വിശുദ്ധ റമളാന്‍ വിരുന്നെത്തി. റമളാന്‍ മാസത്തെ അര്‍ഹമായ രൂപത്തില്‍ സ്വീകരിച്ച് സന്തോഷത്തോടെ യാത്രയാക്കല്‍ വിശ്വാസിയുടെ കടമയാണ്. നിയ്യത്തോട് കൂടെ പ്രത്യേക സമയം അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുകയും നോമ്പു മുറിയുന്ന കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്താല്‍ കര്‍മ്മ ശാസ്ത്ര വീക്ഷണ പ്രകാരം നോമ്പനുഷ്ടാനമായി. എന്നാല്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആരാധനയായതു കൊണ്ട് നോമ്പിനെ മറ്റു സുകൃതങ്ങള്‍ ചെയ്ത് പുഷ്കലമാക്കണം. നിര്‍ബന്ധമായ ആരാധനകള്‍ക്ക് പുറമെ സുന്നത്തായ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തണം. ഖുര്‍ആന്‍ പാരായണം വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ […]
ആത്മിയം
ആത്മിയം
ഇമാം ബുഖാരി (റ); വെളിച്ചം വിതറിയ ജ്ഞാന തേജസ്സ്
ഇമാം മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ ബുഖാരി(റ) ഹിജ്റ 194 ശവ്വാല്‍ 13 ന് ബുഖാറയിലാണ് ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. ശേഷം ഉമ്മയുടെ പരിചരണത്തിലാണ് ബുഖാരി(റ) വളര്‍ന്നത്. ജനിച്ചപ്പോള്‍ കാഴ്ച ശക്തി ഇല്ലായിരുന്ന മകനെ ഓര്‍ത്ത് ഉമ്മ ഒരുപാട് സങ്കടപ്പെട്ടു. കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ ഉമ്മ എല്ലാ വാതിലുകളും മുട്ടി നോക്കി. പക്ഷേ അതൊന്നും വിജയം കണ്ടില്ല. എങ്കിലും നിരാശപ്പെടാതെ, റബ്ബേ… എന്‍റെ പൊന്നു മോന് കാഴ്ച ശക്തി തിരിച്ച് നല്‍കണേ എന്ന് ഉമ്മ […]
ദില്ലോ റാം; അതിരുകളില്ലാത്ത തിരുപ്രണയം
പ്രണയ ജീവിതം സാഗര സമാനമാണ്. പ്രണയിനികള്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഭേതിച്ച് അതൊഴുകിക്കൊണ്ടിരിക്കും. പ്രണയജീവിതങ്ങളുടെ നിത്യസ്മരണകള്‍ ഇന്നും വിള്ളലേല്‍ക്കാതെ നിലനില്‍ക്കുന്നുണ്ട്. ലൈലയെ പ്രണയിച്ച ഖൈസിന്‍റ പ്രണയ കാവ്യങ്ങളും, മുംതാസിനോടുള്ള അടങ്ങാത്ത പ്രണയത്തില്‍ ഷാജഹാന്‍ തീര്‍ത്ത താജ്മഹലും അതില്‍ ചിലതാണ്. ഇതില്‍ അധികവും നശ്വരമായ പ്രകടനങ്ങളായിരുന്നു. കേവല ശരീര കേന്ദ്രീകൃതമായതും ഇഹലോകത്ത് തന്നെ നേട്ടം അവസാനിക്കുന്നതുമായിരുന്നു. ഇവിടെ ചില പ്രണയങ്ങളുണ്ട്. ഇരു ലോകവിജയത്തിന് നിദാനമായ ദിവ്യ പ്രേമങ്ങള്‍. എന്നാല്‍ തിരു പ്രണയത്തിലൂടെ കാവ്യപ്രപഞ്ചം തീര്‍ത്ത് ഇസ്ലാമിന്‍റെ വിശുദ്ധവെളിച്ചം പുല്‍കിയ ഹിന്ദു കവിയുടെ […]
നിസ്കാരം സ്രഷ്ടാവിനോടുള്ള സല്ലാപം
ഒരു വിശ്വാസിക്ക് ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത പ്രക്രിയയാണ് നിസ്കാരം. മനുഷ്യന് ഉണ്ടാവുന്ന എല്ലാ വികാരങ്ങളേയും റബ്ബിന്‍റെ സന്നിധിയിലേക്ക് തിരിച്ചു വിടുന്ന പ്രക്രിയയാണ് നിസ്കാരത്തില്‍ കുടികൊള്ളുന്നത്. സന്തോഷത്തിന്‍റെ സമയമായ പെരുന്നാള്‍, ഒരു വിശ്വാസി ആഘോഷിക്കേണ്ടതും സന്തോഷം പ്രകടിപ്പിക്കേണ്ടതും പെരുന്നാള്‍ നിസ്കാരത്തിലൂടെയാണ്. മരണപ്പെട്ടാല്‍ ഉണ്ടാകുന്ന സങ്കടം പ്രകടിപ്പിക്കേണ്ടത് മയ്യിത്ത് നിസ്കാരത്തിലൂടെയാണ്. വരള്‍ച്ചയെ തൊട്ട് വിശ്വാസികള്‍ പരിഹാരം തേടേണ്ടത് മഴയെ ത്തേടിയുള്ള നിസ്കാരത്തിലൂടെയാണ്. ഗ്രഹണവും ഇപ്രകാരം തന്നെ. അതിനും പ്രത്യേക നിസ്കാരമുണ്ട്. ഒരു ആവശ്യം മുന്നിലുണ്ടാവുമ്പോള്‍ വിശ്വാസികള്‍ സ്വലാത്തുല്‍ ഹാജ: നിര്‍വ്വഹിക്കുന്നു. ഒരു […]
ശാഫിഈ (റ) വെളിച്ചം പരത്തിയ ജ്ഞാന ദീപം
ഞാനൊരു പ്രാവുവില്‍പ്പനക്കാരനാണ്. ഇന്ന് ഞാനൊരു പ്രാവിനെ വിറ്റു. പക്ഷേ വാങ്ങിയവന്‍ തീരെ കുറുകുന്നില്ല എന്ന് പറഞ്ഞ് ആ പ്രാവിനെ തിരിച്ചു തന്നു. തല്‍ക്ഷണം ഞാന്‍ പറഞ്ഞു. ആ പ്രാവ് ഇനി അതിന്‍റെ കുറുകല്‍ നിര്‍ത്തുകയില്ല. അല്ലെങ്കില്‍ ഞാനെന്‍റെ ഭാര്യയെ ത്വലാഖ് ചൊല്ലി. ഉടനെ മാലിക്(റ) പറഞ്ഞു: ഇനിയൊരു വഴിയുമില്ല. നിങ്ങളുടെ ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നു. ഈ സമയം സദസ്സിലുണ്ടായിരുന്ന പതിനാല് വയസ്സുകാരനായ ശാഫിഈ(റ) ആഗതനോട് രഹസ്യമായി ചോദിച്ചു.’നിങ്ങളുടെ പ്രാവ് കുറുകുന്ന സമയമോ കുറുകാത്ത സമയമോ കൂടുതല്‍’. ആഗതന്‍ […]
നാവിന് ആര് കുരുക്കിടും?
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ അല്ലാഹു മനുഷ്യന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് നാവ്. പ്രഥമദൃഷ്ട്യാ വലിപ്പത്തില്‍ വളരെ ചെറുതെങ്കിലും നാവിന്‍റെ വിപത്തും വിനാഷവും ഏറെ വലുതാണ്. വിശ്വാസിയുടെ ജീവിതചര്യകളെയും മാര്‍ഗങ്ങളെയും വിശദമായി ചര്‍ച്ചചെയ്യുന്ന ഇമാം ഗസ്സാലി(റ) വിന്‍റെ വിശ്വവിഖ്യാത ഗ്രന്ഥമായ ഇഹ്യാ ഉലൂമുദ്ദീനില്‍ നാവിന്‍റെ വിപത്തിനെ ചൊല്ലിയുള്ള ചര്‍ച്ച ആരംഭിക്കുന്നത് തന്നെ ജീവിതത്തിലെ വിജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന ഈമാനും കുഫ്റും അനാവൃദമാക്കുന്നതില്‍ നാവിന്‍റെ സ്വാധീനം ശക്തമാണെന്ന് ഓര്‍മ്മപ്പെടുത്തിയാണ്. നാവിന്‍റെ സ്വാധീന ശക്തി നാവിന്‍റെ സഞ്ചാരമണ്ഡലം സുദീര്‍ഘവും വിശാലവുമാണ്. മുതിര്‍ന്ന ഒരു ജിറാഫിന്‍റെ […]
മരണം ;ഗവേഷണങ്ങള്‍ തോറ്റുപോവുന്നു
പ്രാപഞ്ചിക വസ്തുതകള്‍ എന്ത് എന്ന് നിര്‍വ്വചിക്കുന്നതിലപ്പുറം എന്തുകൊണ്ട് എന്ന് വ്യാഖ്യാനിക്കുന്നിടത്ത് ശാസ്ത്രവും ഭൗതിക പ്രത്യയങ്ങളും പരാജയം സമ്മതിക്കുന്നതാണ് പതിവുപല്ലവി. മരണമെന്നൊരു സമസ്യയുണ്ടെന്ന് പറയുന്നവര്‍ തന്നെ എന്തുകൊണ്ട് മരണം? എന്താണതിന്‍റെ അസ്തിത്വം? എന്ന മറുചോദ്യങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നു. കാര്യങ്ങളെയെല്ലാം കാരണങ്ങളുമായി ബന്ധിപ്പിക്കുന്നവര്‍ മരണത്തെയും ഭൗതികതയുടെ അളവുകോല്‍ കൊണ്ടായിരുന്നു ഇക്കാലവും നോക്കിക്കണ്ടിരുന്നത്. ഭൗതികത്തിന് അതീതമെന്ന് കരുതുന്ന ചില സത്യങ്ങളില്‍ നിന്ന് അവര്‍ ബോധപൂര്‍വ്വം അന്വേഷണങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും പര്യവേക്ഷണങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് മരണം എല്ലാത്തിന്‍റെയും പര്യവസാനമാണെന്ന തീര്‍പ്പിലേക്ക് […]
ശൈഖ് രിഫാഈ (റ); ആത്മീയ ലോകത്തെ കെടാവിളക്ക്
ഹിജ്റ 500(ക്രി.1118) മുഹര്‍റ മാസത്തില്‍ ഇറാഖിലെ ഉമ്മു അബീദ ഗ്രാമത്തിലാണ് ശൈഖ് രിഫാഈ(റ) ജനിക്കുന്നത്. മാതാവ് ഗര്‍ഭിണിയായിരിക്കെ പിതാവ് അലിയ്യ് എന്നവര്‍ മരണപ്പെട്ടു. തുടര്‍ന്ന് തന്‍റെ അമ്മാവനും സൂഫീ വര്യനുമായ ശൈഖ് മന്‍സൂര്‍(റ)വിന്‍റെ ശിക്ഷണത്തിലാണ് മഹാന്‍ വളര്‍ന്നത്. തന്‍റെ പിതൃപരമ്പര ഹുസൈന്‍(റ) വഴി തിരുനബി(സ)യിലേക്ക് ചെന്നെത്തുന്നു. ജനനത്തിനു വളരെ മുമ്പു തന്നെ അവിടുത്തെ ആഗമനത്തെ പറ്റി പലരും പ്രവചിച്ചിരുന്നു. പ്രമുഖ സൂഫീ വര്യനായ അബുല്‍വഫാഅ്(റ)വിന്‍റെ സമീപത്ത് കൂടെ ഒരു മനുഷ്യന്‍ കടന്നു പോയി. തത്സമയം മഹാന്‍ പറഞ്ഞു:’ഓ, […]
അത്ഭുതങ്ങളുടെ പിറവി
ഇസ്മാഈല്‍(അ) നബിയുടെ പരമ്പരയിലൂടെയാണ് സംസ്കാരസമ്പന്നരായ അറബികള്‍ ഉടലെടുക്കുന്നത്. വിഗ്രഹാരാധനകളും തിന്മകളുമൊക്കെ സര്‍വ്വ വ്യാപകമായിരുന്ന കാലത്ത് അതിലൊന്നും പെടാതെ തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുകയും, വിഗ്രഹാരാധനക്ക് മുതിരാതെ മുന്‍പ്രവാചകന്മാരുടെ വിധിവിലക്കുകള്‍ മാനിച്ച് ജീവിച്ചുപോന്ന ചിലരുണ്ടായിരുന്നു. വേദങ്ങളില്‍ നിന്ന് പ്രവാചകന്‍റെ ആഗമനം മനസ്സിലാക്കി പ്രവാചകനെ അവര്‍ കാത്തിരുന്നു. ഇരുണ്ടകാല ഘട്ടത്തിലെ അറബികളുടെ ചെയ്തികള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അറബികളില്‍ പൊതുവായ ചില നല്ല ഗുണങ്ങളുണ്ടായിരുന്നു. ആതിഥ്യ മര്യാദയില്‍ മുന്നിട്ടുനില്‍ക്കുന്നവരായിരുന്നു അറബികള്‍. അതിഥികള്‍ക്കായി സ്വന്തം ഒട്ടകത്തെ വരെ അറുക്കാന്‍ അറബികള്‍ സന്നദ്ധരായിരുന്നു. […]
ചാപല്യങ്ങളില്ലാത്ത കുട്ടിക്കാലം
ഇരുലോകത്തിനും അനുഗ്രഹമായിട്ടാണ് മുത്ത്നബിയെ നിയോഗിക്കപ്പെട്ടത്. തിരുനബിയുടെ ജീവിതവും, സ്വഭാവമഹിമയും മാതൃകായോഗ്യമാണ്. . തിരുനബിയുടെ ജനനം തന്നെ അത്യതികം അത്ഭുതവും കൗതുകവും നിറഞ്ഞതായിരുന്നു. .റബീഉല്‍ അവ്വല്‍ പത്രണ്ടിന് സുബ്ഹിയോടടുത്ത സമയത്ത് ആമിനാബീവി (റ) എന്നും സ്വപ്നത്തില്‍ താലോലിച്ച ആ കുഞ്ഞ് ലോകത്തിലേക്ക് പിറവിയെടുത്തു. അബ്ദു റഹ്മാനു ഔഫ് (റ) വിന്‍റെ മാതാവ് ശിഫാ എന്നവര്‍ പൂമേനിയുടെ ശരീരം ആമിനാ ബീവി (റ)യില്‍ നിന്നും ഏറ്റുവാങ്ങി. ആമിനാ ബീവി (റ) പറയുന്നു. പ്രസവിച്ച ഉടനെതന്നെ കുഞ്ഞ് സുജൂത് ചൈതതായും, പൊക്കിള്‍ […]