ഖുതുബുല്‍ അഖ്ത്വാബ്, ഗൗസുല്‍ അഅ്ളം, മുഹ്യിദ്ദീന്‍ ശൈഖ്, സുല്‍ത്താനുല്‍ ഔലിയ തുടങ്ങിയ വ്യത്യസ്ത സ്ഥാനപ്പേരുകളില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ.സി) നമുക്കിടയില്‍ അറിയപ്പെടുന്നു. അവയില്‍ സുപ്രധാനമായ ‘ഖുത്ബുല്‍ അഖ്ത്വാബ്’ എന്ന നാമത്തിന്‍റെ രഹസ്യത്തെക്കുറിച്ച് ഒരന്വേഷണം നടത്തുകയാണിവിടെ. പ്രവാചകന്മാരില്‍ അന്പിയാക്കള്‍, മുര്‍സലുകള്‍, ഉലുല്‍അസ്മുകള്‍ തുടങ്ങി പല ഗ്രേഡുകളും ഉള്ളതു പോലെ ഔലിയാക്കള്‍ക്കിടയിലും പല പദവികളുണ്ട്. ഇമാം ശഅ്റാനി(റ) പറയുന്നു: ഖുത്വ്ബ്, അഫ്റാദ്, ഔതാദ്, അബ്ദാല്‍ എന്നീ ക്രമത്തിലാണ്. ഔലിയാഇന്‍റെ പദവികള്‍(യവാഖീത് 229). ഖുത്വ്ബ് ഒരു കാലത്ത് ഒരാള്‍ മാത്രമായിരിക്കും. […]
Tag: ജീലാനി
ജീലാനീ ദര്‍ശനങ്ങളില്‍ ഉത്തമ മാതൃകയുണ്ട്
“നിങ്ങള്‍ നഗ്നപാദരാണ്. ഉടുപ്പില്ലാത്തവരാണ്. പട്ടിണിക്കാരാണ്, പൊതുസമൂഹത്തിന്‍റെ പളപളപ്പില്‍ നിന്ന് പുറന്തള്ളപ്പെട്ട നിര്‍ഭാഗ്യവാന്മാരാണ്. പക്ഷേ, അല്ലാഹു നിങ്ങളെ മാത്രം ദുരിതക്കയങ്ങളിലേക്ക് തള്ളി വിട്ടെന്നും മറ്റൊരു കൂട്ടര്‍ക്ക് എല്ലാ ജീവിതസൗഭാഗ്യങ്ങളും വാരിക്കോരി നല്‍കിയെന്നും ഒരിക്കലും ആക്ഷേപിക്കരുത്. ഈ വ്യത്യാസങ്ങളില്‍ നിന്നും ഞാന്‍ തിരിച്ചറിയുന്ന കാര്യം ഇതാണ്; വിശ്വാസത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജ്ഞാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും മഴ വര്‍ഷിക്കപ്പെടുന്ന ഫലഭുഷ്ടമായ മണ്ണാണ് നിങ്ങള്‍. നിങ്ങളുടെ വിശ്വാസവൃക്ഷത്തിന്‍റെ വേരുകള്‍ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയും ശാഖകള്‍ നീണ്ടു പടര്‍ന്ന് അതിന്‍റെ ഛായ നിങ്ങള്‍ക്കു തന്നെ തണലേകുകയും ചെയ്യും. പരലോകത്തെ ഏറ്റവും […]