ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നു എന്നത് മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായി വേണം കരുതാന്‍. ജനാധിപത്യം അനാഥമാക്കപ്പെട്ടതിന്റെ ആഘോഷമായിരുന്നു.ആഗസ്റ്റ് 5 ന് നടന്നത്. – സച്ചിദാനന്ദന്‍ നീണ്ട കാത്തിരിപ്പിനവസാനമെന്നാണ് രാമക്ഷേത്ര ശിലാന്യാസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരുടെ, എന്തിനു വേണ്ടിയുള്ള കാത്തിരിപ്പ്? തുടക്കം മുതല്‍ ഇന്ത്യയെന്ന മഹത്തായ ആശയത്തിന്റെ ഒറ്റുകാരായി, ഒരിക്കലും ജനാധിപത്യത്തെയോ മതനിരപേക്ഷതെയെയോ അംഗീകരിക്കാത്ത, ആർ എസ് എസ് ന്റെ ഹിന്ദുരാഷ്ട്രമെന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമാണിതെന്ന് ആര്‍ക്കും […]
ലേഖനം
ഓൺലൈൻ വിദ്യാഭ്യാസം : ഉണരേണ്ടതും ഒരുങ്ങേണ്ടതും
മനുഷ്യ ജീവിത ക്രമങ്ങളിൽ അനേകം മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി മൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനമായി വിദ്യാഭ്യാസ സംവിധാനങ്ങൾ പാടേ ഓണ്‍ലൈന്‍ തലങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. സമ്പർകങ്ങളിലൂടെ അതിതീവ്ര പകർച്ചാ ശേഷിയുള്ള ഈ രോഗം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന പക്ഷം അതിവേഗ വ്യാപനം സംഭവിക്കുമെന്ന ബോധ്യമാണ് അധികാരികളെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. മികച്ച പരിശീലനം സിദ്ധിച്ച അധ്യാപകരെ വെച്ച് നമ്മുടെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ രോഗവ്യാപനം […]
കോവിഡ് കാല കുടുംബ ബജറ്റിംഗ്: കരുതലും കൈകാര്യവും
കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ പ്രധാനമായും ബാധിച്ചത് കുടുംബങ്ങളെയാണെന്നതില്‍ സംശയമില്ല. ഗ്രാമീണ കുടുംബങ്ങളെ പ്രത്യേകിച്ചും. GDP യുടെ 57% വരുമെങ്കിലും ഇന്ത്യയുടെ സ്വകാര്യ ഗാര്‍ഹിക ഉപഭോഗമിപ്പോഴും തളര്‍ച്ചയിലാണ്. സ്വകാര്യ ഗാർഹിക ഉപഭോഗ ചെലവിന്റെ വളർച്ചാ തോത് 2009-14 കാലയളവില്‍ 15.7% ആയിരുന്നെങ്കില്‍ 2019-20 ലെ ആദ്യ അര്‍ധ വര്‍ഷത്തില്‍ 4.1% ആയി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണയുടെ വരവ്. കോവിഡ് സൃഷ്ടിച്ച തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഗാര്‍ഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിച്ചതും ഉപഭോഗത്തെ വീണ്ടും കുറയ്ക്കുമെന്നത് സ്വാഭാവികമാണ്. ഇത് ശരിവെക്കുന്നതാണ് […]
ഓൺലൈൻ നികാഹ് : തെറ്റിദ്ധരിക്കപ്പെടുന്ന കർമശാസ്ത്രം
മനുഷ്യൻ്റെ പ്രകൃതിപരമായ ആവശ്യങ്ങളേയും വികാരങ്ങളേയും മാനിക്കുന്ന ഇസ് ലാം വൈവാഹിക ജീവി തത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചതായി കാണാം. വൈകാരികമായ തെറ്റുകളിൽ നിന്ന് പരമാവധി രക്ഷ നേടാനും ഭൂമിയിലെ ജീവ നൈരന്തര്യം കാത്തു സൂക്ഷിക്കാനും വിവാഹത്തിനാവും. കേവലമൊരു പ്രകൃതി നിയമമെന്നതിലുപരി പ്രതിഫലാർഹമായ പ്രവർത്തനമായിട്ടാണ് ഇസ് ലാം വിവാഹത്തെ കാണുന്നത്. എല്ലാ ഇടപാടുകളിലുമെന്നപോലെ വിവാഹത്തിലും ഇസ്ലാമിന്ചില നിബന്ധനകളും കാഴ്ച്ചപാടുകളുമുണ്ട്. വരനും വധുവിൻ്റെ രക്ഷിതാവും രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന വാക്കാലുള്ള ഉടമ്പടിയിലൂടെയാണിത് സാധ്യമാവുന്നത്. ഈ പറഞ്ഞ നിബന്ധകൾ പാലിക്കാതെയുള്ള വിവാഹ […]
ജങ്ക് ഫുഡിനോട് ‘നോ’ പറയാം
ബര്‍ഗര്‍ നിങ്ങള്‍ക്കിഷ്ടമാണോ? പിസയോ? നിങ്ങള്‍ ഫ്രൈഡ് ചിക്കന്‍ ഇടയ്ക്കിടക്ക് കഴിക്കാറുണ്ടോ? നമ്മുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതല്ലേ യാഥാര്‍ത്ഥ്യം. ഇതറിയാത്തവരല്ല നമ്മള്‍. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ പൊതുവെ അശ്രദ്ധരാണ്. ജങ്ക് ഫുഡ് എന്നൊക്കെ പൊതുവേ വിളിക്കപ്പെടുന്ന ഭക്ഷണത്തോടാണ് നമുക്ക് പ്രിയം. വീടുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന രീതി നമ്മള്‍ക്കെന്നോ അന്യമായിരിക്കുന്നു. പകരം വീട്ടു പടിക്കലിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയോ കുടുംബ സമേതം ഫാസ്റ്റ് ഫുഡ് ശാലകളില്‍ കയറിയിറങ്ങിയോ ഭക്ഷണ സംസ്കാരത്തിലും […]
നമുക്കിടയില്‍ മതിലുകള്‍ പണിയുന്നതാര് ?…
ജീവിതം സന്തോഷകരമാക്കുന്നതില്‍ ബന്ധങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. കുടുംബ ബന്ധം, അയല്‍പക്ക ബന്ധം, സുഹൃത് ബന്ധം തുടങ്ങി ബന്ധങ്ങളുടെ വലക്കെട്ടാണ് സമൂഹം. ഇസ്ലാം എല്ലാ ബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുകയും ഒരോ ബന്ധത്തിന്‍റെയും അടിസ്ഥാനത്തിലുള്ള അവകാശങ്ങളും ബാധ്യതകളും നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. സ്രഷ്ടാവിനോടുള്ള ബാധ്യതാ നിര്‍വഹണത്തിനുള്ള കല്‍പ്പനയോടൊപ്പം തന്നെയാണ് മാനുഷിക ബന്ധങ്ങള്‍ ചേര്‍ക്കാനുള്ള നിര്‍ദേശം അല്ലാഹു നല്‍കിയിട്ടുള്ളത്: ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക. മാതാപിതാക്കളോട് നല്ല രീതിയില്‍ വര്‍ത്തിക്കുക. അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും അടുത്ത അയല്‍വാസിയോടും അകന്ന അയല്‍വാസിയോടും […]
പ്രാര്‍ത്ഥിക്കുക പ്രതീക്ഷ കൈവിടാതെ…
പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവായ അല്ലാഹുവിന്‍റെ കരുണയും പ്രീതിയുമാണ് വിശ്വാസികള്‍ കൊതിച്ചു കൊണ്ടിരിക്കുന്നത്. അനുഗ്രഹങ്ങളില്‍ നന്ദി കാണിക്കലും പ്രതിസന്ധികളില്‍ പ്രതീക്ഷ കൈവിടാതെ നാഥനു മുന്നില്‍ വിനയാന്വിതനായി പ്രാര്‍ത്ഥിക്കലുമാണ് വിശ്വാസി സമൂഹത്തിന്‍റെ പ്രഥമ ബാധ്യതയായി ഗണിക്കപ്പെടുന്നത്. വിശ്വാസ തകര്‍ച്ചയും ഉടമയുമായുള്ള ബന്ധത്തിലെ അകല്‍ച്ചയുമാണ് വിശ്വാസികള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ പ്രധാന കാരണങ്ങള്‍. അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങി പ്രാര്‍ത്ഥനാ നിരതനാവലാണ് പ്രതിസന്ധികള്‍ മറി കടക്കാനുള്ള ഏക മാര്‍ഗം. ജീവിതം സുഖഃദുഖ സമ്മിശ്രമാണ്. നബി(സ്വ) ഉണര്‍ത്തുന്നു: ‘യഥാര്‍ത്ഥ വിശ്വാസി ഭയത്തിന്‍റെയും പ്രതീക്ഷയുടേയും നടുവില്‍ ജീവിക്കുന്നവനാണ്’. ജീവിതത്തില്‍ […]
ആരാധനകള്‍ തുലച്ചു കളയുന്നവരോട്…
മോനേ…എന്‍റെ മോളാണ് സിഹ്റ് ബാധിച്ചതാ… കുറെ കാലമായി ഒരു മാറ്റവുമില്ല. ഇപ്പോള്‍ ഇവിടുന്നാ ചികിത്സ…രണ്ട് പെണ്‍കുട്ടികളാ…ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. മോന്‍ പ്രത്യേകം ദുആ ചെയ്യണേ…സിഹ്റ് ബാധിച്ച് ഉസ്താദിന്‍റെ അടുക്കല്‍ ചികിത്സിക്കാന്‍ വന്ന യുവതിയുടെ പരിസരം മറന്നുള്ള അലമുറ കേട്ടപ്പോള്‍ കൂടെ വന്ന ഉമ്മ പറഞ്ഞതാണിത്. സമൂഹത്തെ മാരകമായി ഗ്രസിച്ച് കൊണ്ടിരിക്കുന്ന സിഹ്റ് എന്ന മഹാ പാതകത്തിന്‍റെ ദൂഷ്യ ഫലങ്ങളുടെ നേര്‍ച്ചിത്രങ്ങളിലൊന്നു മാത്രമാണിത്. ഇന്ന് ഗൗരവം കല്‍പ്പിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് സിഹ്റ് (ആഭിചാരം). നിസാര പ്രശ്നത്തിന്‍റെ പേരില്‍ സിഹ്റെന്ന […]
ആത്മ സമര്‍പ്പണത്തിന്‍റെ രാജ മാര്‍ഗം
ശൈഖ് മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) യുടെ സദസ്സ്. സദസ്സിലുണ്ടായിരുന്ന ശൈഖ് അബുല്‍ അബ്ബാസ് ഖിള്ര്‍ബ്നു അബ്ദുള്ളാ ഹസനിക്ക് ഒരാഗ്രഹം. ശൈഖ് രിഫാഈ (റ)യെ സന്ദര്‍ശിക്കണം. എങ്കിലും തന്‍റെ ആഗ്രഹം പുറത്താരോടും പറഞ്ഞില്ല. അപ്പോള്‍ ശൈഖ് ജീലാനി(റ) ചോദിച്ചു: ‘ താങ്കള്‍ ശൈഖ് രിഫാഈ (റ)നെ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടല്ലേ. ‘അതെ’ അദ്ദേഹം മറുപടി നല്‍കി. പിന്നീട് ശൈഖ് ജീലാനി (റ) അല്‍പ്പനേരം തലതാഴ്ത്തിയിരുന്നു. ശേഷം അദ്ദേഹത്തോട് പറഞ്ഞു: ‘ഓ ഖിള്ര്‍ ഇതാ ശൈഖ് അഹ്മദ്(റ)’ ശൈഖ് ജീലാനി(റ) […]
ശൈഖ് ജീലാനി (റ) ആത്മ ജ്ഞാനികളുടെ സുല്‍ത്താന്‍
ഡമസ്കസ്കാരനും ഹമ്പലി മദ്ഹബ്കാരനുമായ അബുല്‍ ഹസന്‍ ഗുരു മുഹ്യുദ്ദീനുമായി സന്ധിച്ച കഥ രസാവഹമാണ.് അബുല്‍ ഹസന്‍ പറയട്ടെ. ഹിജ്റ 598 ല്‍ ഞാനും ഒരു ഉറ്റ സുഹൃത്തും ഹജ്ജിന് പുറപ്പെട്ടു. തിരിച്ചുള്ള വഴിയില്‍ ബഗ്ദാദിലെത്തി. ബഗ്ദാദില്‍ ഞങ്ങള്‍ക്കൊരു പരിചയക്കാരുമില്ല. ഞങ്ങളുടെ പക്കലുളളത് ആകെ ഒരു കത്തി മാത്രം. വിശന്ന് പൊരിഞ്ഞ ഞങ്ങള്‍ ആ കത്തി വിറ്റു. കിട്ടിയ പണത്തിന് ഭക്ഷണം വാങ്ങി കഴിച്ചു. പക്ഷേ അതൊന്നും ഞങ്ങളുടെ വിശപ്പടക്കിയില്ല. അങ്ങനെ ഞങ്ങള്‍ ശൈഖ് ജീലാനിയുടെ പര്‍ണശാലയിലെത്തി. […]