2013 November-December Hihgligts സാമൂഹികം

ധൂര്‍ത്തും ലാളിത്യവും ഇസ് ലാമിക ദര്‍ശനത്തില്‍

ffffef

ഇന്ന് ലോകമനുഷ്യര്‍ നേരിടുന്ന അപകടകരമായ മുഴുവന്‍ പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്‍ത്തിയുടെയും ധൂര്‍ത്തിന്‍റെയും ദുരന്തഫലങ്ങളാണ്. ആര്‍ത്തിയും ധൂര്‍ത്തും വര്‍ദ്ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു.
ധൂര്‍ത്തിന്‍റെ വ്യാപനം
സ്ന്പത്തിനെ എങ്ങിനെ, ഏതുവഴിയില്‍ ചെലവഴിക്കണമെന്ന് നിശ്ചയബോധ്യമില്ലാത്തവരാണ് സമൂഹത്തില്‍ ഭൂരിപക്ഷവും. അനാവശ്യമായി പണം ധൂര്‍ത്തടിച്ചും, പാഴാക്കിയും, അവസാനം പാപ്പരായി മാറിയവരും നമ്മുടെയിടയില്‍ കൂടുതലുണ്ട്. ഗള്‍ഫ് പണം കേരളത്തിലേക്ക് ഒഴുകാന്‍ തുടങ്ങിയത് മുതലാണ് കൊച്ചു കേരളത്തില്‍ ധൂര്‍ത്ത് വ്യാപിച്ചത്. കഞ്ഞിക്ക് വകയില്ലാതെ പാടത്തും പറന്പത്തും എല്ലുമുറിയെ പണിയെടുത്തിരുന്ന പാവപ്പെട്ട മലയാളികളാണ് അല്‍പം ‘അറബിപ്പണം’ കൈയില്‍ വന്നപ്പോഴേക്കും വന്നവഴി മറന്ന് ധൂര്‍ത്തന്മാരും ആര്‍ത്തിപ്പണ്ടാരവുമായി മാറിയത്. വ്ിദേശത്ത് മുന്‍സിപ്പാലിറ്റിയിലും മറ്റുമായി അഴുക്കുചാലുകളും മലിനപ്രദേശങ്ങളും വൃത്തിയാക്കുന്നവര്‍ വരെ ലീവിന് നാട്ടില്‍ വരുന്പോള്‍ ഏ. സി കാറില്‍ വിലസിനടക്കുന്നത് ഈ ‘ധൂര്‍ത്തന്‍ സംസ്കാര’ത്തിന്‍റെ വ്യാപനം കൊണ്ടാണ്.
കുറച്ചൊക്കെ ആഡംബര ജീവിതം നയിച്ചാലേ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുകയുള്ളൂ എന്ന ദുഷിച്ച ചിന്തയില്‍ നിന്നുമാണ് ധൂര്‍ത്തും അത്യാഗ്രഹവും ഉടലെടുക്കുന്നത്. തന്‍റെ അയല്‍ക്കാരനേക്കാള്‍ കെങ്കേമനാണ് ഞാന്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലായിരിക്കും മിക്ക വ്യക്തികളും. അയല്‍വാസി സുന്ദരമായ കൊട്ടാരം പണിയുന്പോള്‍ അതിലും അതിസുന്ദരമായ മഹാ ബംഗ്ലാവുകള്‍ തന്നെ നിര്‍മിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ! തന്‍റെ സുഹൃത്തിനെക്കാള്‍ സന്പത്തിലും ആള്‍ബലത്തിലും പദവിയിലും മുന്പിലെത്താനുള്ള ഓരോ മനുഷ്യന്‍റെയും ആഗ്രഹത്തില്‍ നിന്നാണ് ധൂര്‍ത്തും അത്യാര്‍ത്തിയും സകല മര്യാദകളെയും അവഗണിച്ച് ഉയര്‍ന്നുവരുന്നത്.
ധൂര്‍ത്തും ജീവിത സംസ്കാരവും
നിയന്ത്രണമില്ലാത്ത ധൂര്‍ത്തും ആഡംബരപൂര്‍ണമായ ജീവിതവും മലയാളിയുടെ ജീവിതത്തിന്‍റെ സകല സാംസ്കാരിക മൂല്യങ്ങളെയും ഊറ്റിക്കളയുന്നു. മക്കളുടെ ജന്മദിനാഘോഷം തുടങ്ങി ആണ്ടുനേര്‍ച്ചകള്‍ക്ക് വരെ ധൂര്‍ത്തിലും ആഡംബരത്തിലും മുങ്ങുക എന്നത് എത്രത്തോളം മോശമാണ്. മലയാളിയുടെ കല്യാണമാമാങ്കങ്ങള്‍ കണ്ടാല്‍ മതി, അവരുടെ ധൂര്‍ത്തിനെക്കുറിച്ചറിയാന്‍. രാത്രികല്യാണം, വീഡിയോ, ക്യാമറ, ഗാനമേള തുടങ്ങി സകല സാംസ്കാരിക മൂല്യങ്ങളെയും പിഴുതെറിയുന്നവയാണ് ഇന്നത്തെ വിവാഹങ്ങള്‍.
വാഹനവും വീടും വസ്ത്രവും ധൂര്‍ത്തിന്‍റെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു. തീര്‍ത്തും ഒരും പടിഞ്ഞാറന്‍ ജീവിത രീതിയിലേക്ക് നമ്മുടെ ജീവിത ശൈലിയും കൂപ്പുകുത്തുകയാണ്. മണിയറകള്‍ക്ക് വേണ്ടി കേരള സമൂഹം ചിലവഴിക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ലക്ഷങ്ങളുടെ മണിയറയില്‍ കിടന്നാലേ നമ്മുടെ ചെറുപ്പാര്‍ക്ക് ഉറക്കം വരികയുള്ളൂ. കല്യാണ ദിവസവും ബൊക്ക, പൂത്താലം, താലി തുടങ്ങി അന്യ സംസ്കാരങ്ങള്‍ വരെ അറിയാതെ നമ്മുടെയിടയിലും പടര്‍ന്നുകയറിയിരിക്കുന്നു.
ജലോപയോഗത്തില്‍ വരെ നമുക്ക് നിയന്ത്രണമില്ലാതെയായിരിക്കുന്നു. കടല്‍ത്തീരത്താണെങ്കിലും വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് അനുശാസിക്കുന്ന ഒരു മതത്തിന്‍റെ വക്താക്കള്‍ തന്നെ വുളൂഅ് ചെയ്യുന്പോള്‍ വെള്ളം തോന്നിയ പോലെ പാഴാക്കിക്കളയുന്നു. കടുത്ത ഹറാമാണിതെന്ന് ആരും ശ്രദ്ധിക്കാറില്ല. കുളിക്കുന്ന അവസരത്തിലും കൈകാലുകള്‍ വൃത്തിയാക്കുന്ന സമയങ്ങളിലും ജലം അനാവശ്യമായി പാഴാക്കുന്നവര്‍ ഏറ്റവും അമൂല്യമായ ഒന്നാണ് ജലം എന്നതിനെക്കുറിച്ച് ബോധവാന്‍മാരല്ല.
നോന്പ് തുറകളിലും മറ്റു സല്‍കാരങ്ങളിലും അനാവശ്യമായി ഭക്ഷണ പലഹാരങ്ങള്‍ ഉണ്ടാക്കി അവ പാഴാക്കിക്കളയുകയാണ് മലയാളി ചെയ്യുന്നത്. കൂലിപ്പണി ചെയ്യുന്ന യുവാക്കളും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയും ഇന്ന് ‘ഫാസ്റ്റ് ഫുഡുകളി’ലും വിദേശോല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിലുമാണ് ആനന്ദം കണ്ടെത്തുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളില്‍ വരെ ആയിരങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകളാണുള്ളത്. അÇീലങ്ങളും, സിനിമകളും സ്വന്തം പൊക്കറ്റില്‍ കൊണ്ട് നടക്കുന്ന വഴിപിഴച്ച കുട്ടികളെയാണ് ഇന്ന് നമുക്ക് കാണാന്‍ സാധിക്കുക. മാതാപിതാക്കളുടെ ധൂര്‍ത്തും കാര്യബോധമില്ലായ്മയുമാണ് നമ്മെ ഇത്തരമൊരു പരിതാപകരമായ അവസ്ഥയിലേക്ക് തരം താഴ്ത്തിയത്.
വസ്ത്രോപയോഗത്തില്‍ മലയാളികള്‍ക്ക് കാര്യബോധം പാടേ നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയിലേയും സ്പോട്സിലേയും ഇഷ്ടതാരങ്ങള്‍ കോലം മാറുന്നതിനനുസരിച്ച് ഇവരും മാറുന്നു. അവരുടെ ആഢംബര ജീവിതം ഇവരും നയിക്കുന്നു.
നാടുകളില്‍ അരങ്ങേറുന്ന നിഷിദ്ധമായ കാര്യങ്ങള്‍ക്കുവേണ്ടി വളരെ ഉത്സാഹത്തോടെ പണം ചെലവഴിക്കുന്നവര്‍ മതപരമായ സേവന സഹകരണ പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം നിര്‍ക്കുന്നത് എന്ത് കൊണ്ടാണ്?!
ഇസ്്ലാം ധൂര്‍ത്തിനെ വിമര്‍ശിക്കുന്ന വിധം
ധൂര്‍ത്തിനെ കഠിനമായ പാപമായാണ് ഇസ്്ലാം കാണുന്നത്. തന്‍റെ ജീവതത്തില്‍ അത്യാവശ്യമായ കാര്യങ്ങള്‍ക്കല്ലാതെ പണം ചെലവയിക്കുന്നത് ധൂര്‍ത്ത് (ഇസ്റാഫ്) ആണെന്നും അത് കടുത്ത ഹറാമാണെന്നും കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍മാരെല്ലാം പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറുന്നു:”ധൂര്‍ത്ത് കാണിക്കരുത്. തീര്‍ച്ചയായും ധൂര്‍ത്തന്‍മാരെല്ലാം പിശാചിന്‍റെ കൂട്ടാളികളായിരിക്കും'(ഇസ്്റാഅ് 26, 27)
മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് കാണാം. “നിങ്ങള്‍ ഭക്ഷിച്ചോളൂ, കുടിച്ചോളൂ, അമിതമാക്കരുത്”
ധൂര്‍ത്തന്മാരെ പിശാചിന്‍റെ കൂട്ടാളികളായിട്ടാണ് ഇസ്്ലാം കാണുന്നത്.
അത്യാവശ്യമായ കാര്യങ്ങില്‍ വരെ അമിതമായി പണം ചെലവഴിക്കരുതെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മദീനയില്‍ ഒരു വ്യക്തി തന്‍റെ മുഴുവന്‍ സന്പത്തും ആളുകള്‍ക്ക് വീതിച്ചു കൊടുത്തപ്പോള്‍ അല്ലാഹു ആയത്തിറക്കി” നിങ്ങള്‍ പണം മുഴുവന്‍ ദാനം നല്‍കരുത്. അതുകാരണമായി നിങ്ങള്‍ നിന്ദ്യരായി മാറേണ്ടി വരും’
ഉപയോഗത്തിലും ഉപഭോഗത്തിലും ഒരു മധ്യനിലയാണ് ഇസ്്ലാം സ്വീകരിക്കുന്നത്. പണം പൂഴ്ത്തിവെച്ച് അത്യവാശ്യത്തിന് പോലും ഉപയോഗിക്കാത്ത പിശുക്കന്‍മാരേയും അമിതമായി ചിലവഴിക്കുന്ന ധൂര്‍ത്തന്‍മാരേയും ഇസ്്ലാം എതിര്‍ക്കുന്നത് ഇതുകൊണ്ടാണ്. സത്യവിശ്വാസികളുടെ ലക്ഷണമായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് അവര്‍ ധൂര്‍ത്തന്മാരോ പിശുക്കന്‍ന്മാരോ ആവില്ല എന്നാണ്. (ഫുര്‍ഖാന്‍ 67)
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയില്‍ കിട്ടാത്തതുകൊണ്ട് തൃപ്തിപ്പെടുന്ന സ്വഭാവമാണ് നമുക്കുണ്ടാവേണ്ടത്. എങ്കില്‍ മാത്രമേ അവന്‍ യഥാര്‍ത്ഥ വിശ്വാസിയാകൂ.
തിരുനബിയും ലാളിത്യ ജീവിതവും
ധൂര്‍ത്തന്മാരും അത്യാഗ്രഹികളുമായി മാറുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് പിന്തുടരാന്‍ ഏറ്റവും നല്ല മാതൃക മുഹമ്മദ് നബി(സ്വ) തങ്ങളാണ്. ‘എന്നെ പാവപ്പട്ടവാനായി ജീവിപ്പിക്കുകയും, പാവപ്പെട്ടവനായിത്തന്നെ മരിപ്പിക്കുകയും ചെയ്യേണമേ’ എന്ന് തിരുനബി (സ്വ) നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. എല്ലാവിധ സുഖാഢംഭരങ്ങളും ആസ്വദിക്കാന്‍ അവസരമുണ്ടായിട്ടും അല്ലാഹുവിനെ ഭയന്ന് ലളിത ജീവിതം നയിച്ച മുത്ത് നബി(സ്വ) തങ്ങളാണ് നമ്മുടെ മാതൃക. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ശരീരത്തില്‍ ചേര്‍ത്ത് കല്ല് വെച്ചുകെട്ടിയിരുന്ന സംഭവങ്ങള്‍ തിരുനബി (സ്വ) തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതൊന്നും ഇന്നത്തെ യുവതക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. കിടക്കുന്ന സ്ഥലം, പാര്‍പ്പിടം, വസ്ത്രം, ചെരിപ്പ്, വാഹനം എന്നിവയെല്ലാം മധ്യനിലയിലാണ്് നബി (സ്വ) തങ്ങള്‍ സ്വീകരിച്ചത്.
ഇസ്്ലാം ലാളിത്യത്തിന്‍റെ മതമാണ്. ഭക്ഷം, വസ്ത്രം, വാഹനം, പാര്‍പ്പിടം, നടത്തം ഇരിത്തം, ചിരി, സംസാരം, ശൂചീകരം, ഉറക്കം, വിശ്രമം എല്ലാം ലളിതമാക്കണം. നബി (സ്വ) പറയുന്നു:”നിശ്ചയം, ലാളിത്യം വിശ്വാസത്തിന്‍റെ ഭാഗമാണ്.” (അബൂദാവ് 41 61) തിരുനബി(സ്വ) ലാളിത്യത്തിന്‍റെ വിശ്വമാതൃകയായിരുന്നു. ഒരു രാജാവിന് ആഢംഭരത്തോടെ ജീവിക്കാന്‍ അവസരമുണ്ടായിട്ടും പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായി ജീവിക്കാനാണ് മുത്തുനബി(സ്വ) ആഗ്രഹിച്ചത്. തിരുനബി(സ്വ) കിടന്നിരുന്നത് വിരിപ്പില്ലാതെയും, ഈന്തപ്പനകൊണ്ടുള്ള തലയിണ വെച്ചുമായിരുന്നു. (ബുഖാരി, മുസ്്ലിം) ലോകത്തെ പ്രവാചകനായ തിരുനബി(സ്വ) മൂന്നു ദിവസം തുടര്‍ച്ചയായി ഗോതന്പുകൊണ്ടുള്ള ഭക്ഷണം കഴിച്ചിരുന്നില്ല. (ബുഖാരി)
അന്‍സാരിയായ ഒരു സ്ത്രീ രോമം നിറച്ച ഒരു കിടക്ക തിരുനബിക്ക് സമ്മാനിച്ചപ്പോള്‍ നബി(സ്വ) അത് സ്വീകരിക്കാന്‍ തയ്യാറായില്ല. (ബൈഹഖി) ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ പ്രവാചക തിരുമേനി പറഞ്ഞത് സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടേയും മലകള്‍ വരെ വേണമെങ്കില്‍ തന്‍റെ കൂടെ വരും. പക്ഷേ, ഞാനത് ഇഷ്ടപ്പെടുന്നില്ല. ധൂര്‍ത്തും ആര്‍ത്തിയും വെടിഞ്ഞ് തിരുനബി(സ്വ)യുടെ ജീവിതലാളിത്യമാണ് നാം പകര്‍ത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *