2022 january-february Hihgligts Shabdam Magazine ആത്മിയം ആദര്‍ശം മതം ലേഖനം

സഹനം പരിഹാരമാണ് സര്‍വ്വതിലും

ജാസിര്‍ മൂത്തേടം മനുഷ്യ ജീവിതം വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകാറ്. ഒരു വ്യക്തിയുടെ മാനസിക സാഹചര്യങ്ങള്‍ക്കനുസരിച്ച് അവന്‍റെ ജീവിത പ്രകടനങ്ങള്‍ വ്യത്യസ്തമാകാറുണ്ട്. ഇന്ന് ചിരിച്ച് രസിച്ച് സന്തോഷത്തോടെ കഴിച്ചു കൂട്ടിയവന്‍റെ നാളത്തെ സാഹചര്യം തീര്‍ത്തും വിപരീതമായിട്ട് അനുഭവപ്പെടാറുണ്ട്. ജീവിത്തിലെ ഈ വിപരീത സാഹചര്യത്തിലേക്ക് നയിക്കുന്ന ഒരു തരം പ്രധാനഘടകമാണ് മനുഷ്യനില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കോപം. മനുഷ്യന്‍റെ മാനസിക നിലയെ തന്നെ പാടെ തകിടം മറിക്കാന്‍ ശേഷിയുണ്ട് അവനില്‍ നിന്ന് ഉത്ഭവിക്കുന്ന ദേഷ്യത്തിന്. ദേഷ്യം മൂത്ത് സ്വന്തം കൂടെപ്പിറപ്പിന്‍റെ കഴുത്തറുത്ത് […]

2021 November-Decemer Shabdam Magazine കവിത

സമര്‍പ്പണം

അബൂബക്കര്‍ മിദ്ലാജ് പ്രതീക്ഷയുടെ തേരില്‍ ജീവിത നൗക തുഴഞ്ഞ് കുടിയേറിപ്പാര്‍ക്കുമ്പോഴും പ്രാണസഖിയുടെ കിളിനാദങ്ങള്‍ പ്രതിധ്വനിയായി അലയടിച്ചിരുന്നു… വിയര്‍പ്പു കണങ്ങള്‍ തണുപ്പിച്ച കലണ്ടറു കളങ്ങളില്‍ കൂടണയാനുള്ള പഥികന്‍റെ മോഹങ്ങള്‍ വെട്ടുകളായി കുറിക്കപ്പെടുന്നു… കിതപ്പിന്‍റെ ആര്‍ത്തനാദം ഇടതടവില്ലാതെ ഓര്‍മ്മയുടെ തീരങ്ങളില്‍ കടലാസു തോണി കണക്കെ ഒഴുകി തുടങ്ങിയിരുന്നു വിശപ്പിന്‍റെ ക്രൂരമുഖങ്ങള്‍ പല്ലിളിച്ചു കാട്ടിയ നേരം കൊഞ്ചിക്കുഴയുന്ന മണലാരണ്യത്തെ വായില്‍ കുത്തി നിറച്ച് ആര്‍ത്തിയോടെ പശിയടക്കിയിരുന്നു… ദാഹിച്ചു തൊണ്ടണ്ടണ്ടവരണ്ടണ്ട് ചിറകറ്റു വീഴുമെന്ന് കണ്ടണ്ടണ്ടപ്പോള്‍ അറിയാതെ ഇറ്റിവീണ കണ്ണീരാവുവോളം മോന്തി ശമനം കണ്ടെണ്ടത്തിയിരുന്നു… […]

2021 November-Decemer കവിത

നൈരാശ്യം

ശഫീഖ് ചുള്ളിപ്പാറ നീറുന്ന നെഞ്ചിന്‍റെ രോദനങ്ങളാണ് ശൈത്യത്തെ തളര്‍ത്തിയത്. കരയു മനസ്സിനെ, നിറഞ്ഞ പുഞ്ചിരിയാണ് മറച്ചത്. എന്‍റെ ജീവിതത്തിന്‍റെ മുനയൊടിച്ച കലിതീര്‍ത്ത വരികള്‍ ഹൃദയത്തിനേറ്റ മുറിവുകളാണ്. പാതി നരച്ച സ്വപ്നങ്ങള്‍ വേനല്‍ കവര്‍ന്നതാണ്. പ്രണയത്തിന് പ്രാണന്‍ പകരമുണ്ട്. നോവുകള്‍ക്ക് പകരമെന്തുണ്ട്? ഒളിയമ്പുകള്‍ പിഴച്ചതായിരിക്കണം വദനകാന്തി കെടുത്തിയത്. വിരഹ നൊമ്പരം ജീവിതഭാരമാണ് ഇനിയെന്‍റെ അധരങ്ങള്‍ നിറഞ്ഞു ചിരിക്കില്ല. ഹൃത്തടം സ്നേഹം കൊതിക്കില്ല. സ്നേഹം ചതിച്ച പാഴ്ജീവിതം സാക്ഷി. ഇനിയൊരു തിരിച്ചുവരവില്ല.

2021 November-Decemer Hihgligts Shabdam Magazine ലേഖനം വീക്ഷണം സമകാലികം

സമത്വത്തിന്‍റെ ഇസ്ലാമിക മാതൃക

നിയാസ് കൂട്ടാവ് ദീപ പി മോഹനന്‍ ജാതീയയുടെ മറ്റൊരു ഇരകൂടി. സമരം ജയിച്ചെങ്കില്‍ ആരാണ് ജയിച്ചത്?. സമരവിജയം പുതിയ സമരങ്ങള്‍ക്ക് മാതൃകയാകുമത്രെ. ഇവിടെയാണോ സമരം വിജയിച്ചത്?. ഇന്ത്യയില്‍ 2500 ജാതികളും മുപ്പതിനായിരത്തില്‍ പരം ഉപജാതികളുമുണ്ട് എന്നാണ് പൊതുവില്‍ കണക്കാക്കുന്നത്. ആഇ 1500 ആര്യന്മാര്‍ ഇന്ത്യയിലേക്ക് കടന്നുവന്നതില്‍ പിന്നെയാണ് ഇന്ത്യയില്‍ ജാതിവ്യവസ്ഥ തുടങ്ങിയതെന്ന് കരുതപ്പെടുന്നു. താനെന്ന ചിന്തയും അന്ധമായ സ്വാര്‍ത്ഥതയുമാണ് ജാതീയതക്ക് കാരണമായത്. തൊഴില്‍ വിഭജനവും വര്‍ഗപരമായ ചൂഷണവും ആത്മീയതയുമായി കൂട്ടിക്കലര്‍ത്തിയതിലൂടെയാണ് ജാതീയത വ്യാപിക്കുന്നതും പരസ്യമാകുന്നതും. പിന്നീട് അത് […]

2021 November-Decemer Hihgligts Shabdam Magazine പഠനം ലേഖനം സമകാലികം സാമൂഹികം

മിതവ്യയം; ഇസ്ലാമിക ബോധനം

ഉനൈസ് കിടങ്ങഴി നിങ്ങള്‍ വസ്ത്രം ധരിക്കുക, തിന്നുകയും കുടിക്കുകയും ചെയ്യുക ദുര്‍വ്യയം ചെയ്യരുത്. (ഖുര്‍ആന്‍) ഇന്ന് ലോകമനുഷ്യര്‍ നേരിടുന്ന അപകടകരമായ മുഴുവന്‍ പ്രശ്നങ്ങളും മനുഷ്യരുടെ തന്നെ ആര്‍ത്തിയുടെയും ധൂര്‍ത്തിന്‍റെയും ദുരന്തഫലങ്ങളാണ്. ആര്‍ത്തിയും ധൂര്‍ത്തും വര്‍ധിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ അതിക്രമങ്ങളും അരങ്ങേറും. തത്ഫലം ശാന്തിയും സമാധാനവും നഷ്ടപ്പെടുകയും ചെയ്യുന്നു. പരിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികള്‍ ചെലവ് ചെയ്യുമ്പോള്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ മിതമായ മാര്‍ഗം സ്വീകരിക്കുന്നവരാകുന്നു'(അല്‍ ഫുര്‍ഖാന്‍67). ഏതൊരു കാര്യത്തിലും മിതത്വം പാലിക്കല്‍ കൊണ്ട് നേട്ടമേ ലഭിക്കൂ. […]

2021 November-Decemer Latest Shabdam Magazine ആത്മിയം സ്മരണ

റഈസുല്‍ മുഹഖിഖീന്‍; സമര്‍പ്പിതജീവിതത്തിന്‍റെ പര്യായം

സഅദുദ്ദീന്‍ ചെര്‍പ്പുളശ്ശേരി റഈസുല്‍ മുഹഖിഖീന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ കേരളം കണ്ട അതുല്യപ്രതിഭാശാലകളിലൊരാളായിരുന്നു. 1900 ല്‍ ജനിച്ച മഹാന്‍ പതിറ്റാണ്ടുകളോളം സംഘടനയുടെ നേതൃപദവി അലങ്കരിക്കുകയും അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്‍റെ ആദര്‍ശം ഉയര്‍ത്തിപിടിച്ച് മണ്‍മറയുകയും ചെയ്ത മഹാനവര്‍കളുടെ ജീവിതം സുന്നി കൈരളിക്ക് ഏറെ സ്വീകാര്യമായിരുന്നു. അപൂര്‍വ്വത നിറഞ്ഞ ജീവിത ശൈലിയായിരുന്നു മഹാന്‍റേത്. ഏത് വിഷയത്തിലും സത്യസന്ധമായ ജീവിത രീതിയും അനര്‍ഘമായ വ്യക്തിത്വവും കാണാമായിരുന്നു. സ്വകാര്യ ജീവിതത്തില്‍ പോലും ജീവിത ശുദ്ധിയും സൂക്ഷമതയും നിലനിര്‍ത്തിയ മഹോന്നതരുടെ രീതിയായിരുന്നു […]

2021 November-December 2021 November-Decemer Hihgligts Shabdam Magazine ആത്മിയം ലേഖനം

സൂഫി ഗീതങ്ങള്‍; ഈണം വന്ന വഴി

ബാസിത് തോട്ടുപൊയില്‍ സൂഫിപാടിയ കവിതകളാണ് സൂഫി ഗീതങ്ങള്‍. ദിവ്യ പ്രണയത്തിലാണ്ട് രസം പിടിച്ച ഹൃദയാന്തരങ്ങളില്‍ നിന്ന് ഉള്‍ത്തിരിഞ്ഞ് വരുന്ന പരിശുദ്ധ വചനങ്ങളാണവ. റൂമി പാടിയ അദ്ധ്യാത്മിക ലോകത്തിലെ ആശ്ചര്യ ആശയങ്ങളെ ഉള്‍കൊള്ളാനോ തിരിച്ചറിയാനോ നവ കാല ആസ്വാദകര്‍ക്കാവുന്നില്ലെന്നതാണ് സത്യം. ജലാലുദ്ദീന്‍ റൂമിയും ഉമര്‍ ഖയ്യാമും ഹാഫിസും മസ്നവിയും റാബിഅതുല്‍ അദവ്വിയ്യയും തുടങ്ങി സൂഫി ഗീതങ്ങളുടെ ചരട് വലിച്ചു തുടങ്ങിയ മഹത്തുക്കളുടെ ചരിത്ര പശ്ചാത്തലമുണ്ട് ഈ ധാരക്ക്. 11 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ അറബ്, പേര്‍ഷ്യന്‍ മേഖലകളില്‍ […]

2021 November-Decemer Hihgligts News ലേഖനം

സമന്വയവിദ്യാഭ്യാസം സമര്‍പ്പിത മുന്നേറ്റം

വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ മജ്മഇന്‍റെ 35-ാം വാര്‍ഷിക സമ്മേളനം സമര്‍ത്ഥരായ ഒരു പറ്റം പണ്ഡിതരെ കൂടി കേരളത്തിന് സമര്‍പ്പിക്കുകയാണ്. അരീക്കോടിന്‍റെ പണ്ഡിത പാരമ്പര്യസ്മരണ ഒരിക്കല്‍ കൂടി പുതുക്കി മുപ്പത് യുവ പണ്ഡിതര്‍ സിദ്ധീഖി ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍ മൂന്നര ദശകം പിന്നിട്ട മജ്മഅ് സന്തോഷ മുഹൂര്‍ത്തത്തിലാണ്. ഇവര്‍ ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ബാച്ച്ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ച് ഹാദി ബിരുദം നേടിയവരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ജാമിഅത്തുല്‍ ഹിന്ദ് […]

2021 SEP - OCT Hihgligts Shabdam Magazine കവര്‍സ്റ്റോറി സമകാലികം

പുഴുക്കുത്തേറ്റു തുടങ്ങുന്ന കേരളം

  കേരളത്തിന്‍റെ രാഷ്ടീയ, സാമൂഹിക പരിസരം വല്ലാത്തൊരു കാലത്തിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. പാരസ്പര്യത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സാമൂഹികാന്തരീക്ഷത്തില്‍ ശാന്തമായി ജീവിച്ചു പോന്നിരുന്ന കേരളത്തിലെ പ്രബുദ്ധ ജനത മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയതയെ ഏറ്റെടുക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. പ്രബുദ്ധമെന്ന വാക്കിനെ കേരളത്തോട് ചേര്‍ത്ത് വെക്കുമ്പോള്‍ വിശാലവും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണവുമായ മാനങ്ങളുണ്ട്. രാജ്യത്ത് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സമൂഹത്തിന് വര്‍ഗീയതയെ ചെറുത്ത് തോല്‍പ്പിച്ച ചരിത്രം മാത്രമാണുള്ളത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും കൈ കോര്‍ത്ത് പാരസ്പര്യത്തിന്‍റെ അസൂയാവഹമായ […]

2021 SEP - OCT Hihgligts Shabdam Magazine ലേഖനം വിദ്യഭ്യാസം സമകാലികം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കാലത്തിന്‍റെ അനിവാര്യത

  2020 മാര്‍ച്ച് 23ലെ കണക്ക് പ്രകാരം 198 രാജ്യങ്ങളിലായി ലോക വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 90% വരുന്ന 1.38 ബില്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയെന്ന് UNESCO വീക്ഷിക്കുന്നുണ്ട്. കോവിഡ് ജീവിതശൈലികളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്‍റെ പ്രധാന ഉത്തരമാണ് വിദ്യഭ്യാസ മേഖലയിലെ പരിവര്‍ത്തനങ്ങള്‍. വിദ്യാലയങ്ങളിലേക്കുള്ള അഡ്മിഷന്‍, ക്ലാസുകള്‍, പരീക്ഷകള്‍, റിസള്‍ട്ടുകള്‍ എന്നിങ്ങനെ തുടര്‍ച്ചയായി തുടരുന്ന നമ്മുടെ വിദ്യഭ്യാസ സമ്പ്രദായങ്ങളെ പാടെ അടച്ചിടേണ്ട അവസ്ഥയിലെത്തിച്ചുവെന്ന് ചുരുക്കം. കോവിഡിന്‍റെ തുടക്ക കാലം മുതല്‍ ലോക്ക്ഡൗണും ഇതര നിയന്ത്രണങ്ങളും വരുന്ന കാലത്തേ ഓണ്‍ലൈന്‍ […]