സഅദുദ്ദീന്‍ ചെര്‍പ്പുളശ്ശേരി റഈസുല്‍ മുഹഖിഖീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ കേരളം കണ്ട അതുല്യപ്രതിഭാശാലകളിലൊരാളായിരുന്നു. 1900 ല്‍ ജനിച്ച മഹാന്‍ പതിറ്റാണ്ടുകളോളം സംഘടനയുടെ നേതൃപദവി അലങ്കരിക്കുകയും അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്‍റെ ആദര്‍ശം ഉയര്‍ത്തിപിടിച്ച് മണ്‍മറയുകയും ചെയ്ത മഹാനവര്‍കളുടെ ജീവിതം സുന്നി കൈരളിക്ക് ഏറെ സ്വീകാര്യമായിരുന്നു. അപൂര്‍വ്വത നിറഞ്ഞ ജീവിത ശൈലിയായിരുന്നു മഹാന്‍റേത്. ഏത് വിഷയത്തിലും സത്യസന്ധമായ ജീവിത രീതിയും അനര്‍ഘമായ വ്യക്തിത്വവും കാണാമായിരുന്നു. സ്വകാര്യ ജീവിതത്തില്‍ പോലും ജീവിത ശുദ്ധിയും സൂക്ഷമതയും നിലനിര്‍ത്തിയ മഹോന്നതരുടെ രീതിയായിരുന്നു […]
Author: shabdamdesk
സൂഫി ഗീതങ്ങള്‍; ഈണം വന്ന വഴി
ബാസിത് തോട്ടുപൊയില്‍ സൂഫിപാടിയ കവിതകളാണ് സൂഫി ഗീതങ്ങള്‍. ദിവ്യ പ്രണയത്തിലാണ്ട് രസം പിടിച്ച ഹൃദയാന്തരങ്ങളില്‍ നിന്ന് ഉള്‍ത്തിരിഞ്ഞ് വരുന്ന പരിശുദ്ധ വചനങ്ങളാണവ. റൂമി പാടിയ അദ്ധ്യാത്മിക ലോകത്തിലെ ആശ്ചര്യ ആശയങ്ങളെ ഉള്‍കൊള്ളാനോ തിരിച്ചറിയാനോ നവ കാല ആസ്വാദകര്‍ക്കാവുന്നില്ലെന്നതാണ് സത്യം. ജലാലുദ്ദീന്‍ റൂമിയും ഉമര്‍ ഖയ്യാമും ഹാഫിസും മസ്നവിയും റാബിഅതുല്‍ അദവ്വിയ്യയും തുടങ്ങി സൂഫി ഗീതങ്ങളുടെ ചരട് വലിച്ചു തുടങ്ങിയ മഹത്തുക്കളുടെ ചരിത്ര പശ്ചാത്തലമുണ്ട് ഈ ധാരക്ക്. 11 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ അറബ്, പേര്‍ഷ്യന്‍ മേഖലകളില്‍ […]
സമന്വയവിദ്യാഭ്യാസം സമര്‍പ്പിത മുന്നേറ്റം
വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ മജ്മഇന്‍റെ 35-ാം വാര്‍ഷിക സമ്മേളനം സമര്‍ത്ഥരായ ഒരു പറ്റം പണ്ഡിതരെ കൂടി കേരളത്തിന് സമര്‍പ്പിക്കുകയാണ്. അരീക്കോടിന്‍റെ പണ്ഡിത പാരമ്പര്യസ്മരണ ഒരിക്കല്‍ കൂടി പുതുക്കി മുപ്പത് യുവ പണ്ഡിതര്‍ സിദ്ധീഖി ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍ മൂന്നര ദശകം പിന്നിട്ട മജ്മഅ് സന്തോഷ മുഹൂര്‍ത്തത്തിലാണ്. ഇവര്‍ ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ബാച്ച്ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ച് ഹാദി ബിരുദം നേടിയവരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ജാമിഅത്തുല്‍ ഹിന്ദ് […]
പുഴുക്കുത്തേറ്റു തുടങ്ങുന്ന കേരളം
കേരളത്തിന്‍റെ രാഷ്ടീയ, സാമൂഹിക പരിസരം വല്ലാത്തൊരു കാലത്തിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പാരസ്പര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സാമൂഹികാന്തരീക്ഷത്തില്‍ ശാന്തമായി ജീവിച്ചു പോന്നിരുന്ന കേരളത്തിലെ പ്രബുദ്ധ ജനത മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയതയെ ഏറ്റെടുക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. പ്രബുദ്ധമെന്ന വാക്കിനെ കേരളത്തോട് ചേര്‍ത്ത് വെക്കുമ്പോള്‍ വിശാലവും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണവുമായ മാനങ്ങളുണ്ട്. രാജ്യത്ത് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സമൂഹത്തിന് വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിച്ച ചരിത്രം മാത്രമാണുള്ളത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും കൈ കോര്‍ത്ത് പാരസ്പര്യത്തിന്‍റെ അസൂയാവഹമായ […]
ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കാലത്തിന്‍റെ അനിവാര്യത
2020 മാര്‍ച്ച് 23ലെ കണക്ക് പ്രകാരം 198 രാജ്യങ്ങളിലായി ലോക വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 90% വരുന്ന 1.38 ബില്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയെന്ന് UNESCO വീക്ഷിക്കുന്നുണ്ട്. കോവിഡ് ജീവിതശൈലികളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്‍റെ പ്രധാന ഉത്തരമാണ് വിദ്യഭ്യാസ മേഖലയിലെ പരിവര്‍ത്തനങ്ങള്‍. വിദ്യാലയങ്ങളിലേക്കുള്ള അഡ്മിഷന്‍, ക്ലാസുകള്‍, പരീക്ഷകള്‍, റിസള്‍ട്ടുകള്‍ എന്നിങ്ങനെ തുടര്‍ച്ചയായി തുടരുന്ന നമ്മുടെ വിദ്യഭ്യാസ സമ്പ്രദായങ്ങളെ പാടെ അടച്ചിടേണ്ട അവസ്ഥയിലെത്തിച്ചുവെന്ന് ചുരുക്കം. കോവിഡിന്‍റെ തുടക്ക കാലം മുതല്‍ ലോക്ക്ഡൗണും ഇതര നിയന്ത്രണങ്ങളും വരുന്ന കാലത്തേ ഓണ്‍ലൈന്‍ […]
വിറ്റ് തുലക്കുന്ന ഭരണകൂടവും രാജ്യത്തിന്‍റെ ഭാവിയും
The definition of Fascism is the marriage of corporation and state -Benito Mussolini ഒരു കോര്‍പ്പറേറ്റ് മുതലാളിയുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്‍റെ സമകാലിക അവസ്ഥയെ പ്രതിനിധീകരിക്കുന്ന ചിത്രമായിരുന്നു അത്. കോര്‍പ്പറ്റോക്രസിക്കു മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന ഒരു ഡെമോക്രാറ്റിക് രാജ്യം. സ്റ്റേറ്റും കോര്‍പ്പറേറ്റും തമ്മിലുള്ള വിവാഹമെന്ന് ഫാഷിസത്തിന് നിര്‍വചനം നല്‍കിയത് ആചാര്യന്‍ തന്നെയാണ്. അതിന്‍റെ ഏറ്റവും ആധുനിക വേര്‍ഷ്യനാണ് രാജ്യം സാക്ഷിയാവുന്നത്. […]
റമളാന്‍ ബൂത്വി; ആധുനിക ലോകത്തെ ഗസാലി
മുല്ലപ്പൂ വിപ്ലവം വിടര്‍ന്നു നില്‍ക്കുന്ന കാലം. ടുണീഷ്യയില്‍ നിന്ന് ആഞ്ഞു വീശിയ പ്രക്ഷോഭക്കൊടുങ്കാറ്റ് സിറിയയിലേക്കും കടന്നു. വ്യാജ കുറ്റാരോപണത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയവര്‍ക്ക് നേരെ പോലീസ് തോക്കുയര്‍ത്തിയതോടെ സിറിയ കലങ്ങി മറിഞ്ഞു. ശീഈ വിശ്വാസക്കാരനായ ബശാര്‍ അല്‍ അസദിന്‍റെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കിട്ടിയ അവസരം മുതലാക്കാനൊരുങ്ങി ഭൂരിപക്ഷ സുന്നി വിഭാഗം കലാപക്കൊടിയുയര്‍ത്തി. കര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോവുമ്പോഴാണ് സിറിയയിലെ ഒരു പ്രമുഖ സുന്നി പണ്ഡിതന്‍ പലരെയും അമ്പരപ്പിച്ചു കൊണ്ട് തന്‍റെ നിലപാട് വ്യക്തമാക്കിയത്. […]
ഞാന്‍
കഴമ്പില്ല കാതലില്ല മധുരമില്ല രുചിയായൊന്നുമില്ല കൊഴിഞ്ഞുപോയ ഇലകള്‍ പോല്‍ വിണ്ണിലലിയാന്‍ മാത്രം ബാക്കി അഴുക്ക് വാരും മുറം പോലും വിരല്ചേര്‍ത്തു നാസികയില്‍ ചൂടില്ലാ തണുത്തുറഞ്ഞ ജീവിതം പടുത്തുയര്‍ത്തിയ ആയുസ്സില്‍ തകര്‍ടിഞ്ഞ ചീട്ടുകൊട്ടാരങ്ങള്‍ ബാക്കി ഇതിലും നിര്‍വ്വചനീയമല്ല ഞാന്‍ മുഹമ്മദ് അജ്മല്‍ പി.ടി. ആനമങ്ങാട്
കവിത
അനീതി ജനിച്ചതിന്‍റെ വെമ്പലില്‍, നീതി മരിച്ചതിന്‍റെ ഉല്‍ക്കണ്ഠയില്‍, കവിതയെ ഗര്‍ഭം ചുമന്നു. പോരാട്ട വീര്യവും പതറാത്ത തൂലികയും പൂര്‍ണ്ണമാം കവിതക്ക് പിറവി നല്‍കി അശരണര്‍ മുലയൂട്ടി നിസ്സഹായര്‍ വളര്‍ത്തി വലുതാക്കവേ കളിക്കൂട്ടുകാരായ് സാമൂഹ്യമാധ്യമങ്ങളും ഒപ്പം കൂടി കവിത പതിയെ പടികള്‍ കയറവേ അധികാരികളുടെ നെഞ്ചിടിപ്പ് കൂടി കവിതയെ തളക്കാന്‍ മാധ്യമങ്ങളെ കുരുക്കിലാഴ്ത്തവേ കലി പൂണ്ട കവിതക്ക് പേറസുഖംതുടങ്ങി, ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് മുഹമ്മദ് ശാഹുല്‍ ഹമീദ് പൊന്മള
നാളെ നമ്മള്‍
ആണ്ടിലൊരാചാരമല്ലിത് ആഘോഷംതീര്‍ക്കാന്‍ അപകടമാണെന്നത് അറിയണമെന്നുള്ളന്നത് വെറും ചര്‍ച്ചകളില്‍ തീര്‍പ്പ് മുട്ടുന്നതിലല്ലകാര്യം.. തീര്‍ന്നു പോകുന്ന ജീവിതങ്ങളെ വീണ്ടും ജീവിതം വരക്കാന്‍ തീരാത്ത തീര്‍പ്പുവേണം.. മാറി വരുന്ന മാറ്റം വരുത്തുന്ന സര്‍ക്കാറുകള്‍ അധികാര ഹുങ്കില്‍ അശരണരെ മറക്കരുതെ.. ഒരപകടത്തെ ഓര്‍ക്കാപുറങ്ങള്‍ക്ക് പകരംഓര്‍ത്ത് കെട്ടി നില്‍ക്കുക എന്നത് ഓര്‍മ്മിക്കുവാന്‍ എങ്ങനെ കഴിയും അറിയില്ല നാളെ അറിയിക്കുമില്ല എത്ര ജീവിതങ്ങളെന്ന്. മുഹമ്മദ് സിനാന്‍










