2017 March-April Hihgligts ആത്മിയം വായന

ശാഫിഈ (റ) വെളിച്ചം പരത്തിയ ജ്ഞാന ദീപം

ഞാനൊരു പ്രാവുവില്‍പ്പനക്കാരനാണ്. ഇന്ന് ഞാനൊരു പ്രാവിനെ വിറ്റു. പക്ഷേ വാങ്ങിയവന്‍ തീരെ കുറുകുന്നില്ല എന്ന് പറഞ്ഞ് ആ പ്രാവിനെ തിരിച്ചു തന്നു. തല്‍ക്ഷണം ഞാന്‍ പറഞ്ഞു. ആ പ്രാവ് ഇനി അതിന്‍റെ കുറുകല്‍ നിര്‍ത്തുകയില്ല. അല്ലെങ്കില്‍ ഞാനെന്‍റെ ഭാര്യയെ ത്വലാഖ് ചൊല്ലി. ഉടനെ മാലിക്(റ) പറഞ്ഞു: ഇനിയൊരു വഴിയുമില്ല. നിങ്ങളുടെ ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നു. ഈ സമയം സദസ്സിലുണ്ടായിരുന്ന പതിനാല് വയസ്സുകാരനായ ശാഫിഈ(റ) ആഗതനോട് രഹസ്യമായി ചോദിച്ചു.’നിങ്ങളുടെ പ്രാവ് കുറുകുന്ന സമയമോ കുറുകാത്ത സമയമോ കൂടുതല്‍’. ആഗതന്‍ […]

2017 Jan-Feb Hihgligts ആദര്‍ശം പൊളിച്ചെഴുത്ത് മതം വായന

കടപുഴകിയ വഹാബീ തൗഹീദ്

ശിര്‍ക്കിനെ കുറിച്ച് പറയാത്ത ഒരു സലഫി പ്രസംഗം കേള്‍ക്കാന്‍ വലിയ പാടാണ്. കുട്ടികള്‍ക്കുള്ള കുത്തിവെയ്പില്‍ കൂടി ശിര്‍ക്കിന്‍റെ അണുക്കള്‍ കണ്ടെത്തിയ മഹാഗവേഷകരാണിവര്‍. തൗഹീദിനേക്കാളേറെ ശിര്‍ക്കാണ് ഇവര്‍ക്ക് ഇഷ്ടവിഷയം. ആളുകള്‍ക്കിടയില്‍ ശിര്‍ക്ക് ഭീതി നട്ടുപിടിപ്പിക്കുകയും മുസ്ലിംകള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെയും ശിര്‍ക്ക് മുദ്ര ചാര്‍ത്തുകയും ചെയ്യുമ്പോള്‍ അനിര്‍വ്വചീയമായ ഒരു സുഖം ഇവര്‍ അനുഭവിക്കുന്നുണ്ടെന്ന് തോന്നും. ഈ ഭീതിയുടെ മറവിലാണ് വഹാബിസം കേരളത്തില്‍ സ്വല്‍പമെങ്കിലും പ്രചരിച്ചത്. കേട്ടാല്‍ തോന്നും ശിര്‍ക്ക് ഇവര്‍ക്ക് മരണത്തേക്കാള്‍ ഭയമാണെന്ന്. എന്നാല്‍, സുന്നികള്‍ക്ക് നേരത്തെ മനസ്സിലായ കാര്യം […]

2017 Jan-Feb Hihgligts അനുസ്മരണം വായന

വൈലത്തൂർ തങ്ങള്‍ ആദർശത്തിന്‍റെ കാവലാള്‍

ചിലരുടെ സാന്നിദ്ധ്യം ഇങ്ങനെയാണ്. ഉള്ളില്‍ ഉറഞ്ഞു പോയ സങ്കടങ്ങളുടെ ഹിമാലയങ്ങള്‍ അവരുടെ സമാധാനത്തിന്‍റെ കരസ്പര്‍ശമേറ്റാല്‍ അലിഞ്ഞലിഞ്ഞ് ബാഷ്പകണങ്ങളായി ഒഴിഞ്ഞു പോകും. അവര്‍ ചാരത്തുണ്ടെന്നറിഞ്ഞാല്‍ മനസ്സ് ആനന്ദത്താല്‍ തുടിച്ചുകൊണ്ടിരിക്കും. വൈലത്തൂര്‍ തങ്ങളും അങ്ങനെയുള്ള വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. ഒരു പണ്ഡിതന്‍, സി.എം വലിയുള്ളാഹിയെ പോലുള്ള ഔലിയാക്കളുടേയും സൂഫിവര്യരുടേയും തണലില്‍ വളര്‍ന്ന, പുന്നാര പൂമുത്തിന്‍റെ പരമ്പരയില്‍ പിറന്ന തങ്ങള്‍. എല്ലാം കൊണ്ടും അനുഗ്രഹീതര്‍. പക്ഷേ, ഇനിമുതല്‍ ഇന്നലകളുടെ സ്മരണളിലേക്ക് ആ ജീവിത താളുകള്‍ മറിച്ചിടേണ്ടി വരുമെന്നതോര്‍ക്കുമ്പോള്‍, ആശ്രിതര്‍ക്ക് പ്രാര്‍ത്ഥനാ വചസ്സുകള്‍കൊണ്ടു കുളിര്‍ […]

2017 Jan-Feb Hihgligts Shabdam Magazine രാഷ്ടീയം വായന സമകാലികം

ദേശസ്നേഹത്തിന്‍റെ ജനാധിപത്യ കാപട്യങ്ങള്‍

ബ്രട്ടീഷുകാരനായ നൊബേല്‍ സമ്മാനജേതാവ് ഹരോള്‍ഡ് പിന്‍റര്‍ ടോണിബ്ലയറെ രൂക്ഷമായി വിമര്‍ശിച്ച് ഇങ്ങനെ പറഞ്ഞു.’ലോകകോടതി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിചാരണ നടത്താത്തത് വിലാസമറിയാത്തത് കൊണ്ടാണെങ്കില്‍ ഇതാ എഴുതിയെടുത്തോളൂ. :’10 ഡൗണ്‍ സ്ട്രീറ്റ് ലണ്ടന്‍’ എന്ന്. ജോര്‍ജ് ബുഷിന്‍റെ വിശ്വസ്തനായ കാര്യസ്ഥനെ പോലെ ഇറാഖിലേക്ക് സൈന്യത്തെ അയച്ച പശ്ചാത്തലത്തിലായിരുന്നു ഹരോള്‍ഡ് പിന്‍ററുടെ ഈ വിമര്‍ശനം. ‘പണത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ഈ നാറിയ യുദ്ധത്തെ നിങ്ങള്‍ പിന്തുണക്കരുത്’ എന്ന തനിക്ക് ലഭിച്ച ലണ്ടനിലെ ഘശളല അരവലശ്ലാലിേ അവാര്‍ഡ് വേദിയില്‍ വെച്ച് പൊട്ടിത്തെറിച്ചത് ഡെസ്റ്റിന്‍ […]

2017 Jan-Feb Hihgligts Shabdam Magazine കാലികം വായന വിദ്യഭ്യാസം സമകാലികം

എന്നാണ് നമ്മുടെ പഠനമുറികള്‍ നന്നാവുക ?

കാട്ടാളനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് പൊതുവെ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരെ സംസ്കാരസമ്പന്നനാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് വൈജ്ഞാനിക രംഗം അതിശീഘ്രം മുന്നേറുന്നത്. നവവിദ്യാഭ്യാസ വ്യവസ്ഥിതികള്‍ അപചയങ്ങളുടെ പടുകുഴിയിലേക്ക് ആപതിക്കുന്നത് സങ്കടത്തോടെ മാത്രമേ കാണാനാകൂ. വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അതിന് ഇരകളായി ജീവന്‍ ബലി നല്‍കിയവര്‍ ഒത്തിരി പേരുണ്ട്. പണച്ചാക്കുമോഹിച്ച് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നവര്‍ ഇത്തരം ബലിദാനങ്ങളില്‍ കൈകഴുകി രക്ഷപ്പെടുകയാണ്. രണ്ടരപതിറ്റാണ്ട് കാലം പിന്നിടുന്ന സ്വാശ്രയ വിദ്യാഭ്യാസമേഖല 2004 ജൂലൈ 22 ന് തിരുവനന്തപുരം പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന […]

2017 Jan-Feb Hihgligts വായന

വിലാപം

ക്രീ ക്രീ ചീവീടിന്‍റെ ഇരമ്പം വ്യക്തതയോടെ കേള്‍ക്കുന്നു. ഗ്രാമം ഉറങ്ങുകയാണ്. ഇരുട്ടിന്‍റെ കാഠിന്യത്തില്‍ ഒരു വീട് മാത്രം കണ്ണടക്കാതെ നില്‍ക്കുന്നു. വീട്ടുടമസ്ഥന്‍ തിരക്കിട്ട് പെട്ടികള്‍ കെട്ടി ഭദ്രമായി ഒരിടത്ത് മാറ്റി വെക്കുന്നുണ്ട്. അയാളുടെ മുഖത്ത് നിരാശയുടെ കാര്‍മേഘം മൂടിക്കെട്ടിയിരുന്നു. വാച്ചിലേക്കൊന്നു നോക്കി. കൃത്യം മൂന്ന് മണി. നേരം പുലരാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ട്. എങ്ങനെയെങ്കിലും നേരം പുലര്‍ന്നിരുന്നെങ്കില്‍ എന്ന ചിന്ത അയാളുടെ മനസ്സ് കൊതിച്ചു. പിന്നെ തലക്ക് കൈ കൊടുത്ത് ബെഡില്‍ കിടന്നു. ഒന്നു തിരിഞ്ഞ് നോക്കി. ഫസ്ലയും […]

2017 Jan-Feb Hihgligts Shabdam Magazine ആത്മിയം ദ്വനി മതം വായന

നാവിന് ആര് കുരുക്കിടും?

സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് നാവ്. പ്രഥമദൃഷ്ട്യാ വലിപ്പത്തില്‍ വളരെ ചെറുതെങ്കിലും നാവിന്‍റെ വിപത്തും വിനാഷവും ഏറെ വലുതാണ്. വിശ്വാസിയുടെ ജീവിതചര്യകളെയും മാര്‍ഗങ്ങളെയും വിശദമായി ചര്‍ച്ചചെയ്യുന്ന ഇമാം ഗസ്സാലി(റ) വിന്‍റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്യാ ഉലൂമുദ്ദീനില്‍ നാവിന്‍റെ വിപത്തിനെ ചൊല്ലിയുള്ള ചര്‍ച്ച ആരംഭിക്കുന്നത് തന്നെ ജീവിതത്തിലെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാനും കുഫ്റും അനാവൃദമാക്കുന്നതില്‍ നാവിന്‍റെ സ്വാധീനം ശക്തമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ്. നാവിന്‍റെ സ്വാധീന ശക്തി നാവിന്‍റെ സഞ്ചാരമണ്ഡലം സുദീര്‍ഘവും വിശാലവുമാണ്. മുതിര്‍ന്ന ഒരു ജിറാഫിന്‍റെ […]

2017 Jan-Feb Hihgligts Shabdam Magazine കാലികം പഠനം വായന വിദ്യഭ്യാസം സമകാലികം

പഠനകാലത്തെ വീണ്ടു വിചാരങ്ങള്‍

പരീക്ഷാകാലം വിദ്യാര്‍ത്ഥികള്‍ക്ക് ഭീതിയുടേതാണ്. പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ സ്കൂളുകളില്‍ എക്സാം ഭീതിയില്‍ നിന്ന് മുക്തി നേടാനുള്ള മനശുദ്ധീകരണ ക്ലാസുകള്‍ ആരംഭിക്കും. എങ്കിലും വിദ്യാര്‍ത്ഥികളിലേക്ക് ചേര്‍ത്തിവായിക്കുമ്പോള്‍ മാനസികസമ്മര്‍ദ്ദത്തിന്‍റെയും പരീക്ഷണങ്ങളുടെയും ഭീകരകാലമാണ് പരീക്ഷാകാലം. പരീക്ഷ തുടങ്ങും മുമ്പ് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ പരമ്പര പരീക്ഷാ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പരീക്ഷകളെ ഇത്രയേറെ വിദ്യാര്‍ത്ഥികള്‍ ഭയക്കാന്‍ പരീക്ഷ ഒരു ഭീകരജീവിയാണോ? എന്ന് ചോദിച്ചാല്‍ ‘അല്ല’ എന്ന് മറുപടി പറയാം. ഇത്തരം ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് പഠിതാവിന്‍റെ സാഹചര്യങ്ങളാണ്. കഴിഞ്ഞ വര്‍ഷം […]

2017 Jan-Feb Hihgligts Shabdam Magazine ആത്മിയം ആദര്‍ശം പഠനം പൊളിച്ചെഴുത്ത് മതം വായന ശാസ്ത്രം

മരണം ;ഗവേഷണങ്ങള്‍ തോറ്റുപോവുന്നു

പ്രാപഞ്ചിക വസ്തുതകള്‍ എന്ത് എന്ന് നിര്‍വ്വചിക്കുന്നതിലപ്പുറം എന്തുകൊണ്ട് എന്ന് വ്യാഖ്യാനിക്കുന്നിടത്ത് ശാസ്ത്രവും ഭൗതിക പ്രത്യയങ്ങളും പരാജയം സമ്മതിക്കുന്നതാണ് പതിവുപല്ലവി. മരണമെന്നൊരു സമസ്യയുണ്ടെന്ന് പറയുന്നവര്‍ തന്നെ എന്തുകൊണ്ട് മരണം? എന്താണതിന്‍റെ അസ്തിത്വം? എന്ന മറുചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാര്യങ്ങളെയെല്ലാം കാരണങ്ങളുമായി ബന്ധിപ്പിക്കുന്നവര്‍ മരണത്തെയും ഭൗതികതയുടെ അളവുകോല്‍ കൊണ്ടായിരുന്നു ഇക്കാലവും നോക്കിക്കണ്ടിരുന്നത്. ഭൗതികത്തിന് അതീതമെന്ന് കരുതുന്ന ചില സത്യങ്ങളില്‍ നിന്ന് അവര്‍ ബോധപൂര്‍വ്വം അന്വേഷണങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മരണം എല്ലാത്തിന്‍റെയും പര്യവസാനമാണെന്ന തീര്‍പ്പിലേക്ക് […]

2017 Jan-Feb Hihgligts Shabdam Magazine ആത്മിയം മതം വായന

ശൈഖ് രിഫാഈ (റ); ആത്മീയ ലോകത്തെ കെടാവിളക്ക്

ഹിജ്റ 500(ക്രി.1118) മുഹര്‍റ മാസത്തില്‍ ഇറാഖിലെ ഉമ്മു അബീദ ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. മാതാവ് ഗര്‍ഭിണിയായിരിക്കെ പിതാവ് അലിയ്യ് എന്നവര്‍ മരണപ്പെട്ടു. തുടര്‍ന്ന് തന്‍റെ അമ്മാവനും സൂഫീ വര്യനുമായ ശൈഖ് മന്‍സൂര്‍(റ)വിന്‍റെ ശിക്ഷണത്തിലാണ് മഹാന്‍ വളര്‍ന്നത്. തന്‍റെ പിതൃപരമ്പര ഹുസൈന്‍(റ) വഴി തിരുനബി(സ)യിലേക്ക് ചെന്നെത്തുന്നു. ജനനത്തിനു വളരെ മുമ്പു തന്നെ അവിടുത്തെ ആഗമനത്തെ പറ്റി പലരും പ്രവചിച്ചിരുന്നു. പ്രമുഖ സൂഫീ വര്യനായ അബുല്‍വഫാഅ്(റ)വിന്‍റെ സമീപത്ത് കൂടെ ഒരു മനുഷ്യന്‍ കടന്നു പോയി. തത്സമയം മഹാന്‍ പറഞ്ഞു:’ഓ, […]