അബ്ദുല്‍ ബാസിത്
കാണാന്‍ ചെറുതാണെങ്കിലും സാമ്പത്തികമായി അത്ര പിന്നാക്കമായിരുന്നില്ല ശ്രീലങ്ക. 1990കളുടെ അവസാനത്തോടെ ശ്രീലങ്ക ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ (ങശററഹല കിരീാല ഇീൗിൃ്യേ) പട്ടികയിലെത്തിയിട്ടുണ്ട്. ഇന്ന് ശ്രീലങ്ക കടക്കെണിയുടെ വലയില്‍ വരിഞ്ഞ് മുറുകിക്കൊണ്ടിരിക്കുകയാണ്. 2026നുള്ളില്‍ 25 ബില്യണ്‍ ഡോളര്‍ തിരിച്ചടക്കാനുണ്ട് ശ്രീലങ്കക്ക്. അതില്‍ 7 ബില്യണ്‍ 2022ല്‍ നല്കാനുള്ളതും. അതിന് ശ്രീലങ്കക്കുള്ളതോ കേവലം 1.5 ബില്യണ്‍ വിദേശ നാണയ കരുതല്‍ (ളീൃലഃ ൃലലെൃ്ല) മാത്രം. കടവും ആഭ്യന്തര ഉല്പാദനവും തമ്മിലുള്ള അനുപാതം(ഉലയേ ീേ ഏഉജ) നൂറ് ശതമാനത്തിലധികമെത്തി നില്ക്കുന്ന ദുരിതാവസ്ഥയിലാണ് ശ്രീലങ്കയുള്ളത്. കടം വാങ്ങല്‍ ശ്രീലങ്കക്ക് ഒരു പുതുമയുള്ള കാര്യമല്ല. എന്നാല്‍ സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതാണ് ഇതിനു പിന്നിലെ ഒരു കാരണം. കുടുംബ വാഴ്ച നിലനില്‍ക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി, പ്രസിഡന്റ്, ധനകാര്യ മന്ത്രി സ്ഥാനങ്ങളിലേക്ക് നാമൊന്ന് നോക്കുക. അമിതമായ അഴിമതി നടക്കുന്നു എന്ന ശ്രീലങ്കയിലെ യാഥാര്‍ത്ഥ്യത്തെ എത്രമെളുപ്പമാക്കുന്നതാണ് അതെന്ന് ബോധ്യമാവും. ലോക ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങുക എന്നല്ലാതെ അവ തിരിച്ചു കിട്ടുന്ന ഉല്പാദന മേഖലകളിലൊന്നുമായിരുന്നില്ല ആ സമ്പത്ത് നിക്ഷേപിച്ചിരുന്നത്. കാര്യമായ പങ്കും അഴിമതിയിലൂടെ നഷ്ടപ്പെടുത്തുകയായിരുന്നു. ശ്രീലങ്കയുടെ ജി ഡി പിയുടെ 12 ശതമാനത്തിലധികം വരുന്ന ടൂറിസം 2019ലെ ഈസ്റ്റര്‍ ബോംബോടെ വഴിയാധാരമായി. തുടര്‍ന്ന് വന്ന കോവിഡ് മാരി കൂടിയായപ്പോള്‍ ടൂറിസം വിഭാഗം വരുമാനശൂന്യമായി. കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന രൂപത്തില്‍ രാസവള നിരോധനം കൊണ്ടുവരികയും കാര്‍ഷിക മേഖലക്കാവശ്യമായ ജൈവ വളം രാജ്യത്ത് തന്നെ ഉല്പാദിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ലങ്കയിലെ കാര്‍ഷിക മേഖലക്കാവശ്യമായ ജൈവ വളം ഉല്പാദിപ്പിക്കാന് ശ്രീലങ്കക്കാവില്ലായിരുന്നു. കണക്കുകള്‍ കൃത്യമായി വന്നിട്ടും ഉള്‍കൊള്ളാനോ ഉട്ടോപ്യന്‍ പരിഷ്കാരം നിര്‍ത്തലാക്കാനോ ഭരണാധികാരികള്‍ മനസ്സുവെച്ചില്ല. ഇവയെല്ലാം സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കിയിട്ടുണ്ട്. അതിനകത്ത് കത്തി നില്ക്കുന്ന മറ്റൊരു കാരണം കൂടിയുണ്ട്. ശ്രീലങ്കയെ ഇത്രയും വലിയ തുക കടക്കാരാക്കിയത് പലിശയായിരുന്നു. ഒരിക്കലും 25 ബില്യണ്‍ ഡോളര്‍ ശ്രീലങ്ക കടം വാങ്ങിയത് മാത്രമല്ല. അതിന്റെ പലിശ കൂടിയായിരുന്നു. രാജ്യം ങശററഹല കിരീാല ഇീൗിൃ്യേ ആകുന്നതിന് മുമ്പ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് (ഘീം കിരീാല ഇീൗിൃ്യേ) ലഭിക്കുന്ന സുരക്ഷിത കടം (ടമളല ഘീമി) ലഭിക്കുമായിരുന്നു. ലോക ബാങ്ക് പോലോത്ത സ്ഥാപനങ്ങള്‍ നല്കുന്ന ഈ ലോണിന് പലിശ നിരക്ക് വളരെ കുറവും തിരിച്ചടക്കാനുള്ള കാലാവധി വളരെ കൂടുതലുമായിരുന്നു. രാജ്യത്തിന്റെ നിലവാരം മാറിയതോടെ സേഫ് ലോണിന്റെ ആനുകൂല്യമില്ലാതായി. പിന്നീട് ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ലഭിക്കാറുള്ള അന്താരാഷ്ട്ര പരമാധികാര കടം (കിലേൃിമശേീിമഹ ടീ്ലൃലശഴി ഉലയേ) വാങ്ങിത്തുടങ്ങി. അതോടെ പലിശ നിരക്ക് കൂടുകയും തിരിച്ചടക്കാനുള്ള കാലയളവ് കുറയുകയും ചെയ്തു. ഇത് രാജ്യത്തെ വലിയ രീതിയില്‍ ബാധിച്ചു. തെറ്റായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കൊപ്പം പലിശയും ശ്രീലങ്കയെ ഇന്ന് കാണുന്ന പ്രതിസന്ധിയിലേക്കാനയിച്ചു.
പലിശയെന്ന കെണി
പലിശ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുമെന്ന് ആധുനിക ലോകം പറയുന്നത് 1929ലെ സാമ്പത്തിക തകര്‍ച്ചയോടെയാണ്. അന്ന് നടന്ന പഠനത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ചക്ക് (ഒക്ടോബര്‍ 1929) പിന്നില്‍ പലിശ സമ്പ്രദായത്തിന് വലിയ പങ്കുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. ലോകത്ത് പിന്നീട് നടന്ന എല്ലാ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലും പലിശ കെണിയായി മാറിയിരുന്നു. പലിശയുള്ളിടത്തെല്ലാം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധിക്കും. സാമ്പത്തിക ശാസ്ത്ര പ്രകാരം ഉല്പാദനത്തിന് (ജൃീറൗരശേീി) നാല് ഘടകങ്ങളുണ്ട്. സ്ഥലം (ഘമിറ), അധ്വാനം (ഘമയീൗൃ), മുടക്കുമുതല്‍ (ഇമുശമേഹ), സംഘാടനം (ഛൃഴമിശ്വമശേീി) എന്നിവയാണവ. ഇവക്ക് യഥാക്രമം പ്രതിഫലമായി വാടക(ഞലിേ), കൂലി (ണമഴല), പലിശ (കിൃലേെേ), ലാഭം (ജൃീളശേ) എന്നിവ ലഭിക്കും. ഈ നാല് ഘടകങ്ങളുടെ പ്രതിഫലവും ഒരുമിച്ച് കൂടിയതാകും ഒരു വസ്തുവിന്റെ/ സേവനത്തിന്റെ വില. ഒരോ വില നിശ്ചയത്തിലും പലിശ നിരക്കിന് പങ്കുണ്ട്. പലിശ നിരക്കിന്റെ ഏറ്റവ്യത്യാസത്തിനനുസൃതം ഉല്പന്നത്തിന്റെ വിലയിലും മാറ്റങ്ങള്‍ വരും. പലിശയെ ഇസ്ലാം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കച്ചവടത്തെ അല്ലാഹു അനുവദനീയമാക്കിയെന്നും പലിശയെ നിഷിദ്ധമാക്കിയെന്നും ഖൂര്ആന് പറയുന്നു. പലിശയുമായി ബന്ധപ്പെടുന്ന എല്ലാ ആളുകളെയും ഒരു പോലെ മുത്ത് നബി (സ്വ) വിമര്‍ശിക്കുന്നുണ്ട്. ജാബിര്‍ ബിന്‍ അബ്ദുല്ലാഹ് (റ)വില്‍ നിന്നും നിവേദനം : പലിശ ഭക്ഷിക്കുന്നവരെയും ഭക്ഷിപ്പിക്കുന്നവരെയും അതിന്റെ എഴുത്തുകാരെയും സാക്ഷികളെയുമെല്ലാം റസൂലുല്ലാഹി (സ്വ) ശപിച്ചിരിക്കുന്നു (മുസ്ലിം). പലിശ മനുഷ്യനെ ഇല്ലായ്മയില്‍ നിന്ന് ഇല്ലായ്മയിലേക്ക് താഴ്ത്തികെട്ടുകയും കടുത്ത സാമ്പത്തിക അസമത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം
ധൈഷണിക ലോകത്ത് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന് തൂലികയൊരുക്കുന്നത് ഇമാം ഗസാലി (റ)വാണ്. ഇഹ്യാ ഉലൂമുദ്ദീനെന്ന വിശ്വ പ്രസിദ്ധ ഗ്രന്ഥത്തിലൂടെ ഇമാം പരിചയപ്പെടുത്തുന്ന ഇസലാമിക സാമ്പത്തിക നയങ്ങളാണ് ആധുനിക ലോകത്തെ ഇസ്ലാമിക് ഫൈനാന്‍സിങിന്റെ പ്രബല അവലംബം. ധന സമ്പാദനത്തെയും വിനിയോഗത്തെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. അമിത വ്യയത്തെയും പിടിച്ച് വെക്കലിനെയും ഒരുപോലെ നിരുത്സാഹപ്പെടുത്തുന്നു. വിഭവങ്ങളില്‍ നിന്നാണ് സമ്പദ് വ്യവസ്ഥയാരംഭിക്കേണ്ടത്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം അങ്ങനെയാണ് പറഞ്ഞുവെക്കുന്നത്. ഏതൊരു പണവും സമൂഹത്തിലെത്തുമ്പോള്‍ അതിനു പിന്നില്‍ ഒരു ഉല്പാദനം (ജൃീറൗരശേീി) നടന്നിരിക്കണം. ഉല്പന്നത്തെ(ജൃീറൗരേ)യാണ് ചരക്കായി പരിഗണിക്കുന്നത്. കറന്‍സിയെ ഒരിക്കലും ചരക്കായി(ഇീാാീറശ്യേ)യായി ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം പരിഗണിക്കുന്നില്ല. അത് കൊണ്ടാണ് പലിശ ഇസ്ലാമിക സാമ്പത്തിക നയങ്ങളില്‍ നിന്ന് പുറത്താകുന്നത്. ധാര്‍മ്മിക വ്യാപാരം (ഋവേശരമഹ ആൗശെിലൈ) ആണ് ലോകം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇസ്ലാം പഠിപ്പിക്കുന്ന വ്യാപാരം മുഴുവന്‍ ധാര്മ്മികമാണെന്നതാണ് യാഥാര്‍ത്ഥ്യം. കച്ചവടത്തില്‍ രണ്ടാലൊരാള്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ള ഇടപാടുകളെ പോലും ഇസ്ലാം തടയുന്നുണ്ട്. ഉള്പ്രദേശത്തുള്ളയാള് കച്ചവട ചരക്കുമായി പട്ടണത്തില്‍ വരുമ്പോള്‍ അയാളെ വഴിയില്‍ തടഞ്ഞ് കച്ചവടം നടത്താന്‍ പാടില്ലെന്ന് കര്‍മ ശാസ്ത്രം പറയുന്നുണ്ട്. അയാള്‍ നഗരത്തിലെത്താതെ വിപണി വില അറിയില്ലയെന്നതിനാല് ചതിക്കപ്പെടാനുള്ള സാധ്യതകള്‍ അവശേഷിക്കുന്നു എന്നതാണ് കാരണം. വില്പന വസ്തുവും പകരം നല്കുന്ന വിലയും കൃത്യമായി അറിയപ്പെടണമെന്നും ഇടപാട് നാട്ടിലെ കറന്സിക്കാകണമെന്നും നിബന്ധന വെക്കുന്നത് ആരും ചതിക്കപ്പെടാനുള്ള അവസരങ്ങളൊരുങ്ങാതിരിക്കാനാണ്. കച്ചവടത്തെ നന്നായി പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം ഋവേശരമഹ ആൗശെിലൈ മാത്രമെ അനുവാദം നല്‍കിയിട്ടുള്ളൂ. ഇതിനെ അറബിയില്‍ ബയ്ഉന്‍ മബ്റൂര് എന്ന് വിളിക്കാം. ഏറ്റവും നല്ല തൊഴിലേതെന്ന് ചോദിച്ചപ്പോള്‍ പ്രവാചകര്‍ പറഞ്ഞത് ധാര്‍മികമായ വ്യാപാരം എന്നായിരുന്നു.
സുസ്ഥിരമായ വളര്‍ച്ച (ൗമെെേശിമയശഹശ്യേ)യാണ് ലോകം ചര്‍ച്ച ചെയ്യുന്ന മറ്റൊരു ആവശ്യം. സുസ്ഥിര വളര്ച്ചക്കേറ്റവും ഉതകുന്ന നയങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റേതാണ്. ഹാനികരമല്ലാത്ത സാമ്പത്തിക ഇടപാടുകളും ആസ്തി ആസ്പദ നിക്ഷേപങ്ങളുമെല്ലാം (മലൈേ യമലെറ ശി്ലാലെേിേ) സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളാണ്. ആധുനിക ലോകം ആവശ്യപ്പെടുന്ന മറ്റൊരു അത്യാവശ്യമാണ് എല്ലായിടങ്ങളിലും ഒരു പോലെയുള്ള വളര്‍ച്ചയെന്നത് (യമഹമിരലറ ൃലഴശീിമഹ ഴൃീംവേ). ലോകം നേരിടുന്ന കടുത്ത സാമ്പത്തിക അസമത്വം ആവര്‍ത്തിച്ചാവശ്യപ്പെടുന്നത് ഈ തുല്യ വളര്‍ച്ചയെയാണ്. രാജ്യത്ത് ലോക സമ്പന്നര്‍ ജീവിക്കുമ്പോഴും രാജ്യത്തിന്റെ മൂന്നില്‍ രണ്ട് ജനവും ദാരദ്ര്യം നേരിടേണ്ടി വരുന്നതിന്റെ ദുര്ഗതിയിതാണ്. ഇസ്ലാം മുന്നോട്ട് വെക്കുന്ന വലിയൊരാശയമുണ്ട്; സകാത്ത്. ജനജീവിതത്തില്‍ അത്യാവശ്യമായുണ്ടായിരിക്കേണ്ട ഭക്ഷ്യ വസ്തുക്കളുടെയും നാണയങ്ങളുടെയും കാര്യത്തില്‍ സാമ്പത്തിക അസമത്വം വരാതിരിക്കാന്‍ ഈയൊരൊറ്റ പരിഹാര ക്രിയ മതി. ഭക്ഷ്യവസ്തുവായ ധാന്യങ്ങളിലും കാരക്ക, മുന്തിരി എന്നിവയിലും കര്‍ഷകര്‍ക്ക് ഒരു വിഹിതം പാവപ്പെട്ട അവകാശികള്‍ക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഈ സംവിധാനം സമൂഹത്തിലെ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനാവുമെന്നത് വ്യക്തം. മൃഗങ്ങളായ ആട്, മാട്, ഒട്ടകം എന്നിവയില്‍ ഒരു പരിധിയിലധികം ഉടമയാക്കിയിട്ടുണ്ടെങ്കില് അവക്കും നിശ്ചിത കണക്ക് സകാത്ത് നല്‍കേണ്ടതുണ്ട്. പ്രധാനമായും സമ്പത്തിലെ സകാത്തുള്ള മറ്റൊന്ന് സ്വര്‍ണം, വെള്ളി അഥവാ കറന്‍സിയിലാണ്. ഈ സകാത്ത് പാവപ്പെട്ടവന്റെ ഭക്ഷ്യേതര സാമ്പത്തികാവശ്യങ്ങള്‍ക്ക് പരിഹാരമാകുന്നു. സമ്പത്ത് മുഴുവന്‍ ഒരിടത്ത് ഒരുമിച്ച് കൂടുകയും മറുവശത്ത് ദാരിദ്ര്യവും പട്ടിണിയും ബാക്കിയാവുകയും ചെയ്യുന്ന സാമ്പത്തിക അസമത്വം ഇല്ലാതെയാക്കാന്‍ നിര്‍ബന്ധിത സകാത്ത് കൊണ്ടുമാത്രം സാധിക്കും. എന്നാല്‍ ഇസ്ലാമിക സമ്പദ് വ്യവസ്ഥയില്‍ സമ്പന്നന് നിര്‍ബന്ധിത സകാത്ത് കൊണ്ട് മാത്രം ബാധ്യത തീര്ന്നവനാകുന്നില്ല. ഉറ്റവരും ഉടയവരുമില്ലാത്തവരുടെ മരണാനന്തര ചെലവുകള്‍ ഇതര ജീവിതാവശ്യങ്ങള്‍ തുടങ്ങിയവയിലൊക്കെ അവര്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്.
ഇസ്ലാമിക് ബാങ്കിങ്
ഈ പദം ഇസ്ലാമിക് ഫൈനാന്‍സിന്റെ കൂടെ ചേര്‍ത്ത് വായിക്കാനുള്ളതാണ്. ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ പാഠ്യ വിഷയമായി ഇസ്ലാമിക് ബാങ്കിങ് മാറിയത് അതിന്റെ വൈവിധ്യത്തിലും അത് വിജയകരമായി മുന്നേറുന്നതിനാലാണ്. ലോകത്ത് നാല്പതിലധികം രാഷ്ട്രങ്ങളില്‍ പൂര്‍ണമായും തൊണ്ണൂറിലധികം രാജ്യങ്ങളില്‍ ഭാഗികമായും ഇസ്ലാമിക് ബാങ്കിങ് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1923ലാണ് ആദ്യ ഇസ്ലാമിക് ബാങ്ക് നിലവില്‍ വരുന്നത്. ലോക ബാങ്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ഡെവലപ്മെന്റ് നടക്കുന്നത് ജിദ്ദ ആസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഡെവലപിങ് ബാങ്കി (കഉആ) ലാണ്. 1975ലാണ് ഇത് സ്ഥാപിതമായത്. പണം ചരക്ക് (ഇീാാീറശ്യേ) അല്ല എന്ന മുമ്പെ പറഞ്ഞ ആശയത്തിലാണ് ഇസ്ലാമിക് ബാങ്കും അടിസ്ഥാന ശില പാകിയിട്ടുള്ളത്. ഇമാം ഗസാലിയാണ് ഈ ആശയത്തെ ഊന്നിപ്പറയുന്നത്. അതിന് ചില കാരണങ്ങളുണ്ട്. ഉല്പന്നങ്ങള്ക്ക്(ജൃീറൗരേ) നേരിട്ടുള്ള ഉപയോഗം (റശൃലരേ ൗമെഴല) ഉണ്ട്. പണത്തിന് അതില്ല. ഏത് ഉല്പന്നവും ഗുണപരമായവയാണ് (ൂൗമഹശശേശ്ലേ). അഥവാ അവയുടെ മൂല്യത്തില്‍ ഏറ്റവ്യത്യാസങ്ങള്‍ വരും. പണത്തിന് എപ്പോഴും ഒരേ മൂല്യം (്മഹൗല) ആണ്. പണം ുശിീൗേ ചെയ്യാനാവില്ല, ഉല്പന്നം അതിന് പറ്റും. ചുരുക്കത്തില്‍ അടിസ്ഥാനപരമായി തന്നെ കമ്മോഡിറ്റിയും കറന്‍സിയും തമ്മില്‍ വ്യത്യാസമുണ്ട്. പണത്തെ ഒരിക്കലും കമ്മോഡിറ്റിയായി സ്വീകരിക്കാനാവില്ല. അത് ാലറശൗാ ീള ലഃരവമിഴല അതല്ലെങ്കില്‍ ാലൗൃലെ ീള ്മഹൗല മാത്രമാണ്. ഈ അടിസ്ഥാന ശിലയിലാണ് ഇസ്ലാമിക് ബാങ്കിങും സ്ഥിതി ചെയ്യുന്നത്. നമ്മുടെ ബാങ്കുകളും ഇസ്ലാമിക ബാങ്കുകളും പ്രധാനമായും രണ്ട് വ്യത്യാസങ്ങളാണുള്ളത്. ഇസ്ലാമിക് ബാങ്കുകള്‍ പലിശ പരിപൂര്‍ണമായും ഒഴിവാക്കി ജഘട രീതി (ുൃീളശേ മിറ ഹീൈ ്യെലൊേ) ആണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് നമ്മുടെ ബാങ്കുകള്‍ കടം അടിസ്ഥാനപ്പെടുത്തിയാണ്. ഇസ്ലാമിക ബാങ്ക് ഇക്വുറ്റി അടിസ്ഥാനപ്പെടുത്തിയാണ്. ആധുനിക ബാങ്കുകള്‍ ലോണിനെ പോത്സാഹിപ്പിക്കുകയും ജനങ്ങളെ കടക്കാരാക്കി മാറ്റുകയും ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇസ്ലാമിക ബാങ്കിംഗ് രീതി ജനങ്ങളെ കടക്കാരല്ലാത്ത മുതലാളിമാരാകാനാണ് പ്രോത്സാഹിപ്പിക്കുന്നത്. ഒരുപാട് ബിസിനസ് പ്ലാനുകളും ലോണ്‍ സംവിധാനങ്ങളും നിക്ഷേപ പാക്കേജുകളുമായി ഇസ്ലാമിക് ബാങ്ക് പ്രവര്‍ത്തിക്കുന്നു. മുദാറബ, മുഷാറക, മുറാബഹ, ഇജാറ, സലം, സഖ്ഫ് തുടങ്ങി ഗുണപരമായ നിരവധി പാക്കേജുകളും പ്ലാനുകളും ഇസ്ലാമിക് ബാങ്കുകളിലുണ്ട്. ലോകം മുഴുവന്‍ ഇസ്ലാമിക ബാങ്കിങ് രീതികളെ പഠിക്കുകയും അതിലേക്ക് മാറാനുള്ള സംവിധാനങ്ങളെ ചിന്തിക്കുകയുമാണ്. നല്ലൊരു പുലരിയെ നമുക്കും പ്രത്യാശിക്കാം.