്യമതം പ്രചരിപ്പിച്ചതിന് പീഡനങ്ങളേറ്റ് അഭയം തേടി വരുന്ന പ്രവാചകരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. മദീനയില്‍ നിന്ന് മൂന്ന് നാഴിക മാത്രം അകലെയുള്ള ഖുബാഅ് ഗ്രാമത്തിനോട് നബിയും സ്വിദ്ദീഖ്(റ) വും അടുത്ത് കൊണ്ടേയിരിക്കുന്നു. മലമുകളിലും താഴ്വരകളിലും നബിയെ കാത്തിരുന്ന മദീനക്കാര്‍ അവരെ കണ്ടതും ആഗമന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. അവര്‍ ഖുബാഇലേക്കൊഴുകി. സന്തോഷാധിക്യത്താല്‍ അവര്‍ പരിസരം മറന്നു. തക്ബീറൊലികളിലും ഇശല്‍ ഈണത്തിലും അന്തരീക്ഷം നിറഞ്ഞു. […]
അലോസരതകളില്ലാത്ത കുടുംബ ജീവിതം
കുടുംബങ്ങളോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്- നബി വചനം കുടുംബ ജീവിതം ‘നാം ഒന്ന് നമുക്കൊന്ന്’ എന്ന തത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പുതിയ കാലത്ത് നാം കാണുന്നത്. അണുകുടുംബവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കുടുംബകോടതി കയറിയിറങ്ങുന്ന ദമ്പതിമാര്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഒന്നുമറിയാത്ത മക്കള്‍ സ്നേഹവും പരിചരണവും ലഭിക്കാതെ ചോദ്യചിഹ്നങ്ങളായി നില്‍ക്കുകയാണ്. കുടുംബജീവിതത്തിന് ഉദാത്തമായ മാതൃക കാണിച്ച നബി(സ്വ) യുടെ അനുയായികളില്‍ പോലും ഇത് വ്യാപകമായി കണ്ട് കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത. നബി(സ്വ) യില്‍ നിങ്ങള്‍ക്ക് […]
വിട; ധന്യമായ തുടർച്ച
അല്ലാഹുവിന്റെ സഹായം വന്നെത്തുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുന്നതായും താങ്കള്‍ കാണുകയും ചെയ്താല്‍ താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന് ഏറ്റവും നല്ല രീതിയില്‍ പശ്ചാതാപം സ്വീകരിക്കുന്നവനാണവന്‍ (സൂറത്തുല്നസ്വര്). പ്രപഞ്ച സൃഷ്ടിപ്പിന് കാരണമായി അവതരിക്കപ്പെട്ട തിരു നബി(സ)യുടെ വിയോഗത്തിലേക്ക് പ്രപഞ്ച നാഥന് നല്കിയ അദ്യ സൂചനയാണിത്. ഇരുപത്തിമൂന്ന് വര്‍ഷം നീണ്ടുനിന്ന പ്രബോധനത്തിന്റെ നാള്‍വഴികള്‍ ദുര്‍ഘടമായിരുന്നെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടവ കൈവരിച്ചെന്ന് ഈ വാക്കുകള്‍ ഉണര്‍ത്തുന്നു. ഇബ്നുഅബ്ബാസ്(റ) […]
നിലക്കാത്ത സ്നേഹവിളി
പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി […]
നിലക്കാത്ത സ്നേഹവിളി
പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി […]
കര്‍ബല; ചരിത്രം കരഞ്ഞ നിമിഷങ്ങള്‍
കര്‍ബല, ബഗ്ദാദില്‍ നിന്ന് ഏകദേശം 100 കി.മി തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ പട്ടണമാണ്. 9,70,000 ജനസംഖ്യയുള്ള കര്‍ബല ഇന്ന് ശിയാക്കളുടെ പ്രധാന കേന്ദ്രമാണ്. അഉ 680 ല്‍ നടന്ന ഹീനമായ യുദ്ധത്തോടെയാണ് കര്‍ബല ലോകത്തിനു മുന്നില്‍ അറിയപ്പെട്ടത്. നാലു ഖലീഫമാര്‍ക്കു ശേഷം ഇസ്ലാമിക ഭരണത്തിനു നേതൃത്വം നല്‍കിയത് ഉമവി ഭരണ കൂടമായിരുന്നു. അധികാരത്തിലിരിക്കാന്‍ തീരെ താല്പര്യപ്പെടാതിരുന്ന ഹസന്(റ) മുആവിയ(റ) വിന് അധികാരം കൈമാറുകയാണ് ചെയ്തത്. എന്നാല്‍ മുആവിയ(റ) വിന് ശേഷം തന്റെ മകന് യസീദ് ധാര്‍ഷ്ഠ്യത്തോടെ അധികാരമേറ്റെടുത്തതോടെ […]
സൈബര്‍ അഡിക്ഷന്; വഴിതെറ്റുന്ന ജീവിതങ്ങള്‍
ടീച്ചര്‍ക്ക് അവരുമായി ഒരു വാട്ട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കിക്കൂടെ. എന്റെ ഉമ്മക്കും ഉപ്പക്കും വാട്ട്സ്അപ്പ് ഉണ്ട്.” സ്കൂളിലെ രക്ഷിതാക്കളുടെ യോഗത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് ക്ലാസ്ടീച്ചര് പറഞ്ഞപ്പോള്‍ ഒരു മൂന്നാം ക്ലാസുകാരന് തിരിച്ചു ചോദിച്ചതാണിത്. എങ്ങനെയാണ് നമ്മുടെ മക്കള്‍ ഇതെല്ലാം പഠിക്കുന്നത്? ആരാണ് ഇതെല്ലാം അവരെ പഠിപ്പിക്കുന്നത്? നാം നമ്മുടെ സ്വന്തത്തോട് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിത്. അവര്‍ കുട്ടികളല്ലെ, അവര്‍ക്കൊന്നും മനസ്സിലാവില്ല എന്ന് കരുതി മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല പുതുതലമുറ. ഒരു പതിറ്റാണ്ട് മുമ്പ് പന്ത്രണ്ട് […]