സ്ത്രീ നിത്യം പീഠനങ്ങള്‍ക്കിരയാവുകയാണ്. നടുറോഡും നട്ടുച്ചയും കാമാര്‍ത്തികളുടെ ഇടമായിമാറിയിട്ടുണ്ട്. ദിനേന നഗരവും ഗ്രാമവും രാത്രിയും പകലും ഒരുക്കുന്ന ലൈഗികാതിക്രമങ്ങളുടെ വേദിയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നു. ബലാത്സംഗവും മാനഭംഗവും പത്രമാധ്യമങ്ങളിലെ സ്ഥിരം പംക്തിയായി മാറി. വിവേക ശൂന്യരായ മൃഗങ്ങളെപ്പോലെയായി മനുഷ്യര്‍. അതിനെക്കാളും തരംതാഴ്ന്നു പോയെന്ന ഖുര്‍ആനിക വാക്യം എത്ര സത്യമാണ്. ധ്വജമെടുത്തിറങ്ങിയ കാമഭ്രാന്തരുടെ കെണിവലകളില്‍ കണ്ണീരൊഴുക്കുന്ന ഒരു പറ്റം സ്ത്രീകള്‍. ഗോവിന്ദച്ചാമിയുടെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായ സൗമ്യയെന്ന പെണ്‍കുട്ടി ചര്‍ച്ചയുടെ തരംഗമായി മാറിയ ഇന്ത്യാസ് ഡോട്ടര്‍. എല്ലാം ചരിത്രത്തിന്‍റെ കറുത്തതാളുകള്‍. അവസാനം, ജിഷയും… പീഠനങ്ങള്‍ക്കു പുറമേ നൊന്തുപെറ്റ മാതാവിന്‍റെയും, സംരക്ഷകനായ പിതാവിന്‍റെയും കൂടെ ജീവിക്കുന്നതിനേക്കാള്‍ കാമുകനൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുന്ന പെണ്‍കുട്ടികള്‍ ഒളിച്ചോട്ടങ്ങളും മാനഭംഗങ്ങളും ക്ഷണിച്ചുവരുത്തുന്ന കണ്ണീരുകള്‍. കോടതിയില്‍ കേസുകളും ഹരജികളും നിരന്തരം കയറിയിറങ്ങിയിട്ടുമെന്തേ ഇതിനു പരിഹാരമാകാത്തത്? ആരാണ് ഈ കാമഭ്രാന്തന്മാരെ സൃഷ്ടിക്കുന്നത്? എന്താണവര്‍ക്ക് പ്രചോദനമേകുന്നത്? രോഗമറിഞ്ഞ് ചികിത്സിക്കാന്‍ സമയമായിട്ടുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നത്.
ഒരു വഴിയിലൂടെ ഒരു സ്ത്രീ നടന്ന് പോകുന്നു. സുന്ദരിയായ സ്ത്രീ ആവശ്യത്തിന് തടിയും നീളവും, കറുത്ത ഒരു പര്‍ദ്ദയും മുഖം മൂടിയും ധരിച്ചിരിക്കുന്നു, അവളുടെ വണ്ണവും അവയവവും അളക്കാനാകാത്ത വസ്ത്രം. പിന്നാലെ മറ്റൊരു സ്ത്രീ ഇറുകിയ വസ്ത്രം, ശരീരാവയവങ്ങളുടെ വണ്ണം ഒറ്റനോട്ടത്തില്‍ അളന്നെടുക്കാനാകും, എങ്കില്‍ തീര്‍ച്ചയായും ഒരു കാമാര്‍ത്തിയെ സ്വാധീനിക്കുക രണ്ടാമത്തവളാകും. കാമഭ്രാന്തന്മാരെ സൃഷ്ടിക്കുന്നതില്‍ പ്രധാനപ്പെട്ടത് സ്ത്രീയുടെ വസ്ത്രധാരണം തന്നെയാണ്. വസ്ത്രധാരണാ രീതിയില്‍ പ്രകടമായ മാറ്റം വരുന്നത് 21 ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലാണ്. മതമൂല്യങ്ങള്‍ക്ക് ജീവിത കാഴ്ചപ്പാടിലുള്ള സ്വാധീനം ചുരുങ്ങി വന്നതും ‘സുഖലോലുപത’യെ കുറിച്ചുള്ള പിഴച്ച സങ്കല്‍പങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതുമാണ് ഈ മാറ്റങ്ങള്‍ക്കുള്ള ഹേതുവായത്. ലൈഗിംകതയോടുള്ള പരിഷ്കൃതലോകത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന സമീപനം ആദ്യം കൈവെച്ചത് ഡ്രസ്സ് കോഡിലായിരുന്നു. ക്രിസ്തു മതാനുയായികള്‍ക്കിടയിലുള്ള മതമൂല്യങ്ങളുടെ സ്വാധീനം കുറയുകയും ഭൗതിക ഭ്രമം ജീവിത പരിസരത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കാനാരാഭിക്കുകയും ചെയ്തപ്പോള്‍ വികൃതമായ ജീവിത സങ്കല്‍പങ്ങളുടലെടുത്തു. ‘പഴഞ്ചന്‍’ വസ്ത്ര ധാരണയെ നിരാകരിച്ച് നവീനമെന്ന് വിശേഷിപ്പിക്കുന്ന രീതികളെ വാരിപ്പുണര്‍ന്നാണ് തുടക്കം. അങ്ങനെയാണ് ശരീരഭാഗങ്ങളെ തുറന്നിടുന്ന ആധുനിക വസ്ത്രധാരണാ രീതിയിലേക്ക് പലരും തെന്നിമാറുന്നത്. ഈ പരിവര്‍ത്തനം പ്രധാനമായും പിടിച്ചുകുലുക്കിയത് സ്ത്രീ സമൂഹത്തെയായിരുന്നു. ശാരീരിക സൗന്ദര്യം എത്രമാത്രം പ്രദര്‍ശിപ്പിക്കുന്നോ, അത്രമാത്രം വിജയിച്ചെന്ന് തെറ്റിദ്ധരിക്കുന്ന ഒരു കൂട്ടം പാശ്ചാത്യലോകത്ത് പെരുകിയിട്ടിണ്ട്. കാലക്രമേണ, മാറ് മറക്കാനവകാശത്തിനായി സമരം ചെയ്ത നമ്മുടെ സ്ത്രീ സമൂഹവും അര്‍ദ്ധനഗ്നമായ വസ്ത്രരീതിയുടെ ഉപഭോക്താക്കളായി മാറും. സിനിമയും സീരിയലുമടങ്ങുന്ന ദൃശ്യമാധ്യമം ഇതിന്‍റെ അണിയറയില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ശരീരം ഭദ്രമായി മറച്ചുവെക്കാതെ പാതി വസ്ത്രം ധരിക്കുന്ന യുവതികള്‍, ധരിച്ച വസ്ത്രം നഗ്നനേത്രങ്ങളുടെ കാഴ്ചക്ക് പാകമായവയും, അതിനു പുറമേ ചുണ്ടിലും കണ്ണിലും വാരിത്തേക്കുന്ന കോസ്മറ്റെിക്സുകള്‍. പിന്നെ, ചാഞ്ഞും ചെരിഞ്ഞുമുള്ള നടത്തവും, ഇനിയെന്തു വേണം ഈ കാമഭ്രാന്തന്മാര്‍ക്ക് ജീവന്‍ കൊടുക്കാന്‍?
വസ്ത്ര ധാരണയുടെ കാര്യത്തിലും ഇസ്ലാമിന് യുക്തിപരമായൊരു വീക്ഷണമുണ്ട്. അന്യരുടെ മുന്നിലേക്കിറങ്ങുന്ന സ്ത്രീ ശരീരം പൂര്‍ണ്ണമായും മറച്ചിരിക്കണമെന്ന് ഇസ്ലാം കര്‍ക്കശമായി നിര്‍ദ്ദേശിക്കുന്നു. അവളുടെ സൗന്ദര്യ പ്രകടനം അവളുടെ ഭര്‍ത്താവിന്‍റെ മുന്നില്‍ മാത്രം പരിമിതപ്പെടുത്തുന്ന ഇസ്‌ലാം അവളുടെ സുരക്ഷിതത്വമാണ് ലക്ഷ്യമിടുന്നത്. നബിയേ, അങ്ങയുടെ പത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടാന്‍ പറഞ്ഞാലും. അതത്രെ അവര്‍ തിരിച്ചറിയപ്പെടുന്നതിനും അങ്ങനെ ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും ഏറ്റവും കരണീയം. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും ദയാപരനും ആയവന്‍ എന്ന ഖുര്‍ആനിക സൂക്തത്തിലൂടെ ശരീരം പൂര്‍ണ്ണമായി മറക്കുന്നത് അവള്‍ ശല്യം ചെയ്യപ്പെടാതിരിക്കാനാണെന്ന് വ്യക്തമാക്കുന്നു. സ്ത്രീയോട് ശരീരം മുഴുവന്‍ മറക്കാന്‍ പറയുന്നതോടൊപ്പം തൊലിയുടെ നിറം വ്യക്തമാക്കുന്ന വസ്ത്രങ്ങളും ഇറുകിയയതും ലൈഗിംകവികാരമുണര്‍ത്തുന്നതുമായ വേഷങ്ങളും നിഷിദ്ധമെന്ന് കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം സ്ത്രീക്ക് കല്‍പിക്കുന്ന വസ്ത്രരീതി ‘പരിഷ്കൃത’ ലോകം ഏറെ വിമര്‍ശിച്ചിട്ടുണ്ട്. കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു വിദ്യാലയത്തില്‍ നിന്നും അലി ഇദ്രീസിയുടെ 13 വയസ്സുള്ള മകളെ തലമറച്ചതിന്‍റെ പേരില്‍ പുറത്താക്കിയതും സ്പെയിനിലെ ഫാത്വിമ ഇദ്രീസി എന്ന പെണ്‍കുട്ടി നേരിട്ട പരീക്ഷണങ്ങളും ഉദാഹരണം മാത്രം. ശിരോവസ്ത്രം ധരിച്ചുള്ള സ്കൂള്‍ പ്രവേശനവും പരീക്ഷാവിലക്കുമെല്ലാം ഇന്ത്യയിലും പലതവണ ചര്‍ച്ചക്കിടയാക്കിയതാണ്. ഇസ്ലാമിന്‍റെ ഈ കര്‍ക്കശ നിലപാട് നീതിയുക്തമാണെന്ന് പറയേണ്ടതില്ല. ഏറ്റവും കൂടുതല്‍ ലൈഗിംകാതിക്രമങ്ങള്‍ നടക്കുന്നത് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് പുറത്താണ്. ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അമേരിക്കയിലാണ്. എആക യുടെ കണക്കനുസരിച്ച് പ്രതിദിനം 1900 പേര്‍ അമേരിക്കയില്‍ ബലാത്സംഗത്തിനിരയായിക്കൊണ്ടിരിക്കുന്നു. അതിരുവിട്ട ഉദാര സമീപനങ്ങളുടെ ഫലമാണിത്.
സ്ത്രീയുടെ പൊതുരംഗ പ്രവേശനവും ലൈഗിംകാതിക്രമങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. സ്ത്രീ തെരുവിലിറങ്ങിയ കാലമത്രയും പീഡനങ്ങളുടെയും മാനഭംഗങ്ങളുടെയും നിരക്ക് വര്‍ദ്ധിച്ചിട്ടേയുള്ളൂ. സ്ത്രീകളോട് ഖുര്‍ആന്‍ പറയുന്നത് ‘വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുവിന്‍, പഴയ ജാഹിലിയ്യാ കാലഘട്ടത്തില്‍ സൗന്ദര്യ പ്രകടനം കാട്ടി നടന്നിരുന്ന പ്രകാരം സൗന്ദര്യ പ്രകടനം നടത്തിക്കൂടാ’… എന്നാണ്. ലിംഗസമത്വത്തിന്‍റെ പേരും പറഞ്ഞ് ഇസ്ലാമിനെയും ഇസ്ലാം വിഭാവനം ചെയ്യുന്ന വസ്ത്രധാരണയെയും പുച്ഛിക്കുന്നവര്‍, ജീവിക്കാനവകാശമില്ലാത്ത പതിനാല് നൂറ്റാണ്ട് മുന്നെയുള്ള സ്ത്രീസമൂഹത്തെ കാണണം. പെണ്‍കുഞ്ഞിനെ വളര്‍ത്തുന്നതില്‍ പ്രോത്സാഹനം നല്‍കുകയും മാതൃക കാണിക്കുകയും ചെയ്തവരാണ് നബി (സ) തങ്ങള്‍. ആരാധനാലയങ്ങളിലേക്ക് വരെ സ്ത്രീ വിലങ്ങപ്പെട്ടത് അവളുടെ സുരക്ഷിതത്തെ കാക്കാന്‍ വേണ്ടി മാത്രമായിരുന്നു. കാരണം ഇസ്ലാം വിദ്യാഭ്യാസവും സ്ഥാനവും സമ്പത്തും സ്ത്രീക്ക് അവകാശപ്പെടുത്തുന്നുണ്ട്. ഇസ്ലാമികാശയങ്ങളെ പഠിക്കാതെയുള്ള വിമര്‍ശനം ഇവിടെ അപ്രസക്തമാണ്.
നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരാവേണ്ടേ?
ഒരു പുനര്‍വിചിന്തനത്തിന് സമയം അതിക്രമിച്ചിട്ടുണ്ട്. നാളെ, നിങ്ങള്‍ പൊന്നുപോലെ വളര്‍ത്തിയ നിങ്ങളുടെ പുന്നാരമോള്‍ ഒരു ചെറുപ്പക്കാരന് കൂടെ ഇറങ്ങിപ്പോകുമ്പോള്‍, കോടതിയില്‍ വെച്ച് നിങ്ങളുടെ കൂടെ ജീവിക്കുന്നതിനേക്കാള്‍ അവള്‍ക്കിഷ്ടം ആ കാമുകനൊത്ത് ജീവിക്കലാണെന്ന് പറയുമ്പോള്‍, ആ ചെറുപ്പക്കാരന്‍റെ കറുത്തകരങ്ങളാല്‍ നിങ്ങളുടെ പുന്നാരമോള്‍ ചതിക്കുഴിയുടെ അഴിയിലകപ്പെട്ട് ഞെരുങ്ങുമ്പോള്‍, അല്ലെങ്കില്‍ നഗരമധ്യേ വെച്ച് നിങ്ങളുടെ മകള്‍ ബലാത്സംഗത്തിനിരയാവുകയും നാടുമുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്യുമ്പോള്‍, കാമഭ്രാന്തന്മാരുടെ കൈ കൊണ്ടവള്‍ ക്രൂരമായി വധിക്കപ്പെടുമ്പോള്‍, വെമ്പുന്ന ഹൃദയത്തോടെ കയ്പ്പിന്‍റെ കണ്ണുനീര്‍ പൊഴിക്കുന്നതിനേക്കാളുത്തമം ഇപ്പോള്‍ തന്നെ നിങ്ങള്‍ നല്‍കുന്ന സുരക്ഷയും മുന്‍കരുതലുമാണ്. നിങ്ങളുടെ പെണ്‍മക്കള്‍ നിങ്ങളുടെ നിയന്ത്രണത്തിലാണോ? അവളുടെ യാത്രകളും കാമ്പസ് മുറ്റങ്ങളും അവള്‍ക്ക് വേണ്ടുവോളം സുരക്ഷിതത്വം നല്‍കുന്നുണ്ടോ? അവളുടെ ഫോണ്‍വിളി ബന്ധങ്ങളും ചാറ്റിംഗുകളും അതിര്‍വരമ്പുകള്‍ക്കകത്തു തന്നെയാണോ? പ്രിയ രക്ഷിതാക്കള്‍ അന്വേഷിക്കാറുണ്ടോ? സ്നേഹത്തിന്‍റെ പേരില്‍ പൂര്‍ണ്ണ നിയന്ത്രണം നല്‍കി, മേനി മറയാത്ത വസ്ത്രവും, കണക്കുവെക്കാത്ത പണവും നല്‍കി നിങ്ങളുടെ പുന്നാരമക്കളെ സ്നേഹിച്ചു കൊല്ലരുത്. വിലങ്ങുകള്‍ ആവശ്യമായ സ്ഥാനത്തുതന്നെ വേണം. ജാഗ്രതയോടെയുള്ള പരിപാലനം അത്യന്താപേക്ഷികം. ഇല്ലെങ്കില്‍ ഭാവിയില്‍ കയ്പ്പിന്‍റെ ദിനരാത്രങ്ങളെ നിങ്ങള്‍ക്ക് അതിജീവിക്കേണ്ടി വരും.