2023 September - October തിരക്കഥ

തുബ്ബഇന്‍റെ രോഗഹേതു

    ഹസ്സാനുബ്നു തുബ്ബഅ്ബ്നു അസ്അദ്ബ്നു കരിബ് അല്‍ഹിംയരി. യമന്‍ രാജന്‍. തന്‍റെ കുതിരകളെ അണിനിരത്തിയാല്‍ ഡമസ്കസ് മുതല്‍ യമനിലെ സ്വന്‍ആഅ് വരെ വരിയായി നില്‍ക്കാന്‍ മാത്രം പോന്ന സൈനികബലമുള്ളവന്‍. വിജിഗീഷും ജേതാവുമായ തുബ്ബഅ് ഓരോ രാജ്യങ്ങളില്‍ എത്തുകയും കടന്നു ചെല്ലുന്ന ഓരോ നാട്ടില്‍ നിന്നും പത്തു വീതം വിദ്വാന്മാരെയും പരിവാരത്തെയും തെരഞ്ഞെടുക്കുകയും ചെയ്തു. തുബ്ബഇന്‍റെ സൈന്യം വലുതായിക്കൊണ്ടിരുന്നു. കാലത്തിന്‍റെ കാര്‍മേഘങ്ങള്‍ പല ആകാശങ്ങളും സന്ദര്‍ശിച്ചു ഒരിക്കല്‍ തുബ്ബഅ് തന്‍റെ നാലായിരത്തോളം വരുന്ന സൈന്യവുമായി ഹിജാസിലേക്ക് തിരിച്ചു. […]

2023 July - August

സ്വര്‍ഗത്തില്‍ നിന്നൊരു തിരക്കഥ

നേരമിരുട്ടിത്തുടങ്ങി… അച്ഛനും വരാതിരിക്കുമോ…? അമ്മയെപ്പോലെ..! അമ്മയില്ലാത്തപ്പോഴുമിപ്പഴും കളിപ്പാട്ടമാണെന്‍റെ കമ്പം. എനിക്കിനിയും തളിര്‍ക്കണം. പസില്‍ബ്രിക്സുകള്‍ അടുക്കിവെച്ച് വല്ല കോടതിയും കയറണം അച്ഛനെപ്പോലെ… അല്ല..എങ്കിലും… ആട്ടമേറിയ അച്ഛന് കണ്ണുനീരിനെ കേള്‍ക്കണ്ട. ലഹരി ദൈവങ്ങളുടെ പ്രസാദം കുളിക്കാനൊരല്‍പം മതി എന്‍റെ കരച്ചില് കേട്ടോ മറ്റും മുറ്റം ഒച്ചയുണ്ടാക്കി പതിവ് തെറ്റിക്കാതെ, – ഇന്നും ആട്ടം മുറുകിത്തുടങ്ങിയിരുന്നു. ഞാന്‍ കളിപ്പാട്ടമന്വേഷിച്ച കൈകള്‍ അരയിലേക്ക് നീണ്ടു പുറത്തെടുത്തതിനെ- വിവരിക്കണമെന്നുണ്ട് പേരറിയില്ലെന്ന് മാത്രം. ആട്ടുകാരന്‍ മൂര്‍ദ്ദാവിലേക്ക് കയറി. ഞാന്‍ ഞെട്ടറ്റു വീണു. എന്‍റെ സ്വപ്നം സഫലമായി. […]