മീടു ചര്‍ച്ചകള്‍ ചൂടേറിയ സാഹചര്യത്തിലാണ് ഒരു ഫേസ്ബുക്ക് സുഹൃത്ത് തന്‍റെ ഈ അനുഭവം പങ്ക് വെച്ചത്. തനിക്ക് നേരെ വന്ന ഒരു പെണ്‍പിറപ്പിന്‍റെ മെസഞ്ചര്‍ ആക്രമണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരണങ്ങളടങ്ങിയ സ്ക്രീന്‍ ഷോട്ടുകളും, കുറിപ്പുകളും വായിച്ചപ്പോള്‍ ഇങ്ങനെയും സ്ത്രീ ജന്മമോ എന്ന ചിന്ത ഏറെ അസ്വസ്ഥപ്പെടുത്തി. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ഉടനെ ചാടിക്കേറി വീഡിയോ കാളില്‍ വരികയും, അശ്ലീല ചാറ്റിന് ക്ഷണിക്കുകയും, തിരസ്കരിച്ചപ്പോള്‍ സ്വന്തം നഗ്നചിത്രം അയച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയും അതിനും വഴങ്ങാതിരുന്നപ്പോള്‍ പൗരുഷം ചോദ്യം ചെയ്ത് വീഡിയോ […]
ലേഖനം
ഓ ഖാജാ മരിക്കും മുമ്പേ നീ മരിക്കുക
ഏകനായ ഇലാഹിലേക്കുള്ള യാത്ര ഭൂമിയില്‍ ജീവിക്കുമ്പോള്‍ തന്നെ സംഭവിക്കുക സാധ്യമാണ്! ആ യാത്രയിലേക്കാണ് തിരുനബി(സ്വ)യുടെ ‘മരണത്തിനു മുമ്പേ നിങ്ങള്‍ മരിക്കുക’ എന്ന സന്ദേശം ക്ഷണിക്കുന്നത്. മൗലാനാ ജലാലുദ്ദീന്‍ റൂമി(റ)വിന്‍റെ ആത്മീയ സങ്കീര്‍ത്തനങ്ങളില്‍ ലയിപ്പിക്കുന്ന കീര്‍ത്തനങ്ങള്‍ ഈ ഹദീസിനെ സൂഫികള്‍ രുചിച്ചറിഞ്ഞതിന്‍റെ ഭാവനകള്‍ അടയാളപ്പെടുത്തുന്നുണ്ട്. ‘ഓ, ഖോജാ! മരിക്കും മുമ്പേ നീ മരിക്കുക; എങ്കില്‍ മരണവേദന നീ സഹിക്കേണ്ടിവരില്ല. വെളിച്ചത്തിലേക്ക് പ്രവേശിക്കും വിധം നീ മരിക്കുക ഖബ്റിലേക്ക് മരിക്കുന്ന മരണമല്ല വേണ്ടത് ‘(ജലാലുദ്ദീന്‍ റൂമി). മരണം നിത്യമായ ഉന്മാദാവസ്ഥയാണ്, […]
നാവിന് വിലങ്ങിടുക
അല്ലാഹു മനുഷ്യനെ അത്യുത്തമമായ ഘടനയോടെയാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളെയും അവന്‍റെ അസ്ഥിത്വത്തെയും അറിയിക്കുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: څതീര്‍ച്ചയായും നാം മനുഷ്യനെ ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചു’. അവന് സംസാരിക്കാന്‍ വായയും കാണാന്‍ കണ്ണും കേള്‍ക്കാന്‍ കാതും ശ്വസിക്കാന്‍ ശ്വാസനാളവും ചിന്തിക്കാന്‍ ചിന്താമണ്ഡലങ്ങളുമെല്ലാം നല്‍കി മനുഷ്യനെ നാഥന്‍ ആദരിച്ചു. ഇതര ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കി. സംസാരശേഷി നല്‍കി. എല്ലില്ലാത്ത ഒരു കഷ്ണം മാംസം കൊണ്ട് കോടാനുകോടി ജനങ്ങള്‍ ആയിരക്കണക്കിന് ഭാഷകള്‍ […]
സാബിത്തുല്‍ ബുന്നാനി
അദ്ധ്യാത്മിക ലോകത്ത് ഉയര്‍ന്നു നില്‍ക്കുന്ന സാബിത്തുല്‍ ബുന്നാനി(റ) വ്യത്യസ്ഥവും മാതൃകാപരവുമായ ജീവിതത്തിനുടമയാണ്. വിശ്രമമില്ലാത്ത സുകൃതങ്ങളിലൂടെ നാഥന്‍റെ സാമീപ്യം നേടിയെടക്കുന്നതിലായിരുന്നു മഹാന്‍ ശ്രദ്ധിച്ചിരുന്നത്. സഅ്ലുബ്നു അസ്ലം എന്ന പണ്ഡിതന്‍ പറയുന്നു: ജനങ്ങള്‍ സുഖനിദ്ര പുല്‍കുന്ന പാതിരാ നേരങ്ങളില്‍ നിസ്കാരം കൊണ്ട് സജീവമാകുകയായിരുന്നു സാബിത്തുല്‍ ബുന്നാനി(റ). മുന്നൂറിലധികം റക്അത്തുകള്‍ ദിനംപ്രതി ഇത്തരത്തില്‍ പതിവാക്കുമായിരുന്നു. വിശ്രമമില്ലാത്ത രാവുകള്‍ കാരണം നീരുവന്ന പാദങ്ങള്‍ തടവി മഹാന്‍ വിനയാന്വിതനായി പറയുമായിരുന്നു: നബി(സ്വ)യുടെ യഥാര്‍ത്ഥ ആബിദുകള്‍ കഴിഞ്ഞുപോയി. എനിക്കവരെ തുടരാന്‍ കഴിയുന്നില്ലല്ലോ. ഇരുപാദങ്ങളും പരാതിപ്പെടും വരെ […]
ബ്രിസ്ബെയിന്‍ നഗരം സന്തോഷത്തിലാണ്
റബീഉല്‍ അവ്വല്‍ സന്തോഷങ്ങള്‍ ലോകമെങ്ങും അലയടിക്കുകയാണ്. സര്‍വ്വ ലോകത്തിനും അനുഗ്രഹമായ തിരുദൂതരുടെ ആഗമനം ഏവരും കൊണ്ടാടുന്നു. എവിടെയും ഹര്‍ഷം നിറക്കുന്നു. പാടിത്തീരാത്ത ഗാനം പോലെ, കേട്ടു മടുക്കാത്ത രാഗം പോലെ. മനുഷ്യവാസമുള്ളയിടമെല്ലാം ഈ വസന്തം പുക്കുന്നു. ഏഷ്യയുടെ തെക്ക് കിഴക്കേയറ്റത്ത് കിടക്കുന്ന ഓസ്ട്രേലിയന്‍ ദീപുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നാടെങ്ങും വയലറ്റ് വര്‍ണ്ണത്തില്‍ ജാകരന്ത പൂക്കള്‍ നിറയുന്ന, ദേശീയ പുഷ്പം ഗോള്‍ഡന്‍ പാറ്റ്ലിന്‍റെ മഞ്ഞ നിറം പാതയോരങ്ങളില്‍ വിരിയുന്ന വസന്തകാലത്താണ് ഈ വര്‍ഷം ഇവിടെ റബീഉല്‍ അവ്വല്‍. […]
പണ്ഡിത ലോകത്തെ സമര്‍പ്പണ ജീവിതം
പണ്ഡിത ലോകത്തെ പ്രോജ്വല സാന്നിദ്ധ്യമായിരുന്നു കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്ലിയാര്‍. ആദര്‍ശ പോരാട്ടത്തിനായി ജീവിതം നീക്കി വെച്ച സൂര്യതേജസായിരുന്നു അവിടുന്ന്. മത, ഭൗതിക, ജീവ കാരുണ്യ മേഖലകളില്‍ നിറഞ്ഞ് നിന്ന കര്‍മയോഗി, പ്രതിസന്ധികള്‍ സുധീരം നേരിട്ട പ്രസ്ഥാന നായകന്‍, വൈജ്ഞാനികമായും സംഘടനാപരമായും സുന്നി കൈരളിയെ നയിച്ച ആദരണീയ നേതൃത്വം, അറിവിന്‍റെ അകക്കാമ്പ് കണ്ടെത്തിയ പാണ്ഡിത താരകം തുടങ്ങി ചിത്താരി ഉസ്താദിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ നീണ്ടു പോകുന്നു. പേരെടുത്ത കര്‍ഷകനായിരുന്ന അഹമ്മദ് കുട്ടിയുടെയും കൊട്ടില സ്വദേശി നഫീസയുടെയും […]
സത്യ സാക്ഷാത്കാരത്തിന്‍റെ പ്രബോധന വഴികള്‍
മനുഷ്യ ജീവിതത്തിന് മാര്‍ഗ ദര്‍ശനം നല്‍കലാണ് പ്രബോധനം(ദഅ്വത്ത്). ‘ദൈവിക മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നവന്‍റെ വാക്കുകളേക്കാള്‍ ഉത്തമമായി മറ്റെന്തുണ്ട്?’ എന്ന പരിശുദ്ധ ഖുര്‍ആനിന്‍റെ ചോദ്യം തന്നെ പ്രബോധന പ്രാധാന്യത്തെയും സാധുതയെയും വിളിച്ചോതുന്നുണ്ട്. ഒട്ടേറെ പ്രതിബന്ധങ്ങള്‍ കുമിഞ്ഞ് കിടക്കുന്ന പ്രബോധന പാതയില്‍ മുന്നേറാന്‍ വിശേഷിച്ച് സമകാലിക സാഹചര്യത്തില്‍ പ്രയാസങ്ങളേറെയാണ്. എന്നാല്‍ അക്രമങ്ങളും അനാചാരങ്ങളും കൊടിക്കുത്തിവാഴുന്ന ഒരു കാലഘട്ടത്തില്‍ എങ്ങനെ പ്രബോധനം നടത്താമെന്നതിന് വ്യക്തമായ മാര്‍ഗരേഖ വരച്ച് കാണിച്ചവരാണ് പ്രവാചകര്‍. നബിയുടെ മാതൃകാ ജീവിതത്തെയാണ് പ്രബോധന വീഥിയിലും ജീവിതത്തിന്‍റെ നിഖില മേഖലകളിലും […]
മണ്ണിന്‍റെ മണമറിഞ്ഞ പ്രവാചകന്‍
ജനങ്ങളുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ കരയിലും കടലിലും നാശം വിതക്കുന്നു എന്ന ഖുര്‍ആനിക വചനം പുതിയ കാലത്ത് ഏറെ പ്രസക്തമാണ്. പ്രകൃതി ദുരന്തങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഇതുവരെ നാം വായിച്ചറിഞ്ഞതോ അല്ലെങ്കില്‍ കേട്ടറിഞ്ഞതോ ആയ സാങ്കല്‍പിക കഥകളായിരുന്നു ഇതുവരെ. എന്നാല്‍ ഇന്നങ്ങനെയല്ല. അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളാണ്. മറ്റുള്ളവരുടെ മുറ്റങ്ങളിലേക്ക് നോക്കി മിഴിച്ചു നിന്ന നമ്മുടെ അകത്തളങ്ങളിലേക്കും പ്രളയജലം ഇരച്ചു കയറി. ഉരുള്‍പൊട്ടലിന്‍റെ രൗദ്രഭാവത്തിനു മുമ്പില്‍ നാം നിസ്സാഹയരായി നിന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ ജനനിബിഡമായി. പറഞ്ഞു വരുന്നത് തകിടം മറിഞ്ഞ […]
വിമോചന വിപ്ലവത്തിന്‍റെ പ്രവാചക പാഠങ്ങള്‍
സാമ്പ്രദായിക സങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ് മുത്ത്നബിയുടെ വിമോചന വിപ്ലവം. ഇസ്ലാമാണ് ആ വിമോചനത്തിന്‍റെ വീര്യം എന്നതിനാല്‍ മറ്റെതൊരു വിമോചന സമരത്തെയും കവച്ചുവെക്കുന്നു അതിന്‍റെ മഹിമ. സ്ത്രീ വിമോചനം, അടിമത്വ വിമോചനം തുടങ്ങിയ നിരവധി വിമോചന സമരങ്ങളെയും വിമോചകന്മാരെയും ഇന്ന് സമൂഹത്തിന്‍റെ നാനതലങ്ങളില്‍ കാണാനാകും. കാലമിന്നോളം പല വിമോചക സംഘടനകളും പ്രസ്ഥാനങ്ങളും കടന്നു വന്നിട്ടുണ്ടെങ്കിലും മനുഷ്യനെ യഥാര്‍ത്ഥ മോചനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുതക്ക് മുമ്പിലാണ് പ്രവാചകനിലെ വിമോചകന്‍ ചര്‍ച്ചയാക്കുന്നത്. ലോകത്തിന്‍റെ സമഗ്രവും ശാശ്വതവുമായ മോചനമായിരുന്നു […]
കുട്ടികളുടെ ലോകത്തെ പ്രവാചകന്‍
കുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് സ്വജീവിതത്തിലൂടെ വരച്ചു കാട്ടിയിട്ടുണ്ട് നബി (സ്വ) തങ്ങള്‍. കുരുന്നുകളോട് കൂടെ അവരിലൊരാളായി ഇടപഴകുകയും കളിക്കുകയും പിറകെ ഓടുകയും വരെ ചെയ്തിരുന്നുവത്രെ ഹബീബ്. വളരെ സൗമ്യമായി ക്ഷമയോടു കൂടെ മാത്രമായിരുന്നു അവിടുന്ന് കുട്ടികളോടുള്ള പെരുമാറ്റവും പ്രതികരണവും. സേവകനായിരുന്ന അനസ് (റ)വിനെ ഒരിക്കല്‍ പ്രവാചകന്‍ ആവിശ്യ നിര്‍വഹണത്തിനായി പുറത്തേക്ക് പറഞ്ഞു വിട്ടു. എട്ട് വയസ്സായിരുന്നു അന്ന് അനസിന്‍റെ പ്രായം. പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികളോടൊത്ത് കളിയിലേര്‍പ്പെട്ട അനസ് തന്നെ ഏല്‍പിക്കപ്പെട്ട ദൗത്യം മറന്നു. കുറച്ച് […]