2014 JUL-AUG ആത്മിയം ആരോഗ്യം നബി ഹദീസ്

കരുണയുടെ നാളുകള്‍

ഒരു നിര്‍വചനമോ വിശദീകരണമോ ആവശ്യമില്ല എന്നു തോന്നും വിധം പരിചിതമായ പദമാണ് കാരുണ്യം. അതിനെ മഹാന്മാര്‍ നിര്‍വചിക്കുന്നതിങ്ങനെ’പ്രയാസങ്ങളില്‍ നിന്ന് കര കയറ്റുക, ആവശ്യക്കാര്‍ക്ക് ആവശ്യമുള്ളത് എത്തിച്ച് കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കരുണ’ കരുണചെയ്യുന്നവരില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നവന്‍ അല്ലാഹു ആണ്. യഥാര്‍ത്ഥത്തില്‍ അവനില്‍ നിന്ന് മാത്രമേ കരുണ നിര്‍ഗളിക്കുന്നുള്ളൂ. മനുഷ്യര്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാറുണ്ട്. പ്രയാസങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താറുണ്ട്. ഇവ ഒരു പക്ഷെ സന്പത്ത് പ്രതീക്ഷിച്ചായേക്കാം അല്ലെങ്കില്‍ ആളുകളുടെ പ്രശംസ പിടിച്ച് പറ്റാനായിരിക്കും. അതുമല്ലെങ്കില്‍ സൃഷ്ടാവായ റബ്ബില്‍ […]

2014 JUL-AUG ആത്മിയം ആരോഗ്യം മതം ഹദീസ്

റമളാന്‍; വിശുദ്ധിയുടെ രാവുകള്‍

വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്ക് കുളിര്‍ തെന്നലായാണ് വിശുദ്ധ റമളാന്‍ കടന്നു വരുന്നത്. നാടും വീടും വിശ്വാസി ഹൃദയവും ആ വസന്തോത്സവത്തെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസം മുന്പ് തന്നെ ആ റമളാന്‍ ചേരാനുള്ള പ്രാര്‍ത്ഥനകള്‍, ഇപ്പോഴിതാ തൊട്ടു മുന്നിലെത്തിയിരിക്കുന്നു. സത്യവിശ്വാസിയുടെ ഹൃദയത്തില്‍ സന്തോഷത്തിന്‍റേയും ആത്മനിര്‍വൃതിയുടേയും ഒരു തുടിപ്പ് നമുക്ക് ദര്‍ശിക്കാനാകും. തിരിച്ച് വരാത്ത വിധം അകന്ന് പോയ ഒരു നല്ല കാലത്തിന്‍റെ വര്‍ണ്ണ സ്മൃതികള്‍ ഉണര്‍ത്തിയാണ് ഒരോ റമളാനും സമാഗതമാവുന്നത്. റമളാന്‍ ഒരു പരിശീലന മാസമാണ്. ശരീരത്തെയും മനസ്സിനേയും […]

2014 JUL-AUG ആത്മിയം ആരോഗ്യം നബി മതം ഹദീസ്

നോന്പിന്‍റെ ആത്മീയ മാനം

വ്രതം ആത്മ സംസ്കരണത്തിന്‍റെ ഉദാത്ത മാതൃകയാണ്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സൃഷ്ടാവിലേക്കുള്ള മടക്കമാണ് നോന്പിന്‍റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം കൊണ്ടും, ലൈലതുല്‍ ഖദ്റിന്‍റെ പവിത്രതകൊണ്ടും, ബദ്റിന്‍റെ ശ്രേഷ്ഠതകൊണ്ടും സന്പന്നമായ വിശുദ്ധ മാസത്തെ തനതായ രൂപത്തില്‍ വിനിയോഗിക്കുന്നവര്‍ക്കാണ് പരലോകത്ത് രക്ഷപെടാനാവുക. നോന്പ് കേവലം ഭക്ഷണപാനീയങ്ങളുടെ നിയന്ത്രണത്തിലും ലൈംഗിക ഇഛകളെ നിയന്ത്രിക്കുന്നതിലും മാത്രം ഒതുങ്ങികൂടാ, മറിച്ച് നോന്പുകാരന്‍റെ നോട്ടവും കേള്‍വിയും അവയവങ്ങളും എത്രത്തോളം ചിന്തകള്‍ വരെ നോന്പില്‍ പങ്കാളാകുന്പോഴേ നോന്പിന്‍റെ പരമമായ ലക്ഷ്യ നേടിയെടുക്കാനാകൂ. അല്ലാഹുവിനോടുള്ള ഭക്തിയും വിധേയത്വവുമാണ് […]