മുഹമ്മദ് നബിയുടെയും അനുചരന്മാരുടെയും ആഗമനം പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് മദീനയിലെ ജനങ്ങള്‍. സത്യമതം പ്രചരിപ്പിച്ചതിന് പീഡനങ്ങളേറ്റ് അഭയം തേടി വരുന്ന പ്രവാചകരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണവര്‍. മദീനയില്‍ നിന്ന് മൂന്ന് നാഴിക മാത്രം അകലെയുള്ള ഖുബാഅ് ഗ്രാമത്തിനോട് നബിയും സ്വിദ്ദീഖ്(റ) വും അടുത്ത് കൊണ്ടേയിരിക്കുന്നു. മലമുകളിലും താഴ്വരകളിലും നബിയെ കാത്തിരുന്ന മദീനക്കാര്‍ അവരെ കണ്ടതും ആഗമന വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. അവര്‍ ഖുബാഇലേക്കൊഴുകി. സന്തോഷാധിക്യത്താല്‍ അവര്‍ പരിസരം മറന്നു. തക്ബീറൊലികളിലും ഇശല്‍ ഈണത്തിലും അന്തരീക്ഷം നിറഞ്ഞു. […]
മതം
മതം
അലോസരതകളില്ലാത്ത കുടുംബ ജീവിതം
കുടുംബങ്ങളോട് ഉത്തമമായി വര്‍ത്തിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍- നബി വചനം കുടുംബ ജീവിതം ‘നാം ഒന്ന് നമുക്കൊന്ന്’ എന്ന തത്വത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പുതിയ കാലത്ത് നാം കാണുന്നത്. അണുകുടുംബവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കുടുംബകോടതി കയറിയിറങ്ങുന്ന ദമ്പതിമാര്‍ പെരുകിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഒന്നുമറിയാത്ത മക്കള്‍ സ്നേഹവും പരിചരണവും ലഭിക്കാതെ ചോദ്യചിഹ്നങ്ങളായി നില്‍ക്കുകയാണ്. കുടുംബജീവിതത്തിന് ഉദാത്തമായ മാതൃക കാണിച്ച നബി(സ്വ) യുടെ അനുയായികളില്‍ പോലും ഇത് വ്യാപകമായി കണ്ട് കൊണ്ടിരിക്കുന്നു എന്നതാണ് ഖേദകരമായ വസ്തുത. നബി(സ്വ) യില്‍ നിങ്ങള്‍ക്ക് […]
വിട; ധന്യമായ തുടർച്ച
അല്ലാഹുവിന്‍റെ സഹായം വന്നെത്തുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്‍റെ മതത്തില്‍ പ്രവേശിക്കുന്നതായും താങ്കള്‍ കാണുകയും ചെയ്താല്‍ താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറ്റവും നല്ല രീതിയില്‍ പശ്ചാതാപം സ്വീകരിക്കുന്നവനാണവന്‍ (സൂറത്തുല്‍നസ്വര്‍). പ്രപഞ്ച സൃഷ്ടിപ്പിന് കാരണമായി അവതരിക്കപ്പെട്ട തിരു നബി(സ)യുടെ വിയോഗത്തിലേക്ക് പ്രപഞ്ച നാഥന്‍ നല്‍കിയ അദ്യ സൂചനയാണിത്. ഇരുപത്തിമൂന്ന് വര്‍ഷം നീണ്ടുനിന്ന പ്രബോധനത്തിന്‍റെ നാള്‍വഴികള്‍ ദുര്‍ഘടമായിരുന്നെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ടവ കൈവരിച്ചെന്ന് ഈ വാക്കുകള്‍ ഉണര്‍ത്തുന്നു. ഇബ്നുഅബ്ബാസ്(റ) […]
നിലക്കാത്ത സ്നേഹവിളി
പ്രപഞ്ചത്തോളം വിശാലമാണ് സ്നേഹം. ആ സ്നേഹങ്ങളുടെയെല്ലാം നിലാവുകണ്ടവരായിരുന്നു അവര്‍. മുത്ത് നബിയുടെ മുഖദര്‍ശനം തേടി കാത്തിരുന്നവര്‍. മരണത്തിന്‍റെ മുള്‍വഴികളും ഭീതിയുടെ കഴുമരങ്ങളും ശത്രുവിന്‍റെ നരക തുല്യ പരീക്ഷണങ്ങളും അവരുടെ സ്നേഹത്തിനു മുന്നില്‍ തോറ്റു കുനിഞ്ഞു. പ്രിയ സഖാക്കളുടെ സ്നേഹാശ്ലേഷത്തോളം ആര്‍ക്കാണ് ലോകത്ത് പ്രണയിക്കാനാവുക?. ഒരിക്കല്‍ നബി(സ്വ) യുടെ സമീപത്ത് വന്ന് ഒരു സ്വഹാബി ചോദിച്ചു. അല്ലാഹുവിന്‍റെ തിരുദൂദരെ …എപ്പോഴാണ് അന്ത്യദിനം? ചോദ്യം കേട്ട ഉടനെ നബി (സ്വ) ചോദിച്ചു. നിങ്ങള്‍ എന്താണ് അതിന് വേണ്ടി ഒരുക്കിവെച്ചിട്ടുള്ളത്? സ്വഹാബി […]
കര്‍ബല; ചരിത്രം കരഞ്ഞ നിമിഷങ്ങള്‍
കര്‍ബല, ബഗ്ദാദില്‍ നിന്ന് ഏകദേശം 100 കി.മി തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇറാഖിലെ പട്ടണമാണ്. 9,70,000 ജനസംഖ്യയുള്ള കര്‍ബല ഇന്ന് ശിയാക്കളുടെ പ്രധാന കേന്ദ്രമാണ്. അഉ 680 ല്‍ നടന്ന ഹീനമായ യുദ്ധത്തോടെയാണ് കര്‍ബല ലോകത്തിനു മുന്നില്‍ അറിയപ്പെട്ടത്. നാലു ഖലീഫമാര്‍ക്കു ശേഷം ഇസ്ലാമിക ഭരണത്തിനു നേതൃത്വം നല്‍കിയത് ഉമവി ഭരണ കൂടമായിരുന്നു. അധികാരത്തിലിരിക്കാന്‍ തീരെ താല്‍പര്യപ്പെടാതിരുന്ന ഹസന്‍(റ) മുആവിയ(റ) വിന് അധികാരം കൈമാറുകയാണ് ചെയ്തത്. എന്നാല്‍ മുആവിയ(റ) വിന് ശേഷം തന്‍റെ മകന്‍ യസീദ് ധാര്‍ഷ്ഠ്യത്തോടെ അധികാരമേറ്റെടുത്തതോടെ […]
നൈരാശ്യമില്ലാത്ത പ്രണയം
ജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒരു വികാരമാണ് പ്രണയം. ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് തുറക്കുന്ന ജാലകങ്ങളാണവ. ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ നാം അത്യന്തികമായി പ്രണയിക്കേണ്ടതും, സര്‍വ്വതും സമര്‍പ്പിക്കേണ്ടതും ആര്‍ക്കു വേണ്ടിയാണ്? തനിക്കെപ്പോഴും കൂട്ടിരിക്കുന്ന ഇണ, എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്ന ഉറ്റ മിത്രങ്ങള്‍, നമ്മെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍, ജ്ഞാനം പകര്‍ന്നു തന്ന ഗുരുക്കന്മാര്‍… ഇങ്ങനെ നീളും ഓരോരുത്തരുടെയും പ്രണയ ലോകം. എന്നാല്‍ ഇണയേയും, കൂട്ടുകാരേയും, ഗുരുക്കന്മാരേയുമെല്ലാം സൃഷ്ടിച്ച ഏകനായ ദൈവത്തെ ജീവിതത്തില്‍ പ്രണയിച്ചവര്‍ വളരെ […]
കുണ്ടൂര്‍ കവിതകള്‍, സബാള്‍ട്ടന്‍ സാഹിത്യത്തിന്‍റെ വഴി
ഉത്തരാധുനിക ഉയിര്‍പ്പുകളില്‍ പ്രധാനമാണ് സബാള്‍ട്ടണ്‍ (ൗയെമഹലേൃി) സാഹിത്യം. അന്‍റോണിയൊ ഗ്രാംഷിയുടെ രചനയില്‍ നിന്നാണ് ഈ പ്രയോഗത്തിന്‍റെ തുടക്കം. ഔപചാരികതയുടെ അതിര്‍ത്തിക്കുള്ളില്‍ പാകപ്പെടുത്തപ്പെട്ടവയല്ല ഭാഷയും ഭാവനയും. ഉപരിവര്‍ഗം അധോവര്‍ഗം എന്നീ മനുഷ്യനിര്‍മ്മിത സീമകളോടുള്ള സംഘട്ടനത്തില്‍ നിന്നാണ് സബാള്‍ട്ടണ്‍ സാഹിത്യം ഉരുവം കൊള്ളുന്നത്. ഭയമില്ലാതെ ഉപയോഗപ്പെടുപ്പെടാനുള്ളതാണ് ഭാഷ എന്ന തിരിച്ചറിവില്‍ നിന്ന് ഈ പ്രവണത പ്രചാരപ്പെട്ടു. ചുരുക്കത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തെക്കുറിച്ച് രചിക്കപ്പെടുന്നവയാണ് അഥവാ അവരാല്‍ രചിക്കപ്പെടുന്നത് എന്നൊക്കെയാണ് ഈ സംജ്ഞ വ്യവഹരിക്കപ്പെടുന്നത്. സന്ദര്‍ഭം, സമയം, സ്ഥലം എന്നിവ അനുസരിച്ച് ആരൊക്കെ […]
സംസം; ഗവേഷണങ്ങളുടെ വെളിച്ചത്തില്‍
മാനത്ത് നിന്നു വര്‍ഷിക്കുന്ന ഒരോ മഞ്ഞുകഷ്ണങ്ങളും അത്യുല്യമാണ്. ഈ ഒരൊറ്റ വാചകമാണ് ജപ്പാനിലെ ഹാഡോ സയന്‍റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ മസാറോ ഐമോട്ടോ (Masaru Emoto))യെ സംസമെന്ന അത്ഭുത ജലത്തെ തന്‍റെ ഗവേഷണത്തിന് പഠനവിധേയമാക്കാന്‍ പ്രേരിപ്പിച്ചത്. മണ്ണില്‍ പെയ്തിറങ്ങുന്ന മഞ്ഞുകഷ്ണങ്ങള്‍ വ്യതിരിക്തമാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കാനുള്ള കഠിന പരിശ്രമത്തലായിരുന്നു വര്‍ഷങ്ങളോളമദ്ദേഹം. സ്വന്തമായി ഒരു ലബോറട്ടറി പോലും അതിനായി പണിതു. വൈവിദ്യമാര്‍ന്ന രൂപങ്ങളില്‍ ജല കണികകളിലെ ഘടനകളില്‍ പഠനം നടത്തി. അദ്ദേഹത്തിന്‍റെ ചിന്താമണ്ഡലങ്ങളില്‍ അപ്പോഴും ഒരു ചോദ്യം വട്ടമിട്ടുകൊണ്ടിരുന്നു. രണ്ടു […]
ഉമര്‍ഖാസി(റ), അനുരാഗത്തിന്‍റെ കാവ്യലോകം
ഞാന്‍ വിദൂരതയിലായിരിക്കുമ്പോള്‍ എന്‍റെ ആത്മാവിനെ അങ്ങയുടെ സവിധത്തിലേക്കയച്ചു. അത് എനിക്കുപകരം അങ്ങയുടെ അന്ത്യവിശ്രമ സ്ഥലം ചുംബിച്ചു വരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍റെ ശരീരം തന്നെ ഇതാ തിരുസവിധത്തിലെത്തിയിക്കുന്നു. ആകയാല്‍, അവിടുത്തെ വലതു കരം നീട്ടിത്തരൂ, ഞാനെന്‍റെ ചുണ്ടുകൊണ്ടതിലൊന്ന് മുത്തി സാഫല്യം കൊള്ളട്ടെ…’ പ്രസിദ്ധരായ നാല് ഖുത്വുബുകളില്‍ പ്രധാനിയായ അഹ്മദുല്‍ കബീരിര്‍റിഫാഈ(റ) മദീനയിലെത്തി, തന്‍റെ മനം തുറന്നിട്ട് പാടിയതിങ്ങനെയാണ്.., തിരുസന്നിധാനത്തില്‍ ആവശ്യമുന്നയിച്ചപ്പോള്‍ അവിടുത്തെ തൃക്കരം നീട്ടികൊടുത്തതായി സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് സുലൈമാനുല്‍ ജമല്‍(റ) തന്‍റെ ഹാശിയത്തുല്‍ ഹംസിയ്യയില്‍ വിവരിച്ചിട്ടുണ്ട്. […]
മില്ലത്തു ഇബ്റാഹീം; പിന്തുടരപ്പെടേണ്ട പാത
പരിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തേഴ് അദ്ധ്യായങ്ങളിലായി അറുപത്തിമൂന്നിലധികം സ്ഥലങ്ങളില്‍ ഇബ്റാഹിം(അ) ന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും അവിടുത്തെ മില്ലത്ത് പിന്തുടര്‍ന്ന് വിജയം വരിക്കാനുമാണ് ഇവിടങ്ങളിലെല്ലാം അല്ലാഹു തആല ഉമ്മത്തിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാഹുവിന് താഴ്മചെയ്യുകയും മുത്ത്നബി(സ്വ) യുടെ നിയോഗത്തിനും പ്രബോധന വഴിയില്‍ അല്ലാഹുവിന്‍റെ സഹായം ലഭിക്കുന്നതിനും ഇബ്റാഹീം(അ) കാലങ്ങള്‍ക്ക് മുമ്പേ ദുആ ചെയ്ത് മാതൃക കാണിച്ചിട്ടുണ്ട്. ഈ മാതൃകയാണ് മില്ലത്തു ഇബ്റാഹീം കൊണ്ടുള്ള വിവക്ഷ (തഫ്സീറു റാസി). ഇബ്റാഹീം നബി (അ) നെ അംഗീകരിക്കുകയും മുത്ത് […]