ഉറ്റവരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി ആദ്യാക്ഷരം തേടി കയറിച്ചെന്ന വിദ്യാലയ മുറ്റങ്ങള്‍. നന്മ തിന്മയുടെ വേര്‍തിരിവ് പറഞ്ഞുതന്ന ഗുരുമുഖങ്ങള്‍. ജീവിതത്തിന്‍റെ ചവിട്ടു പടികളില്‍ ആകാശത്തോളമുയരാന്‍ ചിറകുകള്‍ തുന്നിച്ചേര്‍ത്ത മാതാപിതാക്കള്‍. സന്തോഷ സന്താപങ്ങളില്‍ സ്നേഹക്കരങ്ങള്‍ തന്ന് കൂടെ നിന്നത് കൂടെപ്പിറപ്പല്ലെങ്കിലും കൂട്ടൂകാര്‍. ജീവിതത്തിന്‍റെ നിഖില നിമിഷങ്ങളിലും അറിവും, അനുഭവവും പങ്കുവെച്ച കുടുംബ ബന്ധങ്ങള്‍. ഇന്നലകളിലെയീ കൂട്ടുകള്‍ മണ്‍മറഞ്ഞതില്‍ പിന്നെ ബാക്കിയായത് എന്‍ ഏകാന്ത ഹൃദയത്തിലെ നോവുകള്‍ മാത്രം… ജുറൈജ് പുല്‍പ്പറ്റ
കവിത
ഭരണകൂട ഭീകരതക്കെതിരെ രണ്ട് കവിതകള്‍
ഇത് കൊടും വഞ്ചനയേറ്റ ജനതയുടെ കഥയാണ് രാഷ്ട്രങ്ങളുടെ പകപോക്കലില്‍ കുരുതി വെക്കപ്പെട്ട രക്തമുറഞ്ഞ മണ്ണിന്‍റെ കഥ! തോക്കുമായ് മരണം മുന്നിലെത്തുമ്പോള്‍ ചെറുക്കാനാവതില്ലാത്തത് തലമുറകള്‍ പാടിപ്പറഞ്ഞ പാരമ്പര്യത്തിന്‍റെ കുതികാല്‍ വെട്ടാന്‍ ഇവര്‍ക്കറിയാത്തത് കൊണ്ടായിരുന്നു. എങ്കിലുമീ താഴ്വാരങ്ങള്‍ നിലനില്‍പ്പിന്നായി അട്ടഹസിച്ചു. യവനികകള്‍ക്ക് മറവില്‍ നിന്ന് സത്യത്തിന് കാലിടറിയപ്പോഴെല്ലാം അരങ്ങുവാണ കള്ളങ്ങള്‍ പല്ലിളിച്ചു. കലാപം…, വിലാപം…, മരണം രഞ്ജിത്ത് സിംഗും ഗുലാബ് സിംഗും ചരിത്രമെഴുതിയ നാടിന്‍റെ തെരുവുകള്‍ക്കിന്ന് രക്തത്തിന്‍റെ മണമാണ്. സിയാച്ചിനും കാര്‍ഗിലും കറുത്ത കരങ്ങളാല്‍ അശുദ്ധമായപ്പോഴെല്ലാം തിരിച്ചടിച്ച വിശുദ്ധി ഏഴില്‍ […]
ആസ്സാമിലെ അഭയാര്‍ത്ഥികള്‍
ഉള്ളതെല്ലാം പെറുക്കിക്കൂട്ടി ഭാണ്ഡം മുറുക്കിക്കെട്ടാന്‍ തുടങ്ങി.. വിശപ്പിനെ മാത്രം ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു.. ആവുന്നില്ലല്ലോ… ഇന്നുമുതല്‍ അഭയാര്‍ത്ഥിയാണത്രെ… എങ്ങോട്ടു പോകുന്നു…? എങ്ങോട്ടെങ്കിലും… ഒന്നുമില്ലേലും ഐലാന്‍ കുര്‍ദി ഉറങ്ങുന്ന കടല്‍ തീരമുണ്ടല്ലോ… അച്ഛന്‍റെ നെഞ്ചിന്‍റെ ചൂടേറ്റു കരക്കണിഞ്ഞ വലേറിയയെയും കണ്ടേക്കാം… റോഹിന്‍ഗ്യകള്‍ വീണൊടുങ്ങിയ കടലും എത്ര വിശാലമാണ്… പൂര്‍വ്വികരുടെ നരച്ച മീസാന്‍കല്ലുകള്‍ക്കരികിലൂടെ അവര്‍ മെല്ലെ മൗനമായി നടന്നു നീങ്ങി… നിറം കെട്ട കണ്ണുകള്‍ അപ്പോഴും വെറുതെ തിളങ്ങി.. വെള്ളിനൂലുകള്‍ പോലെ നരച്ച താടിയിഴകള്‍ക്കുള്ളിലെ ചുളിഞ്ഞ മുഖങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്‍റെ പഴക്കമെങ്കിലും […]
മതേതരത്വ ഇന്ത്യ മരണാശയ്യയിലാണ്
ഇന്നലെയാണ് അറിഞ്ഞത് വരി നിന്ന് വാരിയെല്ലുടഞ്ഞ് വാങ്ങിയ രണ്ടായിരത്തിന്‍റെ നോട്ടോ, വിരലമര്‍ത്തി തിണ്ണ നിരങ്ങിയുണ്ടാക്കിയ തിരിച്ചറിയല്‍ രേഖയോ, അടിവസ്ത്രമുരിഞ്ഞു മതം ചിരിക്കേണ്ട ഗതികേടോ ഇല്ലാതെ, മുസ്ലിം ആയവര്‍ക്കൊക്കെ ബഹിരാകാശത്തേക്ക് ഫ്രീ വിസയുണ്ടെന്ന്. കള്ളന്‍, കള്ളന്‍, റാഫേല്‍ കള്ളന്‍ എത്ര മുറവിളികളാണ് ‘പാവം’ പ്രധാനമന്ത്രിക്കെതിരെ നടത്തിയത്. വിമാനമല്ല, ബഹിരാകാശ പേടകങ്ങള്‍ക്കുള്ള കരാര്‍ ആയിരുന്നെന്ന് തിരിച്ചറിയാതെ പോയല്ലോ നമ്മള്‍.. ആസിഫയും ജുനൈദും മജ്ലൂ അന്‍സ്വാരിയും ഖാലിദും പോയ പരലോക എംബസി ജയ് ശ്രീ രാം വിളിക്കാത്തവര്‍ക്ക് പുതിയ ടിക്കറ്റ് അടിക്കുന്ന […]
പരിണാമം
ചോക്കും ബോര്‍ഡും, കഥ പറഞ്ഞിരുന്ന, ക്ലാസ്സ് മുറിയിലിന്ന്, ചോരപ്പാടുകള്‍, കാണാനായതാണ്, ഞാന്‍ കണ്ട, പരിണാമം. മുഹമ്മദ് ഹനാന്
ഒബ്ഷ്പെറ്റ്യാ* നിന്നില്‍ മുഖമാണ്.
മുഖം മറക്കരുത്. നീ അന്യയല്ലെന്നറിയാന്‍, നിന്നെ തിരിച്ചറിയാന്‍, കാമവെറിയന്മാരായി തുറിച്ച് നോക്കുന്നവര്‍ക്കുനേരയും എല്ലാം തുറന്ന് കാണിച്ച് നീ പഴയതിലും സുന്ദരിയാവുക. എന്നാലും മുഖം മറക്കരുത്. മറയൊരായുധമാണ്. മത ഭ്രാന്തിളകിയ ഒരു പറ്റം ഭീകരരുടെ സോറാബുദ്ദീന്‍ശൈഖ്മാരുടെ* ഇസ്രത് ജഹാന്‍മാരുടെ തൊപ്പി പിടിച്ച് താടിയില്‍ തിരനിറച്ച് അവര്‍ വെടിയുതിര്‍ക്കുകയാണ്. ഇത് ഇന്ത്യയാണ്. പ്രബുദ്ധതകൊണ്ട് വയറ് വീര്‍ത്ത് നടക്കുന്ന ഇവിടം കേരളവും. ഇനിയും, മതേതരത്വത്തെ വെയില്‍കൊള്ളിച്ച് മതവാദികള്‍ ചൂട്ടുകത്തിച്ചിറങ്ങും. ഞരമ്പുകളിലടക്കം ചെയ്ത സ്ഫോടന വസ്തുക്കള്‍ പകല്‍ വെളിച്ചത്തില്‍ പൊട്ടിയെരിയും. […]
യതീംഖാന
ഉമ്മറത്തിരുന്ന് പൊടിയരിക്കഞ്ഞി കുടിക്കുമ്പോള്‍ മതിലപ്പുറത്തെ യതീംഖാനയില്‍ നിന്ന് ബിരിയാണി മണം കാറ്റില്‍ പരന്ന് വരും. അടുക്കളത്തിണ്ണയില്‍ ഉള്ളിച്ചമ്മന്തിയരക്കുന്ന ഉമ്മച്ചിയോട് ഞാന്‍ പരാതി പറയും നമ്മളെന്നാണ് നെയ്ച്ചോര്‍ വെക്കുകാ…ന്ന്. കണ്ണീരുപ്പില്‍ കഞ്ഞിയൊരുപാട് കുടിച്ച കഥ പറയാന്‍ ഉമ്മൂമ്മ കാത്തിരിപ്പുണ്ടപ്പഴും. മുത്ത് നബി പറഞ്ഞു വെച്ചതാണ് യതീമക്കളെ നോക്കണമെന്നും കുറവുകളില്ലാതെ പോറ്റണമെന്നും. ഉമ്മൂമ്മ പറയും ഓത്തുപള്ളിയിലെ മൊല്ലാക്കയും പറയും ഓരുടെ ഉമ്മച്ചിയുപ്പച്ചികളെല്ലാം സുവര്‍ഗത്തില്‍ പോയതാണെന്ന്. മടച്ചേരിയിലെ മന്നാം തൊടിയിലെ പൈങ്കുന്നാവിലെ ഹാജിയന്മാരെല്ലാം അവര്‍ കണ്ട ഉപ്പൂപ്പകളാണത്രെ. ഉപ്പകളും സ്കൂളിലെ , […]
ദാഹം
മരതകപ്പച്ചയുടെ പാന്ഥാവിലാണ് സ്നേഹം ഉറവ പൊടിഞ്ഞത്. അതില്‍ പിന്നെയാണ് വെള്ളരിപ്രാവുകള്‍ ഖുബ്ബക്കു താഴെ കൂടുകെട്ടി പാര്‍ക്കാന്‍ തുടങ്ങിയത്. ദുരമമൂത്ത രാത്രിക്കു മറവില്‍ മഴപ്പക്ഷികള്‍ കൂട്ടത്തോടെ ചിറക് പൊഴിക്കാനെത്താറുണ്ട്. വാനം ഒഴുകിപ്പരന്നതും ആഴി കുലം കുത്തിയതും ഖുബ്ബയുടെ മണം പിടിച്ചാണത്രെ. അനുരാഗിയുടെ വിയര്‍പ്പില്‍ മദ്‌ഹിന്‍റെ മനം നിറക്കുന്ന ഗന്ധമുണ്ട്. ഒരു പുലരിയില്‍ തേങ്ങിക്കരഞ്ഞ ഈന്തപ്പനത്തടിയുടെ കണ്ണീര്‍ ചുളിവുകളില്‍ അടങ്ങാത്ത ദാഹമുണ്ടായിരുന്നു. അതേ വികാരമാണ് മനം നീറുന്നവനും വയറെരിയുന്നവനും വിളിച്ചു പറഞ്ഞത്. മാന്‍പേടയുടെ കണ്ണീരിലും മരത്തടിയുടെ മദ്ഹിലും വിശ്വാസത്തിന്‍റെ വിറയലുണ്ടായിരുന്നു. […]
ചോരണം
ചോരണം ചിതറിയോടിയ മനസ്സിന്‍റെ വരാന്തയില്‍ മൗനം ഭുജിച്ച് കണ്ണെറിഞ്ഞപ്പോഴാണ് വയറു വീര്‍ത്ത് തുടങ്ങിയത്. മാസമെത്തും മുമ്പേ ശകാരം ചൊരിഞ്ഞ് വേദന പേറി പെറ്റു ഞാന്‍ മണവും നിറവുമുള്ള കവിതക്കിടാവിനെ. പൊക്കിള്‍ കൊടി വെട്ടി സാഹിത്യകാരന് നല്‍കി കുളിപ്പിച്ചു വെച്ച് തുണിയില്‍ പൊതിഞ്ഞ്, ഭവ്യതയോടെ പ്രദര്‍ശിനെടുത്തു. ചിലര്‍, സന്തോഷം പൊഴിഞ്ഞപ്പോള്‍ ചിലര്‍, കൊഞ്ഞനം കുത്തിക്കവിള്‍ വലിച്ചു. പൊന്നും വഴമ്പും നുണക്കും മുമ്പേ ആരോ എന്‍റെ കവിതക്കിടാവിനെ കട്ടെടുത്തു. പിന്നീടൊരിക്കല്‍ കൂട്ടുകാരന്‍റെയും തിരഞ്ഞ് മടുത്തു. എന്‍റെ ഗന്ധം പുരണ്ട കവിതക്കിടാവിനെ […]