2021 November-Decemer Shabdam Magazine കവിത

സമര്‍പ്പണം

അബൂബക്കര്‍ മിദ്ലാജ്

പ്രതീക്ഷയുടെ തേരില്‍
ജീവിത നൗക തുഴഞ്ഞ്
കുടിയേറിപ്പാര്‍ക്കുമ്പോഴും
പ്രാണസഖിയുടെ കിളിനാദങ്ങള്‍
പ്രതിധ്വനിയായി അലയടിച്ചിരുന്നു…
വിയര്‍പ്പു കണങ്ങള്‍ തണുപ്പിച്ച
കലണ്ടറു കളങ്ങളില്‍
കൂടണയാനുള്ള പഥികന്‍റെ മോഹങ്ങള്‍
വെട്ടുകളായി കുറിക്കപ്പെടുന്നു…
കിതപ്പിന്‍റെ ആര്‍ത്തനാദം
ഇടതടവില്ലാതെ
ഓര്‍മ്മയുടെ തീരങ്ങളില്‍
കടലാസു തോണി കണക്കെ
ഒഴുകി തുടങ്ങിയിരുന്നു
വിശപ്പിന്‍റെ ക്രൂരമുഖങ്ങള്‍
പല്ലിളിച്ചു കാട്ടിയ നേരം
കൊഞ്ചിക്കുഴയുന്ന മണലാരണ്യത്തെ
വായില്‍ കുത്തി നിറച്ച്
ആര്‍ത്തിയോടെ പശിയടക്കിയിരുന്നു…
ദാഹിച്ചു തൊണ്ടണ്ടണ്ടവരണ്ടണ്ട്
ചിറകറ്റു വീഴുമെന്ന് കണ്ടണ്ടണ്ടപ്പോള്‍
അറിയാതെ ഇറ്റിവീണ
കണ്ണീരാവുവോളം മോന്തി
ശമനം കണ്ടെണ്ടത്തിയിരുന്നു…
ഒട്ടിയുണങ്ങിയ വയറുമായി
ഭൂമി ചുംബിക്കാന്‍ ആശിക്കുന്ന
കൂരയിലമര്‍ന്നിരുന്ന
മധുവൂറും കിനാക്കള്‍ക്ക്
നിറം പകര്‍ന്നിരുന്നു
അത്തറിന്‍ പരിമളം വീശി
ഉന്തിയ വയറുമായി കുണുങ്ങുന്ന
അര്‍ബാബിന്‍റെ നസ്വീബ് കണ്ടണ്ട്
നെഞ്ചത്തു കൈവച്ച്
അസൂയ വിത്തുകള്‍ വിതച്ചിരുന്നു.
നിര്‍ദ്ദാക്ഷിണ്യം ചാട്ടവീശുന്ന
കഫീലിന്‍റെ കനിവു തേടി
ഒരിത്തിരി സ്വാതന്ത്ര്യത്തിനായി
യാചന ഭാവത്തിലൊത്തിരി
കാലുകള്‍ നക്കിത്തുടച്ചിരുന്നു…
എല്ലാം…
കാതം ദൂരത്ത്
ഇരവുകള്‍ തീര്‍ത്ത്
നിസ്ക്കാരക്കുപ്പായ നനച്ച
അടുക്കള കരിയേറ്റു വാണ്ടണ്ട
മാതൃഹൃദയത്തിനായിരുന്നു…
പ്രിയതമന്‍റെ വരവിനായി
ദിനമെണ്ണി കാത്തിരിക്കുന്ന
പ്രാണേശ്വരിക്കായിരുന്നു…
ജന്മം തന്ന ഉപ്പാടെ
ഗമനം കാത്ത് മിഴിച്ചിരുന്ന്
അന്തി പകലാക്കുന്ന
പിഞ്ചോമനകള്‍ക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *