2016 june- july കാലികം മതം വായന സാഹിത്യം

കലാത്മകത; ഇസ്ലാമിന്‍റെ സമീപനം

ഇസ്ലാം സര്‍വ്വസ്പര്‍ശിയായ മതമാണ്. തത്വശാസ്ത്രം, കല, സാഹിത്യം, ധാര്‍മിക വീക്ഷണം, നീതി, ഭരണം തുടങ്ങിയ ഒരു ജനതയുടെ സാംസ്കാരിക തലങ്ങളെ മുഴുവന്‍ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. വിശ്വാസിയുടെ ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ കലയും സാഹിത്യവും വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രപഞ്ച സൃഷ്ടിപ്പിലെ താളപ്പൊരുത്തം സംബന്ധിച്ച് ഖുര്‍ആന്‍ വിവരണങ്ങളും, ‘അല്ലാഹു സൗന്ദര്യമുള്ളവനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.’ തുടങ്ങിയ തിരുവചനങ്ങളുമാണ് ഇസ്ലാമിക കലയുടെ പ്രചോദനം. ഇസ്ലാമിക കലാ സാഹിത്യങ്ങളുടെ ആത്മാവന്വേഷിച്ച് പോയാല്‍ സ്വാഭാവികമായും നാമെത്തുക വിശുദ്ധ ഖുര്‍ആനിലും, തിരുചര്യയിലും, അവകള്‍ക്ക് ജീവിതം കൊണ്ട് […]

2016 june- july Hihgligts കാലികം ഖുര്‍ആന്‍ മതം വായന

ഖുര്‍ആന്‍, പാരായണത്തിലെ പവിത്രതയും പാകതയും

അത്ഭുതങ്ങളുടെ അതുല്ല്യപ്രപഞ്ചമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്‍റെ മാഹാത്മ്യങ്ങളും അര്‍ത്ഥതലങ്ങളും സൃഷ്ടികള്‍ക്ക് പറഞ്ഞോ വരഞ്ഞോ തീര്‍ക്കാന്‍ സാധ്യമല്ല. സമുദ്രസമാനമായ മഷിത്തുള്ളികള്‍ കൊണ്ട് എഴുതിയാലും അതിന്‍റെ ആശയസാഗരം സമ്പൂര്‍ണ്ണമാക്കാന്‍ കഴിയില്ലെന്ന സത്യം ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ദൈവീക ബോധനങ്ങളാണ് ഖുര്‍ആന്‍. പവിത്രതകളുടെ പരമോന്നതി കൈവരിച്ച വിശുദ്ധ ഗ്രന്ഥം അര്‍ത്ഥം പറഞ്ഞ് തീര്‍ക്കാന്‍ പോലും കഴിയാത്ത നാം അത് പാരായണം ചെയ്യുന്നതിലെങ്കിലും ബദ്ധശ്രദ്ധരായിരിക്കണം. ഖുര്‍ആനിന്‍റെ മാസമായ റമളാനില്‍ വിശേഷിച്ചും. “ഖുര്‍ആനിന്‍റെ ഓരോ അക്ഷരങ്ങളും അതിവിശിഷ്ടമാണ്. അവകള്‍ മൈതാനങ്ങളും പൂന്തോപ്പുകളും കൊട്ടാരങ്ങളും പട്ടുവസ്ത്രങ്ങളും […]

2016 june- july Hihgligts കാലികം പഠനം പൊളിച്ചെഴുത്ത് മതം വായന സമകാലികം

നീതിന്യായം, ലോകം ഇസ്ലാമിനെ പിന്തുടരുന്നു

പെരുമ്പാവൂരില്‍ ദലിത് നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സാംസ്കാരിക കേരളം ഉള്‍കൊണ്ടത്. സൗമ്യക്കും നിര്‍ഭയക്കും ശേഷം ഒരു പെണ്ണുടല്‍ കൂടി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. വീടിനകത്തുകൂടി പെണ്ണ് സുരക്ഷിതയല്ലെന്ന തിരിച്ചറിവാണ് ഇത്തരം വാര്‍ത്തകള്‍ നമ്മോട് വിളിച്ചോതുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും പെരുമ്പാവൂരിലെത്തി നില്‍ക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. ഇര ദലിതാണെന്നതാണ് കാരണം. എന്ത്കൊണ്ടാണ് ജനാധിപത്യ രാജ്യത്ത് ഇന്നും ഇരുള്‍ വീഴാന്‍ കാരണം. ആരാണ് മനുഷ്യരെ സവര്‍ണരെന്നും അവര്‍ണരെന്നും വര്‍ഗീകരിച്ചത്? എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കല്‍ നീതി […]

2016 june- july ആത്മിയം മതം വായന

നോമ്പ്; പ്രതിരോധത്തിന്‍റെ വഴികള്‍

ദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുമ്പേ എല്ലാം നാം കഴുകി ശുദ്ധിയാക്കാറുണ്ട്. കുളിച്ചും വസ്ത്രമലക്കിയും അടിച്ചുവാരിയും തുടച്ചും വൃത്തിയാക്കുന്ന നാം ഭൗതികമായ ശുദ്ധി മാത്രമല്ല ഇവകൊണ്ട് പ്രതീക്ഷിക്കാറുള്ളത്. അഴുക്കുകള്‍ കാണുമ്പോള്‍ മുശിപ്പിലാവുന്ന മനസ്സിനൊരു ആത്മശാന്തി ലഭിക്കണമെങ്കില്‍ ഭൗതികമായ ഇത്തരം ശുചീകരണങ്ങള്‍ കൂടിയേ തീരൂ. നെറികേടുകളുടെയും അശ്ലീലങ്ങളുടെയും ചേറും ചെളിയും പുരണ്ട മനസ്സ് വിശുദ്ധ റമളാനില്‍ ആത്മീയയാത്രക്കൊരുങ്ങുമ്പോള്‍, മുന്നോടിയായി കടന്നു വന്ന റജബിലും ശഅ്ബാനിലും വീടും പരിസരവും നാം നനച്ചു […]

2016 march april അനുസ്മരണം ആത്മിയം പരിചയം വായന

ഇമാം ബുഖാരി(റ); ജീവിതം, ദര്‍ശനം

ഒട്ടനേകം ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ഉസ്ബക്കിസ്ഥാന്‍. പുരാതന ഖുറാസാനാണ് ഇന്ന് ഉസ്ബാക്കിസ്ഥാന്‍ എന്ന പേരിലറിയപ്പെടുന്നത്. തുര്‍ക്ക്മെനിസ്ഥാന്‍, താജിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശാല ഭൂപ്രദേശമാണ് പൗരാണിക ഖുറാസാന്‍. ലോകമറിയപ്പെട്ട ഒട്ടനേകം പണ്ഡിതന്മാര്‍ ഖുറാസാന്‍ന്‍റെ സംഭാവനയാണ്. ഇമാം ബുഖാരി (റ), ഇമാം മുസ്ലിം (റ), ഇമാം തുര്‍മുദി (റ), ഇമാം ഫഖ്റുദ്ദീന്‍ റാസി (റ), ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനി (റ), ഇമാം നസാഈ (റ), ഇമാം ഇബ്നുമാജ (റ) തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഖുറാസാന്‍റെ സംഭാവനകളാണ്. ഇമാം ഖാളി […]

2016 march april ആത്മിയം ആദര്‍ശം മതം വായന

മണ്‍മറഞ്ഞവര്‍ക്കുവേണ്ടി സല്‍കര്‍മ്മങ്ങള്‍

ഒരു മുസ്ലിം മരണപ്പെട്ടാല്‍ കുളിപ്പിച്ച്, കഫന്‍ ചെയ്ത്, നിസ്കരിച്ച്, മറമാടുക എന്നതിലുപരി പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നാണ് കേരളത്തിലെ ചില വിഭാഗക്കാരുടെ കാഴ്ചപ്പാട്. എന്നാല്‍ മരിച്ച് പോയവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ സ്വദഖ ചെയ്താല്‍ അതിന്‍റെ പ്രതിഫലം എത്തിച്ചേരുമെന്ന് പ്രാമാണിക ഹദീസുകളില്‍ നമുക്ക് കാണാവുന്നതാണ്. ദാനധര്‍മ്മങ്ങള്‍ ഇവ്വിഷയകമായി ശരിയായ സനദോടെ ഉദ്ധരിക്കപ്പെട്ട ധാരാളം നബി വചനങ്ങള്‍ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ചിലത് ഇവിടെ ഉദ്ധരിക്കാം: ആയിഷ (റ) യില്‍ നിന്ന് നിവേദനം. നിശ്ചയം ഒരാള്‍ നബി (സ) യെ […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

സൗന്ദര്യലോകത്തെ സ്ത്രീകള്‍

സ്രഷ്ടാവായ അല്ലാഹു സുന്ദരമായ ആകാരത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഭംഗി നാഥന്‍ സംവിധാനിച്ചിട്ടുണ്ട്. ഇക്കാര്യം അല്ലാഹു തന്നെ പറയുന്നു: തീര്‍ച്ചയായും മനുഷ്യനെ നാം സുന്ദരമായ ആകാരത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത്. നാഥന്‍ തന്ന ഭംഗിയ്ക്ക് നന്ദി ചെയ്യേണ്ടവരാണ് നാം. അത് പരിപാവനമായി സൂക്ഷിക്കേണ്ട കടമ നമുക്കുണ്ട്. ഇന്ന് കമ്പോളത്തില്‍ കൂടുതലായി വിറ്റഴിയുന്ന വസ്തുക്കളാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍. സൗന്ദര്യത്തില്‍ മാത്രം ആര്‍ത്തി പൂണ്ട് നാഥന്‍റെ അനുഗ്രഹങ്ങളെ മറന്ന് തന്‍റെ ആകാരത്തിന് ഭംഗി കൂട്ടുന്നവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചു വരികയാണ്. ദൃശ്യ […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

നിങ്ങള്‍ മക്കളോട് തുല്യത കാണിക്കുന്നവരാണോ

വെള്ളിയാഴ്ച. ജുമുഅയുടെ ദുആയും കഴിഞ്ഞ് എണീറ്റ് പോകാറുള്ള ഉസ്താദ് പ്രസംഗിക്കാന്‍ എണീറ്റപ്പോള്‍ എന്തെന്നില്ലാത്ത വികാരമായിരുന്നു ഉള്ളില്‍. വല്ലപ്പോഴുമേ ഉസ്താദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഭാഗ്യമുണ്ടാകാറുള്ളൂ. അതുതന്നെയാണ് ഈ വൈകാരികതയുടെ കാരണവും. ഫ്ളക്സുകളുടെയും വന്‍സെറ്റുകളുടെ അകമ്പടിയോടെയും കാശെണ്ണിവാങ്ങി പ്രഭാഷണം പറഞ്ഞുനടക്കുന്നവരേക്കാള്‍ ചില പ്രായംചെന്ന, നിഷ്കളങ്കരായ, സൂക്ഷ്മതയോടെ പള്ളിയില്‍ മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്ന ഉസ്താദുമാരുടെ വഅളുകള്‍ ഫലം ചെയ്യുന്നത് നമുക്ക് അനുഭവമില്ലേ. അത്തരത്തിലുള്ള ഒരു ഉസ്താദാണിത്. ആരോടും പരിഭവം പറയാതെ സദാസമയവും കിതാബും മുതാലഅയും ദിക്റുകളിലുമായി കഴിഞ്ഞുകൂടുന്ന മഹാമനീഷി. ഉസ്താദിനെ കുറിച്ച് […]

2016 march april കാലികം വായന സമകാലികം സംസ്കാരം സാമൂഹികം

യുവത്വം കവരുന്ന ലഹരികള്‍

ലോക രാജ്യങ്ങള്‍ ഇന്ത്യയെ വീക്ഷിച്ചു അസൂയയോടെ മൊഴിയുന്ന ഒരു പദമാണ് ‘യുവാക്കളുടെ ഇന്ത്യ’. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കള്‍ വസിക്കുന്ന രാഷ്ട്രമായതിനാലാണ് ഈ ഒരു ഓമന പേരിന് നാം അര്‍ഹനായത്. വളര്‍ന്നു വരുന്ന ഈ യുവ ജനതയുടെ സാന്നിധ്യത്തിന്‍റെ തോതനുസരിച്ചായിരിക്കും ഭാവി ഇന്ത്യയുടെ വളര്‍ച്ചയും തളര്‍ച്ചയും വിലയിരുത്തപ്പെടുക. ഏത് രാഷ്ട്രത്തിന്‍റെയും ചിരകാല സ്വപ്നങ്ങള്‍ പൂവണിയണമെങ്കില്‍ യുവാക്കളുടെ യുക്തി ഭദ്രമായ ഇടപെടലുകള്‍ അത്യന്താപേക്ഷികമാണ്. സ്വതന്ത്ര ഇന്ത്യ നമ്മുടെ കരങ്ങളിലേല്‍പ്പിച്ചതിനു പിന്നില്‍ എണ്ണമറ്റ യുവാക്കളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ. അവരുടെ അകമഴിഞ്ഞ […]

2016 march april Hihgligts കാലികം വായന വിദ്യഭ്യാസം സമകാലികം സംസ്കാരം സാമൂഹികം

യുവത്വത്തിന് ദൗത്യങ്ങളേറെയുണ്ട്

ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടമാണ് യുവത്വം. മനുഷ്യമസ്തിഷ്കം ക്രിയാത്മകമായി ചിന്തിച്ചു തുടങ്ങുകയും വിചിന്തനങ്ങളില്‍ നിന്ന് പുതുസംവിധാനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന പ്രായമാണത്. തന്‍റെ കൈവലയത്തിലൊതുങ്ങാത്തതായി ഒന്നുമില്ലെന്ന് മനുഷ്യന്‍ ആലോചിച്ചു തുടങ്ങുന്ന ഘട്ടമായി അതിനെ വിശേഷിപ്പിക്കാം. ചരിത്രത്തിലെ ഇന്നെലകള്‍ ചികഞ്ഞാല്‍ ലോകത്ത് പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് യുവാക്കളുടെ സക്രിയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. രാജ്യത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ മുക്കാല്‍ പങ്കും രാജ്യത്തെ ഓരോ യുവാവിനുമുണ്ട്. ലോകത്ത് നടന്ന സംഘട്ടനങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യുവാക്കളായിരുന്നല്ലോ. ഫാഷിസവും നാസിസവുമായി ഊരുചുറ്റിയ മുസ്സോളിനിയെയും ഹിറ്റ്ലറെയും സര്‍വ്വസ്വവും അക്രമിച്ച് കീഴടക്കാന്‍ […]