Posted on

ഉറപ്പാണ് ഇസ്രയേല്‍ തുടച്ച് നീക്കപ്പെടും

അഞ്ച് ശതമാനം മാത്രം ജൂതര്‍ വസിക്കുന്ന പലസ്തീനില്‍ ജൂത രാഷ്ട്രം പണിയാന്‍ അനുവദിച്ച് ബ്രിട്ടീഷ് വിദേഷ കാര്യ സെക്രട്ടറി അര്‍തര്‍ ബാല്‍ഫെര്‍ റോത് ചില്‍ഡിന് ഫാക്സ് അയച്ചു. 1917 നവംബര്‍ 20ലെ ഈ ഡിക്ലേറഷനോട് കൂടിയാണ് ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിന്‍റെ കഥ തുടങ്ങുന്നത.് ഒരു നൂറ്റാണ്ടിനിപ്പുറം ചിന്നിച്ചിതറിയ ഫലസ്തീനാണ് ബാക്കി. ഇന്നും തീരാത്ത നരനായാട്ടുകളുടെ വാര്‍ത്തകള്‍. കുട്ടികളെയും സ്ത്രീകളെയും അരുംകൊല ചെയ്യുന്ന, മഴ പോലെ വര്‍ഷിക്കുന്ന ബോംബ് സ്ഫോടനങ്ങളുടെ നിത്യ ചിത്രങ്ങള്‍. ഇസ്രയേലിന് അത്രത്തോളം ശക്തിയുണ്ട് ലോകത്ത്. സാമ്പത്തികമായും സൈനികമായും ഇസ്രയേല്‍ ഉയര്‍ച്ചയിലാണ്. അമേരിക്കയടക്കം ലോകരാഷ്ട്രങ്ങളുടെ പിന്തുണയുമുണ്ട്. ഈ അധിനിവേശത്തിനെന്നാണ് അറുതി വരിക? ഫലസ്തീനിയുടെ കണ്ണുനീരിനറ്റമുണ്ടോ? ലോകം അവസാനിക്കുന്നതിന് മുന്നെ ഫലസ്തീനി ചിരിക്കുമോ?
അല്ലാഹു പറയുന്നു: ‘ ഭൂമുഖത്ത് ജൂതര്‍ രണ്ടു തവണ കുഴപ്പമുണ്ടാക്കുമെന്നും വലിയ അഹങ്കാരം കാണിക്കുമെന്നും നാം മൂലഗ്രന്ഥത്തില്‍ വിധിച്ചിരിക്കുന്നു. അങ്ങനെ രണ്ടില്‍ ഒന്നാമത്തെ ഘട്ടമെത്തുമ്പോള്‍ ശക്തരായ നമ്മുടെ അടിമകളെ നിങ്ങള്‍ക്കുനേര്‍ നിയോഗിക്കും. അവര്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍ നിങ്ങളെ തിരഞ്ഞ് നടക്കും. ഇത് നടപ്പില്‍ വരുത്താനുള്ള തീരുമാനമാണ്. പിന്നെ അവര്‍ക്കെതിരെ തിരിച്ചുവരാന്‍ നിങ്ങള്‍ക്ക് അവസരം തരും. സമ്പത്തു കൊണ്ടും സന്താനങ്ങള്‍ കൊണ്ടും നാം നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന ധാരാളം ആളുകളെയും നല്‍കും. നിങ്ങള്‍ നന്മ ചെയ്താല്‍ അതിന്‍റെ ഗുണം നിങ്ങള്‍ക്ക് തന്നെയാണ്. നിങ്ങള്‍ തിന്മ ചെയ്താല്‍ അതിന്‍റെ ദോഷവും നിങ്ങള്‍ക്കു തന്നെയാണ്. അങ്ങനെ അവസാനത്തെ കുഴപ്പത്തിന്‍റെ ഘട്ടം വന്നാല്‍ അവര്‍ നിങ്ങളുടെ മുഖങ്ങള്‍ ചീത്തയാക്കാനും ആദ്യ തവണ പള്ളിയില്‍ കടന്ന പോലെ പള്ളിയില്‍ കടക്കുകയും അവര്‍ പടുത്തുയര്‍ത്തത് തകര്‍ക്കാനും. (സൂറത്തു ഇസ്റാഅ് 4-7)
ബനൂ ഇസ്റാഈല്‍
ഇസ്റാഈല്‍ എന്നത് യഅ്ഖൂബ് നബി (അ)യുടെ പേരാണ്. അവിടത്തെ സന്താന പരമ്പരയാണ് ബനൂ ഇസ്റാഈല്‍. യൂസുഫ് നബിയോട് അസൂയ വന്ന സഹോദരന്മാര്‍ അദ്ദേഹത്തെ കിണറ്റില്‍ ഉപേക്ഷിച്ചതു മുതല്‍ തുടങ്ങുന്നു ഇവര്‍ വരുത്തി വെച്ച കുഴപ്പങ്ങള്‍. പിന്നീട് യൂസുഫ് നബി മിസ്വ്റിലെ ഭക്ഷ്യ മന്ത്രിയാകുകയും കുടുംബത്തെ അങ്ങോട്ട് മാറ്റി താമസിപ്പിക്കുകയും ചെയ്തു. മന്ത്രിയുടെ കുടുംബത്തിന് വേണ്ടുവോളം ആദരവും പരിഗണനയും നല്‍കി വന്നു. യുസുഫ് നബിയുടെ കാലശേഷം ഗതി മാറി. ഭരണ വിഭാഗത്തിന്‍റെ അടിമകളായി ബനൂ ഇസ്റാഈല്‍ മാറി. നിരന്തരമായ അടിച്ചമര്‍ത്തലുകളുടെ നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ വിമോചകനായി വരുന്നത് മൂസ(അ)മാണ്. വിമോചനം സാധ്യമാകുന്ന സാഹചര്യങ്ങള്‍ മൂസ നബിക്ക് അല്ലാഹു സംവിധാനിച്ചു. ഫിര്‍ഔനുമായുള്ള പോരാട്ട ശേഷം തന്‍റെ സമുദായവുമായി മൂസ (അ) ചെങ്കടല്‍ കടന്നു. തീഹ് മരുഭൂമിയിലൂടെ ഒരുപാട് അലഞ്ഞു. ഇന്നും രാജ്യമില്ലാതെ അലയുന്നവരായി അവര്‍ മാറിയതങ്ങനെയാണ്. മൂസ നബിക്ക് ശേഷം അവരെ ഭൂമിയില്‍ എവിടെയെങ്കിലും താമസിക്കാന്‍ നാം വിട്ടു എന്നും മറ്റൊരിടത്ത് ഭൂമിയില്‍ നാം അവരെ കഷ്ണം കഷ്ണമാക്കി ചിതറിയെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. തീഹ് മരുഭൂമിയല്‍ അലയുന്ന സമയത്ത് അവര്‍ മൂസ നബിയോട് ചോദിക്കുന്നുണ്ട്. ‘മറ്റുള്ളവര്‍ക്കെല്ലാം ഒരുപാട് ദൈവങ്ങളുണ്ട്, ഞങ്ങള്‍ക്ക് മാത്രം ഒരൊറ്റ അല്ലാഹു’ എന്ന്. മൂസ നബി തൗറാത് വാങ്ങാന്‍ പോയ സമയത്ത് അവര്‍ ഒരു പശുവിനെ നിര്‍മിച്ച് ആരാധിക്കാന്‍ തുടങ്ങുന്നുണ്ട്. ഇങ്ങനെ കുഴപ്പങ്ങളുടെ നീണ്ട കഥയുണ്ട് ഇസ്രാഈലിന്‍റെ ചരിത്രത്തില്‍.
ഒന്നാം ഘട്ടം
രണ്ടു ഘട്ടം നിങ്ങള്‍ കുഴപ്പമുണ്ടാക്കുമെന്ന പ്രയോഗത്തിലെ ഈ രണ്ടു ഘട്ടങ്ങള്‍ ഏതാണെന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ത്വാലൂത്ത് ജാലൂത് പ്രശ്നവും ബുഖ്തുന്‍സ്വര്‍ ജൂതരെ നശിപ്പിച്ചതുമാണ് ഈ ഘട്ടങ്ങള്‍ എന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ ഖുര്‍ആന്‍റെ പ്രയോഗമനുസരിച്ച് രണ്ട് ഘട്ടങ്ങളും നബി(സ്വ)യുടെ കാലഘട്ടത്തിലാണ്. ഇസ്റാഅ് – മിഅ്റാജ് സംഭവത്തിനോടനുബന്ധിച്ചാണ് സൂറത്തു ഇസ്റാഈലില്‍ ഈ ആയത് വരുന്നത്. നബിയുടെ 53-ാം വയസ്സിലാണ് ഹിജ്റ സംഭവിക്കുന്നത്. അതിന് മുന്നോടിയായി 52-ാം വയസ്സിലാണ് ഇസ്റാഅ് നടക്കുന്നത്. ജൂതരുടെ സംസ്കാരവും മദീനയിലെ ജൂത വാസസ്ഥലങ്ങളും മുത്ത് നബിയെ പരിചയപ്പെടുത്തുകയായിരുന്നു ഇസ്റാഇലൂടെ അല്ലാഹു. അങ്ങനെ മുത്ത് നബി(സ്വ) മദീനയിലെത്തി. അവിടെ പ്രധാനമായും മൂന്ന് ജൂത കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ബനൂ നളീര്‍, ബനൂ ഖൈനുഖാഅ്, ബനൂ ഖുറൈള. ഇവര്‍ നബിയുമായി ഉടമ്പടിയിലായി. ആ കരാറനുസരിച്ച് ജീവിച്ച കാലത്തോളം മുസ്ലിംകള്‍ അവരെ മാനിക്കുകയും എല്ലാവിധ സഹകരണങ്ങളോടെയും മുന്നോട്ട് പോകുകയും ചെയ്തു. പക്ഷെ ജൂതര്‍ കരാര്‍ ലംഘനം നടത്തി. അപ്പോള്‍ ഇവരുടെ വീടുകളില്‍ കയറി അവരെ കുടിയൊഴിപ്പിച്ച് മദീനയില്‍ നിന്ന് പുറത്താക്കി. ഇതാണ് ഖുര്‍ആന്‍ പറഞ്ഞ ആദ്യഘട്ടം. നിങ്ങള്‍ കുഴപ്പമുണ്ടാക്കുമ്പോള്‍ നമ്മുടെ ശക്തരായ അടിമകള്‍ നിങ്ങളുടെ വീടുകള്‍ക്കിടയില്‍ നിങ്ങളെ തിരയും എന്ന് പറഞ്ഞത്.
രണ്ടാം ഘട്ടം
പിന്നീട് നിങ്ങള്‍ക്ക് അവരുടെ മേല്‍ തിരിച്ച് വരാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞിടത്ത് ഖുര്‍ആന്‍ പ്രയോഗിച്ചത് ഹ്ലഷ്ട എന്നാണ്. ഒന്നാം ഘട്ടത്തില്‍ നിന്നും കാലദൈര്‍ഘ്യമുണ്ട് രണ്ടാം ഘട്ടത്തിന് എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. സന്താനം കൊണ്ടും സമ്പത്ത് കൊണ്ടും നിങ്ങളെ നാം സഹായിക്കും എന്ന് പറയുന്നുണ്ട് ഖുര്‍ആന്‍. ജൂതര്‍ അത്രത്തോളം ആള്‍ബലവും സാമ്പത്തിക ബലവും കരഗതമാക്കിയിട്ടുണ്ട്. ലോകോത്തര ബ്രാന്‍റുകളെല്ലാം ഇസ്രാഈലിന്‍റെതാണ്. ഉയര്‍ന്ന സാലറി സ്കേലിലധികവും ജൂതരാണ്. നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ ധാരാളം നല്‍കും എന്നതും പുലര്‍ന്ന് കൊണ്ടിരിക്കുന്നു. ഇസ്രയേല്‍ ചെയ്യുന്നത് കൊടും ക്രൂരതകളാണെന്നറിഞ്ഞിട്ടും അവയൊരിക്കലും നീതികരിക്കാനാവില്ലെന്ന് മനസ്സിലാക്കിയിട്ടും ലോക രാഷ്ട്രങ്ങള്‍ ഇസ്രയേലിനായി പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. യു.എന്‍ പോലും കൃത്യമായി ഇടപെടുന്നില്ല. യഥാര്‍ത്ഥത്തില്‍ ജൂതര്‍ അശക്തരും പേടിയുള്ളവരുമാണ്. മറ്റുള്ളവരുടെ ചൂളം വിളിയുടെ ധൈര്യത്തില്‍ നിലനില്‍ക്കുന്നവരാണ്. ഖുര്‍ആനത് പലയിടത്തും ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഈ തരത്തില്‍ ജൂതര്‍ വളരുകയും മുസ്ലിംകളുടെ മേല്‍ അധികാരം പ്രയോഗിക്കുകയും ചെയ്യും. ആ അധികാരമുള്ള സമയത്ത് നിങ്ങള്‍ നല്ല രീതിയില്‍ നിന്നാല്‍ നിങ്ങള്‍ക്ക് നന്ന്. നിങ്ങള്‍ മോശമായാല്‍ നിങ്ങള്‍ക്ക് ദോഷകരമാകും. അങ്ങനെ അവസാനത്തതിന്‍റെ സമയമാകുമ്പോള്‍ അവര്‍ നിങ്ങളെ മുഖം കെടുത്തുകയും അവര്‍ പള്ളിയില്‍ പ്രവേശിക്കുകയും അവര്‍ പടുത്തുയര്‍ത്തിയതനെ തകര്‍ക്കുകയും ചെയ്യും. ഇവിടെ രണ്ടാമത്തെ ഘട്ടത്തെ അവസാനത്തെ എന്ന ഖുര്‍ആനിന്‍റെ പദപ്രയോഗം അടിവരയിടേണ്ടതാണ്. മസ്ജിദുല്‍ അഖ്സയില്‍ മുമ്പ് കയറിയ മുസ്ലിംകള്‍ക്ക് കയറാന്‍ അവസരമുണ്ടാകും. അവര്‍ കെട്ടിപടുത്തതിനെ തകര്‍ക്കും എന്നിടത്ത് യഥാര്‍ത്തില്‍ നിങ്ങള്‍ കെട്ടിപടുത്തത് എന്നാണ് ഉപയോഗിക്കേണ്ടിയിരുന്നത്. പക്ഷെ ഖുര്‍ആന്‍ മനഃപൂര്‍വ്വം ആ പദ പ്രയോഗിക്കത്തിലൂടെ ഇസ്രയേലിന്‍റെ അധികാരമൊന്നും ജൂതര്‍ പടുത്തുയര്‍ത്തിയതല്ലെന്നും മറ്റുള്ളവരുടെ പിന്തുണകൊണ്ട് നേടിയതാണെന്നും വ്യക്തമാക്കുന്നുണ്ട്.
മുത്ത് നബി പറയുന്നു
ജൂതര്‍ തകരും എന്ന് നിരവധി ഹദീസുകളില്‍ പറയുന്നുണ്ട്. അനസ് (റ)വില്‍ നിന്നും നിവേദനം. മുസലിംകളും ജൂതരും യുദ്ധത്തിലാവുകയും ജൂതരെ കീഴിപെടുത്തുകയും ചെയ്യാതെ ലോകം അവസാനിക്കില്ല. അവര്‍ കല്ലിന്‍റെയും മരത്തിന്‍റെയും പിന്നില്‍ ഒളിക്കും. അപ്പോള്‍ ആ കല്ലുകളും മരങ്ങളും മുസ്ലിംകളോട് വിളിച്ച് പറയും: ഏ മനുഷ്യാ..ഈ ജൂതനിതാ എന്‍റെ പിന്നില്‍ ഒളിച്ച് നില്‍ക്കുന്നു. ഖര്‍ഖദ് മരങ്ങളൊഴികെ. (സ്വഹീഹ് മുസ്ലിം). അവ ജൂതര്‍ അവരുടെ സംരക്ഷണത്തിനായി വളര്‍ത്തിയ മുള്‍മരങ്ങളാണ്.
വിശുദ്ധ ഖുര്‍ആനും തിരുഹദീസും വ്യക്തമാക്കുന്നത് ജൂതര്‍ തകര്‍ക്കപ്പെടുമെന്നും നിന്ദ്യരാവുമെന്നാണ്. തീര്‍ച്ച ഒലീവുകള്‍ ഇനിയും തളിര്‍ക്കും. ഫലസ്തീനി ചിരിക്കുന്നത് കാണാതെ ലോകം അവസാനിക്കില്ല.

ശാഫി സഖാഫി മുണ്ടമ്പ്ര

Write a comment