2017 March-April Hihgligts വായന സംസ്കാരം

പരിഷ്കാരം ഉടുപ്പഴിക്കുന്നു

മനുഷ്യന്‍റെ വസ്ത്രവിധാനത്തിന്‍റെ ചരിത്രം വിസ്മയകരമാണ്. പരിണാമസിദ്ധാന്തം പറയുന്നത് അതൊരു ജീവല്‍ പ്രശ്നം കൂടിയായിരുന്നുവെന്നാണ്. രോമവും കട്ടികൂടിയ തൊലിയുമില്ലാത്ത പുരാതന മനുഷ്യര്‍ കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടാന്‍ വസ്ത്രത്തെ ശരണം പ്രാപിച്ചു. എന്നാല്‍ ഖുര്‍ആന്‍ പറയുന്നു. വിലക്കപ്പെട്ട കനി ഭുജിച്ച സമയം ആദ്യപിതാവും മാതാവും നഗ്നരായി അല്ലാഹു അവരെ ധരിപ്പിച്ച പ്രകാശ വസ്ത്രം ഉരിഞ്ഞു പോയി. പിന്നീട് നാണം മറക്കാന്‍ സ്വര്‍ഗ്ഗീയ ദളങ്ങള്‍ അവര്‍ വസ്ത്രമായി ഉപയോഗിച്ചു. ഇവിടെ നിന്നാണ് വസ്ത്രത്തിന്‍റെ ഉത്ഭവം. വസ്ത്രം ഒരു കവചമാണ്. തണുപ്പില്‍ […]

2017 March-April Hihgligts കാലികം രാഷ്ടീയം വായന

അവിവേചനപരമായ വിവേചനം

അമേരിക്കയില്‍ ഇന്ത്യക്കാര്‍ ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല വാര്‍ത്താമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. വിശിഷ്യ ട്രംപ് ഭരണത്തില്‍ വന്നതിനു ശേഷം. പക്ഷേ, ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ മുംമ്പും നടന്നിട്ടുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ചരിത്രപരമായ പീഡനം യു എസിലേക്ക്ആദ്യമായി എത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഈ ക്രൂരതകള്‍ വളരെയധികം അനുഭവിച്ചവരാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രൂക്ഷമായ പീഡനങ്ങളും മതഭ്രാന്തും നേരിടേണ്ടിവന്നവരാണവര്‍. അവരെത്തുന്നതിന്‍റെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ സമൂഹം വിത്യസ്ത സമുദായങ്ങള്‍ക്കെതിരെ കൊടിയ അടിച്ചമര്‍ത്തലുകളുടെ രീതികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ജപ്പാന്‍, ചൈന, കൊറിയ, ആഫ്രിക്കന്‍ അമേരിക്ക, […]

2017 March-April Hihgligts Shabdam Magazine വായന ശാസ്ത്രം

വൈദ്യലോകത്തെ വഴിവിട്ട ക്രിയകള്‍

കോട്ടും സൂട്ടും ധരിച്ച് ഡോക്ടറുടെ മുറിയിലേക്ക് പോയ KMSCL കമ്പനി ഉദ്യോഗസ്ഥരുടെ ഉദ്ദേശം മനസ്സിലായത് മരുന്നിന്‍റെ ലിസ്റ്റ് കയ്യില്‍ കിട്ടിയപ്പോഴാണ്, പ്രസ്തുത കമ്പനിയുടെ മരുന്നാണ് കിട്ടിയ ലിസ്റ്റിലധികവും. പനിയും ജലദോഷവും പിടിച്ച് കൃത്യസമയത്ത് ആശുപത്രി സന്ദര്‍ശിക്കാനായതു കൊണ്ട് മാധ്യമങ്ങളില്‍ വായിച്ചു മാത്രം പരിചയമുള്ള മരുന്നുകമ്പനികളുടെ മുന്നേറ്റ വഴികള്‍ കണ്ടാസ്വദിക്കാന്‍ സാധിച്ചു. ആരോഗ്യ പരിപാലകരെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കി മരുന്നു വിറ്റഴിക്കല്‍ കേന്ദ്രങ്ങള്‍ വെട്ടിപ്പിടിക്കുകയാണിവര്‍. വൈദ്യലോകത്തെ സേവകര്‍ ഒന്നടങ്കം ഇവരുടെ സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി രോഗികളെ മുഴുവന്‍ ഇത്തരക്കാരുടെ മരുന്നുകള്‍ക്ക് […]

2017 March-April Hihgligts വായന

ഗരീബ് നവാസ് വിളിക്കുന്നു

ഇന്ത്യയിലെ ഇസ്ലാമിക വളര്‍ച്ചയില്‍ അതുല്യമായ പങ്ക് വഹിച്ച വ്യക്തിത്വമാണ് ഖാജാ മുഊനുദ്ദീന്‍ ചിശ്തി(റ). സൂക്ഷ്മതയാര്‍ന്ന ജീവിതത്തിന്‍റെയും മഹിതമായ സ്വഭാവത്തിന്‍റെയും ഉടമയായ മഹാനുഭാവന്‍ ജീവിതകാലത്തിലെന്ന പോലെ മരണശേഷവും നാനാ ജാതിമതസ്ഥര്‍ക്ക് അഭയവും അത്താണിയുമായി നില കൊള്ളുന്നു. ഹിജ്റ 530 റജബ് 14ന് ഇറാനിലെ സഞ്ചര്‍ എന്ന ഗ്രാമത്തില്‍ ഗിയാസുദ്ദീന്‍(റ)വിന്‍റെയും ഉമ്മുല്‍ വറഹ് ബീവിയുടെയും മകനായി മഹാന്‍ ജനിച്ചു. പിതാവ് വഴിയും മാതാവ് വഴിയും തിരുനബി(സ)യിലേക്ക് എത്തിച്ചേരുന്ന വിശുദ്ധമായ കുടുംബ പരമ്പരയാണ് മഹാനുഭാവന്‍റേത്. ഹസന്‍ എന്നാണ് യഥാര്‍ത്ഥ നാമം. സുല്‍ത്താനുല്‍ […]

2017 March-April Hihgligts വായന സാമൂഹികം

ദഅവാ കോളേജുകള്‍ കാലത്തിന്‍റെ വിളിയാളം

കോളനിവല്‍കൃത മുസ്ലിം കേരളത്തില്‍ ആലിമീങ്ങള്‍ക്ക് സ്വന്തമായൊരു നിലനില്‍പ്പ് സാധ്യമായപ്പോഴാണ് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള സംഘടിതമായ ശ്രമം തുടങ്ങിയതും ദഅ്വാ കോളേജുകള്‍ ആരംഭിച്ചതും. പുഷ്കലമായ ഗതകാല മുസ്ലിം നാഗരികതയുടെ ചരിത്രം ആവര്‍ത്തിക്കാനാകുമോ എന്നതാണ് ഇന്ന് ദഅ്വാ കോളേജുകള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അറിവ് മതത്തിന്‍റെ ജീവനാണ്. അറിവിനെ രണ്ടായി ഭാഗിക്കേണ്ട ആവശ്യമില്ല. ഭൗതികം മതപരം എന്നിങ്ങനെ ചേരിതിരിവ് അറിവ് മതത്തിന്‍റെ ജീവനാണ് എന്നതില്‍ നിന്നും വ്യക്തമാകുന്നില്ല. അറിവിനെ രണ്ടായി തിരിച്ചു കാണുന്ന സമീപനത്തെ ‘ദ്വിമുഖ ദുരന്തം’ എന്നാണ് ഇമാം ഗസ്സാലി(റ) […]

2017 March-April Hihgligts ആത്മിയം വായന

ശാഫിഈ (റ) വെളിച്ചം പരത്തിയ ജ്ഞാന ദീപം

ഞാനൊരു പ്രാവുവില്‍പ്പനക്കാരനാണ്. ഇന്ന് ഞാനൊരു പ്രാവിനെ വിറ്റു. പക്ഷേ വാങ്ങിയവന്‍ തീരെ കുറുകുന്നില്ല എന്ന് പറഞ്ഞ് ആ പ്രാവിനെ തിരിച്ചു തന്നു. തല്‍ക്ഷണം ഞാന്‍ പറഞ്ഞു. ആ പ്രാവ് ഇനി അതിന്‍റെ കുറുകല്‍ നിര്‍ത്തുകയില്ല. അല്ലെങ്കില്‍ ഞാനെന്‍റെ ഭാര്യയെ ത്വലാഖ് ചൊല്ലി. ഉടനെ മാലിക്(റ) പറഞ്ഞു: ഇനിയൊരു വഴിയുമില്ല. നിങ്ങളുടെ ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നു. ഈ സമയം സദസ്സിലുണ്ടായിരുന്ന പതിനാല് വയസ്സുകാരനായ ശാഫിഈ(റ) ആഗതനോട് രഹസ്യമായി ചോദിച്ചു.’നിങ്ങളുടെ പ്രാവ് കുറുകുന്ന സമയമോ കുറുകാത്ത സമയമോ കൂടുതല്‍’. ആഗതന്‍ […]

2017 Jan-Feb Hihgligts ആദര്‍ശം പൊളിച്ചെഴുത്ത് മതം വായന

കടപുഴകിയ വഹാബീ തൗഹീദ്

ശിര്‍ക്കിനെ കുറിച്ച് പറയാത്ത ഒരു സലഫി പ്രസംഗം കേള്‍ക്കാന്‍ വലിയ പാടാണ്. കുട്ടികള്‍ക്കുള്ള കുത്തിവെയ്പില്‍ കൂടി ശിര്‍ക്കിന്‍റെ അണുക്കള്‍ കണ്ടെത്തിയ മഹാഗവേഷകരാണിവര്‍. തൗഹീദിനേക്കാളേറെ ശിര്‍ക്കാണ് ഇവര്‍ക്ക് ഇഷ്ടവിഷയം. ആളുകള്‍ക്കിടയില്‍ ശിര്‍ക്ക് ഭീതി നട്ടുപിടിപ്പിക്കുകയും മുസ്ലിംകള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെയും ശിര്‍ക്ക് മുദ്ര ചാര്‍ത്തുകയും ചെയ്യുമ്പോള്‍ അനിര്‍വ്വചീയമായ ഒരു സുഖം ഇവര്‍ അനുഭവിക്കുന്നുണ്ടെന്ന് തോന്നും. ഈ ഭീതിയുടെ മറവിലാണ് വഹാബിസം കേരളത്തില്‍ സ്വല്‍പമെങ്കിലും പ്രചരിച്ചത്. കേട്ടാല്‍ തോന്നും ശിര്‍ക്ക് ഇവര്‍ക്ക് മരണത്തേക്കാള്‍ ഭയമാണെന്ന്. എന്നാല്‍, സുന്നികള്‍ക്ക് നേരത്തെ മനസ്സിലായ കാര്യം […]

2017 Jan-Feb Hihgligts അനുസ്മരണം വായന

വൈലത്തൂർ തങ്ങള്‍ ആദർശത്തിന്‍റെ കാവലാള്‍

ചിലരുടെ സാന്നിദ്ധ്യം ഇങ്ങനെയാണ്. ഉള്ളില്‍ ഉറഞ്ഞു പോയ സങ്കടങ്ങളുടെ ഹിമാലയങ്ങള്‍ അവരുടെ സമാധാനത്തിന്‍റെ കരസ്പര്‍ശമേറ്റാല്‍ അലിഞ്ഞലിഞ്ഞ് ബാഷ്പകണങ്ങളായി ഒഴിഞ്ഞു പോകും. അവര്‍ ചാരത്തുണ്ടെന്നറിഞ്ഞാല്‍ മനസ്സ് ആനന്ദത്താല്‍ തുടിച്ചുകൊണ്ടിരിക്കും. വൈലത്തൂര്‍ തങ്ങളും അങ്ങനെയുള്ള വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. ഒരു പണ്ഡിതന്‍, സി.എം വലിയുള്ളാഹിയെ പോലുള്ള ഔലിയാക്കളുടേയും സൂഫിവര്യരുടേയും തണലില്‍ വളര്‍ന്ന, പുന്നാര പൂമുത്തിന്‍റെ പരമ്പരയില്‍ പിറന്ന തങ്ങള്‍. എല്ലാം കൊണ്ടും അനുഗ്രഹീതര്‍. പക്ഷേ, ഇനിമുതല്‍ ഇന്നലകളുടെ സ്മരണളിലേക്ക് ആ ജീവിത താളുകള്‍ മറിച്ചിടേണ്ടി വരുമെന്നതോര്‍ക്കുമ്പോള്‍, ആശ്രിതര്‍ക്ക് പ്രാര്‍ത്ഥനാ വചസ്സുകള്‍കൊണ്ടു കുളിര്‍ […]

2017 Jan-Feb Hihgligts Shabdam Magazine രാഷ്ടീയം വായന സമകാലികം

ദേശസ്നേഹത്തിന്‍റെ ജനാധിപത്യ കാപട്യങ്ങള്‍

ബ്രട്ടീഷുകാരനായ നൊബേല്‍ സമ്മാനജേതാവ് ഹരോള്‍ഡ് പിന്‍റര്‍ ടോണിബ്ലയറെ രൂക്ഷമായി വിമര്‍ശിച്ച് ഇങ്ങനെ പറഞ്ഞു.’ലോകകോടതി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിചാരണ നടത്താത്തത് വിലാസമറിയാത്തത് കൊണ്ടാണെങ്കില്‍ ഇതാ എഴുതിയെടുത്തോളൂ. :’10 ഡൗണ്‍ സ്ട്രീറ്റ് ലണ്ടന്‍’ എന്ന്. ജോര്‍ജ് ബുഷിന്‍റെ വിശ്വസ്തനായ കാര്യസ്ഥനെ പോലെ ഇറാഖിലേക്ക് സൈന്യത്തെ അയച്ച പശ്ചാത്തലത്തിലായിരുന്നു ഹരോള്‍ഡ് പിന്‍ററുടെ ഈ വിമര്‍ശനം. ‘പണത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള ഈ നാറിയ യുദ്ധത്തെ നിങ്ങള്‍ പിന്തുണക്കരുത്’ എന്ന തനിക്ക് ലഭിച്ച ലണ്ടനിലെ ഘശളല അരവലശ്ലാലിേ അവാര്‍ഡ് വേദിയില്‍ വെച്ച് പൊട്ടിത്തെറിച്ചത് ഡെസ്റ്റിന്‍ […]

2017 Jan-Feb Hihgligts Shabdam Magazine കാലികം വായന വിദ്യഭ്യാസം സമകാലികം

എന്നാണ് നമ്മുടെ പഠനമുറികള്‍ നന്നാവുക ?

കാട്ടാളനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് പൊതുവെ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരെ സംസ്കാരസമ്പന്നനാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് വൈജ്ഞാനിക രംഗം അതിശീഘ്രം മുന്നേറുന്നത്. നവവിദ്യാഭ്യാസ വ്യവസ്ഥിതികള്‍ അപചയങ്ങളുടെ പടുകുഴിയിലേക്ക് ആപതിക്കുന്നത് സങ്കടത്തോടെ മാത്രമേ കാണാനാകൂ. വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അതിന് ഇരകളായി ജീവന്‍ ബലി നല്‍കിയവര്‍ ഒത്തിരി പേരുണ്ട്. പണച്ചാക്കുമോഹിച്ച് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നവര്‍ ഇത്തരം ബലിദാനങ്ങളില്‍ കൈകഴുകി രക്ഷപ്പെടുകയാണ്. രണ്ടരപതിറ്റാണ്ട് കാലം പിന്നിടുന്ന സ്വാശ്രയ വിദ്യാഭ്യാസമേഖല 2004 ജൂലൈ 22 ന് തിരുവനന്തപുരം പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന […]