2015 JULY AUG അനുഷ്ഠാനം മതം വായന

നിസ്ക്കാരത്തെ പിന്തിപ്പിക്കുന്നവര് ജാഗ്രതൈ

ഹൃദയസ്‌പര്‍ശിയായ പ്രഭാഷണം കേട്ടാണ്‌ ആ സ്‌ത്രീ ഉസ്‌താദിന്റെ അടുക്കല്‍ വന്നത്‌. ഉസ്‌താദേ, ഞാനെന്റെ ആരാദനകളില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. നിസ്‌ക്കാരം ഖളാആക്കുന്നതിലോ മറ്റോ എനിക്കൊരു ഭയവുമില്ല. കല്ല്യാണവും മറ്റു പരിപാടികളും ഉള്ള ദിവസങ്ങളില്‍ ഞാന്‍ നിസ്‌ക്കാരങ്ങളെ കുറിച്ചോ മറ്റോ ചിന്തിക്കാറേയില്ല. അല്ലാത്ത ദിവസങ്ങളില്‍ അസ്വറിനോട്‌ ചേര്‍ത്താണ്‌ ഞാന്‍ ളുഹ്‌ര്‍ നിസ്‌ക്കരിക്കാറ്‌. ഇങ്ങനെ നീളുന്നു അവളുടെ പരിഭവങ്ങള്‍.. നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ വിട്ട്‌ പിന്തിക്കുന്നവര്‍ ഇന്നു ധാരാളമാണ്‌. ചെറിയൊരു പരിപാടിയുടെയോ മറ്റോ പേരില്‍ നിസ്‌ക്കാരം ഖളാആക്കുന്നവര്‍ അതിന്റെ ഭയാനകതയെ […]

2015 JULY AUG ചരിത്രം ചരിത്ര വായന പരിചയം വായന

റംല ബീവി മനക്കരുത്തിന്റെ ഉദാത്ത മാതൃക

രാത്രി ശാന്തമായി കടന്ന്‌ പോയിക്കൊണ്ടിരിക്കുന്നു. ജനങ്ങളെല്ലാവരും ഗാഢനിദ്രയിലാണ്‌. പക്ഷേ, പാതിരാത്രി കഴിഞ്ഞിട്ടും അവര്‍ നാല്‌പേരും രഹസ്യ ചര്‍ച്ചയിലാണ്‌. തങ്ങളുടെ സമുദായത്തിന്റെ അവസ്ഥയെന്താണ്‌..? സ്വയം ഉപകാര ഉപദ്രവങ്ങളേല്‍പിക്കാനോ തടയാനോ സാധിക്കാത്ത ശിലകള്‍ക്കാണല്ലോ ജനങ്ങളെല്ലാം ആരാധിച്ചുകൊണ്ടിരിക്കുന്നത്‌, പിതാമഹന്മാര്‍ കൈമാറിയ ഇബ്‌്‌റാഹീം നബിയുടെ മതത്തിന്‌ എവിടെയോ പ്രശ്‌നം വന്നിട്ടുണ്ട്‌. ഇതൊക്കെയാണവരുടെ ചര്‍ച്ചയുടെ കാതല്‍. ഇബ്‌്‌റാഹീം നബിയുടെ സത്യമാര്‍ഗത്തെ ഓരോരുത്തരും അന്വേഷിക്കട്ടെ എന്ന തീരുമാനത്തില്‍ ചര്‍ച്ചയവസാനിപ്പിച്ചു നാലുപേരും പിരിഞ്ഞു. വേദപണ്ഡിതനായിരുന്ന വറഖത്തുബ്‌നു നൗഫല്‍, ഉസ്‌മാനുബ്‌നു ഹുവൈരിസ്‌, സൈദുബ്‌നു അംറ്‌, ഉബൈദുല്ലാഹിബ്‌നി ജഹ്‌ശ്‌ എന്നിവരായിരുന്നു […]

2015 JULY AUG ആദര്‍ശം കാലികം പൊളിച്ചെഴുത്ത് സമകാലികം സംസ്കാരം സാമൂഹികം

പെണ്ണുടല്‍ വില്‍ക്കപ്പെടുന്ന കാലത്തെ തട്ടക്കാര്യം

അസ്വാതന്ത്രത്തിന്റെയും വിവേചനത്തിന്റെയും പ്രതീകമായി മുസ്‌്‌ലിം സ്‌ത്രീയെ ചിത്രീകരിച്ച്‌ വാര്‍ത്താ പ്രാധാന്യം നേടുകയെന്നത്‌ എക്കാലത്തേയും മാധ്യമങ്ങളുടെ അജണ്ടയാണ്‌. ശരീഅത്തിന്റെ ഉരുക്കു മുഷ്‌ടിയില്‍ ഞെരിഞ്ഞമരുന്നവരായി മുസ്‌്‌ലിം മങ്കമാരെ പൊതു സമൂഹത്തില്‍ കൊണ്ട്‌ വരികയും മൂല്ല്യമേറിയ വാര്‍ത്താ വിഭവമാക്കി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുകയാണ്‌ ശത്രു വ്യൂഹത്തിന്റെ പതിവുരീതി. അതിന്‌ പര്‍ദ്ദയേയും ബുര്‍ഖയേയുമെല്ലാം അടിമത്വത്തിന്റെ സിംബലാക്കിയും പുരുഷ പക്ഷപാത വിചാരത്തിന്റെ പ്രതിഫലനമാക്കിയും വിലയിരുത്തി, സാമൂഹികാന്തരീക്ഷത്തെ മൊത്തത്തില്‍ ഇസ്‌്‌ലാമിക വിരുദ്ധ ചേരിയാക്കും. അങ്ങനെയാണ്‌ പരസ്‌പരവിരുദ്ധ ദിശയില്‍ ചിന്തിക്കുന്ന ഫസല്‍ ഗഫൂറിന്റെയും യേശുദാസിന്റെയും വസ്‌ത്ര വിവാദങ്ങള്‍ […]

2015 JULY AUG Hihgligts ആത്മിയം കാലികം പരിചയം മതം വിദ്യഭ്യാസം സമകാലികം

മദ്രസാ പഠനം വിചിന്തനം നടത്താന്‍ സമയമായിട്ടുണ്ട്

ഇകഴിഞ്ഞ റമളാനില്‍, പാപമോചനത്തിന്റെ രണ്ടാം പത്തില്‍ കേരളത്തിലെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ളൊരു വാര്‍ത്ത വായിച്ച്‌ നാം സ്‌തബ്‌ധരാവുകയുണ്ടായി. വിശുദ്ധ റമളാനിലെ ഒരു പകലില്‍ മദ്യപിച്ച്‌ ഉന്മത്തനായി വന്ന മുസ്‌ലിം ചെറുപ്പക്കാരന്‍, തന്നെ പത്തുമാസം വയറ്റില്‍ ചുമന്ന്‌ നൊന്ത്‌ പെറ്റ്‌ പോറ്റിയ സ്വന്തം മാതാവിനെ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയായിരുന്നു അത്‌. നോമ്പു ദിനത്തില്‍ ഉച്ചക്ക്‌ ലഭിച്ച ചോറിന്‌ വേവു കുറഞ്ഞു പോയി എന്നതായിരുന്നു കാരണം. താന്‍ ജോലി ചെയ്യുന്ന ഹോസ്‌പിറ്റലില്‍ ഈ വര്‍ഷം അഞ്ച്‌ എഞ്ചിനീയറിംഗ്‌ […]

2015 JULY AUG കാലികം തൊഴില്‍ പരിചയം വായന സമകാലികം സംസ്കാരം സാമൂഹികം

പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്ന മക്കള്‍

പ്രവാസികളായ കേരള മുസ്‌്‌ലിംകളുടെ എണ്ണം വര്‍ധിച്ചു വരികയാണിന്ന്‌. അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കുടുംബ ജീവതത്തിലെ പ്രതിസന്ധികള്‍ പരിഹാരിക്കാനും ആരും മുന്നോട്ട്‌ വരുന്നില്ലാ എന്നതാണ്‌ സത്യം. സമീപ കാലങ്ങളില്‍ കേരളത്തില്‍ അരങ്ങേറുന്ന ഒട്ടുമിക്ക ക്രൂരതകളിലെ അണിയറ പ്രവര്‍ത്തകരെ അന്വേഷിച്ചുള്ള പഠനങ്ങള്‍ വെളിവാക്കുന്നത്‌ മുസ്‌ലിം യുവതിയുവാക്കളാണ്‌ ക്രൂരതങ്ങളില്‍ മുന്നിലെത്തുന്നത്‌ എന്നാണ്‌. അതില്‍ തന്നെ പ്രവാസികളുടെ മക്കളാണ്‌ കൂടുതല്‍ അകപ്പെടുന്നത്‌. കേരളത്തിലെ മുസ്‌ലിം മക്കള്‍ ഇത്തരം ക്രൂരതകള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നുണ്ടെന്ന്‌ പറഞ്ഞാല്‍ ചിലര്‍ക്കത്‌ ദഹിക്കുകയില്ല. ഇത്തരമൊരു ഘട്ടത്തില്‍ പ്രവാസികളുടെ […]

2015 may - june ആത്മിയം മതം വായന സംസ്കാരം

നാവിനെ സൂക്ഷിക്കുക

അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹമാണ്‌ നാവ്‌. വലുപ്പത്തില്‍ ചെറിയതാണെങ്കിലും അതിന്റെ സ്വാധീനം ശക്തമാണ്‌. മനുഷ്യന്റെ ജയാപചയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാന്‍, കുഫ്‌റ്‌ എന്നിവ അനാവൃതമാവുന്നത്‌ സാക്ഷാല്‍ നാവിലൂടെയാണ്‌. മനസ്സില്‍ ഉടലെടുക്കുന്ന വ്യത്യസ്‌ത ആശയ പ്രപഞ്ചങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ നാവിന്റെ പങ്ക്‌ നിസ്‌തുലമാണ്‌. അധര്‍മ്മങ്ങളില്‍ അഴിഞ്ഞാടാന്‍ നാവിനെ വിട്ടാല്‍ കഷ്‌ട-നഷ്‌ടമായിരിക്കും ഫലം. മനുഷ്യന്റെ ജന്മ ശത്രുക്കളായ പിശാചും അവന്റെ അനുയായികളും നാവിനെ നാശത്തിലേക്ക്‌ നയിക്കും. ആവശ്യ-അനാവശ്യ കാര്യങ്ങളില്‍ അനിയന്ത്രിതമായി ഉപയോഗിക്കുമ്പോള്‍ നാവ്‌ വിനാശകരമായി ബാധിക്കുന്നു. നാവിനെ കടിഞ്ഞാണിടലാണ്‌ അതിന്റെ വിനയില്‍ നിന്ന്‌ […]

2015 may - june അനുസ്മരണം ആത്മിയം ചരിത്രം ചരിത്ര വായന പരിചയം വായന

അല്ലാഹുവിനെ പ്രണയിച്ച മഹതി

ജീവിതകാലം മുഴുവന്‍ അല്ലാഹുവിന്‌ ആരാധനയില്‍ മുഴുകുകയും ഉപദേശനിര്‍ദേശങ്ങള്‍ക്ക്‌ വേണ്ടി വരുന്ന സന്ദര്‍ശകര്‍ക്ക്‌ ദിശ കാണിച്ചുകൊടുക്കുകയും ചെയ്‌ത മഹതിയാണ്‌ റാബിഅതുല്‍ അദവിയ്യ(റ). മിസ്‌റ്‌ ദേശത്തെ ഇസ്‌മാഈല്‍ എന്നവരുടെ മകളായ റാബിഅ(റ) `ഉമ്മു അംറ’ എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ആയുസ്സിന്റെ അല്‌പം പോലും അനാവശ്യമായി കളയാതിരിക്കാനും എന്നാല്‍ തന്നെ ആശ്രയിച്ചു വരുന്നവര്‍ക്ക്‌ ആവശ്യമുള്ളവ നല്‍കാനും അതേസമയം ഇഹലോക ഭ്രമം പിടികൂടാതിരിക്കാനും ബദ്ധശ്രദ്ധ കാണിച്ചിര-ുന്നു അവര്‍. സുഫ്‌യാനുസ്സൗരീ, സ്വാലിഹുല്‍ മുര്‍രിയ്യ്‌ പോലെയുള്ള മഹത്തുക്കള്‍ റാബിഅ(റ)യുടെ ഉപദേശ നിര്‍ദേശങ്ങള്‍ ഉള്‍കൊണ്ടു ജീവിച്ചവരായിരുന്നു. വീഴ്‌ചയില്ലാത്ത […]

2015 may - june ചരിത്ര വായന പരിചയം വായന

അരീക്കോടിന്റെ ചരിത്രം

മലപ്പുറം ജില്ലയില്‍ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിര്‍ത്തിപ്പട്ടണം, അരീക്കോട്‌. അരികില്‍ ചാലിയാര്‍. അതിരുകളില്‍ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തില്‍ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌. ആധുനികതയുടെ കുട്ടിക്കാലത്തേ ഈ പ്രദേശം, പ്രത്യേകിച്ച്‌ നഗരഭാഗങ്ങള്‍ ഭൗതിക വിദ്യയുടെ കയറാപുറങ്ങളിലെത്തിയിരുന്നു. അഭ്യസ്ഥ വിദ്യരായ നാടിന്റെ പോയ തലമുറ പ്രദേശത്തെ നേരത്തെത്തന്നെ അറിവരങ്ങുകളിലേക്ക്‌ തട്ടിയുണര്‍ത്തി. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ളതിനേക്കാള്‍ ഭൗതിക സൗകര്യങ്ങളും ഇവിടെ കൂടും. നേരത്തെ കയറിവന്ന ഭൗതിക വിദ്യയുടെ മറപറ്റി ഉല്‍പതിഷ്‌ണുത്വവും പുത്തന്‍വാദവും […]

Hihgligts ആരോഗ്യം കാലികം പഠനം പരിചയം മതം വായന സാമൂഹികം

വൈദ്യശാസ്‌ത്രം വായിക്കപ്പെടേണ്ട മുസ്‌ലിം സാന്നിധ്യം

ആധുനിക വൈദ്യ ശാസ്‌ത്രം ഉയര്‍ച്ചയുടെ പടവുകളില്‍ മുന്നേറുമ്പോള്‍ ശക്തമായ ഒരു പൈതൃകത്തിന്റെ ദാതാക്കളെയും ശില്‍പ്പികളെയും നാം അറിയേണ്ടതുണ്ട്‌. പ്രാകൃതമായ ചികിത്സാമുറകളാല്‍ സമൂഹം ചൂഷണം ചെയ്യപ്പെട്ട മധ്യകാലഘട്ടത്തിലാണ്‌ മുസ്‌ലിം വൈദ്യശാസ്‌ത്രം നാന്ദി കുറിക്കുന്നത്‌. കുളിച്ചാല്‍ മരിക്കുമെന്നും രോഗചികിത്സ ദൈവനിന്ദയും ദൈവകോപത്തിന്‌ അര്‍ഹമാണെന്നും വിശ്വസിച്ച യൂറോപ്യര്‍ക്ക്‌ വൈദ്യം പഠിപ്പിച്ച വൈദ്യശാസ്‌ത്ര പ്രതിഭകളുടെ പൈതൃകത്തിന്റെ ബാക്കിപത്രമാണ്‌ ആധുനികവൈദ്യശാസ്‌ത്രത്തിന്റെ സ്‌ഫോടനാത്മക വളര്‍ച്ചയും വികാസവും. നൂറ്റാണ്ടുകളോളം രോഗം ബാധിക്കുന്ന അവയവങ്ങള്‍ മുറിച്ചുമാറ്റിയിരുന്നവരെ വൈദ്യം പഠിപ്പിച്ച പൈതൃകം. ആ മഹത്തായ പൈതൃകത്തിന്റെ വക്താക്കള്‍ പാശ്ചാത്യരും യൂറോപ്യരുമായി […]

2015 may - june Uncategorized പഠനം മതം വായന വിദ്യഭ്യാസം സംസ്കാരം

ജ്ഞാന കൈമാറ്റം മുസ്‌ലിം നാഗരികതകളുടെ സംഭാവനകള്‍

ഇസ്‌ലാമിക ചരിത്രത്തിലെ ശോഭന അധ്യായം, ഉദാത്ത നാഗരികതയുടെയും സംസ്‌കാരത്തിന്‍റെയും കളിത്തൊട്ടില്‍, അജ്ഞതയുടെയും അന്ധകാരത്തിന്‍റെയും ഊഷരതയില്‍ നിന്ന്‌ വിജ്ഞാനത്തിന്‍റെയും പ്രകാശത്തിന്‍റെയും ശാദ്വല തീരത്തേക്ക്‌ യൂറോപ്പിനെ കൈ പിടിച്ചുയര്‍ത്തിയ മഹാരാജ്യം, വിശ്വോത്തര പണ്ഡിതന്മാരെയും പ്രതിഭാധനരായ ശാസ്‌ത്രജ്ഞന്മാരെയും സാഹിത്യ സാമ്രാട്ടുകളെയും ലോകത്തിന്‌ വരദാനമായി നല്‍കിയ ദേശം, ഇതൊക്കെയായിരുന്നു എട്ട്‌ ദശാബ്ദക്കാലം മുസ്‌ലിം ഭരണത്തിന്‍റെ ശോഭയിലൂടെ സ്‌പെയിന്‍ നേടിയെടുത്ത ഖ്യാതി. ബാഗ്‌ദാതിനോടും ദമസ്‌കസിനോടും കൈറോവിനോടും മത്സരിച്ചിരുന്ന കൊര്‍ഡോവയും ഗ്രാനഡയും ടോളിഡോയും പോലുള്ള മഹാ നഗരങ്ങള്‍, അല്‍ അസ്‌ഹറിനോടും നിസാമിയയോടും കിട പിടിക്കുന്ന സര്‍വ്വ-കലാ […]