ഡോ. ഫൈസൽ അഹ്സനി ള്ളിയിൽ ഉദ്യോഗസ്ഥർക്കിടയിൽ സക്കാത്ത് അവേർനസ് ഇയ്യിടെയായി കൂടിവന്നതായി നിരീക്ഷിക്കപ്പെടുന്നു, നല്ലത്. എന്നാൽ മുപ്പതിലേറെ വർഷങ്ങൾ ഔദ്യോഗിക സേവനത്തിലിരിക്കുകയും സക്കാത് വീട്ടേണ്ടതായ തുക അക്കൗണ്ടിൽ കുമിയുകയും ചെയ്തിട്ട് അതേ പറ്റി അശേഷം ബോധമില്ലാതെ കഴിയുന്ന ആളുകളും നമുക്കിടയിലുണ്ട്, മോശം !! ജൻമികൾക്കും, ധനാഢ്യർക്കും , കച്ചവടക്കാർക്കും മാത്രമാണ് സകാത്ത് ബാധകമാകുന്നത്, ‘നമുക്കൊക്കെ എന്ത് സകാത്ത്, എന്ന കാഴ്ചപ്പാട് ഇപ്പോഴും പൊതുസമക്ഷം ഇല്ലാതില്ല. സേവനത്തിലിരിക്കുന്ന ഉദോഗസ്ഥരുടെ സക്കാത്ത് നിർണയത്തിന് സഹായകമാകുന്ന കാര്യങ്ങളാണ് പറയാൻ പോവുന്നത്. ശമ്പളത്തിന് […]
Author: shabdamdesk
നെഞ്ച് കത്തുന്നത് മണക്കുന്നുണ്ടോ ?
പഠിപ്പിക്കലും ക്ലാസ് എടുക്കാന്‍ പോക്കും എഴുത്തുമൊക്കെ തല്‍ക്കാലം നിര്‍ത്തി മറ്റെന്തെങ്കിലും ഏര്‍പ്പാട് തുടങ്ങിയാലോ എന്നൊരു ചിന്ത ചൂടുപിടിച്ചിട്ട് ശ്ശിയായി. എന്താണൊന്ന് തുടങ്ങാന്‍ നല്ലത്? മൂന്ന് കാര്യങ്ങളാണ് മുന്നില്‍ തെളിയുന്നത്. ഒന്ന് : ഇസ്മിന്‍റെ പണി. രണ്ട് : മരമില്ല് തുടങ്ങല്‍. മൂന്ന് : നാഷണല്‍ പെര്‍മിറ്റ് ലോറി. ഉപ്പാക്ക് ലോറിപ്പണിയായത് കൊണ്ടും, ഉപ്പ ചുറ്റിവന്ന ദേശങ്ങളിലെ വൃത്താന്തങ്ങള്‍ ചെറുപ്പത്തിലേ കേട്ടത് കൊണ്ടും, സ്വതവേ തന്നെ ഉലകം ചുറ്റലില്‍ പിരിശം ഉള്ളതിനാലും, മൂന്നാമത്തേത് പലപ്പോഴും ഒന്നാമതാവാറുണ്ട്. […]
തുബ്ബഇന്‍റെ രോഗഹേതു
ഹസ്സാനുബ്നു തുബ്ബഅ്ബ്നു അസ്അദ്ബ്നു കരിബ് അല്‍ഹിംയരി. യമന്‍ രാജന്‍. തന്‍റെ കുതിരകളെ അണിനിരത്തിയാല്‍ ഡമസ്കസ് മുതല്‍ യമനിലെ സ്വന്‍ആഅ് വരെ വരിയായി നില്‍ക്കാന്‍ മാത്രം പോന്ന സൈനികബലമുള്ളവന്‍. വിജിഗീഷും ജേതാവുമായ തുബ്ബഅ് ഓരോ രാജ്യങ്ങളില്‍ എത്തുകയും കടന്നു ചെല്ലുന്ന ഓരോ നാട്ടില്‍ നിന്നും പത്തു വീതം വിദ്വാന്മാരെയും പരിവാരത്തെയും തെരഞ്ഞെടുക്കുകയും ചെയ്തു. തുബ്ബഇന്‍റെ സൈന്യം വലുതായിക്കൊണ്ടിരുന്നു. കാലത്തിന്‍റെ കാര്‍മേഘങ്ങള്‍ പല ആകാശങ്ങളും സന്ദര്‍ശിച്ചു ഒരിക്കല്‍ തുബ്ബഅ് തന്‍റെ നാലായിരത്തോളം വരുന്ന സൈന്യവുമായി ഹിജാസിലേക്ക് തിരിച്ചു. […]
സൗന്ദര്യ ബോധം; ഇസ്ലാമിക നിരീക്ഷണങ്ങളുടെ സൗന്ദര്യം
ശുചിത്വ ശീലം സൗന്ദര്യ ബോധത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. നല്ല ആരോഗ്യത്തിന് വൃത്തി പ്രധാനമാണ്. അഞ്ചു വഖ്ത് നിസ്കാരങ്ങള്‍ക്ക് മുന്നോടിയായി നടത്തപ്പെടുന്ന അംഗസ്നാനം(വുളൂഅ്) ശുചിത്വത്തിന്‍റെ പ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്. അഴുക്കുമായി കലരാന്‍ സാധ്യതയുള്ള മുഴുവന്‍ അവയവങ്ങളെയും മലിന മുക്തമാക്കുന്നുണ്ട് ഇതിലൂടെ. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി മിസ്വാക്ക് ശീലമാക്കുന്നതിനെ കുറിച്ച് ഇസ്ലാം ഊന്നിപ്പറയുന്നത് കാണാം. നല്ലൊരു വ്യക്തിത്വത്തിന്‍റെയും മാതൃതയുടെയും അടയാളം കൂടിയാണിത്. സൗന്ദര്യത്തിന്‍റെ സുപ്രധാന ഭാഗമാണ് വായയും പല്ലുകളും. ആന്തരികാവയവങ്ങളുടെ ആരോഗ്യവുമായി വായയ്ക്ക് കൂടുതല്‍ ബന്ധമുണ്ട്. വായയെ രണ്ടാമത്തെ […]
അധ്യാപന രീതി പ്രവാചകന്‍റെ മാനിഫെസ്റ്റോ
മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്‍ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്‍റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. […]
സംവാദ മാതൃകകള്‍ ഇബ്നു ഹമ്പലി(റ)ല്‍ നിന്ന്
തിരുനബിയും സ്വഹാബത്തും കഴിഞ്ഞാല്‍ ഇസ്ലാമില്‍ ആരാധനാകര്‍മ്മങ്ങളിലും ജീവിതത്തിന്‍റെ ഇതര മേഖലകളിലും ഏറെ സ്വാധീനം ചെലുത്തുകയും അനുധാവനം ചെയ്യപ്പെടുന്നവരുമാണ് മദ്ഹബിന്‍റെ ഇമാമുകള്‍. സുന്നീ ആശയാദര്‍ശത്തിനു കീഴില്‍ നിലകൊണ്ട് ഖുര്‍ആനും തിരുസുന്നത്തിനെയും അടിസ്ഥാനമാക്കി നിയമനിര്‍മാണം നടത്തിയതിനാല്‍ കാലഘട്ടത്തിന്‍റെ ഒഴുക്കിനെ അതിജീവിച്ച് ജനങ്ങളില്‍ വേരുറക്കാന്‍ സാധിച്ചത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നീ നാലു മദ്ഹബുകള്‍ക്കു മാത്രമാണ്. ശിയാ, ബിദഈ ആശയങ്ങളില്‍ മറ്റു ചില മദ്ഹബുകള്‍ രൂപീകൃതമായെങ്കിലും ഇസ്ലാമിക ശരീഅത്തിനെ ഇത്രമാത്രം സംരക്ഷിക്കുന്ന വിഷയത്തില്‍ അവയെല്ലാം വന്‍ പരാജയമായിരുന്നു. […]
നിരീക്ഷണ മുതലാളിത്തം; എ ഐ അപകടങ്ങള്‍
we need to talk about an injustice നാം ഒരു അനീതിയെ കുറിച്ച് സംസാരിക്കേണ്ടണ്ടതുണ്ട്. പ്രമുഖ അമേരിക്കന്‍ അഭിഭാഷകന്‍ ബ്രിയാന്‍ സ്റ്റീവന്‍സിന്‍റെ ടെഡ് ടോക്കിന്‍റെ തല വാചകമാണിത്. പറഞ്ഞുവരുന്നത് ഓഗ്മെന്‍റ് റിയാലിറ്റിയെ കുറിച്ചാണ്. അല്‍ഗോരിതമെന്നത് സമകാലിക ലോക യാഥാര്‍ഥ്യത്തിന്‍റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. അമേരിക്കയിലെ ഒരു ബാങ്കില്‍ പാവപ്പെട്ടവരിലെയും തൊഴിലാളി വര്‍ഗത്തിലെയും ഏറ്റവും അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കാനെന്ന പേരില്‍ കമ്പ്യൂട്ടര്‍വല്‍കൃത ഡാറ്റാ ബാങ്കുകളും ഡിജിറ്റല്‍ പദ്ധതികളും നടപ്പിലാക്കി. പക്ഷെ ഫലം വിപരീതമായിരുന്നു. ഉപഭോക്താക്കളെ കൂടുതല്‍ […]
വിമാനം കയറുന്ന വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍
‘ ഹലോ അബ്ദുല്‍ ബാസിത്, ………..സ്റ്റഡി അബ്രോര്‍ഡില്‍ നിന്നാണ് വിളിക്കുന്നത്’ ‘ആ…’ ‘നിങ്ങളുടെ ഒരു എന്‍ക്വയറി കണ്ടിരുന്നു’ ‘ഉം…’ ‘ഏത് രാജ്യത്തേക്കാണ് നോക്കുന്നത്? ഇപ്പോള്‍ സെപ്തംബര്‍ ഇന്‍ടേക്കിനുള്ള സമയമാണ്’ ‘നിലവില്‍ എങ്ങോട്ടും പോകുന്നില്ല.’ ‘ആണോ..?’ ‘അതെ’ ‘താങ്ക്സ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം ട്ടൊ.’ ‘ഓകെ, താങ്ക്യൂ’ കഴിഞ്ഞ കുറച്ചു മാസമായി ആഴ്ചതോറും രണ്ടുനേരം ഇതാണ് അവസ്ഥ. കേരളത്തിലെ ഓരോ കവലകളിലും സ്റ്റഡി അബ്രോര്‍ഡിന്‍റെ പരസ്യബോര്‍ഡുകളാണ്. ‘ഫീസില്ലാതെ ജര്‍മ്മനിയില്‍ പഠിക്കാം’ ‘സ്കോളര്‍ഷിപ്പോടെ യു കെയില്‍ പഠിക്കാം’, […]
മരുന്നെഴുതി തുടങ്ങാത്ത മാനസിക രോഗങ്ങള്‍
ഇബ്നു സീനയുടെ പരീക്ഷണശാല രണ്ടു ആടുകളെ വ്യത്യസ്ത കൂടുകളില്‍ അടച്ചിരിക്കുന്നു. കൃത്യമായ പരിചരണവും ഒരേ അളവില്‍ ഭക്ഷണവും നല്‍കി അദ്ദേഹം അവയെ പരിപാലിച്ചു പോന്നു. അതിനിടയില്‍ ഒരാടിനു മാത്രം കാണാവുന്ന തരത്തില്‍ മറ്റൊരു കൂടു കൂടി സ്ഥാപിച്ചു. അതിലൊരു ചെന്നായയെ ഇട്ടു. എന്നിട്ട് നിരീക്ഷണം തുടര്‍ന്നു. ദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നതിനനുസരിച്ച് ചെന്നായയെ കാണുന്ന ആട് അസ്വസ്ഥനായി ആരോഗ്യം ക്ഷയിച്ച് മെലിഞ്ഞൊട്ടി ചത്തു പോയി. തത്സമയം മറ്റേ ആട് തടിച്ചുകൊഴുത്ത് പൂര്‍ണ്ണ ആരോഗ്യവാനായി നിന്നു. അകാരണമായ ഭയവും സമ്മര്‍ദ്ദവും […]
സഹജീവി സ്‌നേഹം മനുഷ്യനിലേക്കുള്ള വഴി
കോളേജവധിക്ക് വീട്ടിലെത്തി അടുക്കളയുടെ വാതില്‍ തുറക്കാനൊരുങ്ങിയപ്പോഴാണ് മൂന്ന് പൂച്ചക്കുട്ടികള്‍ അവകാശവാദവുമായി കാലില്‍ മാന്താന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായ അക്രമണത്തിന്‍റെ ഞെട്ടലില്‍ കാല് ശക്തമായി കുടഞ്ഞു. പൂച്ചക്കുട്ടികള്‍ മൂന്നും ദൂരത്തേക്ക് തെറിച്ചു. “ജ്ജ് വെര്‍തെ മാണ്ടാത്ത പണിക്ക് നിക്കണ്ടട്ടൊ… കുട്ട്യേ, സ്വര്‍ഗോം നരഗോംക്കെ ഓലെ കയ്യിലാണെന്ന് ഒരുസ്താദു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്”. ദൃക്സാക്ഷിയായ ഉമ്മയുടെ ഡയലോഗ്.അത് കേട്ടപ്പോള്‍ മുമ്പ് വായിച്ച ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികള്‍’ എന്ന കൃതിയാണ് മനസ്സിലേക്ക് ഓടിവന്നത്. സൈലന്‍റ് വാലി മഴക്കാടുകള്‍ സംരക്ഷിക്കുന്നതിന് സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായ […]








