2017 September-October Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ഖുര്‍ആന്‍ ചരിത്രം ചരിത്രാഖ്യായിക നബി മതം വായന

സ്നേഹഭാജനത്തിന്‍റെ അന്ത്യവചസ്സുകള്‍

  ആരമ്പ റസൂല്‍ വഫാത്താവുകയോ..!? സ്വഹാബികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. നബിക്ക് തീരേ വഫാത്തുണ്ടാകില്ലെന്ന് നിനച്ച പോലെയുണ്ട് പലരും. മദീന മുഴുവന്‍ സങ്കടക്കടലിലാണ്ടു.. എന്നു കരുതി നാഥന്‍റെ വിധിയെ മറികടക്കാനാകില്ലെല്ലോ..! ജനിച്ചവരെല്ലാം മരിക്കേണ്ടവരല്ലേ..? ഇല്ലെന്നു വിശ്വസിച്ചാല്‍ ഇത്ര കാലവും മുത്ത്നബി പഠിപ്പിച്ച വിശ്വാസത്തിന് എതിരാകില്ലേയത്..? വഫാത്തിനു ശേഷം ചെയ്യാനുള്ള അനന്തര ക്രിയകളൊക്കെ മുത്ത് നബി(സ്വ) മുന്‍കൂട്ടി പറഞ്ഞു കൊടുത്തുവെന്നാണ് ചരിത്രം പറയുന്നത്.. ‘ആരാ നബിയേ അങ്ങയുടെ മയ്യിത്തു കുളിപ്പിക്കേണ്ടത്..?’ ‘നിസ്കരിക്കേണ്ടത്..?’ ‘ഏത് വസ്ത്രത്തിലാണ് കഫന്‍ ചെയ്യേണ്ടത്..?’ തേങ്ങിക്കരച്ചിലിനിടയിലും സ്വഹാബികള്‍ […]

2017 May-June Hihgligts Uncategorized ആത്മിയം ആദര്‍ശം ചരിത്രം ചരിത്ര വായന നബി മതം വായന

ബദ്ർ;ദീനിന്‍റെ ജന്മ ഭൂമിയിലെ രക്ത സാക്ഷികള്‍

മദീനയില്‍ മുത്തുനബിയും സ്വഹാബത്തും ശാമില്‍ നിന്നു മടങ്ങിയെത്തുന്ന അബൂസുഫ്യാനെയും സംഘത്തെയും കാത്തിരിക്കുകയാണ്. ശാമിലേക്ക് പുറപ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പക്ഷേ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മുസ്‌ലിങ്ങളുടെ എല്ലാ സ്വത്തുക്കളും കൊള്ളയടിച്ചവരാണവര്‍. കൈവശമുണ്ടായിരുന്ന എല്ലാം അന്യാധീനപ്പെട്ടാണ് സ്വഹാബത്ത് മദീനയിലേക്ക് ജീവന്‍ രക്ഷാ കുടിയേറിയത്. ഖുറൈശികളുടെ അക്രമണങ്ങള്‍ അസഹനിയമാം വിധം തുടര്‍ന്നപ്പോള്‍ പ്രതിരോധിക്കാനുള്ള അനുമതി അല്ലാഹു നല്‍കി. ഈ പ്രതിരോധത്തിന്‍റെ ഭാഗമായിരുന്നു അബൂസുഫ്യാനെയും സംഘത്തേയും വഴിയില്‍ തടയുക എന്നത്. അബൂ സുഫ്യാന്‍റെ ചലനങ്ങള്‍ അറിയാന്‍ മുത്തുനബി ദൂതരെ പറഞ്ഞയച്ചു. ശാമില്‍ നിന്നും പുറപ്പെട്ട […]

2016Nov-Dec Hihgligts Shabdam Magazine ആത്മിയം ഖുര്‍ആന്‍ ചരിത്ര വായന നബി വായന

അത്ഭുതങ്ങളുടെ പിറവി

ഇസ്മാഈല്‍(അ) നബിയുടെ പരമ്പരയിലൂടെയാണ് സംസ്കാരസമ്പന്നരായ അറബികള്‍ ഉടലെടുക്കുന്നത്. വിഗ്രഹാരാധനകളും തിന്മകളുമൊക്കെ സര്‍വ്വ വ്യാപകമായിരുന്ന കാലത്ത് അതിലൊന്നും പെടാതെ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, വിഗ്രഹാരാധനക്ക് മുതിരാതെ മുന്‍പ്രവാചകന്മാരുടെ വിധിവിലക്കുകള്‍ മാനിച്ച് ജീവിച്ചുപോന്ന ചിലരുണ്ടായിരുന്നു. വേദങ്ങളില്‍ നിന്ന് പ്രവാചകന്‍റെ ആഗമനം മനസ്സിലാക്കി പ്രവാചകനെ അവര്‍ കാത്തിരുന്നു. ഇരുണ്ടകാല ഘട്ടത്തിലെ അറബികളുടെ ചെയ്തികള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അറബികളില്‍ പൊതുവായ ചില നല്ല ഗുണങ്ങളുണ്ടായിരുന്നു. ആതിഥ്യ മര്യാദയില്‍ മുന്നിട്ടുനില്‍ക്കുന്നവരായിരുന്നു അറബികള്‍. അതിഥികള്‍ക്കായി സ്വന്തം ഒട്ടകത്തെ വരെ അറുക്കാന്‍ അറബികള്‍ സന്നദ്ധരായിരുന്നു. […]

2016Nov-Dec Hihgligts ആത്മിയം നബി വായന

ചാപല്യങ്ങളില്ലാത്ത കുട്ടിക്കാലം

ഇരുലോകത്തിനും അനുഗ്രഹമായിട്ടാണ് മുത്ത്നബിയെ നിയോഗിക്കപ്പെട്ടത്. തിരുനബിയുടെ ജീവിതവും, സ്വഭാവമഹിമയും മാതൃകായോഗ്യമാണ്. . തിരുനബിയുടെ ജനനം തന്നെ അത്യതികം അത്ഭുതവും കൗതുകവും നിറഞ്ഞതായിരുന്നു. .റബീഉല്‍ അവ്വല്‍ പത്രണ്ടിന് സുബ്ഹിയോടടുത്ത സമയത്ത് ആമിനാബീവി (റ) എന്നും സ്വപ്നത്തില്‍ താലോലിച്ച ആ കുഞ്ഞ് ലോകത്തിലേക്ക് പിറവിയെടുത്തു. അബ്ദു റഹ്മാനു ഔഫ് (റ) വിന്‍റെ മാതാവ് ശിഫാ എന്നവര്‍ പൂമേനിയുടെ ശരീരം ആമിനാ ബീവി (റ)യില്‍ നിന്നും ഏറ്റുവാങ്ങി. ആമിനാ ബീവി (റ) പറയുന്നു. പ്രസവിച്ച ഉടനെതന്നെ കുഞ്ഞ് സുജൂത് ചൈതതായും, പൊക്കിള്‍ […]

2016Nov-Dec Hihgligts ആത്മിയം ഖുര്‍ആന്‍ ചരിത്ര വായന നബി മതം വായന

ധ്യാന നാളുകള്‍, പ്രബോധനത്തിന്‍റെ തുടക്കം

വിശുദ്ധ ഇസ്ലാമിന്‍റെ പ്രചരണദൗത്യവുമായി കടന്നു വന്നവരാണ് പ്രവാചകന്‍മാര്‍. ആദം നബി(അ)യില്‍ ആരംഭിച്ച പ്രവാചക ശൃംഖലക്ക് മുഹമ്മദ് നബി(സ്വ)യിലൂടേയാണ് വിരാമമിടുന്നത്. ഇനിയൊരു പ്രവാചകന്‍റെ വരവ് ആവശ്യമില്ലാത്ത വിധം സമഗ്ര ജീവിത പദ്ധതി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും മുഹമ്മദ് നബിക്കായിരുന്നു. മുഹമ്മദ് നബിയുടെ നാല്‍പതാം വയസ്സിന്‍റെ മധ്യത്തിലാണ് പ്രവാചകത്വം ലഭിക്കുന്നത്. തന്‍റെ യുവത്വ കാലത്തു തന്നെ ഒരു പ്രവാചകന് വേണ്ട മുഴവന്‍ ഗുണങ്ങളും നബിയില്‍ മേളിച്ചിരുന്നു. സമകാലികരുടെ അസാന്മാര്‍ഗിക പ്രവണതകളോടുമുഴുവന്‍ മുഖം തിരിച്ച പ്രവാചകന്‍ സദ്പ്രവര്‍ത്തനങ്ങള്‍ കൊണ്ട് […]

2016Nov-Dec Hihgligts ആത്മിയം നബി മതം വായന

മദീനാ പ്രവേശനം; വിജയത്തേരിലേക്കുള്ള കാല്‍വെപ്പ്

മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മദീനയിലെ ജനങ്ങള്‍. സത്യമതം പ്രചരിപ്പിച്ചതിന് പീഡനങ്ങളേറ്റ് അഭയം തേടി വരുന്ന പ്രവാചകരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. മദീനയില്‍ നിന്ന് മൂന്ന് നാഴിക മാത്രം അകലെയുള്ള ഖുബാഅ് ഗ്രാമത്തിനോട് നബിയും സ്വിദ്ദീഖ്(റ) വും അടുത്ത് കൊണ്ടേയിരിക്കുന്നു. മലമുകളിലും താഴ്വരകളിലും നബിയെ കാത്തിരുന്ന മദീനക്കാര്‍ അവരെ കണ്ടതും ആഗമന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. അവര്‍ ഖുബാഇലേക്കൊഴുകി. സന്തോഷാധിക്യത്താല്‍ അവര്‍ പരിസരം മറന്നു. തക്ബീറൊലികളിലും ഇശല്‍ ഈണത്തിലും അന്തരീക്ഷം നിറഞ്ഞു. […]

2016Nov-Dec Hihgligts ആത്മിയം ആദര്‍ശം പഠനം മതം വായന

വിട; ധന്യമായ തുടർച്ച

അല്ലാഹുവിന്‍റെ സഹായം വന്നെത്തുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്‍റെ മതത്തില്‍ പ്രവേശിക്കുന്നതായും താങ്കള്‍ കാണുകയും ചെയ്താല്‍ താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറ്റവും നല്ല രീതിയില്‍ പശ്ചാതാപം സ്വീകരിക്കുന്നവനാണവന്‍ (സൂറത്തുല്‍നസ്വര്‍). പ്രപഞ്ച സൃഷ്ടിപ്പിന് കാരണമായി അവതരിക്കപ്പെട്ട തിരു നബി(സ)യുടെ വിയോഗത്തിലേക്ക് പ്രപഞ്ച നാഥന്‍ നല്‍കിയ അദ്യ സൂചനയാണിത്. ഇരുപത്തിമൂന്ന് വര്‍ഷം നീണ്ടുനിന്ന പ്രബോധനത്തിന്‍റെ നാള്‍വഴികള്‍ ദുര്‍ഘടമായിരുന്നെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടവ കൈവരിച്ചെന്ന് ഈ വാക്കുകള്‍ ഉണര്‍ത്തുന്നു. ഇബ്നുഅബ്ബാസ്(റ) […]

Uncategorized

നിലക്കാത്ത സ്നേഹവിളി

പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്‍റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്‍റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്‍റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി […]

2015 Nov-Dec ആത്മിയം ചരിത്രം നബി

നബിയെ പുണര്‍ന്ന മദീന

അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്ഥഫാ(സ്വ) യെ സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്. ഇത് അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തങ്ങളോടുള്ള നിഷ്കളങ്കമായ സ്നേഹം ഒരു വിശ്വാസിയുടെ പ്രധാന ഘടകമാണ്. അത് കൊണ്ടു തന്നെ നബി തങ്ങളെ കുറിച്ച് പഠിക്കലും അറിയലും അനിവാര്യമാണ്. എന്നാലെ ഒരു വിശ്വാസി പൂര്‍ണ വിശ്വാസി ആവുകയുള്ളൂ. ഓരോ വിശ്വാസിയുടെയും അഭയകേന്ദ്രമാണ് മദീന. അവിടെയെത്താന്‍ ആഗ്രഹിക്കാത്ത ഒരു വിശ്വാസിയുമുണ്ടാവില്ല. കാരണം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പാദം പതിഞ്ഞ മണ്ണിനേക്കാള്‍ പരിശുദ്ധമായ മണ്ണ് വേറെയില്ലല്ലോ… മദീനയേക്കാള്‍ ശ്രേഷ്ഠമായ വേറെ […]

2015 Nov-Dec അനുസ്മരണം ചരിത്ര വായന നബി

ഈ സ്നേഹം നിഷ്കപടമാണ്

മുത്ത് നബിയുടെ സ്നേഹം വിശാലമാണ്. അറബിയും അനറബിയും കറുത്തവനും വെളുത്തവനും ഉന്നത കുലജാതനും താഴ്ന്നവനുമെല്ലാം ആ സ്നേഹവ്യത്തത്തിലുണ്ട്. മനഷ്യന് പുറമെ പക്ഷി മ്യഗാദിികളും സസ്യലതാദികളുമെല്ലാം അവിടുത്തെ സ്നേഹത്തിന്‍റെയും കരുണയുടേയും ആഴവും പരപ്പും ഉള്‍കൊണ്ടവരാണ്. ആ സ്നേഹത്തെ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടേയും ഹ്യത്തടം തുടിക്കുന്നത്. ആ കാരുണ്യത്തെ തുറന്ന ഹ്യദയത്തോടെ സ്വീകരിക്കുമ്പോഴാണ് ഇതര മതസ്ഥര്‍ക്ക് പോലും മുത്ത് നബി സ്നഹക്കടലാകുന്നത്. സത്യത്തോടു കണ്ണടച്ചിരിക്കുന്നവരും ആ മഹത് ചരിത്രത്തെ തിരസ്കരിക്കുന്നവരുമാണ് തിരുഹബീബിനെ ഇകഴ്ത്തിക്കാണിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. പാരാവാരം കണക്കെ […]